farmers protestTractor rally – malayalees.ch https://malayalees.ch Malayalam Online News Portal Wed, 03 Feb 2021 12:13:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png farmers protestTractor rally – malayalees.ch https://malayalees.ch 32 32 ദീപ് സിദ്ദുവിനെ പിടികൂടാന്‍ സഹായിച്ചാല്‍ ഒരു ലക്ഷം രൂപ പാരിതോഷികം https://malayalees.ch/1-lakh-reward-announced-for-leads-on-actor-deep-sidhu/ Wed, 03 Feb 2021 12:13:33 +0000 https://malayalees.ch/?p=39616 കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ദീപ് സിദ്ദുവിനെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം. ഒരു ലക്ഷം രൂപയാണ് ഡല്‍ഹി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചത്. ജഗ്ബിര്‍ സിങ്, ബൂട്ടാ സിങ്, സുഖ്ദേവ് സിങ്, ഇഖ്ബാല്‍ സിങ് എന്നിവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50000 രൂപ നല്‍കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. ചെങ്കോട്ട ആക്രമണത്തിലെ യഥാർഥ പ്രതികളെ പിടികൂടുന്നില്ലെന്ന പ്രതിഷേധം ഉയരവേയാണ് പാരിതോഷിക പ്രഖ്യാപനം.

റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയ ദീപ് സിദ്ദു ബിജെപിക്കാരനാണെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചിരുന്നു. പിന്നാലെ ദീപ് സിദ്ദു നരേന്ദ്ര മോദിക്കും അമിത് ഷാക്കും ഒപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നു. എന്നാല്‍ പതാക ഉയര്‍ത്തിയത് പ്രതിഷേധത്തിന്‍റെ ഭാഗമായാണെന്നും അതിന് അവകാശമുണ്ടെന്നും ദേശീയ പതാക അഴിച്ചുമാറ്റിയിട്ടില്ലെന്നും ദീപ് സിദ്ദു ഫേസ് ബുക്ക് ലൈവില്‍ പറയുകയുണ്ടായി.

അതേസമയം കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രത്തിന് ഒക്ടോബര്‍ വരെ സമയം നൽകുമെന്ന് കർഷക നേതാവ് രാകേഷ് തികായത് പറഞ്ഞു. നടപടിയുണ്ടായില്ലെങ്കിൽ രാജ്യവ്യാപകമായി ട്രാക്ടർ റാലി നടത്തും. 40 ലക്ഷം ട്രാക്ടറുകൾ അണിനിരത്തുമെന്നും രാകേഷ് തികായത് മുന്നറിയിപ്പ് നൽകി. മുസഫർ നഗറിനും ഭാഗ്പത്തിനും പിന്നാലെ ജിന്ദിലും ജാട്ട് മഹാപഞ്ചായത്ത് സംഘടിപ്പിച്ചു. കോണ്‍ഗ്രസ് എംപിമാരായ ടി എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവർ ഗാസിപൂരിലെത്തി സമരത്തിന് പിന്തുണ അറിയിച്ചു.

ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് 114 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരെ കാണാതായെന്ന പരാതികള്‍ പരിശോധിക്കുന്നുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ അറിയിച്ചു. അതേസമയം കർഷക സമരത്തിനിടെ ഉണ്ടായ സംഘർഷങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീംകോടതി തള്ളി. നിലവില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടത്തി എന്നാരോപിച്ച് 6 സംസ്ഥാനങ്ങളിലായി രജിസ്റ്റർ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂരും രാജ്ദീപ് സർദേശായിയും അടക്കമുള്ളവർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസുകള്‍ ബാലിശമാണെന്നും ഡല്‍ഹിക്ക് പുറത്തുള്ള കേസുകള്‍ നിലനില്‍ക്കില്ലെന്നും ഹരജിയില്‍ പറയുന്നു. സമര ഭൂമികളിലെ ഇന്‍റർനെറ്റ് വിച്ഛേദിച്ചതില്‍ കേസെടുക്കണമെന്നും സംഘർഷം സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് 141 അഭിഭാഷകർ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെക്ക് കത്തച്ചിട്ടുണ്ട്.

]]>
സമരം സമാധാനപരമായി തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച; കർഷകർ സമര ഭൂമിയിലേക്ക് മടങ്ങി https://malayalees.ch/farmers-back-to-delhi-boarders/ Wed, 27 Jan 2021 04:04:12 +0000 https://malayalees.ch/?p=39175 കർഷക സമരം സമാധാനപരമായി തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച. മുഴുവന്‍ കര്‍ഷകരോടും സമര സ്ഥലത്തേക്ക് തിരിച്ചെത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച നിര്‍ദേശം നല്‍കി. റാലിക്കിടെ കൊല്ലപ്പെട്ട കർഷകന്‍റെ മൃതദേഹം സമര സ്ഥലത്തേക്ക് കൊണ്ടുപോയി.

സുരക്ഷ ഉറപ്പാക്കുന്നതിനായി അർധ സൈനികരെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു. സംഘർഷം നടന്ന ഐടിഒയിൽ സ്ഥിതി നിയന്ത്രണ വിധേയമായി. സംഘർഷത്തിന് നേതൃത്വം നൽകിയവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ഡൽഹി ജോയിന്‍റ് കമ്മിഷണർ അലോക് കുമാർ അറിയിച്ചു. ഡല്‍ഹിയിലെ പലയിടങ്ങളിലും ഇന്‍റര്‍നെറ്റ് താത്കാലികമായി വിച്ഛേദിച്ചു. കര്‍ഷകര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തു. നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ഇന്ന് സംഭവിച്ചത്..

ഉച്ചക്ക് 12 മണിയോടെ ട്രാക്ടര്‍ മാര്‍ച്ച് ആരംഭിക്കുമെന്നായിരുന്നു ധാരണ. മൂന്ന് പാതകളിലൂടെ എത്തി ഡല്‍ഹിക്ക് പുറത്തേക്ക് പോകുന്ന വിധമാണ് റാലിയുടെ റൂട്ട് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ ധാരണകളെല്ലാം തെറ്റുന്ന കാഴ്ചയാണ് രാവിലെ മുതല്‍ കണ്ടത്.

രാവിലെ എട്ട് മണി- പഞ്ചാബില്‍ നിന്നുള്ള കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് പ്രവര്‍ത്തകര്‍ സിന്‍ഘു അതിര്‍ത്തിയില്‍ ബാരിക്കേഡ് ഭേദിച്ചു.

8.30- തിക്രി അതിർത്തിയിലും ബാരിക്കേഡ് ഭേദിച്ച കർഷകർ ഡൽഹി ലക്ഷ്യമാക്കി നീങ്ങി.

10.30- ഗാസിപൂർ അതിർത്തിയിലും സമരക്കാർ പൊലീസ് നിയന്ത്രണം ഭേദിച്ച് മുന്നോട്ട് നീങ്ങി. കർഷകര്‍ക്ക് നേരെ പൊലീസിന്റെ കണ്ണീർ വാതക പ്രയോഗം. വീഥികളിൽ വാഹനങ്ങൾ നിർത്തിയിട്ടും ബാരിക്കേഡുകൾ സൃഷ്ടിച്ചും വഴി തടയാൻ പൊലീസ് ശ്രമം. പ്രതിബന്ധങ്ങള്‍ മറികടന്നും ട്രാക്ടര്‍ റാലി മുന്നോട്ട്.

11 മണി- സഞ്ജയ് ഗാന്ധി ട്രാൻസ്പോർട്ട് നഗറിൽ പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി.

മുൻ ധാരണകൾ പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. റാലിക്ക് അനുമതി നൽകിയ റോഡുകളിൽ പോലും പൊലീസ് തടസം സൃഷ്ടിച്ചെന്ന് കര്‍ഷകരുടെ മറുപടി.

11.30- ഡല്‍ഹിയിലെ ഐടിഒ പ്രദേശം സംഘര്‍ഷ മേഖലയായി മാറി.

12 മണി- അതിർത്തികളിലെ ബാരിക്കേഡുകൾ നീക്കാൻ പൊലീസ് തയ്യാറായി. സംഘര്‍ഷത്തിന് അയവ്.

12.15- സിന്‍ഖു അതിർത്തിയിൽ നിന്ന് എത്തിയവർ ഡൽഹി റിങ് റോഡിൽ പ്രവേശിച്ചു.

12.55- ചിന്താമണി ചൗക്കിൽ പൊലീസ് ലാത്തിച്ചാര്‍ജ്.

ഉച്ചക്ക് ഒരു മണി- സമരക്കാര്‍ ഡല്‍ഹി ചെങ്കോട്ടയില്‍ പ്രവേശിച്ചു. ഇരുപതോളം ട്രാക്ടറുകളും നൂറ് കണക്കിന് സമരക്കാരും ചെങ്കോട്ട നിയന്ത്രണത്തിലാക്കി. ചെങ്കോട്ടയില്‍ സമര പതാക ഉയർത്തി.

]]>