Faisal Fareed – malayalees.ch https://malayalees.ch Malayalam Online News Portal Tue, 21 Jul 2020 05:25:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Faisal Fareed – malayalees.ch https://malayalees.ch 32 32 ഫൈസൽ ഫരീദിനെ യു.എ.ഇ സുരക്ഷാ വിഭാഗം ചോദ്യംചെയ്തു; അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല https://malayalees.ch/uae-completes-questioning-of-faisal-fareed-arrest-not-confirmed/ Tue, 21 Jul 2020 05:25:08 +0000 https://malayalees.ch/?p=28798 എന്‍ഐഎ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ ഊന്നിയായിരുന്നു ചോദ്യംചെയ്യലെന്നാണ് വിവരം.

ഫൈസൽ ഫരീദിൽ നിന്ന് യു.എ.ഇ സുരക്ഷാ വിഭാഗം മൊഴിയെടുക്കൽ പൂർത്തിയാക്കിയതായി സൂചന. സ്വർണക്കടത്ത് കേസിൽ എന്‍ഐഎ മൂന്നാം പ്രതിയാക്കിയെങ്കിലും ഫൈസൽ ഫരീദിന്‍റെ അറസ്റ്റ് യുഎഇ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

ഫെഡറൽ അന്വേഷണ ഏജൻസിയാണ് ഫൈസൽ ഫരീദിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. എന്‍ഐഎ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ ഊന്നിയായിരുന്നു ചോദ്യംചെയ്യലെന്നാണ് വിവരം. എന്നാൽ കേസിൽ തന്നെ അന്യായമായി പ്രതിചേർത്തുവെന്ന വാദമാണ് ഫൈസൽ ഫരീദ് അന്വേഷണ ഏജൻസിക്ക് മുമ്പാകെയും വ്യക്തമാക്കിയതെന്ന് അറിയുന്നു. സ്വർണക്കടത്ത് കേസിൽ യുഎഇ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ തെളിവെടുപ്പും ചോദ്യംചെയ്യലും വേണ്ടി വരും. ഈ സാഹചര്യത്തിൽ ഫൈസലിനെ പൊടുന്നനെ ഇന്ത്യക്ക് കൈമാറാൻ ഇടയില്ലെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

ഫൈസൽ ഫരീദിനെ വിട്ടുകിട്ടാൻ അനാവശ്യ ധൃതി ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടാകാനിടയില്ല. കുറ്റവാളികളുടെ കൈമാറ്റ കരാർ നിലവിലുണ്ടെങ്കിലും പരസ്പര ധാരണയോടെയും സഹകരിച്ചും അന്വേഷണ പ്രക്രിയയിൽ മുന്നോട്ടു പോകാനായിരിക്കും ഇന്ത്യയുടെയും നീക്കം.

]]>
ഫൈസല്‍ ഫരീദിന്‍റെ ചോദ്യംചെയ്യല്‍ യുഎഇയില്‍ തുടരുന്നു; ഇന്ത്യക്ക് കൈമാറുന്നത് വൈകിയേക്കും https://malayalees.ch/faisal-fareed-questioning-in-uae-continues/ Mon, 20 Jul 2020 04:40:10 +0000 https://malayalees.ch/?p=28745 ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ദുബൈ പൊലീസ് കസ്റ്റഡിയിൽ നിന്നും ഫൈസലിനെ അബൂദബിയിലേക്ക് മാറ്റിയതായാണ് വിവരം. ഫെഡറൽ അന്വേഷണ ഏജൻസി മുഖേനയാണ് ചോദ്യംചെയ്യൽ.

യു.എ.ഇയുടെ ഔദ്യോഗിക മുദ്രകൾ വ്യാജമായി നിർമിച്ചു, അനധികൃതമായി ഇന്ത്യയിലേക്ക് സ്വർണം അയച്ചു, നയതന്ത്ര കാര്യാലയത്തിന്‍റെ വിലാസം ദുരുപയോഗം ചെയ്തു എന്നീ ഗുരുതര കുറ്റങ്ങളാണ് ഫൈസൽ ഫരീദിനെതിരെ ഇന്ത്യ ഉന്നയിച്ചിരിക്കുന്നത്. അതീവ ഗൗരവത്തോടെയാണ് ഇന്ത്യ നൽകിയ തെളിവുകൾ യു.എ.ഇ അന്വേഷണ സംഘം കാണുന്നത്. ദുബൈ കേന്ദ്രമായാണ് കുറ്റകൃത്യം നടന്നത് എന്നതിനാൽ കൂടുതൽ വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് കണ്ടാണ് യു.എ.ഇയുടെ നാഷനൽ സെക്യൂരിറ്റി വിഭാഗം ഫൈസൽ ഫരീദിൽ നിന്ന് മൊഴിയെടുക്കുന്നത്.

സ്വർണക്കടത്ത് കേസിൽ യു.എ.ഇയുടെ അന്വേഷണത്തിനും ഫൈസൽ ഫരീദിന്‍റെ മൊഴി നിർണായകമാണ്. രണ്ട് രാജ്യങ്ങളും തമ്മിൽ കുറ്റവാളികളുടെ കൈമാറ്റ കരാർ നിലനിൽക്കുന്നുണ്ടെങ്കിലും ഫൈസൽ ഫരീദിനെ ഇന്ത്യക്ക് ഉടൻ വിട്ടുകിട്ടുമെന്ന് പറയാനാവില്ല. യു.എ.ഇയുടെ അന്വേഷണം പൂർത്തിയാകുന്ന മുറക്ക് മാത്രമായിരിക്കും കൈമാറ്റം. ഫൈസലിന് പുറമെ കുറ്റകൃത്യത്തിൽ യു.എ.ഇയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

]]>
സ്വര്‍ണക്കടത്ത്: ഫൈസല്‍ ഫരീദിന് എതിരെ ഇന്‍റര്‍പോളിന്‍റെ ലുക്ക് ഔട്ട് നോട്ടീസ് https://malayalees.ch/faisal-fareed-interpol-lookout-notice/ Sat, 18 Jul 2020 08:24:07 +0000 https://malayalees.ch/?p=28706 ഇതോടെ ലോകത്തിലെ ഒരു എയര്‍പോട്ടിലൂടെയോ സീ പോര്‍ട്ടിലൂടെയോ കടക്കാന്‍ ഫൈസന്‍ ഫരീദിന് സാധിക്കില്ല.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി ഫൈസല്‍ ഫരീദിനെതിരെ ഇന്‍റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്‍റര്‍പോള്‍ നടപടി. ഇതോടെ ലോകത്തിലെ ഒരു എയര്‍പോട്ടിലൂടെയോ സീ പോര്‍ട്ടിലൂടെയോ കടക്കാന്‍ ഫൈസന്‍ ഫരീദിന് സാധിക്കില്ല. കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദാണ് നയതന്ത്ര ബാഗേജ് എന്നപേരിൽ യു.എ.ഇയിൽ നിന്ന് സ്വർണം അയച്ചതെന്ന് എന്‍.ഐ.എ പറയുന്നു.

ഇതിനോടകം തന്നെ ഫൈസല്‍ ഫരീദിന്‍റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. കസ്റ്റംസിന്‍റെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. ഈ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ബ്യൂറോ ഓഫ് എമിഗ്രേഷനെയും അറിയിച്ചിട്ടുണ്ട്. ഫൈസല്‍ ഫരീദിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്‍റെ സുപ്രധാന നടപടി. പാസ്പോര്‍ട്ട് റദ്ദാക്കിയതിനാല്‍ ഫൈസലിന് യു.എ.ഇക്കുള്ളിലും പുറത്തും യാത്ര ചെയ്യാന്‍ സാധിക്കില്ല. സാധുതയില്ലാത്ത പാസ്പോര്‍ട്ടുമായി പുറത്തിറങ്ങിയാല്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരും. ഫൈസല്‍ ഫരീദിന്‍റെ അറസ്റ്റ് എന്‍.ഐ.എയെ സംബന്ധിച്ച് ഇനി നിര്‍ണായകമാണ്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പേര് ഉയർന്നു വന്നപ്പോൾ ആരോപണങ്ങള്‍ നിഷേധിച്ച് ഫൈസൽ ഫരീദ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല.

]]>
ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാനുള്ള നടപടി ഊര്‍ജിതമാക്കി ഇന്ത്യ: ദുബൈയിലുള്ള കൂടുതല്‍ പേര്‍ എന്‍ഐഎ നിരീക്ഷണത്തില്‍ https://malayalees.ch/india-pressurize-to-get-faisal-fareed-in-custody/ Thu, 16 Jul 2020 04:50:51 +0000 https://malayalees.ch/?p=28582 ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും യു.എ.ഇയിൽ നിന്ന് ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടുക എളുപ്പമാകില്ല. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ യു.എ.ഇ നിയമ പ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരും.

സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാനുള്ള നടപടികള്‍ ഇന്ത്യ ഊര്‍ജ്ജിതമാക്കി. ദുബൈയിലുള്ള മറ്റ് ചിലര്‍‌ കൂടി എന്‍ഐഎ നിരീക്ഷണത്തിലാണ്. ഇരു രാജ്യങ്ങളിലെയും അന്വേഷണ ഏജൻസികൾ തമ്മിൽ മികച്ച ഏകോപനമാണുള്ളതെന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു.

എൻ.ഐ.എ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ ഫൈസൽ ഫരീദ് മൂന്ന് ദിവസങ്ങളായി ആർക്കും പിടികൊടുക്കാതെ ദുബൈയിൽ ഒളിവിൽ തുടരുകയാണ്. നിയമ വിദഗ്ധരുമായി ചർച്ച നടത്തി മാധ്യമ പ്രവർത്തകരെ കാണുമെന്ന് തിങ്കളാഴ്ച രാവിലെ പ്രതികരിച്ചിരുന്ന ഫൈസൽ ഫരീദിനെ കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ല. ഇയാൾ ദുബൈ പൊലീസ് പിടിയിലായെന്ന പ്രചാരണമുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും തന്നെയില്ല. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും യു.എ.ഇയിൽ നിന്ന് ഇയാളെ വിട്ടുകിട്ടുക എളുപ്പമാകില്ല. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ യു.എ.ഇ നിയമ പ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരും.

ഫൈസൽ ഫരീദിനൊപ്പം നയതന്ത്ര ചാനലുകൾ മുഖേന സ്വർണം കടത്താൻ സഹായിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയ ചിലർക്കെതിരെയും എൻ.ഐ.എ യുഎ.ഇ അധികൃതരെ സമീപിച്ചതായി റിപ്പോർട്ടുണ്ട്. റമീസ് ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. അന്വേഷണത്തിന്‍റെ ഭാഗമായി എൻ.ഐ.എ സംഘം യു.എ.ഇയിൽ എത്താനും സാധ്യതയുണ്ട്.

]]>
ഫൈസൽ ഫരീദിന്‍റെ അറസ്റ്റ് ലക്ഷ്യമിട്ട് ഇന്ത്യ; സ്വർണക്കടത്തു കേസന്വേഷണത്തില്‍ സംതൃപ്തി പ്രകടിപ്പിച്ച് യു.എ.ഇ https://malayalees.ch/india-targets-arrest-of-faisal-fareed/ Wed, 15 Jul 2020 04:58:58 +0000 https://malayalees.ch/?p=28528 ഇന്ത്യൻ ജുഡീഷ്യറിയിലും എൻ.ഐ.എ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളിലും പൂർണ മതിപ്പാണുള്ളതെന്ന് യു.എ.ഇയുടെ ഇന്ത്യൻ സ്ഥാനപതി

സ്വർണകടത്തു കേസില്‍ നടക്കുന്ന അന്വേഷണത്തില്‍ യുഎഇക്ക് സംതൃപ്തി. അന്വേഷണം കോൺസുലേറ്റിനെ പൂർണമായും കുറ്റവിമുക്തമാക്കുമെന്ന പ്രതീക്ഷയിലാണ് യു.എ.ഇ. അതേസമയം കേസിലുൾപ്പെട്ട ദുബൈയിലെ ഫൈസൽ ഫരീദിനെതിരായ നീക്കം ശക്തമായി.

ഇന്ത്യൻ ജുഡീഷ്യറിയിലും എൻ.ഐ.എ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളിലും പൂർണ മതിപ്പാണുള്ളതെന്ന് യു.എ.ഇയുടെ ഇന്ത്യൻ സ്ഥാനപതി അഹ്‍മദ് അൽ ബന്ന പ്രതികരിച്ചു. അന്വേഷണം പൂർത്തിയാകുന്നതോടെ തങ്ങളുടെ നയതന്ത്ര കേന്ദ്രം കുറ്റവിമുക്തമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സ്വർണക്കടത്തു കേസിലെ അന്വേഷണത്തിൽ കോൺസുലേറ്റിലെ ഉന്നതർക്കോ ജീവനക്കാർക്കോ ഇതുവരെ പങ്കൊന്നും കണ്ടെത്താനായില്ലെന്നാണ് ഏജൻസികൾ യു.എ.ഇയെ അറിയിച്ചിരിക്കുന്നത്.

അതേസമയം ദുബൈയിലുള്ള ഫൈസൽ ഫരീദിനെതിരായ കൂടുതൽ തെളിവുകൾ ഇന്ത്യ യു.എ.ഇക്ക് കൈമാറിയെന്നാണ് വിവരം. കാർഗോ അയച്ചതിന്‍റെ ഇൻവോയ്സ് രേഖകൾക്കൊപ്പം കോൺസുലേറ്റിന്റെ പേരിൽ സ്വർണം കടത്താൻ യു.എ.ഇയുടെ വ്യാജസീലും എംബ്ലവും ഫൈസൽ ഫരീദ് നിർമിച്ചതായും ഇന്ത്യ ആരോപിക്കുന്നുണ്ട്. തീവ്രവാദ പ്രവർത്തനം ലക്ഷ്യം വെച്ചാണ് സ്വർണം കടത്തിയതെന്ന ഇന്ത്യയുടെ വെളിപ്പെടുത്തലും അടിയന്തര നടപടികൾക്ക് യു.എ.ഇയെ പ്രേരിപ്പിക്കും. ഇന്നലെ വൈകീട്ട് മുതൽ ഫൈസൽ ഫരീദിനെ ആർക്കും ബന്ധപ്പെടാനാകാത്ത സാഹചര്യമാണുള്ളത്.

]]>
ഫൈസൽ ഫരീദിനായി എന്‍ഐഎ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു https://malayalees.ch/the-nia-will-issue-a-blue-notice-for-faisal-fareed/ Tue, 14 Jul 2020 08:39:40 +0000 https://malayalees.ch/?p=28480 സ്വര്‍ണക്കടത്ത് കേസില്‍ ഫൈസൽ ഫരീദിനെ പ്രതിയാക്കിയത് യു.എ.ഇ കോൺസുലേറ്റിൽ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലെന്ന് എന്‍ഐഎ

സ്വര്‍ണക്കടത്ത് കേസില്‍ ഫൈസൽ ഫരീദിനായി എന്‍.ഐ.എ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. എൻഐഎ കോടതി ഉത്തരവ് ഇന്‍റര്‍പോളിന് കൈമാറും. സരിത്തിനെ കസ്റ്റഡിയിൽ വേണമെന്നും എൻഐഎ അറിയിച്ചു.

ഫൈസൽ ഫരീദിനെ പ്രതിയാക്കിയത് യു.എ.ഇ കോൺസുലേറ്റിൽ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലെന്ന് എന്‍ഐഎ. കോൺസുലേറ്റ് ചുമതലയുള്ള ഉദ്യോഗസ്ഥനില്‍ നിന്നാണ് ഫൈസലിന്‍റെ മേൽവിലാസം ലഭിച്ചതെന്നും എന്‍ഐഎ. നയതന്ത്ര ബാഗേജ് വഴി സ്വർണം അയച്ചത് തൃശൂർ കയ്പമംഗലം സ്വദേശി ഫൈസലിന്‍റെ മേൽവിലാസത്തിലാണ്. സ്വർണം അയക്കാനുപയോഗിച്ച ഐഡി നമ്പറും കോൺസുലേറ്റ് എന്‍ഐഎക്ക് കൈമാറി. കസ്റ്റംസിന്‍റെ പ്രാഥമിക റിപ്പോർട്ട് പ്രകാരമാണ് എറണാകുളം സ്വദേശിയെന്ന് എഫ്ഐആറിൽ രേഖപ്പെടുത്തിയതെന്നും എന്‍ഐഎ. ഇക്കാര്യങ്ങൾ എന്‍ഐഎ കോടതിയെ അറിയിച്ചു.

ഫൈസൽ ഫരീദിനെ യുഎഇയിൽ നിന്ന് കൈമാറാനുള്ള നീക്കത്തിലാണ് എൻ‌ഐ‌എ. ഫൈസല്‍ ഫരീദിനായി എന്‍ഐഎ ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കും. എന്‍ഐഎ ഇന്‍റർ‌പോളിലേക്ക് ബ്ലൂ നോട്ടീസ് അയയ്ക്കും. ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കുക വഴി കേസില്‍ ഇന്‍റര്‍പോളിന്‍റെ സഹായം തേടുകയാണ് എന്‍.ഐ.എ. ഫൈസല്‍ ഫരീദിനെ ഇന്ത്യക്ക് കൈമാറാന്‍ ആവശ്യപ്പെട്ടാണ് ഇന്‍റര്‍പോളിന് എന്‍ഐഎ ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കുന്നത്. കുറ്റവാളിയെന്ന് സംശയിക്കുന്ന ആളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ബ്ലൂ നോട്ടീസ്. കേസിലെ പ്രധാന കണ്ണിയാണ് ഫൈസൽ ഫരീദ്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി നടന്ന സ്വര്‍ണക്കടത്ത് കേസുകള്‍ കൂടി എന്‍ഐഎ ഏറ്റെടുക്കും.

എൻഐഎയുടെ എഫ്‌ഐആറിൽ ഫൈസലിന്‍റെ പേര് ഫാസിൽ ഫരീദ്‌, എറണാകുളം എന്നായിരുന്നു. പ്രതിയുടെ എന്ന പേരില്‍ ഒരു ഫോട്ടോയും പ്രചരിച്ചിരുന്നു. തുടര്‍ന്ന് പ്രചരിച്ച ഫോട്ടോയിലുള്ള വ്യക്തി, തന്‍റെ പേര് ഫൈസല്‍ ഫരീദ് എന്നാണെന്നും, സ്വദേശം കൊച്ചിയല്ല, തൃശൂര്‍ ആണെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. തനിക്ക് സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ലെന്നും സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും അറിയില്ലെന്നും പറഞ്ഞു. തുടര്‍ന്നാണ് പ്രതിയുടെ പേരും മേൽവിലാസവും പുതുക്കാൻ കോടതിയുടെ അനുമതി തേടിയത്. തൃശൂർ, കൈപ്പമംഗലം, പുത്തൻപള്ളി, തൈപ്പറമ്പിൽ ഫൈസൽ ഫരീദ്‌ എന്നാണ്‌ ശരിയായ വിലാസം എന്നാണ് ഇപ്പോള്‍ എന്‍.ഐ.എ പറയുന്നത്. മാധ്യമങ്ങൾക്ക്​ മുമ്പിൽ കാര്യങ്ങൾ വിശദീകരിച്ചയാളുടെ പേര്​ ഫൈസൽ ഫരീദ്​ എന്നാണെങ്കിലും ഇയാൾ തൃശൂർ മൂന്നു പീടിക സ്വദേശിയാണ്​.

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്തിയ കേസിലെ പ്രതിപ്പട്ടികയിൽ എൻ.ഐ.എ മൂന്നാം സ്ഥാനത്ത് ഉൾപ്പെടുത്തിയ പേരാണ് ഫൈസൽ ഫരീദിന്‍റേത്. യുഎഇയിലുള്ള ഫൈസലിനെ വിട്ടുകിട്ടണമെങ്കില്‍ ഇന്‍റർപോളിന്‍റെ ബ്ലൂ നോട്ടീസ്‌ വേണം. അതിനാലാണ് ഇപ്പോള്‍ ഫൈസല്‍ ഫരീദിനായി ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കാന്‍ എന്‍.ഐ.എ ഒരുങ്ങിയിരിക്കുന്നത്.

ഇതിനിടെ ഇപ്പോൾ കസ്റ്റംസിന്‍റെ കസ്റ്റഡിയിലുള്ള സരിത്തിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍ഐഎ അപേക്ഷ നൽകി. നാലാം പ്രതി സന്ദീപിനെ കസ്റ്റഡിയിലെടുത്തപ്പോൾ പിടിച്ചെടുത്ത ബാഗ് പരിശോധിക്കണമെന്നാവശ്യപ്പെട്ട എന്‍ഐഎ നൽകിയ അപേക്ഷ കോടതി നാളെ പരിഗണിക്കും. സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യൽ എന്‍ഐഎ തുടരുകയാണ്. ഇൻകം ടാക്സ് ഉദ്യോഗസ്ഥരും കൊച്ചി എന്‍ഐഎ ഓഫീസിലെത്തി.

]]>