fake case – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Sep 2023 05:15:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png fake case – malayalees.ch https://malayalees.ch 32 32 സ്‌കൂൾ മാനേജ്‌മെന്റിനെതിരെ വിജിലൻസിൽ പരാതി നൽകിയ അധ്യാപകനെ വ്യാജ പോക്‌സോ കേസിൽ കുടുക്കി https://malayalees.ch/teacher-trapped-in-fake-pocso-case/ Sat, 16 Sep 2023 05:14:55 +0000 https://malayalees.ch/?p=87863 സ്‌കൂൾ മാനേജ്‌മെന്റിനെതിരെ വിജിലൻസിൽ പരാതി നൽകിയ അധ്യാപകനെ വ്യാജ പോക്‌സോ കേസിൽ കുടുക്കിയെന്ന് കണ്ടെത്തൽ. കണ്ണൂർ കടമ്പൂർ ഹൈസ്‌കൂൾ അധ്യാപകൻ പി ജി സുധിക്കെതിരായ പരാതി വ്യാജമെന്നാണ് പൊലീസ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. ഗൂഢാലോചനക്ക് നേതൃത്വം നൽകിയ പ്രധാന അധ്യാപകനും സഹപ്രവർത്തകനും അടക്കം 4 പേർക്കെതിരെ എടക്കാട് പൊലീസ് സ്വമേധയാ കേസെടുത്തു. ( teacher trapped in fake pocso case )

കണ്ണൂരിലെ കടമ്പൂർ ഹൈസ്‌കൂളിൽ സാമൂഹ്യ ശാസ്ത്ര അധ്യാപകനാണ് പി.ജി സുധി. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സുധിക്കെതിരെ എടക്കാട് പൊലീസിൽ ലൈംഗിക അതിക്രമ പരാതി ലഭിച്ചത്. സ്‌കൂളിലെ വിദ്യാർത്ഥിനികളോട് ലൈംഗിക താത്പര്യത്തോടെ ഇടപെട്ടുവെന്നായിരുന്നു പരാതി. പൊലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകനെ സ്‌കൂളിൽ നിന്നും സസ്‌പെൻഡ് ചെയ്തു. എന്നാൽ പൊലീസ് അന്വേഷണത്തിൽ ട്വിസ്റ്റ് വന്നു. പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി. പിന്നൊലെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. വീണ്ടും അന്വേഷണം തുടർന്നു.

എന്നാൽ അധ്യാപകനെ ആസൂത്രിതമായി കുടുക്കിയതെന്ന് കണ്ടെത്തി. പരാതി വ്യാജമെന്ന് വ്യക്തമായതോടെ ഗൂഢാലോചന നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. സ്‌കൂളിലെ പ്രധാന അധ്യാപകൻ സുധാകരൻ മഠത്തിൽ,സഹ അധ്യാപകൻ സജി, പി ടി എ പ്രസിഡന്റ് രഞ്ജിത് എന്നിവരടക്കം 4 പേർക്കെതിരെയാണ് കേസ്.

‘കേസ് വ്യാജമാണെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെ വ്യാജ മൊഴി നൽകിയ കുട്ടിയുടെ അമ്മ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്’-
സി.ഐ, എടക്കാട്.

സ്‌കൂൾ മാനേജ്‌മെന്റിനെതിരെ പരാതി നൽകിയതിന് പക വീട്ടാൻ ഗൂഢാലോചന നടന്നുവെന്ന് അധ്യാപകൻ പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ വസ്തുത വെളിവായെങ്കിലും സസ്‌പെൻഷനിൽ കഴിയുന്ന അധ്യാപകന് പരിപൂർണ്ണ നീതി ലഭിച്ചിട്ടില്ല.

]]>
‘സൈനികനും സഹോദരനും പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു’; പൊലീസ് കെട്ടിച്ചമച്ച കേസിന്റെ സത്യാവസ്ഥ ഇങ്ങനെ https://malayalees.ch/truth-of-case-fabricated-by-kilimanoor-police-against-soldier/ Thu, 20 Oct 2022 05:10:51 +0000 https://malayalees.ch/?p=69913 കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികനും സഹോദരനും ചേര്‍ന്ന് ആക്രമണം നടത്തിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. രണ്ട് മാസം മുന്‍പ് നടന്ന ഈ സംഭവം പൊലീസിന്റെ നാടകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ എസ് ഐ അടക്കം മൂന്നുപേരെ സ്ഥലം മാറ്റി. പൊലീസ് സ്റ്റേഷനില്‍ വച്ച് സൈനികനും സഹോദരനും അതിക്രൂരമായ മര്‍ദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത് എന്നാണ് വെളിപ്പെടുത്തല്‍.

കൊല്ലം കരിക്കോട് സ്വദേശിയായ സൈനികന്‍ വിഷ്ണുവും സഹോദരന്‍ വിഘ്‌നേഷുമാണ് പൊലീസിന്റെ അധികാര ദുര്‍വിനിയോഗത്തിന് ഇരകളായത്. എം.ഡി.എം.എ കേസിലെ പ്രതിക്ക് ജാമ്യം എടുക്കാന്‍ വന്നവര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് പൊലീസുകാരെ മര്‍ദ്ദിച്ചു എന്നായിരുന്നു അന്നത്തെ കേസ്. ഇരുവരും കേസില്‍ റിമാന്‍ഡില്‍ ആവുകയും ചെയ്തു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷം ഇരുവരും നല്‍കിയ പരാതിയിലാണ് വസ്തുതകള്‍ പുറംലോകം അറിയുന്നത്.

വിഷ്ണുവും വിഘ്‌നേശശും പൊലീസ് സ്റ്റേഷനില്‍ വച്ച് അതിക്രൂരമായ മര്‍ദ്ദനത്തിനിരയായെന്ന് മുറിപ്പാടുകളും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തുന്നു. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സൈനികനായ വിഷ്ണുവിന്റെ കല്യാണവും മുടങ്ങി.

സംഭവത്തില്‍ കിളികൊല്ലൂര്‍ എസ് ഐ എ പി അനീഷ്, സീനിയര്‍ സിപി ഒ മാരായ ആര്‍ പ്രകാശ് ചന്ദ്രന്‍ , വി ആര്‍ ദിലീപ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. സിഐക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെയുള്ള നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കരുത് എന്നാണ് ആവശ്യം.

]]>