Fake vote – malayalees.ch https://malayalees.ch Malayalam Online News Portal Sat, 03 Apr 2021 04:14:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Fake vote – malayalees.ch https://malayalees.ch 32 32 ഇരട്ടവോട്ട് തടയാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ https://malayalees.ch/election-commission-with-guidelines-to-prevent-double-voting/ Sat, 03 Apr 2021 04:14:49 +0000 https://malayalees.ch/?p=42392 ഇരട്ടവോട്ട് തടയാന്‍ ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒന്നിലേറെ വോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. ഇരട്ടപ്പേരുള്ളവര്‍ പെരുവിരല്‍ അടയാളം രേഖപ്പെടുത്തണം.മഷി ഉണങ്ങിയതിന് ശേഷമേ ഇരട്ടവോട്ടുള്ളവരെ ബുത്തില്‍ നിന്ന് പുറത്ത് വിടാവൂ എന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

നാലരലക്ഷത്തോളം ഇരട്ടവോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം ഉയരുകയും ഹൈക്കോടതി ഇക്കാര്യത്തില്‍ ഇടപെടുകയും ചെയ്തതിന് പിന്നാലെയാണ് കര്‍ശന നടപടികളുമായി മുന്നോട്ട് പോകാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.ഇരട്ട വോട്ട് ഉള്ളവരുടെ പട്ടിക എല്ലാ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും നല്‍കും. രണ്ട് വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ വോട്ട് ചെയ്യുമ്പോള്‍ അയാളുടെ പെരുവിരല്‍ അടയാളവും എടുക്കും.

വോട്ട് ചെയ്തുവെന്ന് തെളിയിക്കുന്ന മഷി രേഖപ്പെടുത്തിയ ശേഷം അത് ഉണങ്ങിയതിന് പിന്നാലെയേ വോട്ടര്‍ പോളിങ് ബൂത്ത് വിടാന്‍ പാടുള്ളു.ഇത്തരം വോട്ടര്‍മാരില്‍ നിന്ന് പ്രത്യേക സത്യവാങ്മൂലം വാങ്ങാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇങ്ങനെ വോട്ട് ചെയ്യാനെത്തുന്നവരെ ഫോട്ടോ എടുക്കും. കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ ഇടപെടുമെന്നാണ് കമ്മീഷന്‍റെ നിര്‍ദ്ദേശം.

]]>
‘ആരെങ്കിലും സമ്മതിക്കുമോ തനിക്ക് കള്ളവോട്ടുണ്ടെന്ന്?’ സത്യവാങ്മൂലം നല്‍കണമെന്ന് പറഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷനെ പരിഹസിച്ച് ചെന്നിത്തല https://malayalees.ch/ramesh-chennithala-reaction-on-fake-votes-kerala/ Wed, 31 Mar 2021 11:56:10 +0000 https://malayalees.ch/?p=42317 ഇരട്ടവോട്ടുള്ളവരുടെ പൂര്‍ണവിവരങ്ങള്‍ ഇന്ന് രാത്രി ഒന്‍പത് മണിക്ക് പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല. നാലുലക്ഷത്തി മുപ്പത്തിനാലായിരം വ്യാജ വോട്ടര്‍മാരുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് ഇതുസംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വെബ്സൈറ്റ് മുഖേന പുറത്തുവിടുമെന്നാണ് മാധ്യമങ്ങള്‍ മുമ്പാകെ അറിയിച്ചത്. www.operationtwins.com എന്ന വെബ്‌സൈറ്റിലൂടെയാകും വിവരങ്ങള്‍ പുറത്തുവിടുകയെന്നും അദ്ദഹം വ്യക്തമാക്കി.

‘4,34,000 ഇരട്ട വോട്ടുകള്‍ ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. അതിനേക്കാള്‍ കൂടുതല്‍ വ്യാജന്‍മാരുണ്ട്. വെബ്‌സൈറ്റിലൂടെ ഇന്ന് രാത്രി വ്യാജവോട്ടര്‍മാരുടെ ലിസ്റ്റ് പുറത്തുവിടും. ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും ഇത് പരിശോധിക്കാം. ലിസ്റ്റ് പരിശോധിച്ച ശേഷം രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ചെയ്യേണ്ട കാര്യമാണിത്’. ചെന്നിത്തല പറഞ്ഞു.

ഇരട്ട വോട്ടുള്ളവര്‍ സത്യവാങ്മൂലം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസ്സില്ലായില്ലെന്ന് പറഞ്ഞ ചെന്നിത്തല ഇതൊരു തമാശയായിട്ടേ തോന്നുന്നുള്ളുവെന്നും വിമര്‍ശിച്ചു. ‘കള്ളവോട്ട് ചെയ്യുന്നയാള്‍ ബൂത്തില്‍ സത്യവാങ്മൂലം കൊടുക്കുമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ..? രണ്ട് വോട്ടുള്ള ആരെങ്കിലും തനിക്ക് രണ്ട് വോട്ടുണ്ടെന്ന് സമ്മതിക്കുമോ..?’ പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

‘38000 ഇരട്ട വോട്ടുകളേ ഉള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് ഒരിക്കലും ശരിയല്ല. അവര്‍ വേണ്ട രീതിയില്‍ പരിശോധിച്ചിട്ടില്ല. ഒന്നിലധികം വോട്ടുള്ളവരെ കണ്ടെത്താന്‍ ബി.എല്‍.ഒമാര്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ല. ബി.എല്‍.ഒമാര്‍ക്ക് അവരുടെ ബൂത്തിലെ കാര്യം മാത്രമേ അറിയൂ. അടുത്ത ബൂത്തിലും പഞ്ചായത്തിലും വോട്ടുള്ളവരുടെ കാര്യം അവര്‍ക്കറിയില്ല. പോസ്റ്റല്‍ വോട്ട് ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം’. ചെന്നിത്തല പറഞ്ഞു.

]]>
‘എട്ട് വർഷം മുൻപ് മരിച്ചവര്‍ക്ക് വരെ പോസ്റ്റൽ വോട്ട്’ തിരിമറി ആരോപണവുമായി ചെന്നിത്തല https://malayalees.ch/ramesh-chennithala-on-fake-postal-votes/ Mon, 29 Mar 2021 12:37:18 +0000 https://malayalees.ch/?p=42208 സംസ്ഥാനത്ത് വ്യാപകമായി ഇരട്ടവോട്ട് ഉണ്ടെന്ന ആരോപണത്തിന് പിന്നാലെ പോസ്റ്റല്‍ വോട്ടിലും വ്യാജവോട്ടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് രാഷ്ട്രീയ കേരളത്തെയാകെ പിടിച്ചുകുലുക്കിയ ആരോപണവുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തിയത്. സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം ഇരട്ട വോട്ടർമാർ ഉണ്ടെന്ന ഗുരുതര ആരോപണമാണ് ചെന്നിത്തല അന്ന് ഉന്നയിച്ചത്. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിപക്ഷ നേതാവിന്‍റെ പരാതിയില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റല്‍ വോട്ടിലും ക്രമക്കേട് ആരോപിച്ച് ചെന്നിത്തല രംഗത്തെത്തിയത്.

80 വയസ്സ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും ബാലറ്റുകള്‍ ഇത്തവണ പോസ്റ്റല്‍ ബാലറ്റായി സ്വീകരിക്കുന്നതിനെ വന്‍ തോതില്‍ ദുരുപയോഗം ചെയ്യുന്നതായി ചെന്നിത്തല ആരോപിച്ചു. വോട്ടർ പട്ടികയിലെ തിരിമറിക്കു പുറമെ പോസ്റ്റൽ വോട്ടുകളിലും വ്യാപകമായ കൃത്രിമത്വം നടന്നിരിക്കുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. എട്ടു വർഷം മുൻപ് മരിച്ചവരും അപേക്ഷിക്കാത്തവരും വരെ പോസ്റ്റൽ വോട്ടിൽ ഉൾപ്പെട്ടുവെന്നും ഇത് വ്യാപകമായി തിരിമറി നടന്നതിന്‍റെ തെളിവാണെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.

തിരുവനന്തപുരം സെന്‍ട്രലില്‍ മാത്രം പോസ്റ്റല്‍ വോട്ടിനുള്ള ലിസ്റ്റില്‍ മരിച്ചു പോയ എട്ടു പേരുടെ പേരുകള്‍ കടന്നു കൂടിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എട്ടു വര്‍ഷം മുന്‍പ് മരിച്ച ഒരാളുടെ പേരും രണ്ടു വര്‍ഷം മുന്‍പ് മരിച്ച ഒരാളുടെ പേരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പോസ്റ്റല്‍ വോട്ടിന് അപേക്ഷിക്കാത്ത പലരുടെയും പേരുകളും പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ളവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല അറിയിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഒരാൾക്കു തന്നെ അനവധി വോട്ടുകൾ സൃഷ്ടിച്ചുകൊണ്ടുള്ള വോട്ടർ പട്ടികയിലെ തിരിമറിക്കു പുറമെ പോസ്റ്റൽ വോട്ടുകളിലും വ്യാപകമായ കൃത്രിമത്വം നടന്നിരിക്കുകയാണ്. എട്ടു വർഷം മുൻപ് മരിച്ചവരും അപേക്ഷിക്കാത്തവരും പോസ്റ്റൽ വോട്ടിൽ ഉൾപ്പെട്ടത് തിരിമറിയുടെ ഭാഗമായാണ്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നൽകി.

കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. ജനഹിതം അട്ടിമറിക്കുന്നതിനായി ഇടത് അനുകൂല സംഘടനകളിൽപ്പെട്ടെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വ്യാപകമായ തിരിമറി നടന്നിരിക്കുന്നത്. സിപിഎം ആണ് ഇതിനു പിന്നിൽ. പോസ്റ്റല്‍ വോട്ടുകള്‍ പലയിടത്തും സീല്‍ഡ് ബാലറ്റ് ബോക്സുകളിൽ അല്ല ശേഖരിക്കുന്നത്. ഇവ കൊണ്ടുവയ്ക്കുന്ന സ്ട്രോംഗ് റൂമുകളില്‍ പലയിടത്തുംസി സി ടി വി ക്യാമറകള്‍ ഇല്ല. ഇടതു പക്ഷ സര്‍വ്വീസ് സംഘടനകളില്‍പ്പെട്ടവര്‍ ഈ ബാലറ്റുകളില്‍ കൃത്രിമം കാണിക്കാന്‍ സാധ്യതയുണ്ട്.

80 വയസ്സ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും ബാലറ്റുകള്‍ ഇത്തവണ പോസ്റ്റല്‍ ബാലറ്റായി സ്വീകരിക്കുകയാണ്. വന്‍ തോതില്‍ കൃത്രിമമാണ് ഇതില്‍ നടക്കുന്നത്.

തിരുവനന്തപുരം സെന്‍ട്രലില്‍ മാത്രം പോസ്റ്റല്‍ വോട്ടിനുള്ള ലിസ്റ്റില്‍ മരിച്ചു പോയ എട്ടു പേരുടെ പേരുകള്‍ കടന്നു കൂടിയിട്ടുണ്ട്. എട്ടു വര്‍ഷം മുന്‍പ് മരിച്ച ഒരാളുടെ പേരും രണ്ടു വര്‍ഷം മുന്‍പ് മരിച്ച ഒരാളുടെ പേരും ഉണ്ട്. പോസ്റ്റല്‍ വോട്ടിന് അപേക്ഷിക്കാത്ത പലരുടെയും പേരുകളുണ്ട്.ഇത് സംബന്ധിച്ച് വി.എസ്.ശിവകുമാറിന്റെ ഇലക്ഷന്‍ ഏജന്റ് പി.കെ.വേണുഗോപാല്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അപ്രതീക്ഷിത വിജയം ലഭിച്ചതിന്റെ പ്രധാന കാരണം വോട്ടര്‍ പട്ടികയിലെ വ്യാജവോട്ടുകളും പോസ്റ്റല്‍ വോട്ടുകളിലെ തിരിമറിയുമാണ്. അല്ലാതെ പിണറായി സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് പെട്ടെന്ന് സ്നേഹം തോന്നിയതല്ല. സാമാന്യ ജനങ്ങളുടെ പൊതുബോധത്തെ അട്ടിമറിച്ചുകൊണ്ടാണ് ഇടതുമുന്നണി വിജയം നേടിയത്. അതിന് കാരണം ഈ അട്ടിമറിയാണ്. ഒരോ മണ്ഡലത്തിലും പതിനായിരത്തിലേറെ വ്യാജവോട്ടര്‍മാരാണുള്ളത്.

കോവിഡ് രോഗികളുടെയും ക്വാറന്റെയിനിൽ കഴിഞ്ഞിന്നിരുന്നവരുടെയും വോട്ടുകള്‍ കഴിഞ്ഞ തവണ ശേഖരിച്ചിരുന്നു. അതിലും വന്‍ തിരിമറി നടന്നു. വ്യാപകമായി കള്ളവോട്ട് ചേര്‍ത്തതിലൂടെ ജനഹിതം അട്ടിമറിക്കുക മാത്രമല്ല ജനങ്ങളെ വഞ്ചിക്കുക കൂടിയാണ് സിപിഎമ്മും ഇടതുമുന്നണിയും ചെയ്യുന്നത്.

ഇത്തവണ ഏതായാലും അത് നടപ്പില്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തേണ്ടതുണ്ട്. ഒരാൾ പല വോട്ടുകൾ ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്യുന്നു.

]]>
വ്യാജവോട്ട്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി കോണ്‍ഗ്രസ് https://malayalees.ch/aicc-given-complaint-to-election-commision/ Fri, 26 Mar 2021 12:25:20 +0000 https://malayalees.ch/?p=42087 വ്യാജവോട്ടിനെതിരെ എ.ഐ.സി.സി നേതൃത്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. വ്യാജവോട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലെ പറഞ്ഞു.

ഇടത് പക്ഷം സംസ്ഥാന തെരഞ്ഞെടുപ്പ് സംവിധാനത്തെ തകർക്കുന്നു. ഒരു വോട്ടർക്ക് പല മണ്ഡലങ്ങളിൽ വോട്ട്. പേരും ഫോട്ടോയും അച്ഛന്റെ പേരും ഒന്ന്. പക്ഷെ പല മണ്ഡലങ്ങളിൽ വോട്ട്. ഒരേ ഫോട്ടോക്ക് പല പേരുകൾ. ജയപരാജയങ്ങൾ ചെറിയ വോട്ടിനായിരിക്കും എന്നതിനാൽ കള്ള വോട്ട് ഗൗരവമുള്ളതാണ്. സുര്‍ജെവാലെ പറഞ്ഞു

വോട്ടർ പട്ടിക ഒരാഴ്ചക്കുള്ളിൽ ശരിയാക്കാണാം. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം. തെരെഞ്ഞെടുപ്പ് കമ്മഷൻ ഡൽഹിയിൽ നിന്ന് ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കണം. ഒന്നിൽ കൂടുതൽ പേരുള്ളവർക്കെതിരെ കേസ് എടുക്കണം. ടിക്കാറാം മീണ എല്‍.ഡി.എഫിനായി പ്രവര്‍ത്തിക്കുന്നുവെന്നും രണ്‍ദീപ് സുര്‍ജെവാലെ കൂട്ടിച്ചേര്‍ത്തു.

]]>
വ്യാജ വോട്ട് പരാതി; ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി https://malayalees.ch/false-vote-complaint-the-high-court-sought-an-explanation-from-the-election-commission/ Fri, 26 Mar 2021 07:55:29 +0000 https://malayalees.ch/?p=42070 വ്യാജ വോട്ട് പരാതിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഹരജിയില്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി.

131 മണ്ഡലങ്ങളിലായി 4.34 ലക്ഷത്തിലധികം പേരെ വ്യാജമായി പട്ടികയിൽ ചേർത്തതായി ചൂണ്ടിക്കാട്ടിയാണ് പൊതുതാൽപര്യ ഹരജി നൽകിയിട്ടുള്ളത്. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് സർക്കാർ ഉദ്യോഗസ്ഥരിലെ ഒരു വിഭാഗം സംഘടിതമായി നടത്തിയ നീക്കമാണിതെന്ന് ഹരജിയിൽ പറയുന്നു.

സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിക്കാൻ സർക്കാർ നടത്തിയ ഗൂഢാലോചനയാണിത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും വേണുഗോപാൽ പറഞ്ഞു.

]]>