Farmer died – malayalees.ch https://malayalees.ch Malayalam Online News Portal Sat, 23 Jan 2021 07:48:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Farmer died – malayalees.ch https://malayalees.ch 32 32 അതിശൈത്യത്തെ തുടർന്ന് ഡൽഹി അതിർത്തിയിൽ കർഷകൻ മരിച്ചു https://malayalees.ch/farmer-dies-due-to-winter-in-delhi-border/ Sat, 23 Jan 2021 07:47:53 +0000 https://malayalees.ch/?p=39051 അതിശൈത്യത്തെ തുടർന്ന് ഡൽഹി അതിർത്തിയിൽ കർഷകൻ മരിച്ചു. ഡൽഹി സിംഘു അതിർത്തിയിൽ ആണ് സംഭവം. അതിനിടെ, സിംഘു അതിർത്തിയിൽ കർഷക നേതാക്കൾക്ക് നേരെ വെടിയുതിർക്കാൻ നീക്കം നടന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. നാല് നേതാക്കൾക്ക് നേരെയാണ് ആക്രമണ ശ്രമം ഉണ്ടായത്. ഇയാളെ പിടികൂടി ഡൽഹി പോലീസിന് കൈമാറി.

കാർഷിക പരിഷ്ക്കരണ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ചകൾ വഴിമുട്ടിയ അവസ്ഥയിലാണ്. ഒന്നര വർഷം നിയമം നടപ്പിലാക്കുന്നത് മരവിപ്പിക്കാമെന്നും ആ ഘട്ടത്തിൽ ചർച്ച ആക്കാമെന്നുമായിരുന്നു കേന്ദ്ര സർക്കാർ നിർദേശം. എന്നാൽ ഇത് കർഷകർ തള്ളി. ഇനി ചർച്ച ആവശ്യമുണ്ടെങ്കിൽ അറിയിക്കാനാണ് കേന്ദ്ര സർക്കാർ കർഷകരോട് പറഞ്ഞത്. അതിനാൽ ഇന്ന് യോഗം ചേർന്നു തീരുമാനമെടുക്കും.

]]>