Faridabad – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Nov 2022 04:14:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Faridabad – malayalees.ch https://malayalees.ch 32 32 പ്രണയം നിരസിച്ചു; ഫരീദാബാദിൽ 19 കാരിയെ മർദിച്ച് കൊലപ്പെടുത്തി https://malayalees.ch/girl-beaten-to-death-in-faridabad/ Fri, 11 Nov 2022 04:13:49 +0000 https://malayalees.ch/?p=71051 ഫരീദാബാദിലെ മുജേസർ ഏരിയയിൽ 19 കാരിയെ മർദിച്ചു കൊന്നു. പ്രണയം നിരസിച്ച യുവതിയെ അതിക്രൂരമായി മർദിച്ച ശേഷം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. ബുധനാഴ്ച ആക്രമണത്തിന് ഇരയായ റോഷ്‌നി ചികിത്സയ്ക്കിടെ വ്യാഴാഴ്ച രാത്രി മരിച്ചു. ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ദാബുവ ചൗക്കിന് സമീപമുള്ള സഹോദരന്റെ വീട്ടിലാണ് റോഷ്‌നി താമസിച്ചിരുന്നത്. റോഷ്‌നി വേൾപൂൾ ചൗക്കിനടുത്തുള്ള ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്നതായും ബുധനാഴ്ച രാവിലെ 8.30 ഓടെ പതിവുപോലെ ജോലിക്ക് പോയിരുന്നതായും റോഷ്‌നിയുടെ സഹോദരൻ രാജു പറഞ്ഞു. എന്നാൽ അന്ന് രാത്രി ഏറെ വൈകിയിട്ടും കുട്ടി തിരിച്ചെത്തിയില്ലെന്നും മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആയിരുന്നുവെന്നും രാജു കൂട്ടിച്ചേർത്തു.

“ഞങ്ങൾ അവളെ തിരയാൻ തുടങ്ങി, പുലർച്ചെ 5.30 ഓടെ എൻ്റെ ഫോണിലേക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് കോൾ വന്നു. റോഡിൽ പരിക്കേറ്റ നിലയിൽ ഒരു സ്ത്രീ കിടക്കുന്നുണ്ടെന്ന് വിളിച്ചയാൾ പറഞ്ഞു” രാജു പറഞ്ഞു. കുടുംബാംഗങ്ങൾ സ്ഥലത്തെത്തിയപ്പോൾ റോഡരികിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന റോഷ്നിയെ കണ്ടെത്തി. ഒപ്പം ജോലി ചെയ്യുന്ന മഹേന്ദ്ര എന്നയാളാണ് തന്നെ മർദിച്ചതെന്ന് പെൺകുട്ടി പറഞ്ഞതായി രാജു ആരോപിച്ചു.

“രാത്രിയിൽ ഫാക്ടറിക്ക് പുറത്ത് നിന്ന് മഹേന്ദ്ര തന്നെ ബലമായി കൊണ്ടുപോയി മർദിച്ചെന്ന് അവൾ എന്നോട് പറഞ്ഞു. പരിക്കേറ്റ് രാത്രി മുഴുവൻ റോഡിൽ രാത്രി കിടന്നു. ഞങ്ങൾ അവളെ ബികെ ഹോസ്പിറ്റലിൽ എത്തിച്ചു, അവിടെ ചികിത്സയ്ക്കിടെ മരിച്ചു,” റോഷ്നിയുടെ സഹോദരൻ പറഞ്ഞു. പ്രതി ഒളിവിലാണ്. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മുജേസർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഇൻസ്പെക്ടർ കബൂൽ സിംഗ് പറഞ്ഞു.

]]>
ഹരിയാനയില്‍ കോളജിന് മുന്നില്‍ പെണ്‍കുട്ടിയെ വെടിവെച്ച് കൊന്നു https://malayalees.ch/buy-land-in-jamu-kashmir-and-ladakhcentral-government-issued-notification-2/ Tue, 27 Oct 2020 12:43:36 +0000 https://malayalees.ch/?p=33983 ഹരിയാനയില്‍ ഇരുപത്തൊന്നുകാരിയെ കോളജിന് മുന്നില്‍ വെടിവെച്ച് കൊന്നു. ഹരിയാനയിലെ ഫരീദാബാദിലാണ് പട്ടാപകല്‍ നടുറോഡില്‍ വെച്ച് ക്രൂരകൃത്യം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടി. കൊലപാത ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

അഗര്‍വാള്‍ കോളജ് വിദ്യാര്‍ഥിനിയായ യുവതി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങും വഴി പ്രതികള്‍ ബലമായി കാറില്‍ പിടിച്ചു കയറ്റുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവരുടെ കയ്യില്‍ നിന്നും കുതറിയോടി രക്ഷപ്പെടുന്നതിനിടെയാണ് രണ്ടു പ്രതികളിലൊരാള്‍ പെണ്‍കുട്ടിക്ക് നേരെ വെടിവെച്ചത്. തുടര്‍ന്ന് ഇരുവരും കാറില്‍ കയറി രക്ഷപ്പെട്ടു.

പ്രതികള്‍ തൗസീഫ്, റൈഹാന്‍ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന് മുന്‍പും പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകാന്‍ പ്രതികള്‍ ശ്രമം നടത്തിയിരുന്നതായി കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും മകളുടെ സുരക്ഷയെ ഓര്‍ത്ത് പിന്‍വലിക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

ഇന്ന് അവര്‍ തങ്ങളുടെ മകളെ കൊലപ്പെടുത്തിയിരിക്കുന്നു. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും, മകളെ വെടിവെച്ച് കൊലപ്പെടുത്തിയ പോലെ പ്രതികളെയും കൊലപ്പെടുത്തണമെന്നും മാതാപിതാക്കള്‍ പറഞ്ഞു.

]]>