farmers march – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Jan 2021 11:29:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png farmers march – malayalees.ch https://malayalees.ch 32 32 ട്രാക്ടർ റാലിയിലെ സംഘർഷം; അക്രമം ഒന്നിനും പരിഹാരമല്ലെന്നു രാഹുൽ ഗാന്ധി https://malayalees.ch/rahul-gandhi-reaction-on-violence/ Tue, 26 Jan 2021 11:29:46 +0000 https://malayalees.ch/?p=39159 അക്രമം ഒന്നിനും പരിഹാരമല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റിപ്പബ്ലിക്ക് ദിനമായ ഇന്ന് കർഷകർ നടത്തിയ മാർച്ച് അക്രമാസക്തമായതിനെ കുറിച്ചാണ് രാഹുൽ ഇങ്ങനെ പ്രതികരിച്ചത്. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആർക്കു പരിക്കേറ്റാലും അത് ഈ രാജ്യത്തിനേൽക്കുന്ന മുറിവാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

“അക്രമം ഒരു പ്രശ്നത്തിനും പരിഹാരമല്ല. ആർക്കു പരിക്കേറ്റാലും അത് ഈ രാജ്യത്തിനുകൂടി ഏൽക്കുന്ന പരിക്കാണ്. രാജ്യത്തെ ജനങ്ങളുടെ ഹിതം പരിഗണിച്ച് കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക” – അദ്ദേഹം എഴുതി.

കർഷക മാർച്ചിലുണ്ടായ സംഘർഷത്തെ അപലപിച്ചു കിഴക്കേ ഡൽഹിയിൽ നിന്നുള്ള ബി.ജെ.പി എം.പി ഗൗതം ഗംഭീറും രംഗത്തു വന്നു. അക്രമവും വിധ്വംസ പ്രവൃത്തികളും ഒന്നിനും പരിഹാരമല്ലെന്നു അദ്ദേഹം പറഞ്ഞു.

]]>
ആളിക്കത്തി കർഷക രോഷം; പൊലീസ് ബാരിക്കേഡുകൾ തകർത്ത് ട്രാക്ടർ റാലി ഇന്ത്യാഗേറ്റിലേക്ക് https://malayalees.ch/more-farmers-arrive-for-tractor-parade-today-2/ Tue, 26 Jan 2021 08:56:55 +0000 https://malayalees.ch/?p=39154 കാർഷിക പരിഷ്‌കരണ നിയമങ്ങൾ പിൻവലിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുള്ള കർഷകരുടെ ട്രാക്ടർ പരേഡ് ‍ഡല്‍ഹിയിലെത്തി. മാർച്ച് ഇന്ത്യ ഗേറ്റിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്.

മാര്‍ച്ച് തടയാനായി പോലീസ് അതിര്‍ത്തികളില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചത്. പോലീസ് ബാരിക്കേഡുകള്‍ ജെസിബി ഉപയോഗിച്ചാണ് കര്‍ഷകര്‍ എടുത്തുമാറ്റിയത്.റോഡുകളില്‍ പൊലീസ് നിര്‍ത്തിയിട്ട ട്രക്കുകളും കര്‍ഷകര്‍ നീക്കി. ബാരിക്കേഡുകള്‍ തര്‍ത്തതോടെ ഗാസിപൂരിലും സിഘുവിലും കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതക പ്രയോഗവും ലാത്തി ചാര്‍ജും നടത്തി.

കോണ്‍ഗ്രീറ്റ് സ്ലാബുകളും ബസ്സുകളും ഉപയോഗിച്ച് ഡല്‍ഹിയിലെ റോഡുകളിലും റാലിയെ പോലീസ് തടഞ്ഞു. ട്രാക്ടര്‍ ഉപയോഗിച്ച് ഇവ നീക്കം ചെയ്ത് മുന്നേറിയ കര്‍ഷര്‍ക്ക് നേരെ പോലീസ് വീണ്ടും കണ്ണീര്‍ വാതക പ്രയോഗവും ലാത്തിചാര്‍ജും നടത്തി. സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു. നിരവധി കര്‍ഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു.

ട്രാക്ടറുകളുടെ ടയറിന്‍റെ കാറ്റ് പോലീസ് അഴിച്ചുവിട്ടതായും പ്രകോപനമില്ലാതെ കര്‍ഷകര്‍ക്കെതിരെ വ്യാപക അക്രമമാണ് പൊലീസ് നടത്തുന്നതെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ ആരോപിച്ചു. നേരത്തേ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും, അവിടെ തടസ്സമായി പൊലീസ് വച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നും കർഷകസംഘടനകൾ പറഞ്ഞു.

ഒരു ലക്ഷത്തോളം ട്രാക്ടറുകളിലായി നാല് ലക്ഷത്തോളം കര്‍ഷകരാണ് റാലിയില്‍ പങ്കെടുക്കുന്നത്.

]]>
കർഷകരുടെ ട്രാക്ടർ പരേഡ് ഇന്ന്; പങ്കെടുക്കുക ഒരു ലക്ഷം ട്രാക്ടറുകളിലായി 4 ലക്ഷത്തിൽ അധികം പേർ https://malayalees.ch/more-farmers-arrive-for-tractor-parade-today/ Tue, 26 Jan 2021 04:17:57 +0000 https://malayalees.ch/?p=39135 കാർഷിക പരിഷ്‌കരണ നിയമങ്ങൾ പിൻവലിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന ട്രാക്ടർ പരേഡ് ഇന്ന്. ഒരു ലക്ഷം ട്രാക്ടറുകളാണ് പരേഡിൽ പങ്കെടുക്കുക. ഉച്ചക്ക് 12 മണിക്കാണ് ട്രാക്ടർ പരേഡ് ആരംഭിക്കുക

ഒരു ലക്ഷം ട്രാക്ടറുകളിലായി സ്ത്രീകൾ അടക്കം 4 ലക്ഷത്തിൽ അധികം കർഷകർ പങ്കെടുക്കും. സിങ്കു, തിക്രി, ഗാസിപുർ എന്നിവടങ്ങളിൽ നിന്നാണ് പരേഡ് ആരംഭിക്കുക. നിലവിൽ നൽകിയിരിക്കുന്ന റൂട്ട് മാപ്പ് അനുസരിച്ച് റാലി തീരാൻ 48 മണിക്കൂർ വേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

പുറത്ത് നിന്ന് ആളുകൾ നുഴഞ്ഞു കയറിയെന്ന സംശയമുള്ളതിനാൽ കടുത്ത നിയന്ത്രണത്തിലായിരിക്കും റാലി നടക്കുക. ഡൽഹി പിടിച്ചടക്കുകയല്ല, കാർഷിക നിയമങ്ങൾ പിൻവലിക്കാൻ രാജ്യത്തെ ജനങ്ങളുടെ പിന്തുണ ആർജിക്കുകയാണ് ട്രാക്ടർ പരേഡിന്റെ ലക്ഷ്യമെന്ന് കർഷകർ പറഞ്ഞു.

അതേ സമയം ഫെബ്രുവരി ഒന്നിന് പാർലമെന്റ് ഉപരോധം നടത്തുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകി. കാൽനടയായി പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് ക്രാന്തികാരി കിസാൻ യൂണിയൻ നേതാവ് ദർശൻ പാൽ പറഞ്ഞു. നിയമങ്ങൾ പിൻവലിക്കാൻ പുതിയ സമര പരിപാടികളിലേക്ക് കടക്കുകയാണ് കർഷകർ.

]]>
കര്‍ഷക മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി https://malayalees.ch/farmers-march/ Fri, 27 Nov 2020 13:39:23 +0000 https://malayalees.ch/?p=35888 കർഷക നിയമത്തിനെതിരായ ദില്ലി ചലോ മാർച്ചിന് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി. ഡൽഹി നിരംഗാരി സമാഗം ഗ്രൗണ്ടിൽ കർഷകർക്ക് സമ്മേളിക്കാമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനും ഡൽഹി പൊലീസ് ആവശ്യപ്പെട്ടു. കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം.

കർഷക മാർച്ചിന് നേരെ വിവിധ ഇടങ്ങളിൽ പൊലീസ് ബലപ്രയോഗം നടത്തി. ഉത്തര്‍പ്രദേശ്, ഹരിയാണ, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നത്. ഡൽഹിയിലെ സ്റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളാക്കണമെന്ന പൊലീസിന്റെ ആവശ്യം ഡൽഹി സർക്കാർ തള്ളിയിരുന്നു.

പൊലീസ് അക്രമത്തിനിടെ നിരവധി കർഷകർക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജലപീരങ്കിക്ക് പുറമെ, നിരവധി തവണ കണ്ണീർവാതകവും പൊലീസ് പ്രയോ​ഗിച്ചിട്ടുണ്ട്.

]]>
കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ മാര്‍ച്ചില്‍ സംഘര്‍ഷം, ഡല്‍ഹിയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് പോലീസ് https://malayalees.ch/farmers-marching-to-delhi/ Thu, 26 Nov 2020 12:01:13 +0000 https://malayalees.ch/?p=35818 കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി ലക്ഷ്യമാക്കി പഞ്ചാബില്‍ നിന്ന് മാര്‍ച്ച് ചെയ്‌തെത്തിയ ആയിരക്കണക്കിന് കര്‍ഷകര്‍ നടത്തിയ റാലിയില്‍ സംഘര്‍ഷം. ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞതോടെ കര്‍ഷകര്‍ അതിര്‍ത്തിയില്‍ കുത്തിയിപ്പ് സമരം തുടങ്ങി. കര്‍ഷകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രകോപിതരായ കര്‍ഷകര്‍ പോലീസ് പാലത്തില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ നദിയിലേക്ക് വലിച്ചെറിഞ്ഞു.

മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഉത്തരവ് പ്രകാരമാണ് പഞ്ചാബുമായുളള അതിര്‍ത്തി ഹരിയാന അടച്ചിട്ടത്. ബാരിക്കേഡുകള്‍, ജലപീരങ്കികള്‍ തുടങ്ങി സര്‍വസന്നാഹങ്ങളും കര്‍ഷക റാലി തടയുന്നതിനായി സജ്ജമാക്കിയിട്ടുണ്ട്. കര്‍ഷക റാലിയുടെ പശ്ചാത്തലത്തില്‍ ഹരിയാണ രണ്ടുദിവസത്തേക്ക് പഞ്ചാബിലേക്കുളള ബസ് സര്‍വീസും നിര്‍ത്തിവെച്ചു. നൈ​നി​റ്റാ​ള്‍-​ഡ​ല്‍​ഹി റോ​ഡി​ല്‍ എ​ത്തി​യ ക​ര്‍​ഷ​ക​ര്‍​ക്കു നേ​രെ​യും പ​ഞ്ചാ​ബി​ല്‍ നി​ന്നെ​ത്തി​യ ക​ര്‍​ഷ​ക​ര്‍​ക്ക് നേ​രെ​യും അം​ബാ​ല​യി​ല്‍ വ​ച്ച് പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

അതിനിടെ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ര്‍​ഷ​ക​രെ ത​ട​യു​ന്ന ന​ട​പ​ടി തെ​റ്റാ​ണെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ പറഞ്ഞു. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ര്‍​ഷ​ക​രെ ത​ട​യു​ന്ന​ത് വ​ലി​യ തെ​റ്റാ​ണെ​ന്ന് കേ​ജ്‍രി​വാ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. “കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ അ​വ​ത​രി​പ്പി​ച്ച മൂ​ന്ന് ബി​ല്ലു​ക​ളും ക​ര്‍​ഷ​ക വി​രു​ദ്ധ​മാ​ണ്. അ​വ പി​ന്‍​വ​ലി​ക്കു​ന്ന​തി​ന് പ​ക​രം സ​മാ​ധാ​ന​മാ​യി സ​മ​രം ന​ട​ത്തു​ന്ന​തി​ല്‍ നി​ന്നും ക​ര്‍​ഷ​ക​രെ ത​ട​യു​ക​യാ​ണ്. അ​വ​ര്‍​ക്ക് നേ​രെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ന്നു. ഇ​ത് വ​ലി​യ തെ​റ്റാ​ണ്. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള​ത് ഭ​ര​ണ ഘ​ട​ന ന​ല്‍​കു​ന്ന അ​വ​കാ​ശ​മാ​ണ്’. കേ​ജ​രി​വാ​ള്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

Image
]]>
കര്‍ഷക രോഷത്തില്‍ രാജ്യം: റോഡ്, റെയില്‍ ഗതാഗതം തടഞ്ഞു https://malayalees.ch/massive-farmer-protests-farmers-bill/ Sat, 26 Sep 2020 05:01:25 +0000 https://malayalees.ch/?p=32372 പഞ്ചാബ് – ഹരിയാനയിൽ പ്രതിഷേധം തുടരുന്നു. സമരത്തിന് പിന്തുണയുമായി പത്തോളം തൊഴിലാളി സംഘടനകളും പ്രതിപക്ഷ പാർട്ടികളും

കേന്ദ്ര സർക്കാരിന്റെ കാർഷിക വിരുദ്ധ ബില്ലുകൾക്കെതിരെയുള്ള പ്രതിഷേധം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തുടരുന്നു. പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്നും ട്രെയിൻ തടഞ്ഞുള്ള പ്രതിഷേധങ്ങൾ ഉണ്ടാകും. അടുത്ത മാസം ഒന്ന് മുതൽ അനിശ്ചിതകാല സമരവും പഞ്ചാബിൽ വിവിധ കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കർഷക സംഘടകൾക്കൊപ്പം തൊഴിലാളി സംഘടനകളും കേന്ദ്രസർക്കാരിനെതിരെ ശക്തമായ സമരത്തിനൊരുങ്ങുകയാണ്. വിവിധ തൊഴിലാളി സംഘടനകൾ ഒരുമിച്ച് ഇക്കാര്യത്തിൽ ധാരണയിലെത്തുമെന്നാണ് സൂചന. ഇന്നലത്തെ ഭാരത് ബന്ദിൽ കേന്ദ്രസർക്കാറിനെതിരെ അതിശക്തമായ പ്രക്ഷോഭമാണ് അരങ്ങേറിയത്.‌

265 കർഷക സംഘടനകൾ ചേർന്ന് പ്രഖ്യാപിച്ച പ്രക്ഷോഭത്തിൽ രാജ്യത്തിന്റ വിവിധ ഭാ​ഗങ്ങളിൽ റോഡ് – റെയിൽ ​ഗതാ​ഗതം തടഞ്ഞു. ബിൽ പിൻവലിക്കും വരെ സമരം തുടരുമെന്ന് പ്രതിഷേധകർ ദേശീയ മാധ്യമങ്ങളെ അറിയിച്ചു. പത്തോളം തൊഴിലാളി സംഘടനകളും പ്രതിപക്ഷ പാർട്ടികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

എന്നാൽ കർഷക ബിൽ ചരിത്രപരമായ മുന്നേറ്റമാണെന്ന് അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷം കർഷകരെ തെറ്റിധരിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി.

]]>