farm sector reform bills – malayalees.ch https://malayalees.ch Malayalam Online News Portal Wed, 16 Dec 2020 03:53:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png farm sector reform bills – malayalees.ch https://malayalees.ch 32 32 ‘പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു’: കാർഷിക നിയമത്തെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി https://malayalees.ch/pm-says-opposition-misleading-farmers/ Wed, 16 Dec 2020 03:53:17 +0000 https://malayalees.ch/?p=36997 കാർഷിക നിയമത്തെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും ആഗ്രഹിച്ച പരിഷ്കാരങ്ങളാണ് നടപ്പിലാക്കിയതെന്നും പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി ഗുജറാത്തിൽ പറഞ്ഞു. നിയമങ്ങൾ പിൻവലിക്കാതെ പേരുകൾ മാറ്റി ഭേദഗതി വരുത്താനാണ് സർക്കാർ നിലവിൽ ആലോചിക്കുന്നത്. അതേസമയം പഴുതുകൾ ഉള്ള നിയമത്തിൽ ഭേദഗതിക്ക് നില്‍ക്കാതെ പൂർണമായി പിൻവലിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

കർഷക സമരം ശക്തമാകവെ, കാർഷിക നിയമങ്ങളെ ന്യായീകരിക്കുകയാണ് പ്രധാനമന്ത്രി. കർഷകരും പ്രതിപക്ഷവും കാലങ്ങളായി ഉന്നയിക്കുന്ന പരിഷ്കാരമാണ് നടപ്പിലാക്കിയത് എന്നാണ് വിശദീകരണം. ചരിത്രപരമായ കാൽവെപ്പ് സർക്കാർ നടത്തിയപ്പോൾ പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. കർഷകരുടെ ആശങ്കകൾ പരിഹരിക്കുമെന്നും ഗുജറാത്തിലെ കച്ചിൽ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ട് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

നിയമങ്ങളുടെ പേര് മാറ്റി നേരത്തെ നിർദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തി പുതിയ മുഖം നൽകാനാണ് സർക്കാർ ആലോചന. ഇതിനെ കർഷകർ രൂക്ഷമായി വിമർശിച്ചു. ഡൽഹി – ആഗ്ര, ഡൽഹി – ജയ്‌പൂർ ദേശീയപാതകൾ ഉപരോധിക്കുന്നിടത്തേക്ക് സ്ത്രീകളടങ്ങുന്ന കർഷകരുടെ സംഘങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്.

അതേസമയം ജാർഖണ്ഡിലെ സാരെകാലെയിൽ നിയമത്തെ അനുകൂലിച്ചു കൊണ്ടുള്ള പ്രചരണ പരിപാടികൾക്ക് ബിജെപി തുടക്കം കുറിച്ചു. രാജ്യത്തുടനീളം ബിജെപി 700 യോഗങ്ങൾ സംഘടിപ്പിക്കും.

]]>
മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കാതെ പിന്മാറില്ലെന്ന് കര്‍ഷകര്‍; ഇന്ന് ചര്‍ച്ച https://malayalees.ch/second-stage-talk-with-farmers/ Thu, 03 Dec 2020 04:47:11 +0000 https://malayalees.ch/?p=36200 കാർഷിക പരിഷ്കരണ നിയമത്തിൽ പ്രതിഷേധിക്കുന്ന കർഷക സംഘടനകളുമായുള്ള കേന്ദ്ര സർക്കാരിന്‍റെ രണ്ടാം ഘട്ട ചർച്ച ഇന്ന്. മൂന്ന് നിയമങ്ങളും ഉപാധികൾ ഇല്ലാതെ തള്ളിക്കളയണമെന്ന് കഴിഞ്ഞ ദിവസം നൽകിയ കത്തിൽ കർഷകർ ആവശ്യപ്പെട്ടിരുന്നു. കർഷകരുടെ ദില്ലി ചലോ മാർച്ച് എട്ടാം ദിവസത്തിലേക്ക് കടന്നു.

രാവിലെ 11 മണിക്ക് വിഗ്യാൻ ഭവനിൽ വെച്ചാണ് യോഗം നടക്കുക. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, റെയിൽ മന്ത്രി പിയുഷ് ഗോയൽ എന്നിവർ യോഗത്തിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ കർഷകർക്ക് എതിർപ്പുള്ള വിഷയങ്ങൾ എഴുതി അറിയിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ പുതുതായി പാസ്സാക്കിയ മൂന്ന് കാർഷിക നിയമങ്ങളും നിരുപധികം റദാക്കുക എന്നതിനപ്പുറം മറ്റ് ആവശ്യങ്ങൾ മുന്നോട്ട് വെക്കാനില്ലെന്ന് കർഷക സംഘടനകൾ സർക്കാരിനെ അറിയിച്ചു. ചർച്ചയിൽ പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ കർഷക സംഘടനകൾ സമരം കൂടുതൽ വ്യാപിപ്പിക്കും. ഡൽഹിയിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വഴികൾ കൂടി അടക്കാനുള്ള നീക്കമാണ് നടക്കുന്നത്.

ഡൽഹി – ഹരിയാന അതിർത്തികളിലേക്ക് കൂടുതൽ കർഷകർ വന്നുകൊണ്ടിരിക്കുകയാണ്. സമരം ഏഴാം ദിവസം കടന്നതോടെ ഡൽഹിയിലേക്ക് പഴം, പച്ചക്കറി, ഭക്ഷ്യ വസ്തുക്കള്‍ എന്നിവക്കൊക്കെ ക്ഷാമം നേരിട്ട് തുടങ്ങി. ഇനിയും സമരം തുടർന്നാൽ ഡൽഹി കടുത്ത ക്ഷാമത്തിലേക്ക് പോകും. അതിനു മുൻപ് പ്രശ്നം പരിഹരിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ നടത്തുന്നുവെന്നാണ് സൂചന.

]]>
‘ബിജെപിക്കാര്‍ ഇങ്ങോട്ട് വരേണ്ട’- ബോര്‍ഡ് സ്ഥാപിച്ച് ഹരിയാനയിലെ കര്‍ഷകര്‍ https://malayalees.ch/ban-on-entry-of-bjp-jjp-leaders-in-villages-over-farm-bills-in-haryana/ Fri, 09 Oct 2020 13:15:39 +0000 https://malayalees.ch/?p=33053 പുതിയ കാര്‍ഷിക നിയമത്തിനെതിരെ രാജ്യമാകെ പ്രതിഷേധം തുടരുകയാണ്. ബിജെപി – ജെജെപി നേതാക്കള്‍ക്ക് പ്രവേശനമില്ല എന്ന് ബോര്‍ഡ് സ്ഥാപിച്ചാണ് ഹരിയാനയിലെ ഗ്രാമങ്ങളിലെ കര്‍ഷകര്‍ അവരുടെ രോഷം പ്രകടിപ്പിച്ചത്. ഈ രണ്ട് പാര്‍ട്ടികളും ബില്ലിനെ അനുകൂലിച്ചതിനാലാണ് പ്രതിഷേധം.

ഫത്തേബാദ് ജില്ലയിലെ അഹെര്‍വാന്‍, ഭാനി ഖേര എന്നീ ഗ്രാമങ്ങളിലെ കര്‍ഷകരാണ് ബിജെപിക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഏതെങ്കിലും ഒരു കര്‍ഷകന്‍റെ പ്രതിഷേധമല്ലിത്. കര്‍ഷകര്‍ യോഗം ചേര്‍ന്നാണ് ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. അംബാല ജില്ലയിലെ ബറോല ഗ്രാമവാസികളും സമാന തീരുമാനമെടുത്തിട്ടുണ്ട്.

സമരം ചെയ്ത കര്‍ഷകര്‍ക്കെതിരായ പൊലീസ് നടപടിയിലും അതൃപ്തിയുണ്ടെന്ന് ഗുര്‍പീത് സിങ് എന്ന കര്‍ഷകന്‍ പറഞ്ഞു. മുഖ്യമന്ത്രി ദുഷ്യന്ത് ചൌട്ടാലയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത കര്‍ഷകരുടെ നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും ഉള്‍പ്പെടെ പ്രയോഗിച്ചു. കര്‍ഷകരുടെ നേതാക്കളെ തടഞ്ഞുവെയ്ക്കുകയും ചെയ്തു. മരണ വാറന്‍റായ ഈ നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായാണ് ബിജെപി, ജെജപി നേതാക്കളെ ബഹിഷ്കരിക്കുന്നത്. മുന്നറിയിപ്പ് അവഗണിച്ച് ആരെങ്കിലും വന്നാല്‍ അതിന്‍റെ അനന്തരഫലത്തിന് അവര്‍ തന്നെയാകും ഉത്തരവാദിയെന്നും ഗുര്‍പീത് സങ് വ്യക്തമാക്കി.

സര്‍ക്കാര്‍ വ്യാജവാഗ്ദാനങ്ങള്‍ നല്‍കുകയാണ്. താങ്ങുവിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇപ്പോള്‍ തന്നെ നെല്ലും പരുത്തിയുമൊക്കെ കര്‍ഷകര്‍ വില്‍ക്കുന്നത്. കര്‍ഷകരുടെ പ്രതിഷേധം ഹരിയാനയിലെ സഖ്യസര്‍ക്കാരിന്‍റെ അന്ത്യം കുറിക്കും. വര്‍ഷങ്ങളായി രാഷ്ട്രീയക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണ്. ഇപ്പോള്‍ അവര്‍ കര്‍ഷക സമൂഹത്തെ നശിപ്പിക്കാന്‍ നിയമവും പാസാക്കിയെന്ന് കര്‍ഷകര്‍ പറയുന്നു.

]]>
‘5000 മണിക്കൂര്‍ കാത്തുനില്‍ക്കേണ്ടി വന്നാലും പിന്നോട്ടില്ല’; രാഹുലിന്‍റെ ട്രാക്ടര്‍ റാലി ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞു https://malayalees.ch/rahul-gandhis-tractor-rally-stopped-at-haryana-boarder/ Tue, 06 Oct 2020 13:28:47 +0000 https://malayalees.ch/?p=32876 പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന ട്രാക്ടര്‍ റാലി ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. പഞ്ചാബില്‍ നിന്ന് ഹരിയാനിലേക്കുള്ള റാലിക്കിടെയാണ് രാഹുലിനെ തടഞ്ഞത്.

‘ഞങ്ങളെ ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞു. പിന്നോട്ടില്ല. സന്തോഷത്തോടെ ഇവിടെ കാത്തുനില്‍ക്കും. ഒന്നല്ല, അഞ്ചല്ല, 24 അല്ല, 100 അല്ല, 1000 അല്ല, 5000 മണിക്കൂര്‍ കാത്തുനില്‍ക്കാന്‍ തയ്യാര്‍’- രാഹുല്‍ വ്യക്തമാക്കി.

നിരവധി പൊലീസുകാരെ ഹരിയാന അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു. ബാരിക്കേഡുകളും സ്ഥാപിച്ചു. റാലി കടത്തിവിടും വരെ സമാധാനപരമായി അവിടെ തുടരുമെന്നാണ് രാഹുലിന്‍റെ നിലപാട്.

അതിനിടെ ട്രാക്ടറില്‍ ഇരിക്കാന്‍ താന്‍ കുഷ്യന്‍ ഉപയോഗിച്ചതിനെ വിമര്‍ശിച്ച ബിജെപി നേതാക്കള്‍ക്കും രാഹുല്‍ മറുപടി നല്‍കി. പ്രധാനമന്ത്രിയുടെ പുതിയ എയര്‍ ഇന്ത്യ വണ്‍ വിമാനം പരാമര്‍ശിച്ചാണ് രാഹുലിന്റെ മറുപടി. നികുതിപ്പണത്തില്‍ നിന്ന് 8000 കോടിയില്‍ അധികം രൂപ ഉപയോഗിച്ചാണ് എയര്‍ ഇന്ത്യ വണ്‍ വിമാനം വാങ്ങിയത്. അതില്‍ കുഷ്യന്‍ മാത്രമല്ല ആഡംബര കിടക്കകളുമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

വി.വി.ഐ.പി. വിമാനം വാങ്ങാന്‍ ആയിരക്കണക്കിന് കോടി രൂപ പാഴാക്കിയതില്‍ പ്രധാനമന്ത്രിയെ രാഹുല്‍ വിമര്‍ശിച്ചു. അദ്ദേഹത്തിന്റെ സുഹൃത്ത് ട്രംപിന് ഒരു വി.വി.ഐ.പി വിമാനം ഉള്ളതു കൊണ്ടാണ് മോദിയും വാങ്ങിയതെന്ന് രാഹുല്‍ പരിഹസിച്ചു.

]]>
കർഷകരുടെ അനിശ്ചിതകാല റോഡ് – ട്രെയിന്‍ തടയല്‍ സമരം ഇന്ന് മുതല്‍ https://malayalees.ch/farmers-to-block-roads-and-railways-over-farm-laws/ Thu, 01 Oct 2020 05:18:29 +0000 https://malayalees.ch/?p=32616 കർഷക നിയമത്തിനെതിരെ ഇന്ന് മുതല്‍ കർഷകരുടെ അനിശ്ചിതകാല റോഡ് – ട്രെയിന്‍ തടയല്‍ സമരം. നാളെ ഗാന്ധി ജയന്തി ദിനത്തില്‍ ഒരു ലക്ഷം പ്രതിഷേധ യോഗങ്ങള്‍ ചേരുമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് സമിതി അറിയിച്ചു. കോണ്‍ഗ്രസ് നാളെ കർഷകദിനമായി ആചരിക്കും.

കർഷക പ്രതിഷേധം ഒരാഴ്ച പിന്നിട്ടിട്ടും കാര്യമായ നടപടി സർക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാനുള്ള ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ സമിതിയുടെ തീരുമാനം. അനിശ്ചിത കാല ട്രെയിന്‍ – റോഡ്‌ തടയല്‍ സമരം ഇന്ന് മുതല്‍ ആരംഭിക്കും. പഞ്ചാബില്‍ അമൃത്സർ അടക്കം 5 ഇടങ്ങളില്‍ ട്രെയിന്‍ തടയും. ഡല്‍ഹിയിലേക്കുള്ള ട്രെയിനുകള്‍ ഹരിയാനയില്‍ തടയും. അംബാല – ഹിസാർ ഹൈവേ ഗതാഗതവും തടസപ്പെടുത്തും.

നാളെ ഗാന്ധി ജയന്തി ദിനത്തില്‍ വന്‍ പ്രതിഷേധം ഉയർത്തും. കര്‍ഷക നിയമത്തെ അനുകൂലിച്ച രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ ബഹിഷ്കരിക്കും. രാജ്യവ്യാപകമായി ഒരു ലക്ഷം പ്രതിഷേധ യോഗങ്ങള്‍ ചേരും. ഓരോ സംസ്ഥാനങ്ങളിലും പ്രായോഗികമായ തരത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് ആഹ്വാനം.

250ല്‍ അധികം കര്‍ഷക സംഘടനകളുടെ പ്രാതിനിധ്യം ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് സമിതിയിലുണ്ട്. കോണ്‍ഗ്രസ് നാളെ കർഷകദിനമായി ആചരിക്കും. ശിരോമണി അകാലിദളും നാളെ കർഷക സംഗമങ്ങള്‍ നടത്തും.

]]>
കര്‍ഷകരുടെ പ്രതിഷേധം ആളിപ്പടരുന്നു; പഞ്ചാബും സുപ്രീംകോടതിയിലേക്ക് https://malayalees.ch/punab-to-supreme-court-against-new-farm-sector-law/ Tue, 29 Sep 2020 04:49:00 +0000 https://malayalees.ch/?p=32478 രാജ്യത്ത് കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം തുടരുന്നു. ഒക്ടോബർ 2 വരെ ട്രെയിന്‍ തടയല്‍ തുടരുമെന്ന് പഞ്ചാബ് കിസാന്‍ മസ്ദൂർ സംഘ് അറിയിച്ചു. നിയമത്തിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഉടന്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും.

കാർഷിക ബില്ലുകള്‍ പാർലമെന്‍റില്‍ അവതരിപ്പിച്ചത് മുതല്‍ 26 വരെയാണ് കർഷകർ പ്രതിഷേധവും ട്രെയിന്‍ തടയലും പ്രഖ്യാപിച്ചിരുന്നത്. പിന്നീട് പാർലമെന്‍റിലെ സംഭവ വികാസങ്ങളെ തുടർന്ന് പ്രതിഷേധം ഇന്ന് വരെ നീട്ടി. ഇനിയുള്ള സമരം എങ്ങനെയാകണം എന്ന കൂടിയാലോചനകളിലാണ് കർഷക സംഘടനകള്‍. കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കണമെന്നാണ് കർഷകരുടെ ആവശ്യം. ജലഝറടക്കം അഞ്ച് ഇടങ്ങളില്‍ തുടരുന്ന ട്രെയിന്‍ തടയല്‍ ഒക്ടോബർ 2 വരെ തുടരുമെന്ന് പഞ്ചാബ് കിസാന്‍ മസ്ദൂർ സംഘ് അറിയിച്ചു.

ഗാന്ധിജയന്തി ദിനത്തില്‍ ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം. കോണ്‍ഗ്രസ് അന്നേ ദിവസം കർഷകദിനമായി ആചരിക്കും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഉടന്‍ സുപ്രീംകോടതിയില്‍ ബില്ലിനെതിരെ ഹരജി നല്‍കും. ഇന്നലെ ടി എന്‍ പ്രതാപന്‍ എംപി ഹരജി നല്‍കിയിരുന്നു.

അതേസമയം ഇന്ത്യാ ഗേറ്റില്‍ ട്രാക്ടർ കത്തിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ ഇതുവരെ 6 പേരെ അറസ്റ്റ് ചെയ്യുകയും 2 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

]]>
ആളിപ്പടര്‍ന്ന് കര്‍ഷകരുടെ പ്രതിഷേധം: ഇന്ത്യാഗേറ്റിന് സമീപം ട്രാക്ടര്‍ കത്തിച്ചു https://malayalees.ch/farmers-burn-tractor-near-india-gate-to-protest-farm-bills/ Mon, 28 Sep 2020 09:18:33 +0000 https://malayalees.ch/?p=32432 പുതിയ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍. ഡല്‍ഹിയില്‍ ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാ മേഖലയില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ച് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഇരുപതോളം വരുന്ന സംഘം ഇന്ന് രാവിലെ ഇന്ത്യാഗേറ്റിന് മുന്‍പിലെത്തി പ്രതിഷേധിക്കുന്നതിനിടെ ട്രാക്ടര്‍ കത്തിക്കുകയായിരുന്നു. രാവിലെ 7.30ഓടെയായിരുന്നു സംഭവം. വളരെ കുറച്ച് പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്.

രാജ്യത്ത് പ്രതിഷേധം ശക്തമായി തുടരവെയാണ് കാർഷികോൽപ്പന്ന വ്യാപാര – വാണിജ്യ ബിൽ, കർഷക ശാക്തീകരണ സംരക്ഷണ ബിൽ, അവശ്യവസ്‌തു നിയമ ഭേദഗതി ബിൽ എന്നിവയില്‍ രാഷ്ട്രപതി ഒപ്പ് വെച്ച് നിയമമാക്കിയത്. ഇന്ന് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവന്‍ മാര്‍ച്ചുമുണ്ട്. ട്രെയിൻ തടയൽ അടക്കമുള്ള സമരം ശക്തമാക്കാനാണ് കർഷക സംഘടനകളുടെ നീക്കം.

പഞ്ചാബില്‍ മുഖ്യമന്ത്രി നേരിട്ട് തന്നെ സമരം ഏറ്റെടുത്തിരിക്കുകയാണ്. കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നാണ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് പറഞ്ഞത്. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ നിയമത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. മോദി സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ എന്‍ഡിഎ വിടുകയുണ്ടായി.

]]>
രാജ്യസഭയില്‍ വിവാദ കാര്‍ഷിക ബില്‍ വലിച്ചുകീറി പ്രതിഷേധം https://malayalees.ch/farm-sector-bill-in-rajya-sabha/ Mon, 21 Sep 2020 05:29:48 +0000 https://malayalees.ch/?p=32104 വിവാദ കാര്‍ഷിക ബില്‍ ചര്‍ച്ചക്കിടെ രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍. ബില്ലിനെതിരെ അതിശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ചെയറിന് മുന്‍പില്‍ ഡെറിക് ഒബ്രിയാന്‍ ബില്ലിന്‍റെ കോപ്പി വലിച്ചുകീറി.

സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന ടിആര്‍എസ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കി. കര്‍ഷകര്‍ക്ക് സ്വതന്ത്രമായി ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള അവസരമുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അവകാശപ്പെട്ടു.

ഫെഡറല്‍ സംവിധാനം പൂര്‍ണമായും തകര്‍ക്കുന്നതാണ് ബില്ലെന്ന് കെ കെ രാഗേഷ് എം പി പറഞ്ഞു. ബില്‍ കര്‍ഷകര്‍ക്ക് നല്ലതാണെങ്കില്‍ ബിജെപിയുടെ സഖ്യകക്ഷി അകാലിദള്‍ എന്തിനാണ് മന്ത്രിസ്ഥാനം രാജിവെച്ചതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം എടുത്തുകളയുകയാണെന്ന് ഡെറിക് ഒബ്രിയാന്‍ വിമര്‍ശിച്ചു.

പുതിയ കർഷക ബില്ല് കേരളത്തിന് കനത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. കാർഷിക ഉൽപന്നങ്ങളുടെ സംഭരണ കുത്തക കമ്പനികൾക്ക് കിട്ടും. പ്രാഥമിക ഉൽപാദക മേഖലയിൽ കമ്പനികൾ കടന്നു കയറുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. കാർഷിക ബില്ലിലെ പ്രത്യാഘാതം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പ്ലാനിങ്ങ് ബോർഡിനെ ചുമതലപ്പെടുത്തി.

]]>
വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ പ്രതിഷേധം ശക്തം; ബിജെപി സഖ്യകക്ഷികള്‍ സമ്മര്‍ദത്തില്‍ https://malayalees.ch/protest-against-farm-sector-reform-bills/ Sat, 19 Sep 2020 05:02:11 +0000 https://malayalees.ch/?p=32044 ഹരിയാനയിലെ ബിജെപി സര്‍ക്കാരില്‍ സഖ്യകക്ഷിയായ ജെജെപിയും പ്രതിസന്ധിയിലായിരിക്കുകയാണ്. സമാന പ്രതിസന്ധിയാണ് ബീഹാറില്‍ നിധീഷ് കുമാറിന്‍റെ ഐക്യജനതാദളും നേരിടുന്നത്

വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു. വിഷയം എന്‍ഡിഎ മുന്നണിയേയും പ്രതിസന്ധിയിലാക്കി. ഹരിയാനയിലെ ജെജെപി, ബീഹാറിലെ ജെഡിയു പാര്‍ട്ടികളും സമ്മര്‍ദ്ദത്തിലായി. പ്രതിപക്ഷം കര്‍ഷകരെ തെറ്റിധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.

പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ വിവാദമായ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ചെറുതും വലുതുമായ സമരങ്ങളിലാണ്. ഈ മാസം 24ന് പഞ്ചാബില്‍ ട്രെയിന്‍ തടയുമെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു. പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനാല്‍ ഡല്‍ഹി ജന്ദര്‍ മന്തറിലും സമരങ്ങള്‍ നടക്കുകയാണ്. പഞ്ചാബില്‍ നിന്നുള്ള ശിരോമണി അകാലിദള്‍ കര്‍ഷക സമ്മര്‍ദ്ദം കൊണ്ട് കേന്ദ്രമന്ത്രി സ്ഥാനം രാജി വെച്ചു. രാജി വെച്ച് കൊണ്ട് ഹര്‍സിമ്രത്ത് കൌര്‍ പറഞ്ഞത് തന്‍റെ പാര്‍ട്ടി കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്നാണ്.

ഹരിയാനയിലെ ബിജെപി സര്‍ക്കാരില്‍ സഖ്യകക്ഷിയായ ജെജെപിയും പ്രതിസന്ധിയിലായിരിക്കുകയാണ്. പാര്‍ട്ടി നേതാവ് ദുഷ്യന്ത് ചൌട്ടാലയോട് ഉപമുഖ്യമന്ത്രി പദം രാജിവെക്കണമെന്ന് പാര്‍ട്ടിയിലെ രണ്ട് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. സമാനമായ പ്രതിസന്ധിയാണ് ബീഹാറില്‍ നിധീഷ് കുമാറിന്‍റെ ഐക്യജനതാദളും നേരിടുന്നത്. സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായ ആര്‍ജെഡി വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു.

വരാനിരിക്കുന്ന ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷം പ്രധാന വിഷയമായി ഓര്‍ഡിനന്‍സ് അവതരിപ്പിക്കും. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് സർക്കാർ എന്നും കര്‍ഷകര്‍ക്കൊപ്പമാണെന്നും വ്യാജ പ്രചാരണങ്ങളിൽ വീണ് വഞ്ചിതരാകരുതെന്നും പ്രധാനമന്ത്രി പറഞ്ഞത്.

കൃഷിക്കാ‍ർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാനും ന്യായവില ലഭ്യമാക്കാനും ബിൽ സഹായിക്കുമെന്നാണ് കേന്ദ്രസ‍ർക്കാർ വാ​ദം. എന്നാല്‍ ഓർഡിനൻസ് നിയമമായാൽ അത് കാർഷിക വിളകൾക്ക് സർക്കാർ നൽകിക്കൊണ്ടിരിക്കുന്ന താങ്ങുവില സമ്പ്രദായം ഇല്ലാതാകുമെന്നാണ് കർഷകർ ഭയക്കുന്നത്.

]]>
വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സ്; ഉത്തരേന്ത്യയില്‍ പ്രതിഷേധം കനത്തു https://malayalees.ch/why-farm-sector-reform-bills-are-angering-farmers-all-you-need-to-know/ Fri, 18 Sep 2020 13:15:56 +0000 https://malayalees.ch/?p=32011 കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ശിരോമണി അകാലിദള്‍ പിന്‍വാങ്ങിയതിന് പിന്നാലെ ജെ.ജെ. പിയും എന്‍.ഡി.എ വിടാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ഉത്തരേന്ത്യയില്‍ പ്രതിഷേധം കനത്തു. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ സമര രംഗത്താണ്. പഞ്ചാബില്‍ 24 മുതല്‍ കര്‍ഷകര്‍ ട്രയിന്‍ തടയും. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ശിരോമണി അകാലിദള്‍ പിന്‍വാങ്ങിയതിന് പിന്നാലെ ജെ.ജെ. പിയും എന്‍.ഡി.എ വിടാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ജൂണ്‍ അഞ്ച് മുതല്‍ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ഹരിയാനയിലെയും പഞ്ചാപിലെയും കര്‍ഷകര്‍ സമരത്തിലാണ്. മൂന്ന് ഓര്‍ഡിനന്‍സുകളില്‍ ഒന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ പാസ്സാക്കിയതോടെ സമരം കൂടുതല്‍ ശക്തമാകുകയാണ്. വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ഓര്‍ഡിനന്‍സിനെതിരെ രംഗത്ത് വന്നെങ്കിലും സമരത്തിന് ഇപ്പോഴും കൃത്യമായ നേതൃത്വമില്ല. 24ന് പഞ്ചാബില്‍ ട്രയിന്‍ തടയുമെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു.

കര്‍ഷക രോഷം ‌ തണുപ്പിക്കുന്നതിന് വേണ്ടിയാണ് ആകാലിദള്‍ മന്ത്രി ഹര്‍സിമ്രത്ത് കൌര്‍ കേന്ദ്ര മന്ത്രി സഭയില്‍ നിന്ന് രാജി വെച്ചത്. സമാനമായ ആവശ്യമാണ് ഹരിയാന ഉപമുഖ്യമന്ത്രിയും ജെ.ജെ.പി നേതാവുമായ ദുഷ്യന്ത് ചൌട്ടാലയും നേരിടുന്നത്. പാര്‍ട്ടിയിലെ പത്ത് എം.എല്‍.എമാരില്‍ രണ്ട് പേര്‍ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത് വന്നു. കര്‍ഷകര്‍ക്കിടയില്‍ സ്വാധീനമുള്ള പാര്‍ട്ടി എന്ന നിലയില്‍ ജെ ജെ പിക്ക് പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാവില്ല. കര്‍ഷക സമരം അടിച്ചമര്‍ത്തുകയാണ് ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാര്‍. ഇത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. മഹാരാഷ്ട്ര,രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും സമരം ശക്തമാകുകയാണ്.

]]>