Fake currency – malayalees.ch https://malayalees.ch Malayalam Online News Portal Mon, 12 Dec 2022 04:58:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Fake currency – malayalees.ch https://malayalees.ch 32 32 പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ധാനം; യുഎഇയിൽ വ്യാജ നോട്ടുകളുമായി എട്ടംഗ സംഘം പിടിയിൽ https://malayalees.ch/uae-fake-currency-8-arrest/ Mon, 12 Dec 2022 04:58:34 +0000 https://malayalees.ch/?p=72694 യുഎഇയിൽ വ്യാജ നോട്ടുകളുമായി എട്ടംഗ സംഘം പിടിയിൽ. ഷാർജ പൊലീസിൻ്റെ ക്രിമിനൽ ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് ആഫ്രിക്കൻ വംശജരായ എട്ട് പേരെ അറസ്റ്റ് ചെയ്തത്. സംഘം വ്യാജ നോട്ടുകൾ ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്.

അടുത്തിടെ രാജ്യത്തേക്കെത്തിയ ആളുകളാണ് ഇവർ. പണം ഇരട്ടിപ്പിച്ചുനൽകാം എന്ന് വാഗ്ധാനം നൽകിയ സംഘം കള്ളനോട്ട് നൽകി ആളുകളെ വഞ്ചിക്കുകയായിരുന്നു. വിദേശ കറൻസികൾക്ക് നിയമാനുസൃത എക്സ്ചേഞ്ചുകൾ നൽകുന്നതിനെക്കാൾ മൂല്യവും ഇവർ വാഗ്ധാനം ചെയ്തിരുന്നു. ഇങ്ങനെ നൽകിയ കറൻസികളൊക്കെ വ്യാജ നോട്ടുകളായിരുന്നു.

കുറ്റവാളികൾ ഓരോരുത്തരെയായി അവരവരുടെ വീടുകളിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന് വ്യാജ നോട്ടുകളും നോട്ടടിക്കാനുള്ള ഉപകരണങ്ങളും മഷിയും പിടികൂടി.

]]>
തിരുവനന്തപുരത്ത് വൻ കള്ളനോട്ടടി സംഘം പിടിയിൽ https://malayalees.ch/thiruvananthapuram-a-gang-of-thieves-has-been-arrested-in-thiruvananthapuram/ Wed, 23 Dec 2020 10:05:34 +0000 https://malayalees.ch/?p=37407 തിരുവനന്തപുരത്ത് വൻ കള്ളനോട്ടടി സംഘം പിടിയിൽ. മുഖ്യ കണ്ണി ചാരിറ്റി പ്രവർത്തനം നടത്തുന്ന ആഷിഖ് തോന്നയ്ക്കൽ പിടിയിലായി. കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം വർക്കല പാപനാശം ബീച്ചിൽ കള്ളനോട്ട് മാറാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിലായിരുന്നു. ഇവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘത്തിലെ കൂടുതൽ പേരെ കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മംഗലപുരം തോന്നയ്ക്കൽ കേന്ദ്രികരിച്ച് ചാരിറ്റി പ്രവർത്തനം നടത്തുന്ന ആഷിഖ് തോന്നയ്ക്കൽ പിടിയിലായി. ഇയാൾ പോത്തൻകോട് നെയ്യനമൂലയിൽ വീട് വാടകയ്ക്ക് എടുത്ത് ഒന്നരമാസമായി താമസിച്ചുവരികയായിരുന്നു.ഇയാളുമായി വാടക വീട്ടിൽ തെളിവെടുപ്പിന് എത്തിയ വർക്കല പൊലീസ് അഞ്ചുലക്ഷം രൂപയുടെ കള്ളനോട്ടും യന്ത്രങ്ങളും പിടിച്ചെടുത്തു. നോട്ടുകളുടെ കളർ പ്രിന്‍റ് എടുക്കുന്നതിനുള്ള യന്ത്രങ്ങളും പിടികൂടിയവയിൽപ്പെടുന്നു. 200 ,500 ,2000 യും കള്ളനോട്ടുകളാണ് വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഈ റാക്കറ്റിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായും അവരെ ഉടൻ അറസ്റ്റു ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

]]>