Farmers bill – malayalees.ch https://malayalees.ch Malayalam Online News Portal Mon, 14 Dec 2020 04:28:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Farmers bill – malayalees.ch https://malayalees.ch 32 32 ധീരതക്കുള്ള 5,000 മെഡലുകള്‍ തിരിച്ച് നല്‍കുന്നു; കര്‍ഷക പ്രതിഷേധം കനക്കുന്നു https://malayalees.ch/dilli-chalo-army-veterans-at-farmer-protest-plan-to-return-gallantry-medals/ Mon, 14 Dec 2020 04:28:27 +0000 https://malayalees.ch/?p=36876 സിങ്കു അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന ഇന്ത്യൻ സൈനികര്‍ ധീരതക്ക് ലഭിച്ച 5,000 മെഡലുകള്‍ ശേഖരിച്ച് തിരിച്ച് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. കേന്ദ്രം മുന്നോട്ടുവെച്ച കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുകയാണ്. വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ 25,000 മെഡലുകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പ്രതിഷേധിക്കുന്ന സൈനികര്‍ പറഞ്ഞു.

‘സൈനികരും കര്‍ഷകരുമുള്ള കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. എട്ടുപേര്‍ രാജ്യത്തിനായി അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ചിട്ടുണ്ട്, ഞാന്‍ അതില്‍ അഭിമാനിക്കുന്നുമുണ്ട്, എന്നാല്‍ ഇപ്പോള്‍ ഗവണ്‍മെന്‍റ് എന്താണ് ഞങ്ങളോട് ചെയ്യുന്നത് ? ഈ രാജ്യം ജീവിക്കാന്‍ യോഗ്യമല്ലാതായി തുടങ്ങിയിരിക്കുന്നു’ വിരമിച്ച സൈനികന്‍ ബല്‍വന്ദ് സിങ് പറഞ്ഞു.

ഇതോടൊപ്പം, രാജ്യത്തെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയില്‍ ഡി.ഐ.ജി ലഖ്മീന്ദര്‍ സിങ് ജഖാര്‍ രാജിവെച്ചു. ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് ശനിയാഴ്ച രാജികത്ത് നല്‍കിയതായി ലഖ്മീന്ദര്‍ സിങ് പറഞ്ഞു.

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമാധാനപരമായി സമരം ചെയ്യുന്ന കര്‍ഷക സഹോദരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ താന്‍ തീരുമാനിച്ചുവെന്നാണ് രാജികത്തില്‍ ലഖ്മീന്ദര്‍ സിങ് വ്യക്തമാക്കിയത്.

]]>
‘കര്‍ഷകര്‍, തൊഴിലില്ലായ്മ ഒന്നും മോദിയുടെ വിഷയമല്ല’; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി https://malayalees.ch/pm-nitish-kumar-dont-talk-about-farmers-workers-small-businesses-rahul-gandhi/ Thu, 29 Oct 2020 08:15:57 +0000 https://malayalees.ch/?p=34119 തൊഴിലില്ലായ്മ, കര്‍ഷകരുടെ ജീവിതം, ചെറുകിട വ്യവസായം തുടങ്ങിയ പ്രശ്നങ്ങളിലൊന്നും മോദി സംസാരിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി തന്റെ കുടുംബത്തെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പോലെ തേജ്വശ്‍വിയുടെ കുടുംബത്തെക്കുറിച്ച് ബീഹാര്‍ മുഖ്യമന്ത്രി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്, എന്നാല്‍ ഇവര്‍ ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ഒന്നും സംസാരിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘തൊഴിലില്ലായ്മ, കര്‍ഷകരുടെ ജീവിതം, ചെറുകിട വ്യവസായം തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് മോദി സംസാരിക്കുന്നില്ല. തെരഞ്ഞെടുപ്പ് നിതീഷ് കുമാറിന്റേയോ എന്റേയോ കുടുംബത്തെപറ്റിയല്ല, മറിച്ച് ബീഹാര്‍ ജനതയുടെ ഭാവിക്ക് വേണ്ടിയാണ്’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ബീഹാറിലെ ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ അവര്‍ സംസാരിക്കുന്നില്ല. നിതീഷിന്റെ 15 വര്‍ഷത്തെയും മോദിയുടെ ആറ് വര്‍ഷത്തെയും ഭരണം കൊണ്ട് ജനങ്ങള്‍ക്ക് എന്താണ് ലഭിച്ചതെന്നും രാഹുല്‍ ചോദിച്ചു.

ബീഹാറിലെ യുവാക്കള്‍ക്ക് ജോലി കണ്ടെത്താനാവുന്നില്ല, എന്നുമാത്രമല്ല അവര്‍ക്ക് എവിടെയും ജോലി കണ്ടെത്താനാവുന്നില്ല, മോദി രാജ്യത്തെ മുഴുവന്‍ തൊഴില്‍ സാധ്യതയും ഇല്ലാതാക്കിയിരിക്കുന്നുവെന്നും രാഹുല്‍ തുറന്നടിച്ചു.

]]>
”ഗവണ്‍മെന്‍റിനെ ഇല്ലാതാക്കുന്നതിനെ ഭയപ്പെടുന്നില്ല”; കേന്ദ്ര കർഷക നിയമത്തിനെതിരെ മൂന്ന് ബില്ലുകള്‍ പാസാക്കി പഞ്ചാബ് https://malayalees.ch/not-afraid-to-quit-amarinder-singhs-3-bills-vs-centres-farm-laws/ Tue, 20 Oct 2020 12:54:08 +0000 https://malayalees.ch/?p=33596 കർഷകരെ തകർക്കാന്‍ അനുവദിക്കില്ലെന്നും ഗവണ്‍മെന്‍റിനെ ഇല്ലാതാക്കുന്നതിനെ ഭയപ്പെടുന്നില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. കേന്ദ്രം നടപ്പിലാക്കിയ കർഷക ബില്ലുകള്‍ക്കെതിരെ പഞ്ചാബ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”രാജിവെക്കേണ്ടിവരുന്നതിനെപറ്റി ഞാന്‍ ഭയപ്പെടുന്നില്ല. കര്‍ഷകരെ പ്രയാസത്തിലാക്കാനോ അവരെ തകർക്കാനോ അനുവദിക്കില്ല, എന്‍റെ ഗവണ്‍മെന്‍റ് പിരിച്ചുവിടപ്പെടുന്നതിനെ ഞാന്‍ ഭയക്കുന്നില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

കേന്ദ്രത്തിന്‍റെ കര്‍ഷക നിയമങ്ങളെ എതിര്‍ക്കുന്ന മൂന്ന് ബില്ലുകള്‍ മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്‍റെ നിയമങ്ങള്‍ വെച്ച് കേന്ദ്ര കര്‍ഷക നിയമങ്ങളെ കഴിയുന്ന രീതിയില്‍ എതിര്‍ക്കാനാണ് പഞ്ചാബ് ഇപ്പോള്‍ ശ്രമിക്കുന്നത്.

‘ഞങ്ങള്‍ നിങ്ങളോടൊപ്പം നിന്നു. ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളോടൊപ്പം നില്‍ക്കേണ്ട സമയമാണ്’- മുഖ്യമന്ത്രി കര്‍ഷകരോട് ആവശ്യപ്പെട്ടു.

]]>
കാര്‍ഷിക പരിഷ്കരണ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു https://malayalees.ch/president-signs-farm-bills/ Mon, 28 Sep 2020 05:12:40 +0000 https://malayalees.ch/?p=32409 ബില്ലിന് അംഗീകാരം നല്‍കരുതെന്നും, പാര്‍ലമെന്റിന് തിരിച്ചയക്കണമെന്നും പ്രതിപക്ഷ എം.പിമാര്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു

കാര്‍ഷിക പരിഷ്കരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കിടെ ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ബില്ലിൽ ഒപ്പ് വെക്കരുതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് പ്രസിഡന്റ് ബില്ലിന് അം​ഗീകാരം നൽകിയത്.

നാടകീയ രം​ഗങ്ങൾക്കൊടുവിൽ കഴിഞ്ഞ ആഴ്ച്ച ബിൽ രാജ്യസഭ പാസാക്കിയിരുന്നു. സഭയിൽ നടന്ന പ്രതിഷേധങ്ങളെ തുടർന്ന് പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്തതും രാഷ്ട്രീയ വിവാദമായി. പുതിയ ബിൽ കർഷക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ബില്ലിനെതിരെ വ്യാപകമായ കർഷക രോഷവും ഉയർന്നിരുന്നു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലാണ് സമരം ശക്തമായത്. അടുത്ത മാസം ഒന്ന് മുതൽ അനിശ്ചിതകാല സമരവും പഞ്ചാബിൽ വിവിധ കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ബില്ലിൽ പ്രതിഷേധിച്ച് ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദളിൽ നിന്നുള്ള കേന്ദ്രമന്ത്രി എം.പി ഹർസിമ്രത് കൗർ ബാദൽ രാജി വെച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ അഞ്ച് മുതല്‍ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ഹരിയാനയിലെയും പഞ്ചാപിലെയും കര്‍ഷകര്‍ സമരത്തിലായിരുന്നു.

ബില്ലിന് അംഗീകാരം നല്‍കരുതെന്നും, പാര്‍ലമെന്റിന് തിരിച്ചയക്കണമെന്നും പ്രതിപക്ഷ എം.പിമാര്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിൽ ചരിത്രപരമായ മുന്നേറ്റമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പ്രതിപക്ഷം കർഷകരെ തെറ്റിധരിപ്പിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.

]]>
എന്താണ് കാര്‍ഷിക ബില്ല്? ഇതെങ്ങനെ കര്‍ഷക വിരുദ്ധമാകുന്നു https://malayalees.ch/what-is-farmers-bill-2020/ Sat, 26 Sep 2020 08:15:52 +0000 https://malayalees.ch/?p=32388 ഇന്ത്യന്‍ ഗ്രാമങ്ങളുടെ നട്ടെല്ലായ കാര്‍ഷിക മേഖലയില്‍ എത്രപേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചോദിച്ചാല്‍, ഇന്ത്യയില്‍ എത്ര കര്‍ഷകരുണ്ടെന്ന് ചോദിച്ചാല്‍ സര്‍ക്കാരിന്‍റെ പക്കല്‍ കൃത്യമായ കണക്കുകളില്ല

എന്താണ് കാര്‍ഷിക ബില്ല്? ഇതെങ്ങനെ കര്‍ഷക വിരുദ്ധമാകുന്നു
Brett Cole

എന്നാല്‍ ഇന്ത്യന്‍ ഗ്രാമങ്ങളുടെ നട്ടെല്ലായ കാര്‍ഷിക മേഖലയില്‍ എത്രപേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചോദിച്ചാല്‍, ഇന്ത്യയില്‍ എത്ര കര്‍ഷകരുണ്ടെന്ന് ചോദിച്ചാല്‍ സര്‍ക്കാരിന്‍റെ പക്കല്‍ കൃത്യമായ കണക്കുകളില്ല എന്നതാണ് വാസ്തവം. 14.5 കോടി കര്‍ഷകര്‍ ഇന്ത്യയിലുണ്ടെന്നാണ് പ്രൈം മിനിസ്റ്റേര്‍സ് കിസാന്‍ യോജനയിലെ കണക്കുകള്‍ വിശകലനം ചെയ്യുമ്പോള്‍ ലഭിക്കുന്ന ഉത്തരം. ഇതില്‍ 86 ശതമാനം പേരും അഞ്ച് ഏക്കറില്‍ താഴെ മാത്രം കൃഷിഭൂമിയുള്ള ചെറുകിട കര്‍ഷകരാണ്. ഇതില്‍തന്നെ 12,000 ഓളം കര്‍ഷകര്‍ ഓരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നുവെന്നാണ് മറ്റൊരു ഞെട്ടിക്കുന്ന കണക്ക്.

എന്താണ് കാര്‍ഷിക ബില്ല്? ഇതെങ്ങനെ കര്‍ഷക വിരുദ്ധമാകുന്നു

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കെ ജനാധിപത്യത്തിന്‍റെ സാമാന്യ മര്യാദകള്‍ പോലും പാലിക്കാതെ, പ്രതിപക്ഷ സ്വരങ്ങളെ തൃണവല്‍ഗണിച്ചുകൊണ്ട് കാര്‍ഷികമേഖലയെ നേരിട്ട് ബാധിക്കുന്ന പ്രധാനപ്പെട്ട മൂന്ന് ഓർഡിനൻസുകളാണ് ബില്ലുകളായി കേന്ദസര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയെടുത്തത്.

ഇന്ന് രാജ്യം മുഴുവന്‍ പ്രതിഷേധച്ചൂടിലാണ്. നഗര, ഗ്രാമ വ്യത്യാസങ്ങളില്ലാതെ കര്‍ഷകര്‍ തെരുവിലാണ്. ചുട്ടുപൊള്ളുന്ന വെയിലില്‍ പൊള്ളിയൊലിച്ച കാലുകളുമായി അവര്‍ സമരം ചെയ്യുകയാണ്. തങ്ങളുടെ വിയര്‍പ്പിന്‍റെ വില കുത്തക കമ്പനികള്‍ നിശ്ചയിക്കാതിരിക്കാന്‍, ആത്മഹത്യയില്‍ അനാഥരാകുന്ന കര്‍ഷക കുടുംബങ്ങളുടെ ബാധ്യത ഏറ്റെടുത്ത് പിരിവ് നടത്താതിരിക്കാന്‍.

എന്താണ് കാര്‍ഷിക ബില്ല്? ഇതെങ്ങനെ കര്‍ഷക വിരുദ്ധമാകുന്നു

മൂന്ന് ഓർഡിനൻസുകളാണ് ഇപ്പോൾ സര്‍ക്കാര്‍ രജ്യസഭയില്‍ പാസാക്കിയെടുത്തത്.

1) ഫാർമേർസ്​ എംപവർമെന്‍റ് ആൻഡ്​ എഗ്രിമെന്‍റ് ഓഫ് പ്രൈസ്​ പ്രൊട്ടക്ഷൻ അഷ്വറൻസ്​

ആൻഡ്​ ഫാം സർവിസ്​ ബിൽ 2020

2) ഫാർമേർസ്​ പ്രൊഡ്യൂസ്​ ട്രേഡ് ആൻഡ്​ കൊമേഴ്​സ്​ പ്രമോഷൻ ആൻഡ്​ ​ഫെസിലിറ്റേഷൻ

ബിൽ 2020

3) എസൻഷ്യൽ കമ്മോഡിറ്റീസ്​ (അമെൻഡ്മെൻറ്​) ആക്ട് 2020

പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണാധികാരമുള്ള കാര്‍ഷിക വിഷയത്തില്‍ നിയമനിര്‍മ്മാണത്തിന് മുമ്പ് സംസ്ഥാനങ്ങളോട് കൂടിയാലോചനകള്‍ നടത്തണമെന്നാണ് ചട്ടം. എന്നാല്‍ സകല നിയമങ്ങളും കാറ്റില്‍പറത്തി ധൃതി പിടിച്ചാണ് ഈ ഓര്‍ഡിനന്‍സുകളെല്ലാം തന്നെ ബില്ലുകളാക്കിയത്. അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസെര്‍സ് മാര്‍ക്കറ്റിംഗ് കമ്മറ്റി അഥവാ എ.പി.എം.എസ് ആണ് സംസ്ഥാനത്തിന് നിയന്ത്രണാധികാരമുള്ള വിഷയത്തില്‍ തീരുമാനങ്ങളെടുക്കുന്നത്. ഇത് രാജ്യത്തിന്‍റെ ഫെഡറല്‍ സംവിധാനത്തെ തന്നെ തകര്‍ക്കുന്ന നീക്കമാണ്.

എന്താണ് കാര്‍ഷിക ബില്ല്? ഇതെങ്ങനെ കര്‍ഷക വിരുദ്ധമാകുന്നു

എന്താണ് കര്‍ഷക സംഘടനകള്‍ കാര്‍ഷിക ബില്ലിനെ എതിര്‍ക്കാന്‍ കാരണം?

സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള എ.പി.എം.സി (അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസെര്‍സ് മാര്‍ക്കറ്റിംഗ് കമ്മറ്റി)കള്‍ വഴിയാണ് കര്‍ഷകര്‍ അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. ഈ എ.പി.എം.എസുകളില്‍ ഏജന്‍റുമാരുണ്ടാകും. അവര്‍ക്കാണ് കര്‍ഷകര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. എ.പി.എം.സികള്‍ക്ക് വിവിധ ഭാഗങ്ങളില്‍ വിപണികളുണ്ടാകും. ഇത്തരം കമ്മറ്റികളാണ് പിന്നീട് ഈ ഉത്പന്നങ്ങള്‍ സംസ്ഥാനത്തിനകത്തോ പുറത്തോ വിപണനം ചെയ്യുന്നത്. കര്‍ഷകര്‍ക്ക് അര്‍ഹമായ വില ഉറപ്പു വരുത്തുകയാണ് ഇത്തരം കമ്മറ്റികളുടെ ലക്ഷ്യം.

ഫാർമേർസ്​ എംപവർമെന്‍റ് ആൻഡ്​ എഗ്രിമെന്‍റ് ഓഫ് പ്രൈസ്​ പ്രൊട്ടക്ഷൻ അഷ്വറൻസ്​ ആൻഡ്​ ഫാം സർവിസ്​ ബിൽ 2020 നടപ്പാക്കുന്നതോടെ ഇത്തരം എ.പി.എം.സികള്‍ക്ക് അധികാരം നഷ്ടപ്പെടുകയും ഇടനിലക്കാരില്ലാതാകുമെന്നും കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് വിറ്റഴിക്കാന്‍ സാധിക്കുമെന്നുമാണ് സര്‍ക്കാരിന്‍റെ ന്യായീകരണം.

എന്നാല്‍ എ.പി.എം.സികള്‍ ഇല്ലാതാകുന്നതോടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് നേരിട്ട് വില്‍ക്കാം. അതുകൊണ്ട് തന്നെ തങ്ങള്‍ക്കനുകൂലമായ വില നിശ്ചയിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് കര്‍ഷകരെ ചൂഷണം ചെയ്യാന്‍ സാധിക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്ന മറുവാദം.

എന്താണ് കാര്‍ഷിക ബില്ല്? ഇതെങ്ങനെ കര്‍ഷക വിരുദ്ധമാകുന്നു

ഫാർമേർസ്​ എംപവർമെന്‍റ് ആൻഡ്​ എഗ്രിമെന്‍റ് ഓഫ് പ്രൈസ്​ പ്രൊട്ടക്ഷൻ അഷ്വറൻസ്​ ആൻഡ്​ ഫാം സർവിസ്​ ബിൽ 2020 വ്യവസായികള്‍ക്ക് കര്‍ഷകരുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടാന്‍ അനുമതി നല്‍കുന്ന ബില്ലാണ് ഇത്. ഇങ്ങനെ കോര്‍പ്പറേറ്റുകള്‍ കര്‍ഷകരുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടുമ്പോള്‍ എഴുതിയുണ്ടാക്കുന്ന കരാര്‍ വ്യവസ്ഥകള്‍ സാധാരണക്കാരായ കര്‍ഷകര്‍ക്ക് എത്രമാത്രം മനസിലാകും എന്നതും ആശങ്കയുണര്‍ത്തുന്ന ഒന്നാണ്. ഇങ്ങനെ കര്‍ഷകര്‍ വന്‍കിട കോര്‍പ്പറേറ്റുകളുമായി കരാറിലേര്‍പ്പെടുമ്പോള്‍ കടബാധ്യതയുണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെയുണ്ടായാല്‍ സാധാരണക്കാരായ കര്‍ഷകര്‍ നിയമയുദ്ധം ചെയ്യേണ്ടി വരുന്നത് വന്‍കിട കോര്‍പ്പറേറ്റുകളുമായാണ്.

എന്താണ് കാര്‍ഷിക ബില്ല്? ഇതെങ്ങനെ കര്‍ഷക വിരുദ്ധമാകുന്നു

അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് എങ്ങനെയാണ് വന്‍കിട വ്യവസായികളുമായി നിയമയുദ്ധം സാധ്യമാവുക? താങ്ങുവില ഇല്ലാതാകും എന്നതാണ് പുതിയ ബില്ലുകളിലെ അപകടകരമായ മറ്റൊരു വസ്തുത. അതായത് മാര്‍ക്കറ്റില്‍ ഒരു കാര്‍ഷിക ഉത്പന്നത്തിന് വിലയിടിവ് സംഭവിച്ചാല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഒരു താങ്ങുവിലയില്‍ കര്‍ഷകര്‍ക്ക് ഈ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാകും. എന്നാല്‍ താങ്ങുവില ഇല്ലാതാകുന്നതോടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാകാതെ കര്‍ഷകര്‍ പിന്നെയും കടക്കെണിയിലാകും. മുമ്പ് നിലവിലുണ്ടായിരുന്ന എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ടിന്‍റെ സെക്ഷന്‍ 3 ല്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് മൂന്നാമത്തെ ബില്‍ പാസാക്കിയിരിക്കുന്നത്.

കാര്‍ഷിക മേഖലയില്‍ സ്വകാര്യ നിക്ഷേപത്തിന് വഴിയൊരുക്കുന്നതാണ് എസൻഷ്യൽ കമ്മോഡിറ്റീസ്​ (അമെൻഡ്മെൻറ്​) ആക്ട് 2020. സ്റ്റോക്ക് ഹോള്‍ഡിങ് ലിമിറ്റ് എടുത്തു കളഞ്ഞു എന്നുള്ളതാണ് ഈ ബില്ലിന്‍റെ മറ്റൊരു അപാകതയായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അതായത് സ്റ്റോക്ക് ചെയ്യാവുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇനി മുതല്‍ പരിധിയുണ്ടാകില്ല. അതുകൊണ്ട് തന്നെ കോര്‍പ്പറേറ്റുകള്‍ക്ക് പരിധികളില്ലാതെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്യാം.

എന്താണ് കാര്‍ഷിക ബില്ല്? ഇതെങ്ങനെ കര്‍ഷക വിരുദ്ധമാകുന്നു

പിന്നീട് മാര്‍ക്കറ്റില്‍ ഈ ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍റ് കൂടുന്ന സാഹചര്യത്തില്‍ കൂടിയ വിലക്ക് കമ്പനികള്‍ക്ക് വില്‍ക്കുകയും ചെയ്യാം. ചുരുക്കത്തില്‍ കാര്‍ഷിക മേഖലയില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ഇഷ്ടാനുസരണം കൈകടത്താനുള്ള ലൈസന്‍സാണ് കാര്‍ഷിക ബില്ലുകള്‍ പാസാക്കിയതിലൂടെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത് എന്നാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന ആക്ഷേപം.

എ.പി.എം.സികള്‍ക്ക് പൂര്‍ണമായും അധികാരം നഷ്ടമാകുന്നതോടെ കോര്‍പ്പറേറ്റുകള്‍ക്ക് ആവശ്യമാംവിധം തങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കാമെന്നും, കര്‍ഷകര്‍ മാര്‍ക്കറ്റില്‍ നിന്നും പൂര്‍ണമായും പുറന്തള്ളപ്പെടുമെന്നും കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു. പ്രതിവര്‍ഷം 12,000 ത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന ഒരു രാജ്യത്ത് തങ്ങള്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പേലും ഇനി കോര്‍പറേറ്റുകളുടെ ഔദാര്യത്തിനായി കാത്തിരിക്കേണ്ടി വരുമെന്ന് ചുരുക്കം.

]]>
കര്‍ഷക രോഷത്തില്‍ രാജ്യം: റോഡ്, റെയില്‍ ഗതാഗതം തടഞ്ഞു https://malayalees.ch/massive-farmer-protests-farmers-bill/ Sat, 26 Sep 2020 05:01:25 +0000 https://malayalees.ch/?p=32372 പഞ്ചാബ് – ഹരിയാനയിൽ പ്രതിഷേധം തുടരുന്നു. സമരത്തിന് പിന്തുണയുമായി പത്തോളം തൊഴിലാളി സംഘടനകളും പ്രതിപക്ഷ പാർട്ടികളും

കേന്ദ്ര സർക്കാരിന്റെ കാർഷിക വിരുദ്ധ ബില്ലുകൾക്കെതിരെയുള്ള പ്രതിഷേധം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തുടരുന്നു. പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്നും ട്രെയിൻ തടഞ്ഞുള്ള പ്രതിഷേധങ്ങൾ ഉണ്ടാകും. അടുത്ത മാസം ഒന്ന് മുതൽ അനിശ്ചിതകാല സമരവും പഞ്ചാബിൽ വിവിധ കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കർഷക സംഘടകൾക്കൊപ്പം തൊഴിലാളി സംഘടനകളും കേന്ദ്രസർക്കാരിനെതിരെ ശക്തമായ സമരത്തിനൊരുങ്ങുകയാണ്. വിവിധ തൊഴിലാളി സംഘടനകൾ ഒരുമിച്ച് ഇക്കാര്യത്തിൽ ധാരണയിലെത്തുമെന്നാണ് സൂചന. ഇന്നലത്തെ ഭാരത് ബന്ദിൽ കേന്ദ്രസർക്കാറിനെതിരെ അതിശക്തമായ പ്രക്ഷോഭമാണ് അരങ്ങേറിയത്.‌

265 കർഷക സംഘടനകൾ ചേർന്ന് പ്രഖ്യാപിച്ച പ്രക്ഷോഭത്തിൽ രാജ്യത്തിന്റ വിവിധ ഭാ​ഗങ്ങളിൽ റോഡ് – റെയിൽ ​ഗതാ​ഗതം തടഞ്ഞു. ബിൽ പിൻവലിക്കും വരെ സമരം തുടരുമെന്ന് പ്രതിഷേധകർ ദേശീയ മാധ്യമങ്ങളെ അറിയിച്ചു. പത്തോളം തൊഴിലാളി സംഘടനകളും പ്രതിപക്ഷ പാർട്ടികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

എന്നാൽ കർഷക ബിൽ ചരിത്രപരമായ മുന്നേറ്റമാണെന്ന് അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷം കർഷകരെ തെറ്റിധരിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി.

]]>