farmer protest – malayalees.ch https://malayalees.ch Malayalam Online News Portal Sat, 06 Feb 2021 04:24:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png farmer protest – malayalees.ch https://malayalees.ch 32 32 കര്‍ഷക സമരത്തെ അനുകൂലിച്ച് ഫുട്ബോള്‍ താരങ്ങള്‍; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ https://malayalees.ch/football-is-more-powerful-than-cricket-ball/ Sat, 06 Feb 2021 04:24:26 +0000 https://malayalees.ch/?p=39810 ഇന്ത്യന്‍ ഫുട്ബോള്‍ ടീമംഗവും മലയാളി താരവുമായ സി.കെ വിനീത് ഉള്‍പ്പടെയുള്ളവരാണ് കര്‍ഷകരെ അനുകൂലിച്ച് രംഗത്തെത്തിയത്

ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി ഫുട്ബോള്‍ താരങ്ങള്‍. ഇന്ത്യന്‍ ഫുട്ബോള്‍ ടീമംഗവും മലയാളി താരവുമായ സി.കെ വിനീത്, ദേവിന്ദർ സിംഗ്, ജർമ്മൻപ്രീത് സിംഗ്, മൈക്കൽ സൂസൈരാജ് തുടങ്ങി ഒരുപിടി താരങ്ങളാണ് കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെ ഫുട്ബോള്‍ താരങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. ക്രിക്കറ്റ് താരങ്ങളും ചലച്ചിത്ര താരങ്ങളും കേന്ദ്ര സര്‍ക്കാരിന്‍റെ സ്വരത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന നിലയില്‍ ഇന്ത്യ ഒറ്റക്കെട്ടാണെന്നും പുറത്തുനിന്നുള്ളവര്‍ അഭിപ്രായം പറയേണ്ട എന്ന തരത്തിലുമുള്ള അഭിപ്രായ പ്രകടനം നടത്തവേയാണ് ഫുട്ബോള്‍ താരങ്ങളുടെ ഭിന്നസ്വരമെന്നതും ശ്രദ്ധേയമായി.

കര്‍ഷര്‍ക്ക് ആഗോള തലത്തില്‍ ലഭിക്കുന്ന പിന്തുണയെ തള്ളിപ്പറഞ്ഞുകൊണ്ട് രംഗത്തുവന്ന ക്രിക്കറ്റ് താരങ്ങളേയും ചലച്ചിത്ര താരങ്ങളേയും സോഷ്യല്‍ മീഡിയയില്‍ ജനങ്ങള്‍ രൂക്ഷമായി വിമര്‍ശിക്കുന്ന സമയത്താണ് ഇതില്‍ നിന്നും വ്യതസ്തമായി ഫുട്ബോള്‍ താരങ്ങള്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായെത്തിയത്.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ആഗോള തലത്തില്‍ റിഹാന ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളുടെ പിന്തുണ ലഭിക്കുന്നതിനിടെ ഇന്ത്യയിലെ സച്ചിന്‍ ഉള്‍പ്പടെയുള്ള ക്രിക്കറ്റ് താരങ്ങള്‍ പുറത്തുനിന്നുള്ള ഇടപെടല്‍ വേണ്ടെന്നും, ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാമെന്നുമുള്ള തരത്തില്‍ ട്വിറ്ററില്‍ ക്യാമ്പെയിനുമായി രംഗത്തെത്തിയിരുന്നു.

രാജ്യത്ത് വളരെയധികം സ്വീകാര്യത ലഭിച്ചിരുന്ന ക്രിക്കറ്റ് താരങ്ങള്‍ കര്‍ഷകപ്രക്ഷോഭത്തിന് ലഭിക്കുന്ന പിന്തുണയെ തള്ളിപ്പറഞ്ഞതോടെ സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ താരങ്ങളുടെ പ്രൊഫൈലുകളില്‍ കയറി വിയോജിപ്പ് രേഖപ്പെടുത്തുകയും വലിയ പ്രതിഷേധ പ്രകടനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്തിരുന്നു.

]]>
മരിച്ച കർഷകന്റെ കുടുംബത്തെ കാണാൻ പ്രിയങ്ക; ആശങ്കയോടെ ബിജെപി https://malayalees.ch/priyanka-gandhi-to-rampur/ Thu, 04 Feb 2021 08:03:15 +0000 https://malayalees.ch/?p=39663 ലഖനൗ: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ മരിച്ച കർഷകൻ നവ്‌റീത് സിങ്ങിന്റെ കുടുംബത്തെ കാണാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബന്ധുക്കളെ കാണാൻ പ്രിയങ്ക യുപിയിലെ റാംപൂരിലേക്ക് പുറപ്പെട്ടു.

യാത്രയ്ക്കിടെ കാറിൽ നിന്ന് പുറത്തിറങ്ങി ഗ്ലാസുകൾ തുടയ്ക്കുന്ന പ്രിയങ്കയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. നേതാവിന് ഒപ്പം പ്രദേശവാസികൾ സെൽഫിയെടുക്കാൻ തിരക്കു കൂട്ടുന്നതും വീഡിയോയിലുണ്ട്.

പ്രിയങ്കയുടെ വാഹനവ്യൂഹത്തിന് ചെറിയ അപകടം സംഭവിച്ചതായും റിപ്പോർട്ടുണ്ട്. ഹാപൂർ റോഡിൽ വച്ച് കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. എന്നാൽ ആർക്കും പരിക്കില്ല. യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലുവും പ്രിയങ്കയ്‌ക്കൊപ്പമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ പ്രിയങ്കയുടെ സന്ദർശനത്തെ ആശങ്കയോടെയാണ് ബിജെപി നോക്കിക്കാണുന്നത്.

പ്രിയങ്കയ്ക്ക് പുറമേ, രാഷ്ട്രീയ ലോക്ദൾ അധ്യക്ഷൻ ജയന്ത് ചൗധരിയും കുടുംബത്തെ സന്ദർശിക്കുന്നുണ്ട്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ വാഹനം മറിഞ്ഞാണ് നവ്‌റീത് സിങ് മരിച്ചത്.

]]>
റോഡിൽ ആണി തറച്ചു, ബാരിക്കേഡിന് മുകളിൽ മുൾവേലി കെട്ടി; ഭരണകൂടം കർഷകരെ നേരിടുന്ന വിധം https://malayalees.ch/delhi-border-security/ Tue, 02 Feb 2021 12:13:36 +0000 https://malayalees.ch/?p=39516 കർഷക സമരത്തിന്റെ പ്രധാന കേന്ദ്രങ്ങളായ ഗാസിപ്പൂർ, തിക്രി, സിംഗു എന്നിവിടങ്ങളിലായിരുന്നു യുദ്ധസമാനമായ സാഹചര്യങ്ങൾ. കർഷകർ ബാരിക്കേഡുകൾക്ക് മുകളിലൂടെ കടക്കുന്നത് തടയാനായി അതിനു മുകളിൽ കമ്പി വേലികൾ സ്ഥാപിച്ചിരുന്നു.ബാരിക്കേഡുകൾക്ക് ശേഷം ദേശീയ പാതയിൽ മൂന്നു നിരയായി ഇരുമ്പാണികളും തറച്ചുവച്ചു. ഡ്രോൺ ക്യാമറകളും നിരീക്ഷണത്തിനുണ്ടായിരുന്നു.

അതിനിടെ, ഫെബ്രുവരി ആറിന് രാജ്യവ്യാപകമായി റോഡ് തടയൽ സമരം നടത്താൻ കർഷകർ തീരുമാനിച്ചിട്ടുണ്ട്. പകൽ പന്ത്രണ്ടു മുതൽ മൂന്നു മണിവരെ എല്ലാ ദേശീയ പാതകളും ഉപരോധിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.

മതിലുകളല്ല, പാലങ്ങൾ പണിയൂ: രാഹുൽ

ഡൽഹി അതിർത്തിയിൽ കർഷകരെ ബാരിക്കേഡുകൾ കെട്ടി നേരിടാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽഗാന്ധി രംഗത്തെത്തി. സർക്കാറേ, മതിലുകളല്ല പാലങ്ങൾ പണിയൂ എന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. അതിർത്തിയിലെ പൊലീസ് ബന്തവസ്സിന്റെ ചിത്രങ്ങൾക്കൊപ്പമാണ് രാഹുലിന്റെ ട്വീറ്റ്.

]]>
ഡൽഹി അതിർത്തികളിൽ രണ്ടു ദിവസത്തേക്ക് ഇന്റർനെറ്റ് വിച്ഛേദിച്ചു https://malayalees.ch/internet-suspended-in-delhi-border-areas/ Sat, 30 Jan 2021 11:52:16 +0000 https://malayalees.ch/?p=39374 കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷിക നിയമങ്ങൾക്കെതിരായ സമരങ്ങളുടെ ശക്തികേന്ദ്രങ്ങളാണ് ഡൽഹിയിലെ അതിർത്തി പ്രദേശങ്ങൾ

ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ സിംഗു, ഗാസിപൂർ, തിക്രി എന്നിവിടങ്ങളിൽ രണ്ടു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു. കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷിക നിയമങ്ങൾക്കെതിരായ സമരങ്ങളുടെ ശക്തികേന്ദ്രങ്ങളാണ് ഡൽഹിയിലെ അതിർത്തി പ്രദേശങ്ങൾ.

” ഡൽഹിയിലെ സിംഗു, ഗാസിപൂർ, തിക്രി തുടങ്ങിയവയും സമീപ പ്രദേശങ്ങളിലും ജനുവരി 29 നു രാത്രി പതിനൊന്ന് മുതൽ ജനുവരി 31 രാത്രി വരെ ഇന്റർനെറ്റ് സംവിധാനങ്ങൾ താത്ക്കാലികമായി വിച്ഛേദിക്കൽ ആവശ്യമായി വന്നിരിക്കുകയാണ്. ” – കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന പറയുന്നു.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് കർഷകർ ആഴ്ച്ചകളായി ഇവിടങ്ങളിൽ സമരത്തിലാണ്. റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ നടത്തിയ കിസാൻ പരേഡ് സംഘർഷത്തിൽ കലാശിച്ചിരുന്നു. പ്രക്ഷോഭകർക്കു നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. ഒരു കർഷകൻ മരിക്കുകയും പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ചൊവ്വാഴ്ചത്തെ അക്രമങ്ങൾക്കു പിന്നാലെ ഉത്തർ പ്രദേശ് – ഡൽഹി അതിർത്തിയായ ഗാസിപൂരിൽ നിന്നും സമരക്കാരെ ഒഴിപ്പിക്കാൻ ഉത്തർ പ്രദേശ് സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനു ശേഷം പ്രദേശത്ത് നിരന്തരമായി വൈദ്യുതി വിച്ഛേദിക്കുകയും ജല വിതരണം അവസാനിപ്പിക്കുകയും ചെയ്തു.

]]>
സമര വേദി ഒഴിയാന്‍ കർഷകർക്ക് അന്ത്യശാസനം; ​മരിക്കാനും തയ്യാറാണെന്ന് രാകേഷ് ടിക്കായത് https://malayalees.ch/farmers-leader-rakesh-tikait-refuses-to-surrender-says-more-villagers-will-come-if-needed/ Fri, 29 Jan 2021 04:05:55 +0000 https://malayalees.ch/?p=39284 ഇന്ന് രാത്രി പതിനൊന്ന് മണിക്കുള്ളിൽ ​ഗാസിപുരിലെ ​സമര വേദിയിൽ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് കർഷകർക്ക് നിർദ്ദേശം നൽകി പൊലീസ്. ഒഴിയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം നോട്ടീസ് പതിച്ചു. സ്ഥലത്ത് 144 പ്രഖ്യാപിച്ചു. ​ഗാസിപുരിലടക്കം യുപിയിലെ മറ്റ് സ്ഥലങ്ങളിലുള്ള സമര കേന്ദ്രങ്ങൾ ഒഴിപ്പിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഗാസിപൂരിലെ കർഷക സമരക്കാരെ ഒഴിപ്പിക്കാൻ വൈദ്യുതിയും ജലവിതരണവും വിച്ഛേദിച്ച യു.പി സര്‍ക്കാര്‍ നടപടിക്കെതിരെ രാകേഷ് ടിക്കായത് രംഗത്തെത്തിയിരുന്നു. കീഴടങ്ങാന്‍ ഒരുക്കമല്ലെന്നും, സർക്കാർ വെള്ളം തടഞ്ഞാൽ തങ്ങളുടെ ഗ്രാമങ്ങളിൽനിന്ന്​ വെള്ളമെത്തിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.​

ഡൽഹി -യു.പി അതിർത്തിയായ ഗാസിപൂരില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമരവേദിയില്‍ നോട്ടീസ് പതിപ്പിച്ചിരുന്നു. സമരപ്പന്തലിൽ നിന്ന് പൊലീസിനെ കര്‍ഷകര്‍ ഇറക്കിവിട്ടു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. അർധസൈനിക വിഭാഗങ്ങളും സമരപ്പന്തലിന് അടുത്ത് നിലയുറപ്പിച്ചിട്ടുണ്ട്. എന്നാല്‍ അറസ്റ്റിന് വഴങ്ങില്ലെന്നും നിരാഹാരമിരിക്കുമെന്നുമാണ് കർഷകരുടെ ഭാഗം.

സമാധാനപരമായി സമരം നടത്താന്‍ കോടതി ഉത്തരവുണ്ടെന്നും ബലപ്രയോഗത്തിലൂടെ തങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ മരിക്കാനും തയ്യാറാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു.

‘ആദ്യം ഇവിടെയെത്തിയ ബി.ജെ.പി എം.എല്‍.എമാരെയാണ് ഒഴിപ്പിക്കേണ്ടത്. ഏതെങ്കിലും രീതിയില്‍ സമരവേദിയില്‍ സംഘര്‍ഷം നടന്നാല്‍ അതിന്‍റെ ഉത്തരവാദിത്തം പൊലീസിനാണ്. യാതൊരു രീതിയിലും സംഘര്‍ഷമുണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇവിടെ സംഘര്‍ഷമുണ്ടാക്കാനാണ് നിങ്ങളുടെ പദ്ധതിയെങ്കില്‍ ജീവന്‍ വെടിയാനും ഞങ്ങള്‍ തയ്യാറാണ്. രാകേഷ് ടിക്കായത് പറഞ്ഞു. കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കുംവരെ സമരം തുടരുമെന്നും സർക്കാരുമായി ചർച്ച നടക്കുന്നതുവരെ ഗാസിപൂരിലെ സമരവേദി ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

യു.​എ.​പി.​എ​യും രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​വും ചു​മ​ത്തി കേ​സെ​ടു​ത്തു

ട്രാ​ക്ട​ർ റാ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ർ​ഷ​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സ് യു​എ​പി​എ​യും രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​വും ചു​മ​ത്തി കേ​സെ​ടു​ത്തു. ക​ലാ​പ ഗൂ​ഡാ​ലോ​ച​ന​യി​ല്‍ ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള സം​ഘ​ട​ന​ക​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും പ​ങ്ക് അ​ന്വേ​ഷി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

പൊലീസുമായുണ്ടാക്കിയ ധാരണ ലംഘിച്ച് ഡല്‍ഹിക്കുള്ളിൽ പ്രവേശിക്കാനും ചെങ്കോട്ട പോലുള്ള ചരിത്ര സ്മാരകം ആക്രമിച്ച് രാജ്യന്തര തലത്തില്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കാനും ആസൂത്രിതശ്രമം നടന്നുവെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേസെന്നു പൊലീസ് അറിയിച്ചു.

]]>
‘ജയ് കിസാന്‍’ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങളുമായി ബോക്സിങ് താരം വിജേന്ദര്‍ സിങ് https://malayalees.ch/sports-persons-reaction-on-protest-in-new-delhi/ Wed, 27 Jan 2021 04:15:51 +0000 https://malayalees.ch/?p=39186 റിപബ്ലിക് ദിനവുമായി ബന്ധപ്പെട്ട് നടന്ന കര്‍ഷരുടെ ട്രാക്ടര്‍ റാലിക്ക് പിന്തുണ അറിയിച്ച് ബോക്സിങ് താരം വിജേന്ദര്‍ സിങ്. ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് കൂടിയായ വിജേന്ദര്‍ സിങ് ട്വിറ്ററിലൂടെയാണ് പൊരുതുന്ന കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത്. ‘ജയ് കിസാന്‍’ എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് താരം കര്‍ഷകരുടെ പ്രതിഷേധത്തെ അഭിവാദ്യം ചെയ്തത്. ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടിയ ആദ്യ കായികതാരം കൂടിയാണ് വിജേന്ദര്‍ സിങ്.

ടെന്നീസ് താരം സോംദേവ് ദേവ്‍വര്‍മനും കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. റിപബ്ലിക് ദിനാശംസകള്‍ അറിയിച്ച് ചെയ്ത ട്വീറ്റിനൊപ്പം ഇന്ത്യന്‍ കര്‍ഷകരുടെ സമരത്തെ സംബന്ധിച്ച് വോക്സ് ചെയ്ത റിപ്പോര്‍ട്ടും പങ്കുവെച്ചുകൊണ്ടാണ് സോംദേവ് ട്വീറ്റ് പൂര്‍ത്തിയാക്കിയത്.

എന്നാല്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നിലവില്‍ ബി.ജെ.പി എം.പിയുമായ ഗൌതം ഗംഭീര്‍ ഇന്ന് നടന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നു. അക്രമത്തിലൂടെ ഒന്നും നേടിയെടുക്കാൻ സാധിക്കില്ലെന്നും എല്ലാവരും സമാധാനം പാലിക്കണമെന്നും ഇത്തരം പ്രതിഷേധങ്ങള്‍ നടത്തേണ്ട ദിവസമല്ല ഇന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ലോക പിസ്റ്റൾഷൂട്ടർ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യന്‍ ഷൂട്ടറായ ഹീന സിദ്ദുവും കര്‍ഷകപ്രക്ഷോഭത്തെ തള്ളിപ്പറഞ്ഞുകൊണ്ടാണ് പ്രതികരിച്ചത്.

]]>
ഉത്തരവില്‍ തൃപ്തിയില്ല, സമരം ശക്തമാക്കാന്‍ കര്‍ഷകര്‍- നാളെ നിര്‍ണായക യോഗം https://malayalees.ch/farmers-will-convene-tomorrow/ Tue, 12 Jan 2021 13:14:55 +0000 https://malayalees.ch/?p=38468 ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ സ്‌റ്റേ ചെയ്യാനുള്ള സുപ്രിംകോടതി ഉത്തരവിന് പിന്നാലെ വിഷയത്തില്‍ നിര്‍ണായക യോഗം ചേരാന്‍ കര്‍ഷക സംഘടനകള്‍. നാളെ സിംഗുവിലാണ് യോഗം. സുപ്രിംകോടതി രൂപീകരിച്ച പ്രത്യേക സമിതിയോട് സഹകരിക്കണോ വേണ്ടയോ എന്നതില്‍ നാളെ തീരുമാനമുണ്ടാകും.

നിയമങ്ങള്‍ പിന്‍വലിക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അല്ലെങ്കില്‍ ഈ മാസമവസാനം ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കണം. റിപബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച സമാന്തര പരേഡുമായി മുന്നോട്ടു പോകാനും കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്.

നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവില്‍ തൃപ്തരല്ലെന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു. കര്‍ഷക നിയമങ്ങള്‍ക്കെതിരെ തലസ്ഥാനത്ത് സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനിയൊരു വിധിയുണ്ടാകുന്നതു വരെ നിയമം നടപ്പാക്കരുത് എന്നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്. പ്രശ്‌നത്തിന് പരിഹാരം കാണാനായി സമിതിയെയും കോടതി നിയോഗിച്ചു.

ഹര്‍മിസ്രത് മന്‍, കാര്‍ഷിക സാമ്പത്തിക ശാസ്ത്രജ്ഞന്‍ അശോക് ഗുലാത്തി, നാഷണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് മാനേജ്‌മെന്റ് മുന്‍ ഡയറക്ടര്‍ ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധനാവത് എ്ന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള അധികാരം സുപ്രിംകോടതിക്ക് ഉണ്ടെന്നും പ്രശ്‌നപരിഹാരത്തിനായി സമിതി രൂപീകരിക്കുമെന്നും വാദത്തിനിടെ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.

]]>
ഹരിയാന മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയിൽ അക്രമം https://malayalees.ch/case-against-agitating-farmers/ Tue, 12 Jan 2021 03:59:17 +0000 https://malayalees.ch/?p=38427 ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ പങ്കെടുക്കേണ്ട പരിപാടിയിൽ നടന്ന അക്രമത്തിൽ ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുരുനാം ഉൾപ്പെടെ എണ്ണൂറോളം കർഷക നേതാക്കൾക്കെതിരെ കേസ്. കലാപ ശ്രമം, പൊതു സമ്പത്തു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.

കർണലിൽ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയിലെ അതിക്രമവുമായി ബന്ധപ്പെട്ട പേരറിയുന്ന 71 പേർക്കും പേരറിയാത്ത 800 – 900 പേർക്കെതിരെയുമാണ് കേസ് ചുമത്തിയതെന്നു പോലീസ് പറയുന്നു. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും അക്രമികൾക്കെതിരെ ഉചിതമായ നടപടിയുണ്ടാകുമെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ് ചെയ്തിട്ടില്ല. ഇന്നലെ ഹരിയാന മുഖ്യമന്ത്രി പങ്കെടുക്കേണ്ട ‘കിസാൻ മഹാ പഞ്ചായത്ത് എന്ന പരിപാടിയിൽ സമരം ചെയ്യുന്ന കർഷകർ പ്രതിഷേധിച്ചതിനെ തുടർന്ന് പരിപാടി ഒഴിവാക്കേണ്ടി വന്നിരുന്നു.

]]>
മുന്നറിയിപ്പുമായി കര്‍ഷകര്‍; ഹരിയാനയില്‍ മാളുകളും പെട്രോള്‍ പമ്പുകളും അടച്ചിടും https://malayalees.ch/will-shut-malls-petrol-pumps-if-jan-4-talks-fail-warn-farmers/ Sat, 02 Jan 2021 13:34:29 +0000 https://malayalees.ch/?p=37930 ഡല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമവായത്തിലെത്തിയില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി കര്‍ഷക സംഘടനകള്‍. ജനുവരി നാലിന് നടക്കുന്ന ചര്‍ച്ചയിലും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹരിയാനയിലെ എല്ലാ മാളുകളും പെട്രോള്‍ പമ്പുകളും അടച്ചിടുമെന്നാണ് കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പ്. തങ്ങള്‍ ഉന്നയിച്ച വിഷയങ്ങളില്‍ അഞ്ച് ശതമാനം മാത്രമാണ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്തതെന്നും കര്‍ഷകര്‍ പറഞ്ഞു.

ഹരിയാന രാജസ്ഥാന്‍ അതിര്‍ത്തിയിലെ ഷാജഹാന്‍പൂരില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരും ഡല്‍ഹിയിലേക്ക് നീങ്ങുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.

അടുത്ത ഘട്ട ചര്‍ച്ചയില്‍ കൃത്യമായ തീരുമാനമെടുത്തില്ലെങ്കില്‍ ജനുവരി ആറിന് ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.

37 ദിവസങ്ങളായി അതിശൈത്യത്തെയും പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് കര്‍ഷകര്‍ സമരവുമായി മുന്നോട്ട് പോവുകയാണ്. നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

]]>
കര്‍ഷക സമരത്തില്‍ അടിപതറി; ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി https://malayalees.ch/bjp-jjp-suffer-setback-in-haryana-civic-polls/ Thu, 31 Dec 2020 05:22:10 +0000 https://malayalees.ch/?p=37782 ചണ്ഡിഗഡ്: കർഷക പ്രതിഷേധങ്ങൾക്കിടെ ഹരിയാനയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്കും ജെജെപിക്കും തിരിച്ചടി. അംബാല, പഞ്ച്കുള, സോണിപത് മുനിസിപ്പൽ കോർപറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്.

പഞ്ച്കുളയിൽ ബിജെപി ജയിച്ചപ്പോൾ സോനിപത് വന്‍ ഭൂരിപക്ഷത്തിന്‌ കോൺഗ്രസ് പിടിച്ചെടുത്തു. അംബാലയിൽ ഹരിയാന ജൻ ചേത്‌ന പാർട്ടിയാണ് മേയർ സ്ഥാനം നേടിയത്. ഇവിടെ മുൻ കേന്ദ്രമന്ത്രി വിനോദ് ശർമയുടെ ഭാര്യ ശക്തിറാണി ശർമ വിജയിച്ചത്. സോണിപതിൽ 14000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചത്.

രണ്ടു വർഷം മുമ്പ് അഞ്ച് ഹരിയാന നഗരങ്ങളിലേക്ക് നടന്ന മേയർ തെരഞ്ഞെടുപ്പ് തൂത്തുവാരിയ ശേഷമാണ് ബിജെപിക്ക് തിരിച്ചടിയേൽക്കുന്നത്. ഹിസാർ, കർണാൽ, പാനിപ്പത്ത്, റോഹ്തക്, യമുനനഗർ എന്നിവിടങ്ങളിലാണ് ബിജെപി ജയിച്ചിരുന്നത്.

അംബാലയിൽ ശക്തിറാണി 8084 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കോൺഗ്രസ് ഇവിടെ നാലാമതായി. ബിജെപിയാണ് രണ്ടാമത്. പഞ്ച്കുളയിൽ ബിജെപിയുടെ കുൽഭൂഷൺ ഗോയൽ കോൺഗ്രസിന്റെ ഉപീന്ദർ കൗറിനെ 2057 വോട്ടിനാണ് തോൽപ്പിച്ചത്. പഞ്ച്കുളയിൽ 1333 നോട്ട വോട്ടുകള്‍ രേഖപ്പെടുത്തി.

കർഷകസമരം നടക്കുന്ന സിംഘുവിന് തൊട്ടടുത്തുള്ള സോനിപത്തിൽ 13818 വോട്ടുകൾക്കാണ് കോൺഗ്രസിന്റെ നിഖിൽ മദാൻ ജയിച്ചത്. നിഖിലിന് 72,118 വോട്ടു കിട്ടിയപ്പോൾ ബിജെപിയുടെ ലളിത് ബത്രയ്ക്ക് 58,300 വോട്ടു മാത്രമാണ് ലഭിച്ചത്. സോനിപത്തിലെ ആദ്യ കോൺഗ്രസ് മേയറാണ് നിഖിൽ മദാൻ.

]]>