FAMILY – malayalees.ch https://malayalees.ch Malayalam Online News Portal Thu, 01 Sep 2022 04:36:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png FAMILY – malayalees.ch https://malayalees.ch 32 32 നെഹ്റു കുടുംബത്തെ ദുർബലപ്പെടുത്താനുള്ള നീക്കത്തിന് കൂട്ടുനിൽക്കില്ല; കെ മുരളീധരൻ https://malayalees.ch/will-not-cooperate-with-the-move-to-weaken-nehru-family-k-muralidharan/ Thu, 01 Sep 2022 04:36:38 +0000 https://malayalees.ch/?p=67401 നെഹ്റു കുടുംബത്തെ ദുർബലപ്പെടുത്തുന്ന ഒരു നീക്കത്തിനും കോൺഗ്രസ് കൂട്ടുനിൽക്കില്ലെന്ന് കെ മുരളീധരൻ എം പി. നെഹ്റു കുടുംബമാണ് കോൺഗ്രസിന്റെ അവസാനവാക്ക്. കോൺഗ്രസിൽ ജനാധിപത്യം ഉണ്ടെന്നതിന് തെളിവാണ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചിലർ മുന്നോട്ടുവരുന്നത്. ജനാധിപത്യ മത്സരങ്ങൾ മുൻപും പാർട്ടിയിൽ ഉണ്ടായിട്ടുണ്ടെന്നും കെ മുരളീധരൻ 24 നോട് പറഞ്ഞു.

നെഹ്റു ഫാമിലി ഒരു മതേതര കുടുംബമാണ്. രാജ്യത്തിൻറെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ പാരമ്പര്യം പേറുന്ന കുടുംബമാണ് നെഹ്റു കുടുംബം. അങ്ങനെയുള്ള ഒരു കുടുംബത്തെ സാധാരണ കുടുംബമായി പരിഗണിക്കുന്നത് ശരിയല്ല. ഒരു കോൺഗ്രസുകാരനും അങ്ങനെ കരുതാൻ സാധിക്കില്ലെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു.

നെഹ്റു കുടുംബത്തെ ദുർബലപ്പെടുത്താൻ ഇന്ത്യയിലെ ഒരു കോൺഗ്രസ് പ്രവർത്തകനും അനുവദിക്കില്ല. കോൺഗ്രസ് തലപ്പത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും നെഹ്റു കുടുംബമാണ് പാർട്ടിയുടെ കരുത്ത്. ജനാധിപത്യ പാർട്ടികളിൽ മത്സരം മുൻപും ഉണ്ടായിട്ടുണ്ട്. പാർട്ടിയിലെ അന്തിമ വാക്ക് നെഹ്റു കുടുംബത്തിൻ്റെ ആണെന്നും കെ മുരളീധരൻ എം പി കൂട്ടിച്ചേർത്തു.

]]>
അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം; കേസ് ഒതുക്കി തീർക്കാൻ രാഷ്ട്രീയ സമ്മർദം; മധുവിന്റെ സഹോദരി https://malayalees.ch/attapady-madhucase-family-complaint/ Thu, 27 Jan 2022 04:31:52 +0000 https://malayalees.ch/?p=56105 അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി മധുവിന്റെ കുടുംബം. കേസ് ഒതുക്കി തീർക്കാൻ രാഷ്ട്രീയ സമ്മർദം ഉള്ളതായി സംശയിക്കുന്നെന്നും മധുവിന്റെ കുടുംബം വ്യക്തമാക്കി.

കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ പ്രതികൾ ശ്രമിച്ചതായി മധുവിന്റെ സഹോദരി പറഞ്ഞു. കേസിൽ നിന്ന് പിന്മാറാൻ പ്രധാന സാക്ഷിക്ക് 2 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന് കുടുംബാംഗങ്ങൾ ചൂണ്ടിക്കാട്ടി. വീട്ടുകാരെ ആക്രമിക്കാനും ശ്രമം നടന്നതായി മധുവിന്റെ സഹോദരി സരസു പറഞ്ഞു.

അതേസമയം മധുവിന്റെ കേസില്‍ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തീരുമാനം. മധുവിന്റെ കുടുംബത്തിന്റെ താല്‍പര്യം കൂടി കണക്കിലെടുത്താണ് പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുകയെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചു.

മധുവിന്റെ കുടുംബത്തോട് മൂന്ന് അഭിഭാഷകരുടെ പേരുകൾ നിര്‍ദേശിക്കാനും ആവശ്യപ്പെടും. ഫെബ്രുവരി 26ന് കോടതി കേസ് വീണ്ടും പരിഗണിക്കും. അതേസമയം, സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാകാത്തതിനെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

വീഴ്ചയുണ്ടെങ്കില്‍ കര്‍ശനനടപടി സ്വീകരിക്കും. കേസ് നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും രാജീവ് പറഞ്ഞു.ഇന്നലെ കേസ് പരിഗണിച്ച മണ്ണാര്‍ക്കാട് എസ്.സി എസ്.ടി കോടതി പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെ എന്ന ചോദ്യം ഉയര്‍ത്തിയതോടെയാണ് കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട വീഴ്ചകള്‍ വിവാദമാകുന്നത്.

ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിലവിലെ പ്രോസിക്യൂട്ടര്‍ വി.ടി രഘുനാഥ് കേസില്‍ നിന്നും ഒഴിവാക്കണമെന്ന് കഴിഞ്ഞ ആഴ്ച തന്നെ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പകരം സംവിധാനം ഒരുക്കിയിരുന്നില്ല. ഇതോടെ പ്രോസിക്യൂട്ടര്‍ക്കെതിരെയും സര്‍ക്കാറിനെതിരെയും ഗുരുതര ആരോപണങ്ങളുമായി മധുവിന്റെ സഹോദരി രംഗത്ത് വന്നു.

കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഒന്നും അറിയിക്കുന്നില്ലെന്നും ആരോപിച്ചു. കേസ് നടത്തിപ്പില്‍ അവിശ്വാസം പ്രകടിപ്പിച്ച് കുടുംബവും സമരസമിതിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.2018 ഫെബ്രുവരി 22നാണ് ആദിവാസി യുവാവ് മധുവിനെ ആള്‍കൂട്ടം തല്ലിക്കൊന്നത്. മെയ് 22ന് 16 പേരെ പ്രതിയാക്കി പൊലീസ് കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.

]]>
ജില്ലാ ഭരണകൂടത്തിന്റെ തടവിലാണെന്ന ഹത്‌റാസ് പെൺക്കുട്ടിയുടെ കുടുംബം https://malayalees.ch/hathras-who-is-in-the-custody-of-the-district-administration-the-girls-family-allahabad-high-court-refuses-to-consider-petition/ Fri, 09 Oct 2020 05:02:06 +0000 https://malayalees.ch/?p=33008 ഹത്‌റാസ് പെൺക്കുട്ടിയുടെ കുടുംബത്തെ ജില്ലാ ഭരണകൂടം തടഞ്ഞു വച്ചിരിക്കുന്നുവെന്ന് ആരോപിച്ച് കുടുംബം സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതം പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി. സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ ഹൈക്കോടതി പരിഗണിക്കുന്നത് ഉചിതമല്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അതേസമയം, പ്രത്യേക അന്വേഷണ സംഘം ഇന്ന് പ്രദേശവാസികളുടെ മൊഴിയെടുക്കും. ഈമാസം 17ന് മുൻപ് അന്വേഷണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

ഹാത്‌റസ് പെൺക്കുട്ടിയുടെ കുടുംബത്തിന് വേണ്ടി അഖില ഭാരതീയ വാൽമീകി മഹാപഞ്ചായത്ത് സംഘടന സമർപ്പിച്ച ഹർജിയിലാണ് അലഹബാദ് ഹൈക്കോടതി വിസമ്മതെ പ്രകടിപ്പിച്ചത്. സുപ്രിംകോടതി പരിഗണിക്കുന്ന വിഷയമായതിനാൽ ഹർജിക്കാർക്ക് പരമോന്നത കോടതിയെ തന്നെ സമീപിക്കാവുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുടുംബത്തെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണം ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ നിഷേധിച്ചു. കുടുംബത്തിന് മതിയായ സുരക്ഷ ഏർപ്പാടാക്കിയെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന്ും സർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം, പ്രത്യേക അന്വേഷണ സംഘം ഇന്ന് പ്രദേശവാസികളുടെ മൊഴിയെടുക്കും. നാൽപതോളം പ്രദേശവാസികളുടെ മൊഴിയെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ, ഹാത്‌റസിലേക്ക് പോകുകയായിരുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച ഹർജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും.

]]>