Farmer strike – malayalees.ch https://malayalees.ch Malayalam Online News Portal Thu, 10 Dec 2020 04:46:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Farmer strike – malayalees.ch https://malayalees.ch 32 32 കര്‍ഷകരെ പിന്തുണക്കൂ; കോഹ്‍ലിയോട് ആക്രോശിച്ച് യുവതി https://malayalees.ch/support-farmers-fan-screams-at-virat-kohli/ Thu, 10 Dec 2020 04:46:33 +0000 https://malayalees.ch/?p=36673 സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ നല്‍കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയോട് ആക്രോശിച്ച് യുവതി. സിഡ്‌നിയില്‍ ആസ്‌ട്രേലിയക്കെതിരായ ട്വന്‍റി 20 മത്സരത്തിനിടെയായിരുന്നു സംഭവം.

ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന കോഹ്‍ലിക്ക് നേരെ യുവതി ആക്രോശിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കടുത്ത വാക്കുകളാണ് കോഹ്‍ലിക്ക് നേരെ യുവതി പ്രയോഗിച്ചത്. യുവതിയുടെ മുഖം വ്യക്തമല്ല. കര്‍ഷക ഐക്യം സിന്ദാബാദ് എന്നും യുവതി പറഞ്ഞു.

പുതിയ മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷക സമരം. കര്‍ഷകരും സര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും തീരുമാനമായില്ല. നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. റിലയന്‍സ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച കര്‍ഷക സംഘടനകള്‍ രാജ്യമെമ്പാടുമുള്ള കര്‍ഷകരോട് ഡല്‍ഹിയില്‍ എത്താനും ആഹ്വാനം ചെയ്തു.

സമരത്തിന് ബോക്‌സിങ് താരം വിജേന്ദര്‍ സിങ് അടക്കമുള്ള കായിക താരങ്ങള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. പഞ്ചാബിലെ പല കായിക താരങ്ങളും പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആരും പ്രതികരിച്ചിട്ടില്ല. ഹര്‍ഭജന്‍ സിങ് സമരത്തെ പിന്തുണക്കുകയുണ്ടായി- “കൃഷിക്കാരാണ് നമ്മുടെ അന്ന ദാതാവ്. അന്നം തരുന്നവര്‍ക്ക് പറയാന്‍ സമയം നല്‍കണം. അത് ന്യായമല്ലേ? പൊലീസ് നടപടികളില്ലാതെ അവരെ കേള്‍ക്കാനാകില്ലേ? കര്‍ഷകരെ ദയവായി കേള്‍ക്കൂ”- ഹര്‍ഭജന്‍ സിങ് ട്വീറ്റ് ചെയ്തു.

]]>
ഭാരത് ബന്ദ്: മാര്‍ക്കറ്റുകള്‍ തുറന്നില്ല, പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു https://malayalees.ch/bharat-bandh-today-3-2/ Tue, 08 Dec 2020 09:36:02 +0000 https://malayalees.ch/?p=36549 കാർഷിക പരിഷ്കരണ നിയമങ്ങള്‍ക്കെതിരെ കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ വഴി തടഞ്ഞു. മാർക്കറ്റുകൾ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്. മൂന്ന് മണി വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

പഞ്ചാബ്, ഡൽഹി, ഹരിയാന, അസം, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ നഗരങ്ങളെ ഭാരത് ബന്ദ് ബാധിച്ചു. ഡൽഹിയിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ദേശീയ പാതകൾ പ്രതിഷേധക്കാർ ഉപരോധിച്ചു. പശ്ചിമ ബംഗാളിൽ ഇടത് പാർട്ടികൾ ട്രെയിൻ തടഞ്ഞു. രാജസ്ഥാനിലെ ജയ്‌പൂരിൽ കോൺഗ്രസ്‌ – ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ട് തടങ്കലിൽ ആക്കിയെന്നാരോപിച്ച് ആം ആദ്മി പാർട്ടി പ്രവർത്തകർ പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

മഹാരാഷ്ട്രയിൽ ബാങ്കിംഗ് മേഖലയിൽ അടക്കം ബന്ദ് ബാധിച്ചു. തെലങ്കാനയിൽ ഭരണ കക്ഷിയായ ടിആര്‍എസ് റോഡുകൾ ഉപരോധിച്ചു. കോൺഗ്രസ്‌ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ജനങ്ങളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്നും ദുഷ്പ്രചാരണങ്ങളിൽ നിന്ന് മാറി നില്‍ക്കണമെന്നും കേന്ദ്രമന്ത്രിമാർ അടക്കമുള്ള ബിജെപി നേതാക്കൾ വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കര്‍ഷകര്‍ ഇന്നത്തെ ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. ആദ്യഘട്ടമായി അഞ്ച് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് കേരളത്തെ ഒഴിവാക്കിയത്. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ബദല്‍ സമര പരിപാടികള്‍ കേരളത്തിലുണ്ട്.

]]>
ഭാരത് ബന്ദ് തുടങ്ങി; വോട്ടെടുപ്പ് ആയതിനാല്‍ കേരളത്തെ ഒഴിവാക്കി https://malayalees.ch/bharat-bandh-today-3/ Tue, 08 Dec 2020 05:19:32 +0000 https://malayalees.ch/?p=36544 കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പല സംസ്ഥാനങ്ങളിലും തുടങ്ങി. പഞ്ചാബ്, ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളിൽ 11 മണിക്കാണ് ബന്ദ് ആരംഭിക്കുക. ജനജീവിതം തടസപ്പെടുത്തില്ലെന്നും എന്നാൽ ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കർഷക സംഘടനകൾ അഭ്യർത്ഥിച്ചു. 15ലധികം പ്രതിപക്ഷ പാർട്ടിയുടെയും വിവിധ സംഘടനകളുടെയും പിന്തുണയോടെയാണ് ഭാരത് ബന്ദ്. കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക പരിഷ്ക്കരണ നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരത് ബന്ദ്.

കർഷക സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായായുള്ള ഭാരത് ബന്ദിനോട് ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് കർഷക സംഘടനകൾ വിലയിരുത്തും. കോൺഗ്രസ്‌, ഇടത് പാർട്ടികൾ, എസ്പി തുടങ്ങി 15ലധികം രാഷ്ട്രീയ സംഘടനകളും വിവിധ ബാങ്ക് യൂണിയനുകളും ഗുഡ്സ് ആൻഡ് ട്രാൻസ്പോർട്ട് യൂണിയനും ബന്ദിനെ പിന്തുണച്ചിട്ടുണ്ട്.

ഹരിയാന, പഞ്ചാബ് സംസ്ഥാങ്ങളിൽ 3 മണി വരെ കർഷകർ റോഡ് ഉപരോധിക്കും. തെലങ്കാനയിൽ 10 മുതൽ 12 വരെ വഴി തടയും. ഡൽഹിയിൽ 11 മണി മുതൽ 3 മണി വരെ റോഡുകൾ ഉപരോധിക്കും. നഗരങ്ങളിൽ ഉള്ളവർ ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കടകൾ അടക്കുകയും വാഹനങ്ങൾ നിരത്തിൽ ഇറക്കാതെയും ഇരിക്കണമെന്ന് കർഷകർ അഭ്യർത്ഥിച്ചു. വ്യാപാര വ്യവസായ സ്ഥാപനങ്ങളും ഓഫീസുകളും നിർബന്ധിച്ച് അടക്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കര്‍ഷകര്‍ ഇന്നത്തെ ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. ആദ്യഘട്ടമായി അഞ്ച് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് കേരളത്തെ ഒഴിവാക്കിയത്. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ബദല്‍ സമര പരിപാടികള്‍ കേരളത്തില്‍ നടക്കും.

അവശ്യ സർവ്വീസുകൾ, ആശുപത്രി ആവശ്യങ്ങൾ, വിവാഹസംഘങ്ങളെയെല്ലാം ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരുമായി നാളെ നടക്കുന്ന ചർച്ച പരാജയപ്പെട്ടാൽ സമരം വ്യാപിപ്പിക്കാനാണ് കർഷകരുടെ തീരുമാനം.

]]>
കര്‍ഷക സമരവും കുറേ പെരുംനുണകളും https://malayalees.ch/fact-check-of-images-of-farmers-protest/ Mon, 07 Dec 2020 04:24:21 +0000 https://malayalees.ch/?p=36455 എന്‍ഡിടിവി മാധ്യമപ്രവര്‍ത്തകന്‍ രാവിഷ് കുമാര്‍ സ്ത്രീയുടെ വേഷം കെട്ടി കര്‍ഷക സമരത്തില്‍ പങ്കെടുത്തു, മുസ്‍ലിംകള്‍ തലപ്പാവ് വെച്ച് സിഖുകാരുടെ വേഷത്തില്‍ സമരത്തില്‍ നുഴഞ്ഞുകയറി, ആം ആദ്മി പാര്‍ട്ടി 350 രൂപ വാഗ്ദാനം ചെയ്ത് കര്‍ഷക സമരത്തിലേക്ക് ആളുകളെ കൊണ്ടുവന്നു- ഇതെല്ലാം പെരുംനുണകളാണ്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രചരിപ്പിച്ച പെരുംനുണകള്‍. അവയില്‍ ഒരെണ്ണമാണ് ട്വിറ്റര്‍ കഴിഞ്ഞ ദിവസം ഫ്ലാഗ് ചെയ്തത്. ഇന്ത്യയില്‍ ആദ്യമായി ട്വിറ്റര്‍ കൃത്രിമം എന്ന് മുദ്രകുത്തിയ ട്വീറ്റിന്‍റെ ഉടമ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ്.

]]>
ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങി കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് https://malayalees.ch/more-farmers-from-different-states-to-delhi/ Thu, 03 Dec 2020 09:04:12 +0000 https://malayalees.ch/?p=36228 കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ആളിപ്പടരുകയാണ്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സമരത്തില്‍ അണിചേരുകയാണ്. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇതിനകം സമരത്തിലാണ്.

“പഞ്ചാബിലെ കർഷകർ പ്രക്ഷോഭം നടത്തുന്നത് ഒരൊറ്റ സംസ്ഥാനത്തിനായി മാത്രമല്ല. അതൊരു അഖിലേന്ത്യാ കര്‍ഷക മുന്നേറ്റമാണ്. തിക്രി, സിംഘു അതിർത്തികളിലേക്ക് ഗുജറാത്തില്‍ നിന്നുള്ള 500 കര്‍ഷകരെത്തും. സമരത്തോട് കേന്ദ്രം ഉചിതമായി പ്രതികരിച്ചില്ലെങ്കില്‍ സമരത്തിനിറങ്ങുന്ന കര്‍ഷകരുടെ എണ്ണം കൂടും”- ഗുജറാത്തിൽ നിന്നുള്ള കര്‍ഷകന്‍ ഭവന്‍ ഷാ പറഞ്ഞു.

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നുള്ള 2500 കര്‍ഷകര്‍ ട്രാക്റ്ററുകളിലും ട്രോളികളിലുമായി യാത്ര തിരിച്ചുകഴിഞ്ഞു. ആറ് മാസത്തേക്ക് വരെയുള്ള റേഷനും കൊണ്ടാണ് ഈ കര്‍ഷകര്‍ യാത്ര തിരിച്ചത്. കിസാന്‍ മഹാപഞ്ചായത്ത് പ്രസിഡന്‍റ് രാംപാല്‍ ജാട്ടിന്‍റെ നേതൃത്വത്തില്‍ രാജസ്ഥാനിലെ കര്‍ഷകര്‍ ഹരിയാന – ഡല്‍ഹി അതിര്‍ത്തിയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഡല്‍ഹിയേക്ക് പ്രവേശിക്കുന്നതില്‍ നിന്നും ഇവരെ തടഞ്ഞതോടെയാണ് കുത്തിയിരുപ്പ് സമരം.

“ഡല്‍ഹിയിലേക്ക് പോകുന്നതില്‍ നിന്നും ഹരിയാന പൊലീസ് ഞങ്ങളെ തടഞ്ഞിരിക്കുകയാണ്. കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താനാണ് ശ്രമം. കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവ് അനുസരിച്ച് ഹരിയാന സര്‍ക്കാര്‍ കര്‍ഷകരെ തടയുകയാണ്. പഞ്ചാബിലെ കര്‍ഷകര്‍ മാത്രമാണ് പ്രതിഷേധിക്കുന്നത് എന്ന് വരുത്തിത്തീര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം. ഈ രാഷ്ട്രീയം ശരിയല്ല. പുതിയ മൂന്ന് കരിനിയമങ്ങളും പിന്‍വലിക്കുക എന്നത് രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെയും ആവശ്യമാണ്”- രാംപാല്‍ ജാട്ട് പറഞ്ഞു.

കർഷകരുടെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ചരക്ക് വാഹനങ്ങൾ പണിമുടക്കുമെന്ന് വാഹന ഉടമകളുടെ സംഘടന പ്രഖ്യാപിച്ചിരുന്നു. കേന്ദ്രം കർഷകരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് കർഷക സംഘടനകൾ പറഞ്ഞു. സമരം നടത്തുന്ന മുഴുവൻ സംഘടനകളെയും പ്രധാനമന്ത്രി ചർച്ചക്ക് വിളിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

]]>
കര്‍ഷകര്‍ കാളയും കലപ്പയുമായി വരണമായിരുന്നോ?’ കേന്ദ്രമന്ത്രിയോട് എഎപി https://malayalees.ch/should-they-come-with-oxen-aap-on-vk-singhs-comment-on-farmer-pics/ Wed, 02 Dec 2020 04:11:21 +0000 https://malayalees.ch/?p=36114 കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാർഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ കണ്ടിട്ട് കര്‍ഷകരാണെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി കെ സിങിന് മറുപടിയുമായി ആം ആദ്മി പാര്‍ട്ടി. കര്‍ഷകര്‍ കാളയും കലപ്പയുമായി സമരത്തിന് വരണമായിരുന്നോ എന്നാണ് എഎപിയുടെ ചോദ്യം.

“കർഷകരുടെ താൽപര്യ പ്രകാരമാണ് പുതിയ കാര്‍ഷിക നിയമം കൊണ്ടുവന്നത്. നിയമം കൊണ്ടുവന്നതില്‍ മറ്റുള്ളവര്‍ക്കാണ് പ്രശ്നം. പ്രതിപക്ഷത്തിന് പുറമെ ഇടനിലക്കാരും സമരത്തിലുണ്ട്. സമരം ചെയ്യുന്നവരുടെ ചിത്രം കണ്ടിട്ട് കര്‍ഷകരാണെന്ന് തോന്നുന്നില്ല” എന്നാണ് മന്ത്രി വി കെ സിങ് പറഞ്ഞത്. മന്ത്രിയുടെ ഈ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു.

സമരം ചെയ്യുന്ന കര്‍ഷകരെ തീവ്രവാദികളെന്നും മാവോയിസ്റ്റുകളെന്നും ഖാലിസ്ഥാന്‍ വാദികളെന്നുമൊക്കെയാണ് ബിജെപി നേതാക്കള്‍ ആക്ഷേപിക്കുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അവകാശപ്പെട്ടത് സമരം ചെയ്യുന്നവരില്‍ ഹരിയാനക്കാര്‍ ഇല്ലെന്നാണ്. പഞ്ചാബില്‍ നിന്നുള്ളവരാണ് സമരം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. പഞ്ചാബില്‍ നിന്ന് മാത്രമല്ല ബിജെപി ഭരിക്കുന്ന ഹരിയാന, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും സമരത്തിലുണ്ട്. ഡല്‍ഹി കത്തിക്കാനാണ് സമരക്കാര്‍‌ ശ്രമിക്കുന്നതെന്നാണ് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയുടെ ആരോപണം.

കടുത്ത തണുപ്പില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ചാണ് പൊലീസ് നേരിടുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നാളെ വീണ്ടും ചര്‍ച്ച നടത്തും.

]]>
കർഷകരുടെ അനിശ്ചിതകാല റോഡ് – ട്രെയിന്‍ തടയല്‍ സമരം ഇന്ന് മുതല്‍ https://malayalees.ch/farmers-to-block-roads-and-railways-over-farm-laws/ Thu, 01 Oct 2020 05:18:29 +0000 https://malayalees.ch/?p=32616 കർഷക നിയമത്തിനെതിരെ ഇന്ന് മുതല്‍ കർഷകരുടെ അനിശ്ചിതകാല റോഡ് – ട്രെയിന്‍ തടയല്‍ സമരം. നാളെ ഗാന്ധി ജയന്തി ദിനത്തില്‍ ഒരു ലക്ഷം പ്രതിഷേധ യോഗങ്ങള്‍ ചേരുമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് സമിതി അറിയിച്ചു. കോണ്‍ഗ്രസ് നാളെ കർഷകദിനമായി ആചരിക്കും.

കർഷക പ്രതിഷേധം ഒരാഴ്ച പിന്നിട്ടിട്ടും കാര്യമായ നടപടി സർക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാനുള്ള ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ സമിതിയുടെ തീരുമാനം. അനിശ്ചിത കാല ട്രെയിന്‍ – റോഡ്‌ തടയല്‍ സമരം ഇന്ന് മുതല്‍ ആരംഭിക്കും. പഞ്ചാബില്‍ അമൃത്സർ അടക്കം 5 ഇടങ്ങളില്‍ ട്രെയിന്‍ തടയും. ഡല്‍ഹിയിലേക്കുള്ള ട്രെയിനുകള്‍ ഹരിയാനയില്‍ തടയും. അംബാല – ഹിസാർ ഹൈവേ ഗതാഗതവും തടസപ്പെടുത്തും.

നാളെ ഗാന്ധി ജയന്തി ദിനത്തില്‍ വന്‍ പ്രതിഷേധം ഉയർത്തും. കര്‍ഷക നിയമത്തെ അനുകൂലിച്ച രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ ബഹിഷ്കരിക്കും. രാജ്യവ്യാപകമായി ഒരു ലക്ഷം പ്രതിഷേധ യോഗങ്ങള്‍ ചേരും. ഓരോ സംസ്ഥാനങ്ങളിലും പ്രായോഗികമായ തരത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് ആഹ്വാനം.

250ല്‍ അധികം കര്‍ഷക സംഘടനകളുടെ പ്രാതിനിധ്യം ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് സമിതിയിലുണ്ട്. കോണ്‍ഗ്രസ് നാളെ കർഷകദിനമായി ആചരിക്കും. ശിരോമണി അകാലിദളും നാളെ കർഷക സംഗമങ്ങള്‍ നടത്തും.

]]>