farm-laws – malayalees.ch https://malayalees.ch Malayalam Online News Portal Mon, 29 Nov 2021 07:37:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png farm-laws – malayalees.ch https://malayalees.ch 32 32 കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുന്ന ബില്‍ ലോക്സഭ ചർച്ചയില്ലാതെ പാസാക്കി https://malayalees.ch/farm-laws-repeal-bill-passed-in-rayasabha/ Mon, 29 Nov 2021 07:37:26 +0000 https://malayalees.ch/?p=53193 കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുന്ന ബില്‍ ലോക്സഭ ചർച്ചയില്ലാതെ പാസാക്കി. ഒറ്റവരി ബില്ലാണ് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ അവതരിപ്പിച്ചത്. ബിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു. കൃഷിമന്ത്രി ബില്‍ അവതരിപ്പിച്ചത് പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തിനിടെയാണ്.

ബില്ലിന്‍മേല്‍ ചര്‍ച്ചവേണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളിയിരുന്നു. സഭാ നടപടികള്‍ സാധാരണനിലയിലാകാതെ ചര്‍ച്ച ഇല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി‍. എതിര്‍പ്പുകള്‍ക്കിടെ ബില്‍ പാസാക്കിയത് ശബ്ദ വോട്ടോടെയാണ്. ലോക്സഭ രണ്ടു മണിവരെ നിര്‍ത്തിവച്ചു, ബില്‍ ഇന്നുതന്നെ രാജ്യസഭയും പരിഗണിച്ചേക്കും.

]]>
മുൻകാല അനുഭവങ്ങൾ കാരണം ജനം പ്രധാനമന്ത്രിയെ വിശ്വസിക്കുന്നില്ല: രാഹുൽ ഗാന്ധി https://malayalees.ch/people-not-believing-pm-due-to-past-experience-rahul-gandhi-on-farm-laws/ Mon, 22 Nov 2021 04:25:23 +0000 https://malayalees.ch/?p=52862 കാർഷിക നിയമങ്ങൾ റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന സംയുക്ത കിസാൻ മോർച്ചയുടെ (എസ്‌കെഎം) പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാൻ ആളുകൾ തയ്യാറല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

മുൻകാല അനുഭവങ്ങളാണ് സമരം തുടരാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. വ്യാജ വാഗ്ദാനങ്ങൾ നരേന്ദ്ര മോദി നേരത്തെയും നടത്തിയിരുന്നു. ഇനിയും പറ്റിക്കപ്പെടാൻ ജനം തയ്യാറല്ലെന്നും രാഹുൽ ട്വീറ്റ് ചെയ്തു. “#Farmers Protest continues” എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് രാഹുൽ ട്വീറ്റ് ചെയ്തത്.

നേരത്തെ സമരം തുടരാൻ സംയുക്ത കിസാൻ മോർച്ച ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ സ്വാഗതം ചെയ്ത സംഘടന കർഷകർ മുന്നോട്ടുവയ്ക്കുന്ന മറ്റ് ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളത്തെ ലഖ്‌നൗ മഹാപഞ്ചായത്ത് നിശ്ചയിച്ചതുപോലെ തുടരും.

പ്രധാനമന്ത്രി നരേന്ദ്രമോദി റദ്ദാക്കുന്നതായി പ്രഖ്യാപിച്ച മൂന്ന് വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് നിയമപരമായ ഉറപ്പുനൽകണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. ഇതോടൊപ്പം നേരത്തെ കർഷകർ ഉന്നയിച്ച മറ്റ് ചില ആവശ്യങ്ങളിൽകൂടി കേന്ദ്രത്തിന്റെ അനുകൂലമായ തീരുമാനം വരേണ്ടതുണ്ട്.

]]>
‘കർഷകരോഷം’: ഇത് ജനങ്ങളുടെ ഉജ്വല വിജയമെന്ന് കോൺഗ്രസ് https://malayalees.ch/congress-on-farm-laws-climbdown/ Fri, 19 Nov 2021 11:43:01 +0000 https://malayalees.ch/?p=52765 കഴിഞ്ഞ ഒരു വർഷക്കാലം നീണ്ട കർഷകരുടെ പോരാട്ടത്തിന് മുന്നിൽ കേന്ദ്രത്തിന് മട്ട് മടക്കേണ്ടി വന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉജ്വലമായ ജനാധിപത്യ പ്രക്ഷോപത്തിന്റെ വിജയമെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു.

കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ കേന്ദ്ര സർക്കാരിന് മുട്ടു മടക്കേണ്ടി വന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരു വർഷക്കാലം നീണ്ട കർഷകരുടെ പോരാട്ടത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. മോദി സർക്കാരിനെതിരെ നടന്ന ജനകീയ പോരാട്ടങ്ങളിൽ വിജയിച്ച ഏക സമരമാണിത്. 32 സംഘടനകളാണ് കർഷക സമരം മുന്നോട്ടു കൊണ്ടുപോയത്.

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അനീതിക്ക് എതിരായ കർഷകരുടെ വിജയത്തിന് രാഹുല്‍ അഭിനന്ദനം അറിയിച്ചു. അന്നദാതാക്കളുടെ സത്യഗ്രഹത്തിന് മുന്നിൽ കേന്ദ്രത്തിന്‍റെ അഹങ്കാരത്തിന് തല കുനിക്കേണ്ടി വന്നെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

അതേസമയം കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുമ്പില്‍ മുട്ടുമടക്കിയിരിക്കുകയാണെന്ന് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളുടെയും സമരത്തിന് നേതൃത്വം നല്‍കിയ കര്‍ഷകരുടെയും വിജയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് എം എ ബേബി പറഞ്ഞു. ജനങ്ങളാണ് വിധികര്‍ത്താക്കളെന്നും അതില്‍ കര്‍ഷകരും മഹിളകളും യുവാക്കളും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.

]]>