Farmers protest live updates – malayalees.ch https://malayalees.ch Malayalam Online News Portal Sat, 27 Nov 2021 12:35:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Farmers protest live updates – malayalees.ch https://malayalees.ch 32 32 പാര്‍ലമെന്റിലേക്കുള്ള ട്രാക്ടര്‍ മാര്‍ച്ച് മാറ്റി; സമരം തുടരുമെന്ന് കര്‍ഷകര്‍ https://malayalees.ch/tractor-march-defers-says-sanyukth-kisan-march/ Sat, 27 Nov 2021 12:35:33 +0000 https://malayalees.ch/?p=53164 ഈ മാസം 29ന് പാര്‍ലമെന്റിലേക്കുള്ള കര്‍ഷരുടെ ട്രാക്ടര്‍ മാര്‍ച്ച് മാറ്റി. സിംഗുവില്‍ ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിലാണ് തീരുമാനം. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് കൊണ്ടാണ് സമരം മാറ്റിയതെന്ന് അഖിലേന്ത്യാ കിസാന്‍ സഭാ നേതാവ് പി കൃഷ്ണപ്രസാദ് പറഞ്ഞു.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ അടുത്ത യോഗം ഡിസംബര്‍ നാലിന് ചേരും. ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമരം തുടരുമെന്നും പി കൃഷ്ണപ്രസാദ് പറഞ്ഞു. ഡിസംബര്‍ നാലിനുള്ളില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം നാളെ മുംബൈയില്‍ നിശ്ചയിച്ചിരിക്കുന്ന മഹാപഞ്ചായത്തുമായി മുന്നോട്ടുപോകുമെന്നും ആറ് ആവശ്യങ്ങള്‍ ഉയര്‍ത്തി പ്രധാനമന്ത്രിക്ക് കത്തെഴുതിയെന്നും പി കൃഷ്ണപ്രസാദ് അറിയിച്ചു.

അതിനിടെ മിനിമം താങ്ങുവിലയ്ക്കായുള്ള നിയമം ഉടനുണ്ടാകില്ലെന്ന് സൂചന നല്‍കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ രംഗത്തെത്തി. താങ്ങുവില ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കായി സമിതി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും സമിതിയില്‍ കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് തിങ്കളാഴ്ച തന്നെ ലോക്‌സഭയില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ചാണ് ബില്ല് കൊണ്ടുവന്നത്. സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ കൃഷിമന്ത്രി ബില്‍ അവതരിപ്പിക്കും. കൃഷി അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കില്ലെന്നും കര്‍ഷകര്‍ സമരം അവസാനിപ്പിച്ച് മടങ്ങണമെന്നും കൃഷിമന്ത്രി പറഞ്ഞു.

]]>
ഇന്ധന വിലവർധന; നാളെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കർഷകർ https://malayalees.ch/farmers-to-protest-against-fuel-price-hike/ Thu, 08 Jul 2021 04:08:50 +0000 https://malayalees.ch/?p=46523 ഇന്ധന വിലവർധനയ്ക്കെതിരെ നാളെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കർഷകർ. സംയുക്ത കിസാൻ മോർച്ചയാണ് വ്യാഴാഴ്ച പ്രതിഷേധം നടത്താനൊരുങ്ങുന്നത്. നാളെ രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെയാവും പ്രതിഷേധം. ഒഴിഞ്ഞ ഗ്യാസ് സിലിണ്ടർ പ്രദർശിപ്പിച്ചുകൊണ്ടാവും പ്രതിഷേധം നടക്കുക.

വിവിധ വാഹനങ്ങളിലായി കർഷകർ വിവിധ സമരകേന്ദ്രങ്ങളിൽ ഒത്തുകൂടും. തുടർന്ന് പ്രതിഷേധം നടത്താനാണ് തീരുമാനം. സമാധാനപരമായി ഗതാഗതത്തിനു തടസമുണ്ടാക്കാതെയാവും പ്രതിഷേധം. ഇന്ധനവില പകുതിയാക്കി കുറയ്ക്കണമെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ ആവശ്യം. കർഷകരും തൊഴിലാളികളും യുവാക്കളും വിദ്യാർത്ഥികളും സമൂഹത്തിൻ്റെ നാനാതുറകളിലുള്ള മറ്റ് ആളുകളും പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് കിസാൻ മോർച്ച അഭ്യർത്ഥിച്ചു.

രാജ്യത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചിരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടി. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പുതുക്കിയ വില പെട്രോളിന് 100 .26 ഡീസലിന് 96.11 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 102 .19 രൂപയും ഡീസലിന് 96.11 രൂപയായും വർധിച്ചു.

]]>
‘പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര, രാഷ്ട്രീയ വരമ്പുകൾ ഇല്ല’; കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സലീം കുമാര്‍ https://malayalees.ch/salim-kumar-announces-support-for-farmers/ Fri, 05 Feb 2021 04:13:27 +0000 https://malayalees.ch/?p=39720 കേന്ദ്ര സര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയും കേന്ദ്ര സര്‍ക്കാരിന് പിന്തുണ നല്‍കിയ സെലിബ്രിറ്റീകളെ വിമര്‍ശിച്ചും നടന്‍ സലീം കുമാര്‍. അമേരിക്കയിൽ ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണത്തില്‍ രാജ്യഭേദമന്യേ വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. അക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായി നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്‍റെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല. അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രേറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്ടിവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടതെന്ന് സലീം കുമാര്‍ ചോദിച്ചു. പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കുമെന്നും അതിനു രാഷ്ട്ര, രാഷ്ട്രിയ, വർഗ്ഗ, വർണ്ണ വരമ്പുകളില്ലെന്നും എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പമാണെന്നും സലീം കുമാര്‍ പറഞ്ഞു.

പോപ് താരം രിഹാനയും കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗും ഇന്ത്യയിലെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിഷയം ആഗോള ശ്രദ്ധയില്‍ എത്തുന്നത്. ഇതിനെതിരെ രാജ്യത്തെ പ്രമുഖ കായിക, സിനിമാ താരങ്ങള്‍ രംഗത്തുവന്നിരുന്നു. കായിക രംഗത്ത് നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുരേഷ് റെയ്ന, ശിഖര്‍ ധവാന്‍, ആര്‍.പി സിംഗ്, അനില്‍ കുംബ്ല, ഗൌതം ഗംഭീര്‍, പി.ടി ഉഷ, സിനിമാ രംഗത്ത് നിന്നും കങ്കണ റണാവത്ത്, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി, കരണ്‍ ജോഹര്‍ എന്നിവരടങ്ങുന്ന സംഘമാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധിച്ച് രംഗത്തുവന്നത്.

അതേസമയം സെലിബ്രിറ്റികളുടെ പ്രതികരണങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ പ്രതികരണം നടത്തുന്നതിന് മുന്‍പ് വസ്തുതകള്‍ വ്യക്തമായി മനസ്സിലാക്കണമെന്ന് വിദേശകാര്യാ മന്ത്രാലയം ആവശ്യപ്പെട്ടു.

സലീം കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. അക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല.

പകരം ലോകപ്രതിഷേധത്തെ അവർ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കൻ പോലീസ് മേധാവി മുട്ടുകാലിൽ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മൾ കണ്ടു.

അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത്.

പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകൾ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വർഗ്ഗ വരമ്പുകളില്ല, വർണ്ണ വരമ്പുകളില്ല.

എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം.

]]>
‘കാര്‍ഷിക നിയമത്തെ പിന്തുണക്കുന്നു’; നിരാഹാര സമരം പിന്‍വലിച്ചു, മലക്കം മറിഞ്ഞ് അണ്ണാ ഹസാരെ https://malayalees.ch/social-activist-anna-hazare-cancels-fast-backs-farm-reforms/ Sat, 30 Jan 2021 04:07:11 +0000 https://malayalees.ch/?p=39334 മുതിര്‍ന്ന ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നാവിസിന്‍റെ സാന്നിധ്യത്തിലാണ് ഹസാരെ സത്യഗ്രഹം പിന്‍വലിക്കുന്ന കാര്യം അറിയിച്ചത്

മഹാത്മ ഗാന്ധിയുടെ ചരമദിനമായ നാളെ മഹാരാഷ്ട്ര അഹമ്മദ് നഗറിലെ യാദവ്ബാബ ക്ഷേത്രത്തിലാണ് അനിശ്ചിതകാല നിരാഹാര സമരം ഹസാരെ ആരംഭിക്കാനിരുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുകയാണെന്നും കർഷകരുടെ വിഷയത്തിൽ സർക്കാർ ശരിയായ തീരുമാനമെടുക്കുന്നില്ലെന്നും അണ്ണാ ഹസാരെ നേരത്തെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിനിധികള്‍ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും പക്ഷേ ശരിയായ പ്രശ്ന പരിഹാരത്തില്‍ എത്തിചേരുന്നില്ലെന്നും അദ്ദേഹം ആദ്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

2010-2013 കാലഘട്ടത്തില്‍ യു.പി.എ സര്‍ക്കാരിനെതിരായ അഴിമതി വിരുദ്ധ ഉപവാസ സമരത്തിലൂടെയാണ് അണ്ണാ ഹസാരെ ശ്രദ്ധേയനാകുന്നത്. അണ്ണാ ഹസാരെയുടെ സമരം പിന്നീട് നരേന്ദ്ര മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണായകമായി.

]]>
‘കഴിഞ്ഞ നാല് വര്‍ഷമായി കര്‍ഷകര്‍ക്ക് വേണ്ടി സമരം ചെയ്യുന്നു’; നിരാഹാര സമരവുമായി അണ്ണാ ഹസാരെ https://malayalees.ch/struggling-for-farmers-for-the-last-four-years-anna-hazare-on-hunger-strike/ Fri, 29 Jan 2021 11:57:23 +0000 https://malayalees.ch/?p=39319 അഹിംസാ പ്രക്ഷോഭത്തിന്‍റെ പ്രാധാന്യം അടിവരയിട്ട ഹസാരെ തന്‍റെ കഴിഞ്ഞ 40 വര്‍ഷം നീണ്ട സമരങ്ങളില്‍ നിരവധി പേര്‍ ഭാഗമായെങ്കിലും ഒരു കല്ല് പോലും എറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിനിധികള്‍ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും പക്ഷേ ശരിയായ പ്രശ്ന പരിഹാരത്തില്‍ എത്തിചേരുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തിലും അണ്ണാ ഹസാരെ ഉത്കണ്ഠ രേഖപ്പെടുത്തി. അഹിംസാ പ്രക്ഷോഭത്തിന്‍റെ പ്രാധാന്യം അടിവരയിട്ട ഹസാരെ തന്‍റെ കഴിഞ്ഞ 40 വര്‍ഷം നീണ്ട സമരങ്ങളില്‍ നിരവധി പേര്‍ ഭാഗമായെങ്കിലും ഒരു കല്ല് പോലും എറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനമാണ് പോരാട്ടത്തിന്‍റെ ഊര്‍ജം, അതാണ് ഗാന്ധിജി പഠിപ്പിച്ചതെന്നും ഹസാരെ പറഞ്ഞു.

2010-2013 കാലഘട്ടത്തില്‍ യു.പി.എ സര്‍ക്കാരിനെതിരായ അഴിമതി വിരുദ്ധ ഉപവാസ സമരത്തിലൂടെയാണ് അണ്ണാ ഹസാരെ ശ്രദ്ധേയനാകുന്നത്. അണ്ണാ ഹസാരെയുടെ സമരം പിന്നീട് നരേന്ദ്ര മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണായകമായി.

]]>
ഒടുവില്‍ കാർഷിക നിയമത്തിൽ വിട്ടുവീഴ്ച്ചക്കൊരുങ്ങി കേന്ദ്രം https://malayalees.ch/central-government-on-farmers-protest/ Thu, 07 Jan 2021 08:31:48 +0000 https://malayalees.ch/?p=38197 കാർഷിക നിയമത്തിൽ വിട്ടു വീഴ്ച്ചക്കൊരുങ്ങി കേന്ദ്ര സർക്കാർ. നിയമം നടപ്പിലാക്കണോയെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന നിർദേശം കർഷകരുമായുള്ള നാളത്തെ ചർച്ചയിൽ മുന്നോട്ടുവെക്കും. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യവുമായി ആഴ്ച്ചകളായി ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തികൊണ്ടിരിക്കുകയാണ് കര്‍ഷകര്‍.

ഇപ്പോള്‍ ഡല്‍ഹി അതിർത്തികളില്‍ കർഷകരുടെ ട്രാക്ടർ റാലി നടന്നുകൊണ്ടിരിക്കുകയാണ്. റിപ്പബ്ലിക്ക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്ടർ പരേഡിന് മുന്നോടിയായാണ് റാലി നടത്തുന്നത്. വിവിധ അതിര്‍ത്തികളില്‍ നിന്നും പുറപ്പെട്ട നൂറോളം ട്രാക്ടറുകള്‍ എല്ലാം പല്‍വേലില്‍ യോജിക്കുകയും അവിടെ നിന്ന് നൂറോളം ട്രാക്ടറുകളുടെ വന്‍ റാലിയാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്.

]]>
‘ഇതാണ് ശരിയായ സമയം, മുഴുവൻ കർഷകരും തെരുവിലിറങ്ങണം’ https://malayalees.ch/this-is-the-right-time-all-farmers-should-take-to-the-streets-anna-hazare-on-the-field/ Tue, 08 Dec 2020 05:15:02 +0000 https://malayalees.ch/?p=36535 കേന്ദ്രസര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ആക്ടിവിസ്റ്റ് അണ്ണാ ഹസാരെ. കർഷക പ്രക്ഷോഭത്തിന് ശക്തിപകരാൻ രാജ്യത്തെ മുഴുവൻ കർഷകരും തെരുവിലിറങ്ങണമെന്ന് അണ്ണാ ഹസാരെ ആഹ്വാനം ചെയ്തു. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് ഉപവാസം നടത്തുമെന്നും ഹസാരെ അറിയിച്ചു. ഭാരത് ബന്ദ് നടക്കുന്ന ഇന്ന് റാലേഗാന്‍ സിദ്ദിയിലാണ് ഹസാരെയുടെ ഉപവാസം. ഹസാരെ തന്നെയാണ് യൂട്യൂബ് വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്.

‘ഇത് എല്ലായ്പ്പോഴും സംഭവിക്കുന്ന ഒരു സമരമല്ല. കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്താനുള്ള ശരിയായ സമയമാണിത്’; അണ്ണാ ഹസാരെ പറഞ്ഞു. 2017 മുതൽ മോദി സർക്കാർ തനിക്ക് കാർഷിക മേഖലയെ സംബന്ധിച്ച് നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നതായും എന്നാൽ ഒന്നുപോലും നടപ്പാക്കിയില്ലെന്നും ഹസാരെ പറഞ്ഞു. 2017ലും 2019ലും താൻ കേന്ദ്ര കൃഷി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് കത്തിലൂടെ അറിയിച്ചിരുന്നു. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും സി.എ.പി.സിക്ക് സ്വയംഭരണം നൽകണമെന്നുമുള്ള തന്‍റെ നിർദേശം നടപ്പാക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇതും ‍യാഥാർഥ്യമായില്ല’; ഹസാരെ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

നിലവിലെ കർഷകപ്രക്ഷോഭം രാജ്യം മുഴുവൻ വ്യാപിക്കണം. സർക്കാറിന്‍റെ മൂക്കിന് നുള്ളിയാൽ വായ് തുറക്കും. എല്ലാ കർഷകരും തെരുവിലിറങ്ങണം. കർഷകരുടെ പ്രശ്നത്തിന് എല്ലാക്കാലത്തേക്കുമായി പരിഹാരം കാണണം’; ഹസാരെ പറഞ്ഞു. 2010-2013 കാലഘട്ടത്തില്‍ യു.പി.എ സര്‍ക്കാരിനെതിരായ അഴിമതി വിരുദ്ധ ഉപവാസ സമരത്തിലൂടെയാണ് അണ്ണാ ഹസാരെ ശ്രദ്ധേയനാകുന്നത്. അണ്ണാ ഹസാരെയുടെ സമരം പിന്നീട് നരേന്ദ്ര മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണായകമായി.

അതെ സമയം കര്‍ഷക നിയമങ്ങള്‍ക്കെതിരെ 12 ദിവസമായി ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ പ്രതിഷേധസമരം തുടരുകയാണ്. സര്‍ക്കാറുമായി പല തവണ കര്‍ഷക നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയങ്ങളില്‍ തീരുമാനമായിട്ടില്ല.

]]>
ഭാരത് ബന്ദിന് പത്ത് ട്രേഡ് യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിച്ചു https://malayalees.ch/ten-trade-unions-have-declared-support-for-the-bharat-bandh/ Sat, 05 Dec 2020 13:06:46 +0000 https://malayalees.ch/?p=36407 കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 8ന് കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് പത്ത് ട്രേഡ് യൂണിയനുകളുടെ പിന്തുണ. പത്ത് ട്രേഡ് യൂണിയനുകളുടെ സംയുക്ത ഫോറമാണ് ഭാരത് ബന്ദിന് ഐകൃദാര്‍ഢ്യം അറിയിച്ചത്. ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, സി.ഐ.ടി.യു, എ.ഐ.യു.ടി.യു.സി, ടി.യു.സി.സി, എസ്.ഇ.ഡബ്ല്യൂ.എ, എ.ഐ.സി.സി.ടി.യു, എല്‍.പി.എഫ്, യു.ടി.യു.സി എന്നീ ട്രേഡ് യൂണിയനുകളാണ് സംയുക്ത ഫോറത്തിന്‍റെ ഭാഗമായുള്ളത്. പിന്തുണ പ്രഖ്യാപിച്ച സംയുക്ത പ്രസ്താവനയും ഇവര്‍ പുറത്തിറക്കി.

ഡിസംബര്‍ എട്ടിന് നടത്തുന്ന ഭാരതബന്ദില്‍ രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചിരുന്നു. രാജ്യ തലസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും ബ്ലോക് ചെയ്യുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള എല്ലാ ഹൈവേ ടോള്‍ ഗേറ്റുകളും കൈയടക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു. ബന്ദ് ദിനമായ ഡിസംബര്‍ എട്ടിന് ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ അറിയിച്ചു.

]]>
പ്രക്ഷോഭം പത്താം ദിവസം: കര്‍ഷകസമരം ഒത്തുതീര്‍ക്കാനുള്ള മൂന്നാംഘട്ട ചര്‍ച്ച ഇന്ന് https://malayalees.ch/next-round-of-talks-between-govt-and-farmers-today/ Sat, 05 Dec 2020 05:30:16 +0000 https://malayalees.ch/?p=36367 കാർഷിക പരിഷകരണ നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സമരം തുടരുന്ന കർഷകരുമായി കേന്ദ്രസർക്കാരിന്‍റെ ചർച്ച ഇന്ന്. സമരം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കർഷക സംഘടനകൾ രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. ചൊവ്വാഴ്‍ച ഭാരത് ബന്ദിനും കർഷകർ ആഹ്വാനം ചെയ്തിട്ടുണ്ട്.

കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ തുടങ്ങിയ ദില്ലി ചലോ മാർച്ച് പത്താംദിവസത്തിലേക്ക് കടക്കുകയാണ്. ഇതിനിടയിലാണ് കേന്ദ്രസർക്കാർ കർഷക സംഘടന പ്രതിനിധികളുമായി ഇന്ന് മൂന്നാംഘട്ട ചർച്ച നടത്തുന്നത്. പ്രാദേശിക നിയന്ത്രണത്തിലുള്ള മാർക്കറ്റുകൾ, താങ്ങുവില എന്നിവ നിലനിർത്തുമെന്ന ഉറപ്പ് നൽകി സമവായത്തിൽ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ മൂന്ന് നിയമങ്ങളും പൂർണമായി പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർഷകർ. ചർച്ച നടക്കുന്ന ദിവസം തന്നെ കർഷക സംഘടനകൾ ഇന്ന് രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

രാജ്യത്തെ എല്ലാ ടോൾ ഗേറ്റുകളും ഉപരോധിക്കുമെന്നും ടോൾ പിരിവ് അനുവദിക്കില്ലെന്നും കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച ഭാരത് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. സമരം കൂടുതൽ ശക്തമാക്കാൻ വിവിധ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലെത്തിയിട്ടുണ്ട്. ചർച്ച പരാജയപെട്ടാൽ ജയ്‌പൂർ, ആഗ്ര ദേശീയ പാതകൾ കൂടി ഉപരോധിക്കാൻ കർഷകർ തീരുമാനിച്ചിട്ടുണ്ട്.

]]>