Farm Bills – malayalees.ch https://malayalees.ch Malayalam Online News Portal Mon, 28 Sep 2020 05:12:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Farm Bills – malayalees.ch https://malayalees.ch 32 32 കാര്‍ഷിക പരിഷ്കരണ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു https://malayalees.ch/president-signs-farm-bills/ Mon, 28 Sep 2020 05:12:40 +0000 https://malayalees.ch/?p=32409 ബില്ലിന് അംഗീകാരം നല്‍കരുതെന്നും, പാര്‍ലമെന്റിന് തിരിച്ചയക്കണമെന്നും പ്രതിപക്ഷ എം.പിമാര്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു

കാര്‍ഷിക പരിഷ്കരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കിടെ ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ബില്ലിൽ ഒപ്പ് വെക്കരുതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് പ്രസിഡന്റ് ബില്ലിന് അം​ഗീകാരം നൽകിയത്.

നാടകീയ രം​ഗങ്ങൾക്കൊടുവിൽ കഴിഞ്ഞ ആഴ്ച്ച ബിൽ രാജ്യസഭ പാസാക്കിയിരുന്നു. സഭയിൽ നടന്ന പ്രതിഷേധങ്ങളെ തുടർന്ന് പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്തതും രാഷ്ട്രീയ വിവാദമായി. പുതിയ ബിൽ കർഷക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ബില്ലിനെതിരെ വ്യാപകമായ കർഷക രോഷവും ഉയർന്നിരുന്നു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലാണ് സമരം ശക്തമായത്. അടുത്ത മാസം ഒന്ന് മുതൽ അനിശ്ചിതകാല സമരവും പഞ്ചാബിൽ വിവിധ കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ബില്ലിൽ പ്രതിഷേധിച്ച് ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദളിൽ നിന്നുള്ള കേന്ദ്രമന്ത്രി എം.പി ഹർസിമ്രത് കൗർ ബാദൽ രാജി വെച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ അഞ്ച് മുതല്‍ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ഹരിയാനയിലെയും പഞ്ചാപിലെയും കര്‍ഷകര്‍ സമരത്തിലായിരുന്നു.

ബില്ലിന് അംഗീകാരം നല്‍കരുതെന്നും, പാര്‍ലമെന്റിന് തിരിച്ചയക്കണമെന്നും പ്രതിപക്ഷ എം.പിമാര്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിൽ ചരിത്രപരമായ മുന്നേറ്റമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പ്രതിപക്ഷം കർഷകരെ തെറ്റിധരിപ്പിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.

]]>
കാര്‍ഷിക ബില്ലിനെതിരെ ഇന്ന് ഭാരത് ബന്ദ് https://malayalees.ch/bharat-bandh-today-punjab-up-and-maharashtra-list-of-states-likely-to-be-affected-by-farmers-unions-strike/ Fri, 25 Sep 2020 05:05:12 +0000 https://malayalees.ch/?p=32313 കാര്‍ഷിക ബില്ലിനെതിരെ ഇന്ന് ഭാരത് ബന്ദ്. വിവിധ കർഷക സംഘടനകൾ ഇന്ന് ദേശീയ പ്രതിഷേധ ദിനമായി ആചരിക്കുകയാണ്. പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്നലെ മുതൽ ട്രെയിൻ ഗതാഗതം അടക്കം തടഞ്ഞുള്ള ശക്തമായ പ്രതിഷേധം തുടരുന്നുണ്ട്.

പഞ്ചാബിലും ഹരിയാനയിലും അരങ്ങേറുന്ന ക൪ഷക സമരം ഇന്നത്തോടെ ദേശീയ സമരമായി മാറുകയാണ്. ഭാരത് ബന്ദിനുള്ള ആഹ്വാനവുമായി വിവിധ ക൪ഷക സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ അടുത്ത കാലങ്ങളിൽ കണ്ട ഏറ്റവും വലിയ കർഷക പ്രതിഷേധത്തിനാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഹരിയാനയിലെ അംബാലയിലും പഞ്ചാബിലെ അമൃത്സറിലും കർഷകർ സംഘടിച്ചിട്ടുണ്ട്. ഇന്നലെ മുതൽ അമൃത്സറിൽ ട്രെയിൻ ഗതാഗതം തടഞ്ഞുള്ള സമരത്തിലേക്ക് കർഷകർ നീങ്ങിയിരുന്നു.

ഇന്ന് ദേശീയ പ്രതിഷേധ ദിനമായി ആചരിക്കാൻ ദേശീയ കർഷക സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്തിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാനിലെ ഏഴ് ജില്ലകൾ എന്നിവിടങ്ങളിൽ ഭാരത് ബന്ദ് സമ്പൂ൪ണമാകും എന്നാണ് വിവരം. അതേസമയം മറ്റിടങ്ങളിലെല്ലാം പ്രതിഷേധ സമരങ്ങൾ ആളിക്കത്തും. ക൪ണാടകയിൽ ഈ മാസം 28ന് സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ദില്ലിയിലും പ്രതിഷേധം അലയടിക്കും. അതേ സമയം ദില്ലിയിലേക്ക് മാർച്ച് നടത്താനുള്ള കർഷകരുടെ നീക്കം മുന്നിൽ കണ്ട് ദില്ലി അതിർത്തികളിൽ പോലീസ് വ്യന്യാസം ശക്തമാക്കിയിട്ടുണ്ട്.

]]>
കാർഷിക ബില്ലുകൾക്കെതിരെ വ്യാഴാഴ്ച മുതൽ കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം https://malayalees.ch/protests-against-farm-bills-congress-plans-nationwide-agitation-punjab-bandh-on-sept-25/ Tue, 22 Sep 2020 05:09:43 +0000 https://malayalees.ch/?p=32152 കാർഷിക ബില്ലുകൾക്കെതിരെ വ്യാഴാഴ്ച മുതൽ കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം .രാജ്ഭവൻ മാർച്ച്, കർഷക ദിനാചരണം, രാഷ്ട്രപതിക്ക് നിവേദനം നൽകൽ അടക്കമുള്ള പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളത്. കർഷകരെ വഞ്ചിക്കുന്ന പ്രധാനമന്ത്രി നുണ ആവർത്തിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

വിദേശത്ത് ചികിത്സയിൽ കഴിയുന്ന അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരം ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ആണ് തീരുമാനം. പാർലമെന്‍റ് പാസാക്കിയ കർഷക ബില്ലുകൾക്കെതിരെ രാജ്യത്ത് തുടരുന്ന സമരങ്ങളുടെ നേതൃത്വത്തിലേക്ക് വരികയാണ് കോണ്‍ഗ്രസ്.

24ന് പിസിസികളുടെ നേതൃത്വത്തില്‍ വാർത്താ സമ്മേളനങ്ങള്‍ നടത്തും. 28ന് രാജ്ഭവൻ മാർച്ച് നടത്തി ഗവർണർക്ക് നിവേദനം നല്കും. ഗാന്ധിജയന്തി ദിനം കർഷകദിനമായി ആചരിക്കും.

ഒക്ടോബർ 10ന് കർഷക സമ്മേളനങ്ങൾ ചേരും. നവംബർ 14ന് ബില്ലുകൾ നിയമം ആക്കരുതെന്ന് ആവശ്യപ്പെട്ട് 2 കോടി കർഷകർ ഒപ്പു വെച്ച നിവേദനം രാഷ്ട്രപതിക്ക് സമർപ്പിക്കും. ഡല്‍ഹിയില്‍ നടക്കുന്ന സമരപരിപാടികള്‍ക്ക് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയേക്കും. ശിരോമണി അകാലി ദൾ കർഷക ബില് വിഷയത്തില് സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് പാർട്ടി വക്താവ് രണ്ദീപ് സുർജെവാല പ്രതികരിച്ചു.

]]>