Fake News – malayalees.ch https://malayalees.ch Malayalam Online News Portal Mon, 09 Jan 2023 10:00:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Fake News – malayalees.ch https://malayalees.ch 32 32 പ്രചാരണം വ്യാജം; വിജയ് സംഗീതയുമായി വേർപിരിഞ്ഞിട്ടില്ല https://malayalees.ch/heres-the-truth-behind-the-rumours-of-vijays-divorce/ Mon, 09 Jan 2023 10:00:02 +0000 https://malayalees.ch/?p=74177 22 വർഷം നീണ്ട ദാമ്പത്യ ബന്ധത്തിന് ശേഷം തമിഴ് സൂപ്പർ താരം വിജയ് ഭാര്യ സം​ഗീതയുമായി വേർതിരിയുകയാണെന്ന പ്രചാരണം ആരാധകരിൽ ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. ചില വിശ്വസനീയമായ സോഴ്സുകളിൽ നിന്നാണ് വാർത്ത വന്നതെന്ന് കൂടി പറഞ്ഞുകൊണ്ട് പ്രചാരണങ്ങൾ ശക്തമായത് നിരവധി ആശ്യക്കുഴപ്പങ്ങളാണ് സൃഷ്ടിച്ചത്. എന്താണ് ഇത്തരമൊരു വാർത്ത പരാക്കാനിടയായ സാഹചര്യം? എങ്ങനെയായിരുന്നു പ്രചാരണം? സത്യാവസ്ഥ എന്താണ്? പരിശോധിക്കാം.

വിജയ് നായകനായ പുതിയ ചിത്രം വരിസുവുമായി ബന്ധപ്പെട്ട വിക്കിപീഡിയ പേജിൽ വിജയ് ഭാര്യയുമായി വേർപിരിഞ്ഞു എന്ന് കാണിച്ചതോടെയാണ് പ്രശ്നം തുടങ്ങുന്നത്. ചിത്രത്തിന്റെ സംവിധായകൻ അറ്റ്ലീയുടെ ഭാര്യയുടെ ബേബി ഷവർ ചടങ്ങിനും വാരിസിന്റെ ഓഡിയോ ലോഞ്ചിനും സം​ഗീത എത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി വിക്കിപീഡിയ റിപ്പോർട്ട് കൂടി ഉൾപ്പെടുത്തി തമിഴിലും മറ്റുമുള്ള പല ഓൺ‌ലൈൻ മാധ്യമങ്ങളും വിജയ് ഭാര്യയുമായി വേർ‌പിരിഞ്ഞു എന്ന് വലിയ പ്രാധാന്യത്തോടെ വാർത്ത നൽകി.

എന്നാൽ കുട്ടികൾക്കൊപ്പം അമേരിക്കയിൽ ആയിരുന്നതിനാലാണ് സം​ഗീത ചടങ്ങുകളിൽ‌ പങ്കെടുക്കാതിരുന്നത്. വിക്കിപീഡിയ റിപ്പോർട്ട് തെറ്റാണെന്ന് വിജയിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതായി ടൈംസ് ഏഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഭവം ചർച്ചയാകുകയും വിജയിയുമായി അടുത്ത് നിൽക്കുന്ന പലരും നുണ പ്രചാരണത്തിനെതിരെ രം​ഗത്തെത്തുകയും ചെയ്തതോടെ വിവാദ പരാമർശം വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

]]>
പാലക്കാട് ഐഎസ് ലഘുലേഖ കിട്ടിയെന്ന വ്യാജവാർത്ത: സംസ്ഥാന ഐബി അന്വേഷണം ആരംഭിച്ചു https://malayalees.ch/palakkad-isis-notice-fake/ Thu, 16 Sep 2021 04:11:50 +0000 https://malayalees.ch/?p=49642 ഐഎസ് ലഘുലേഖ കിട്ടിയെന്ന വ്യാജവാർത്തയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാന ഐബിയാണ് അന്വേഷണം നടത്തുന്നത്. പൊലീസിൽ നിന്നും തെറ്റായ വിവരം ചോർന്നുവെന്ന് വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ രേഖകൾ പരിശോധിക്കും. ( palakkad isis notice fake news )

ഇന്നലെയാണ് പാലക്കാട് ഐഎസ് പോസ്റ്ററുകള്‍ കണ്ടെത്തിയെന്ന വാർത്ത പുറത്ത് വന്നത്. ഉടൻ തന്നെ വാർത്ത തള്ളി ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് രം​ഗത്തെത്തി. ഐഎസ് പോസ്റ്ററുകള്‍ കണ്ടെത്തിയെന്ന് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാലക്കാട് മേട്ടുപാളയം സ്ട്രീറ്റിൽ എം എ ടവറിലെ ആയുര്‍വേദ സ്ഥാപനത്തിനായെടുത്ത വാടക മുറിയിൽ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ നിന്നും പതിനാറ് സിം സ്ലോട്ടുകളും ആന്‍റിനകളുള്ള ഒരു റൗട്ടര്‍ സിം ബോക്സും വിവിധ സിമ്മുകളും കേബിളുകളും പിടിച്ചെടുത്തു. ഇതിനൊപ്പം 2017 ഡിസംബറില്‍ പോപ്പുലര്‍ ഫ്രണ്ട് പുറത്തിറക്കിയ ബാബറി മസ്ജിദ് പ്രതിഷേധവുമായി ബന്ധപ്പെട്ട പോസ്റ്ററും സിറാജുന്നീസ വധവുമായി ബന്ധപ്പെട്ട എസ്ഡിപിഐയുടെ ലഘുലേഖയും കണ്ടെടുത്തിട്ടുണ്ട്. വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍,
‘ഐഎസ് മത നിഷിദ്ധവും മാനവികതയ്ക്കെതിരുമാണെന്ന്’ ചൂണ്ടിക്കാട്ടുന്ന നോട്ടിസുമാണ് ലഭിച്ചത്. ഐഎസ് ബന്ധമുള്ള ലഘുലേഖകള്‍ ലഭിച്ചെന്ന വാര്‍ത്ത എസ്പി ആര്‍ വിശ്വനാഥ് തന്നെ നിഷേധിച്ചു.

അതേസമയം, പാലക്കാട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിലെ സിം കാർഡ് എത്തിച്ചത് ബംഗളൂരുവിൽ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇന്നലെ നടത്തിയ ടെലകോം പരിശേധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. എട്ട് സിമ്മുകളാണ് പാലക്കാട് നിന്ന് കണ്ടെത്തിയത്. വിദേശ രാജ്യങ്ങളിൽ നിന്ന് ഫോൺ കോളുകൾ വന്നതായും കണ്ടെത്തിയിട്ടുണ്ട്. കോളുകളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.

കഴിഞ്ഞ ദിവസമാണ് ആയുർവേദ ഫാർമസിയുടെ മറവിൽ പാലക്കാടും സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് കണ്ടെത്തി. കുഴൽമന്ദം സ്വദേശി ഹുസൈൻ്റെ ഉടമസ്ഥതയിലുള്ള കീ‍ർത്തി എന്ന ആയുർവേദ ഫാർമസിയുടെ മറവിലാണ് എക്സ്‌ചേഞ്ച് പ്രവർത്തിച്ചതായി കണ്ടെത്തിയത്. ബംഗളൂരുവിലും കോഴിക്കോടും സമാന്തര എക്സ്‌ചേഞ്ച് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മോട്ടുപ്പാളയം എക്സ്‌ചേഞ്ചിനെ കുറിച്ച് വിവരം ലഭിച്ചത്. മേട്ടുപ്പാളയം സ്ട്രീറ്റിലെ ആയു‍ർവേദ ഫാ‍ർമസിയിലാണ് സമാന്തര എക്സ്‌ചേഞ്ച് പ്രവർത്തിച്ചിരുന്നത്.

]]>
വാക്സിനെടുത്താല്‍ മരിക്കുമെന്നത് വ്യാജവാര്‍ത്ത; കുപ്രചരണങ്ങളില്‍ വീഴരുതെന്ന് മുഖ്യമന്ത്രി https://malayalees.ch/cm-pinarayi-vijayan-warns-fake-news-against-covid-vaccination/ Fri, 28 May 2021 05:07:32 +0000 https://malayalees.ch/?p=44753 കുപ്രചരണങ്ങൾക്ക് വിധേയരായി കോവിഡ് വാക്സിനെടുക്കാതിരിക്കുന്ന അവസ്ഥയുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സിനെടുത്താൽ രണ്ടു വർഷത്തിനുള്ളിൽ മരിക്കുമെന്ന വ്യാജവാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. കേരളത്തിൽ ആദ്യഘട്ടത്തിൽ വാക്സിനെടുത്ത 60 വയസിന് മുകളിലുള്ളവർക്കിടയില്‍ രണ്ടാം തരംഗത്തിൽ രോഗവ്യാപനം കുറഞ്ഞത് വാക്സിനേഷൻ ഫലപ്രദമാണെന്നതിന്‍റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിനെടുത്താൽ രണ്ടു വർഷത്തിനകം മരണപ്പെടുമെന്ന ഒരു വ്യാജ വാർത്ത സാമൂഹ്യമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത് പരിപൂർണമായും വ്യാജമാണെന്ന് ആ പ്രസ്താവന നൽകിയതായി വാർത്തയിൽ പറയുന്ന ശാസ്ത്രജ്ഞൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യര്‍ വലിയൊരു പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഇത്തരം ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നത് നീതീകരിക്കാനാവാത്ത കുറ്റമാണ്. അതു മനസ്സിലാക്കി, ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. അത്തരം പ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്നവരെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.

]]>
കര്‍ഷക സമരവും കുറേ പെരുംനുണകളും https://malayalees.ch/fact-check-of-images-of-farmers-protest/ Mon, 07 Dec 2020 04:24:21 +0000 https://malayalees.ch/?p=36455 എന്‍ഡിടിവി മാധ്യമപ്രവര്‍ത്തകന്‍ രാവിഷ് കുമാര്‍ സ്ത്രീയുടെ വേഷം കെട്ടി കര്‍ഷക സമരത്തില്‍ പങ്കെടുത്തു, മുസ്‍ലിംകള്‍ തലപ്പാവ് വെച്ച് സിഖുകാരുടെ വേഷത്തില്‍ സമരത്തില്‍ നുഴഞ്ഞുകയറി, ആം ആദ്മി പാര്‍ട്ടി 350 രൂപ വാഗ്ദാനം ചെയ്ത് കര്‍ഷക സമരത്തിലേക്ക് ആളുകളെ കൊണ്ടുവന്നു- ഇതെല്ലാം പെരുംനുണകളാണ്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രചരിപ്പിച്ച പെരുംനുണകള്‍. അവയില്‍ ഒരെണ്ണമാണ് ട്വിറ്റര്‍ കഴിഞ്ഞ ദിവസം ഫ്ലാഗ് ചെയ്തത്. ഇന്ത്യയില്‍ ആദ്യമായി ട്വിറ്റര്‍ കൃത്രിമം എന്ന് മുദ്രകുത്തിയ ട്വീറ്റിന്‍റെ ഉടമ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ്.

]]>