fake certificate – malayalees.ch https://malayalees.ch Malayalam Online News Portal Tue, 23 Jan 2024 05:56:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png fake certificate – malayalees.ch https://malayalees.ch 32 32 ‘വ്യാജരേഖ ഉപയോഗിച്ച് നേടിയ ജോലിയിലൂടെ സര്‍ക്കാരിന്റെ ശമ്പളം കൈപ്പറ്റി’; കെ വിദ്യയ്‌ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു https://malayalees.ch/charge-sheet-submitted-against-k-vidya-in-fake-certificate-case/ Tue, 23 Jan 2024 05:56:25 +0000 https://malayalees.ch/?p=95127 കാസര്‍ഗോഡ് കരിന്തളം കോളേജിലെ വ്യാജരേഖ കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ കെ വിദ്യ മാത്രമാണ് പ്രതി. വ്യാജരേഖ നിര്‍മ്മിക്കാന്‍ മാറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പൊലീസ്. അധ്യാപക നിയമനത്തിനായി വ്യാജരേഖ നിര്‍മ്മിച്ച് നല്‍കിയെന്ന് കുറ്റപത്രം.

ഹോസ്ദുര്‍ഗ് കോടതിയില്‍ നീലേശ്വരം പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിദ്യ വ്യാജരേഖ ഉപയോഗിച്ച് നേടിയ ജോലിയിലൂടെ സര്‍ക്കാരിന്റെ ശമ്പളം കൈപ്പറ്റിയെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. വ്യാജരേഖ നിര്‍മിക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ വിദ്യക്കെതിരെ ചുമത്തി.

കരിന്തളം ഗവ.കോളേജിലാണ് വിദ്യ ആദ്യം വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഇവിടെ ഒരു വര്‍ഷം പഠിപ്പിക്കുകയും ചെയ്തിരുന്നു. കേസില്‍ പൊലീസ് വിദ്യയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചിരുന്നു. മഹാരാജാസ് കോളേജിന്റെ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിദ്യ ഇവിടെ ജോലി നേടിയത്.

കരിന്തളം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്‍കിയ കേസിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. അട്ടപ്പാടി കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ നേരത്തെ അഗളി പോലീസ് അറസ്റ്റ് ചെയത വിദ്യക്ക് ജാമ്യം ലഭിച്ചിരുന്നു.

]]>
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി തരപ്പെടുത്തിയവരെ നാട് കടത്തുമെന്ന് സൗദി https://malayalees.ch/saudi-to-take-strict-action-against-engineers-with-fake-certificate/ Sat, 26 Dec 2020 04:20:11 +0000 https://malayalees.ch/?p=37519 സൗദിയിൽ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി തരപ്പെടുത്തിയവരെ നാടു കടത്തും. ഇവർക്കിനി സൗദിയിലേക്ക് തിരികെ വരാനാകില്ല. ഗുരുതര കുറ്റകൃത്യമാണെങ്കിൽ ജയിൽ ശിക്ഷക്ക് ശേഷമേ നാടു കടത്തൂ. കഴിഞ്ഞ ദിവസമാണ് 2799 പ്രവാസി എഞ്ചിനീയര്‍മാര്‍ക്കെതിരെ നിയമ നടപടികള്‍ തുടങ്ങിയതായി സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സ് അറിയിച്ചത്. ഇവരില്‍ ഇന്ത്യന്‍ പ്രവാസികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സൗദിയിൽ എഞ്ചിനീയറിംഗ്, ടെക്‌നിക്കൽ ജോലികൾ നേടുന്നതിന് സൗദി കൗൺസിൽ ഓഫ് എഞ്ചിനീയറിംഗിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നാണ് ചട്ടം. രജിസ്‌ട്രേഷൻ നേടുന്നതിനായി ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റുകൾ പരിശോധിച്ച ശേഷമാണ് കൗൺസിൽ അംഗീകാരം നൽകുക.

വ്യാജമാണെന്ന് കണ്ടത്തിയവരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും. ഈ മേഖലയിൽ മതിയായ യോഗ്യതയില്ലാതെ ജോലി ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുകയാണ് ലക്ഷ്യം. കൗൺസിലിന്റെ അംഗീകാരമില്ലാത്ത ഉദ്യോഗാർത്ഥികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

]]>
കുവെെത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വേട്ട: നൂറിലേറെ വ്യജന്‍മാരെ പിടികൂടി https://malayalees.ch/fake-certificate-hunt-kuwait/ Wed, 23 Sep 2020 04:40:37 +0000 https://malayalees.ch/?p=32202 ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും യോഗ്യത കാണിച്ച് ജോലിക്ക് കയറിയവരുടെ രേഖകളാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്.

കുവൈത്തിൽ എൻജിനീയറിങ് സർട്ടിഫിക്കറ്റുകളുടെ സാധുതാപരിശോധനയിൽ 160 വ്യാജസർട്ടിഫിക്കറ്റ് കേസുകൾ കണ്ടെത്തി. കുവൈത്ത് എൻജിനീയറിങ് സൊസൈറ്റിയിൽ ഓൺലൈൻ വഴി സമർപ്പിച്ച സർട്ടിഫിക്കറ്റുകളിലാണ് അംഗീകാരമില്ലാത്തവ കണ്ടെത്തിയത്.

വ്യാജ സർട്ടിഫിക്കറ്റ് വിഷയം കൈകാര്യം ചെയ്യാൻ വിദേശകാര്യ മന്ത്രാലയവുമായി യോജിച്ച പ്രവർത്തനമാണ് എൻജിനിയേഴ്സ് സൊസൈറ്റി നടത്തുന്നതെന്നു ചെയർപേഴ്സൺ എൻജിനീയർ ഫൈസൽ അൽ അതുൽ പറഞ്ഞു. കനത്ത ജാഗ്രത പുലർത്തിയ ശേഷവും വ്യാജ സർട്ടിഫിക്കറ്റ് കണ്ടെത്തിയ സാഹചര്യത്തിൽ നിരീക്ഷണം കൂടുതൽ കർശനമാക്കും.

വ്യാജ സർട്ടിഫിക്കറ്റുകൾ പിടികൂടാനായുള്ള പരിശോധന പുരോഗമിക്കുകയാണ്. ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും യോഗ്യത കാണിച്ച് ജോലിക്ക് കയറിയവരുടെ രേഖകളാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്. അടുത്ത ഘട്ടത്തിൽ ഡിപ്ലോമക്കാരുടെയും പരിശോധിക്കും. വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസിയുടെ സഹകരണത്തോടെയാണ് അതത് രാജ്യങ്ങളിലെ സർവകലാശാലകളുമായും ഉന്നത വിദ്യാഭ്യാ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പരിശോധന പുരോഗമിക്കുന്നതെന്നും കെ ഇ എസ് ചെയർപേഴ്‌സൺ പറഞ്ഞു .. ഓൺലൈനായി സമർപ്പിച്ച സർട്ടിഫിക്കറ്റുകളിൽനിന്ന് വ്യാജനെ കണ്ടെത്തിയ കുവൈത്ത് എൻജിനീയറിങ് സൊസൈറ്റിയെ വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് അൽ നാസർ അസ്സബാഹ് അഭിനന്ദിച്ചു.

]]>