Farm Laws – malayalees.ch https://malayalees.ch Malayalam Online News Portal Mon, 29 Nov 2021 04:13:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Farm Laws – malayalees.ch https://malayalees.ch 32 32 കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് കേന്ദ്രസർക്കാർ ഇന്ന് പാർലമെന്റിൽ അവതരിപ്പിയ്ക്കും https://malayalees.ch/farm-laws-repeal-in-parliament-today/ Mon, 29 Nov 2021 04:13:19 +0000 https://malayalees.ch/?p=53172 3 കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് കേന്ദ്രസർക്കാർ ഇന്ന് പാർലമെന്റിൽ അവതരിപ്പിയ്ക്കും. ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനം ലോകസഭയിൽ അവതരിപ്പിയ്ക്കുന്ന ബില്ല് ചർച്ചകൾക്ക് ശേഷം ഇന്ന് തന്നെ പാസാക്കാനാണ് സർക്കാർ ശ്രമം. അണക്കെട്ടുകളുടെ പരിശോധനാധികാരം കേന്ദ്രത്തിന് ലഭ്യമാക്കുന്ന ഡാം സേഫ്റ്റി ബിൽ ഇന്ന് രാജ്യസഭയിലും കേന്ദ്രസർക്കാർ അവതരിപ്പിയ്ക്കും. ബിജെപിയും കോൺഗ്രസ്സും അംഗങ്ങൾക്ക് ഇന്ന് സഭയിൽ ഹജരാകണമെന്ന് ഇതിനകം വിപ്പ് നൽകിയിട്ടുണ്ട്. (Farm Laws Repeal Parliament)

ശൈത്യകാല സമ്മേളനത്തിനത്തിന്റെ ആദ്യ ദിനം ഇരുസഭകളും രാവിലെ പതിനൊന്ന് മണിയ്ക്കാണ് സമ്മേളിയ്ക്കുക. ലോക്സഭയുടെ മേശപ്പുറത്തുള്ള 3 കാർഷിക നിയമങ്ങൾ പിൻ വലിയ്ക്കാനുള്ള റീപ്പിൽ ബിൽ ആദ്യം പരിഗണിയ്ക്കും. ക്യഷി മന്ത്രി നരേന്ദ്രസിംഗ് തോമർ അവതരിപ്പിയ്ക്കുന്ന ബില്ല് തുടർന്ന് സഭ ചർച്ച ചെയ്യും. മൂന്ന് നിയമങ്ങൾ പിൻവലിയ്ക്കുന്നതിനൊപ്പം കർഷകരുടെ മറ്റ് ആവശ്യങ്ങൾ കൂടി അംഗീകരിയ്ക്കണമെന്ന് പ്രതിപക്ഷം സഭയിൽ നിർദ്ദേശിയ്ക്കും.

അതേസമയം മിനിമം താങ്ങുവില, വിള നവീകരണം, ചെലവില്ലാത്ത കൃഷി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു പഠിക്കാൻ വിദഗ്ധ സമിതി രൂപവൽക്കരിക്കാനുള്ള പ്രഖ്യാപനം ആകും സർക്കാർ സഭയിൽ നടത്തുക. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കും അന്തരിച്ച മുൻ അംഗങ്ങൾക്ക് അനുശോചനം അർപ്പിച്ചതിനും ശേഷം ചോദ്യോത്തര വേളയും പൂർത്തിയാക്കിയതിന് ശേഷം ആണ് ബില്ലവതരണം. ഇന്ന് തന്നെ ലോകസഭയിൽ ബില്ല് പാസാക്കാനും നാളെ രാജ്യസഭയിൽ ബില്ല് അവതരിപ്പിയ്ക്കാനും അണ് സർക്കാർ ശ്രമം.

ഡാം സേഫ്റ്റി ബില്ലാണ് രാജ്യസഭയുടെ ഇന്നത്തെ നിയമ നിർമ്മാണ അജണ്ട. രാജ്യത്തെ എല്ലാ അണക്കെട്ടുകളിലും നിരിക്ഷണവും പരിശോധനയും കേന്ദ്രസർക്കാർ എജൻസികൾക്ക് ഉറപ്പാക്കാൻ നിർദ്ദേശിയ്ക്കുന്നതാണ് ബില്ല്. ഡാം സേഫ്റ്റി ബിൽ നേരത്തെ ലോക്സഭ പാസാക്കിയിരുന്നു.

26 ബില്ലുകൾ ആണ് ഡിസംബർ 23 വരെ നീളുന്ന സമ്മേളനത്തിൽ പാർലമെന്റ് പരിഗണിയ്ക്കുക. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ നിർദ്ദേശിയ്ക്കുന്ന ബില്ലിന്റെ ചർച്ച പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനു വേദിയാകും. സഭാ നടപടികൾ സമാധാനപരമായി മുന്നോട്ട് കൊണ്ട് പോകാൻ ഇന്നലെ നടന്ന സർവകക്ഷിയോഗത്തിൽ കേന്ദ്രസർക്കാർ പ്രതിപക്ഷ സഹകരണം തേടിയിരുന്നു. എല്ലാ വിഷയങ്ങളും സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന നിലപാടാണ് പ്രധാനമന്ത്രി സർവകക്ഷി യോഗത്തിൽ സ്വീകരിച്ചത്.

]]>
കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; കർഷകരുമായി ചർച്ചയ്ക്ക് തയ്യാർ’: കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ https://malayalees.ch/wont-repeal-farm-laws-says-narendra-singh-tomar/ Fri, 09 Jul 2021 04:15:43 +0000 https://malayalees.ch/?p=46581 കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ. കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. രണ്ടാം മോദി സർക്കാരിന്റെ പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

എ.പി.എം.സികൾ വഴി ഒരു ലക്ഷം കോടി രൂപ കർഷകർക്ക് നൽകുമെന്നും മന്ത്രി അറിയിച്ചു. നാളികേര ബോർഡ് പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതിന്റെ അധ്യക്ഷ സ്ഥാനത്ത് കർഷക സമൂഹത്തിൽ നിന്നുള്ള ആളായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് മൂന്നാം തരംഗം, സാമ്പത്തിക പ്രതിസന്ധി, കർഷക സമരത്തിലെ നിലപാട് ഉൾപ്പെടെയാണ് മന്ത്രിസഭായോഗത്തിൽ ചർച്ചയായത്. കൊവിഡ് പ്രതിരോധ നടപടികൾക്കായി 23,000 കോടിയുടെ അടിയന്തര പാക്കേജ് അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒൻപത് മാസത്തിനുള്ളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഈ ഫണ്ട് സമാഹരിക്കും. ഇതിൽ 15,000 കോടി രൂപയാണ് സർക്കാർ വിഹിതം. 8,000 കോടി സംസ്ഥാന സർക്കാരുകൾ കണ്ടെത്തണം. ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനായിരിക്കും പണം പ്രധാനമായും ചെലവഴിക്കുക.

]]>
വിവാദ കര്‍ഷക നിയമങ്ങള്‍: ബി.ജെ.പി നേതാക്കളുടെ വസതിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ കര്‍ഷകര്‍ https://malayalees.ch/farmers-to-protest-outside-bjp-lawmakers-homes-tomorrow/ Fri, 04 Jun 2021 13:32:35 +0000 https://malayalees.ch/?p=45132 കർഷക നിയമത്തിനെതിരായ സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാ​ഗമായി, ബി.ജെ.പി പാർലമെന്റ് അം​ഗങ്ങളുടെ വീടിന് പുറത്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഭാരതീയ കിസാൻ യൂണിയൻ. ശനിയാഴ്ച്ച രാജ്യവ്യാപകമായി ബി.ജെ.പി എം.പിമാരുടെയും, എല്ലാ സംസ്ഥാനത്തെയും എം.എൽ.എമാരുടെയും വസതിക്ക് പുറത്ത് സമരം ചെയ്യാനാണ് തീരുമാനം. വിവാദ കർഷക നിയമത്തിനെതിരായ പ്രതിഷേധം ഒരു വർഷം പിന്നിടുന്ന ഘട്ടത്തിലാണ് പുതിയ സമരമുഖം ആരംഭിക്കാൻ ബി.കെ.യു തീരുമാനിച്ചത്. കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധ സൂചകമായി എം.പിമാരുടെയും എം.എൽ.എമാരുടെയും വസതിക്ക് പുറത്ത് നിയമത്തിന്റെ കോ‍പ്പികൾ കത്തിക്കും. ബി.ജെ.പിക്ക് എം.പിയോ എം.എൽ.എമാരോ ഇല്ലാത്ത ജില്ലകളിൽ ജില്ല മജിസ്ട്രേറ്റിന്റെ ഓഫീസിന് പുറത്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. വിവാദ കർഷക നിയമത്തിനെതിരെ ഡൽഹി അതിർത്തിയിൽ നൂറ് കണക്കിന് കർഷകരാണ് ഇപ്പോഴും സമരം തുടരുന്നത്. കേന്ദ്ര നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയ വിവിധ കർഷക കൂട്ടായ്മകൾ, 2020 നവംബർ മുതലാണ് ഡൽഹിയിലേക്ക് സമരം മാറ്റിയത്. കർഷകരുമായി കേന്ദ്ര സർക്കാർ പലതവണയായി നടത്തിയ ചർച്ചയിൽ, സമരക്കാരുടെ ആവശ്യങ്ങൾ അം​ഗീകരിക്കാത്തിതാൽ പരാജയപ്പെടുകയായിരുന്നു

]]>
കർണാടകത്തിൽ അമിത് ഷാക്കെതിരെ കർഷകരുടെ പ്രതിഷേധം https://malayalees.ch/belagavi-farmers-protest-against-farm-laws-during-amit-shahs-visit/ Mon, 18 Jan 2021 05:02:51 +0000 https://malayalees.ch/?p=38753 കർണാടകത്തിൽ അമിത് ഷാക്കെതിരെ കർഷകരുടെ പ്രതിഷേധം. ബെലഗാവി ജില്ലയിലെ പര്യടനത്തിനിടയിലായിരുന്നു പ്രതിഷേധം. കർഷകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മൂന്ന് കാര്‍ഷിക വിരുദ്ധ നിയമങ്ങളും പിന്‍വലിക്കണമെന്ന മുദ്രാവാക്യങ്ങളുമായായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. മുഖ്യമന്ത്രി ബി.എസ് യെദ്യുരപ്പയടക്കമുള്ള നേതാക്കൾ അമിത് ഷായോടൊപ്പം ഉണ്ടായിരുന്നു.

കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് അമിത് ഷാ കര്‍ണാടകത്തില്‍ പ്രസംഗിച്ചിരുന്നു. പുതിയ കാര്‍ഷിക നിയങ്ങള്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം പലമടങ്ങ് വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് അമിത് ഷാ പ്രതികരിച്ചു. കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പുതിയ നിയമങ്ങള്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം പലമടങ്ങ് വാര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇപ്പോള്‍ കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ ലോകത്തും രാജ്യത്തെവിടെയും വില്‍ക്കാന്‍ സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു. കര്‍ണാടകയില്‍ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

]]>