Fahadh Faasil – malayalees.ch https://malayalees.ch Malayalam Online News Portal Mon, 13 Dec 2021 08:17:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Fahadh Faasil – malayalees.ch https://malayalees.ch 32 32 ‘ഫഹദ് ഫാസിൽ സഹോദരനെ പോലെ’ : അല്ലു അർജുൻ https://malayalees.ch/alu-arjun-about-fahadh-faasil/ Mon, 13 Dec 2021 08:16:58 +0000 https://malayalees.ch/?p=53897 ഫഹദ് ഫാസിൽ തനിക്ക് സഹോദരനെ പോലെയാണെന്ന് തെന്നിന്ത്യൻ താരം അല്ലു അർജുൻ. ഫഹദ് ഫാസിലെ അഭിനേതാവിനോട് വലിയ ബഹുമാനമാണെന്നും ഇനിയും നേരിൽ കാണണമെന്നും അല്ലു അർജുൻ പറഞ്ഞു. ( alu arjun about fahadh faasil )

അല്ലു അർജുന്റെ പുതിയ ചിത്രമായ പുഷ്പയുടെ പ്രീ റിലീസ് ഇവന്റിലായിരുന്നു അല്ലു അർജുന്റെ പരാമർശം. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ സംഗീതം നിർവഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. സുകുമാർ എന്നാൽ പ്രീ റിലീസ് ഇവന്റിൽ എത്തിയിരുന്നിലല. പുഷ്പയുടെ അവസാനവട്ട മിനുക്കുപണികളുമായി തിരക്കിലാണ് സുകുമാർ എന്ന് അല്ലു അർജുൻ അറിയിച്ചു.

ചടങ്ങിൽ 20 മിനിറ്റോളം അല്ലു അർജുൻ സംസാരിച്ചു. അതിനിടെയാണ് ഫഹദ് ഫാസിനിെ കുറിച്ചും പറഞ്ഞത്. ‘മറ്റൊരു നാട്ടിൽ നിന്നുമുള്ള എന്റെ സഹോദരനാണ് ഫഹദ് ഫാസിൽ. ചിത്രത്തിൽ ഭൻവർ സിംഗ് ശിഖാവത്തായി ഫഹദ് വെഷമിട്ടതിൽ വളരെ സന്തോഷമുണ്ട്. ഇനിയും നേരിൽ കാണണമെന്നാണ് ആഗ്രഹം. ഒരു അഭിനേതാവെന്ന നിലയിൽ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ലൈവ് പർഫോമൻസ് കാണുന്നത് രസമാണ്. പ്രേക്ഷകർക്ക് ഞങ്ങൾ രണ്ടുപേരുടേയും പ്രകടനം ഇഷ്ടപ്പെടുമെന്ന് കരുതുന്നു.’

രണ്ട് വർഷമായി പുഷ്പ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്ന അണിയറപ്രവർത്തകരോട് അല്ലു അർജുൻ ചടങ്ങിനിടെ നന്ദി അറിയിച്ചു.

]]>
ഭൻവർ സിംഗ് ശെഖാവത്; ‘പുഷ്പ’യിൽ ഫഹദിന്റെ മരണമാസ് വില്ലൻ ലുക്ക് വൈറൽ https://malayalees.ch/fahadh-faasil-pushpa-villain-look-viral/ Sat, 28 Aug 2021 08:05:19 +0000 https://malayalees.ch/?p=48745 അല്ലു അർജുൻ നായകനായി റിലീസാവാനിരിക്കുന്ന തെലുങ്ക് സിനിമയാണ് പുഷ്പ. ചിത്രത്തിൽ വില്ലൻ വേഷത്തിൽ മലയാളത്തിൻ്റെ പ്രിയ താരം ഫഹദ് ഫാസിൽ അഭിനയിക്കുന്നുണ്ട്. വില്ലൻ എന്ന് പറഞ്ഞിരുന്നെങ്കിലും അല്പം മുൻപാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ അപ്പിയറൻസ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. തല മൊട്ടയടിച്ച് തീക്ഷ്ണമായ കണ്ണുകളുമായി മരണ മാസ് ലുക്കിലാണ് ഫഹദിൻ്റെ വേഷം. സമൂഹമാധ്യമങ്ങളിലൊക്കെ ഈ അപ്പിയറൻസ് പ്രചരിക്കുകയാണ്. (fahadh faasil pushpa villain)

ഭൻവർ സിംഗ് ശെഖാവത് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുക. അക്രമങ്ങൾക്കും അനീതിക്കും കൂട്ടുനിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇയാൾ എന്ന് അണിയറപ്രവർത്തകർ പറയുന്നു. കള്ളക്കടത്തുകാരൻ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിക്കുന്നത്. ആര്യ, ആര്യ 2 എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുനും സൂപ്പർ സംവിധായകൻ സുകുമാറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുഷ്പ.

തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിൻ്റെ ആദ്യ ഭാഗമാണ് ഈ വർഷം ഡിസംബറിൽ റിലീസാവുക. രശ്മിക മന്ദാനയാണ് അല്ലുവിൻ്റെ നായിക. ഫഹദിനൊപ്പം മലയാളി സാന്നിധ്യമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ചിത്രത്തിൻ്റെ ശബ്ദമിശ്രണം നിർവഹിക്കും. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിൻ്റെ നിർമ്മാണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ക്യാമറ കൈകാര്യം ചെയ്യും. എഡിറ്റിങ് കാര്‍ത്തിക ശ്രീനിവാസ്. പീറ്റര്‍ ഹെയ്‌നും രാം ലക്ഷമണുമാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുക.

]]>
നടൻ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ സെറ്റിന്‍റെ മുകളില്‍ നിന്നും വീണു പരിക്ക് https://malayalees.ch/actor-fahad-fazil-was-injured-during-shooting/ Wed, 03 Mar 2021 12:13:57 +0000 https://malayalees.ch/?p=40989 നടൻ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ പരിക്ക്. ‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്ക്. പാതാളത്തെ സ്റ്റുഡിയോയിൽ സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ വീണു പരിക്കേൽക്കുകയായിരുന്നു.

സിനിമയിൽ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഷൂട്ടിങ്ങിനായി നിർമിച്ച വീടിന്‍റെ മുകളിൽ നിന്നാണ് താരം വീണത്. മൂക്കിന്‍റെ പാലത്തിന് പൊട്ടൽ ഉണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കി. വീഴ്ചയുടേതായ ചെറിയ വേദനകള്‍ മാത്രമാണ് താരത്തിനുള്ളതെന്നും നിലവില്‍ വിശ്രമത്തിലാണെന്നും താരത്തോടു അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെ തുടർന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന മലയന്‍കുഞ്ഞിന്‍റെ തിരക്കഥ മഹേഷ് നാരായണന്‍റേതാണ്. സംവിധായകനും ഫഹദ് ഫാസിലിന്‍റെ പിതാവുമായി ഫാസിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

]]>
അടുത്ത പെരുന്നാളിന് ‘മാലിക്’ വരുന്നു; റിലീസ് പ്രഖ്യാപിച്ച് ഫഹദ് ഫാസിൽ https://malayalees.ch/fahadh-faasil-malik-release-date-declared/ Wed, 23 Dec 2020 13:36:01 +0000 https://malayalees.ch/?p=37416 ഫഹദ് ഫാസിലിന്റെ ബി​ഗ് ബജറ്റ് ചിത്രം മാലിക്കിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. പെരുന്നാൾ റിലീസായി 2021 മെയ് 13–ന് ചിത്രം തീയെറ്ററിൽ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചത്. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയാക്കി.

ടേക്ക് ഓഫിന്റേയും സീയു സൂണിന്റേയും വമ്പൻ വിജയത്തിന് പിന്നാലെ ആരാധകരിലേക്ക് എത്തുന്ന മഹേഷ് നാരായണന്റെ ചിത്രമാണിത്. ടേക്ക് ഓഫിന് ശേഷം ആരംഭിച്ച മാലിക്കിന്റെ റിലീസ് കോവിഡ് ലോക്ക്ഡൗൺ മൂലം വൈകുകയായിരുന്നു.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. സുഷിൻ ശ്യാമാണ് സം​ഗീതം. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്

]]>
നായകന്‍ ഫഹദ്, നിര്‍മ്മാണം ഫാസില്‍; മലയന്‍ കുഞ്ഞ് വരുന്നു https://malayalees.ch/fahad-join-hands-with-his-father/ Mon, 14 Dec 2020 08:15:49 +0000 https://malayalees.ch/?p=36901 വെള്ളിത്തിരയില്‍ വീണ്ടും ഒരു അച്ഛനും മകനും ഒന്നിക്കുന്നു. പ്രിയ നായകനും ഒരു കാലത്തെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനുമാണ് ഒന്നിക്കുന്നത്. ഫഹദ് നായകനായ ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ ഫാസിലാണ്. മലയന്‍കുഞ്ഞ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോനാണ്. മഹേഷ് നാരാണയണന്‍റേതാണ് തിരക്കഥ.

സുഷിന്‍ ശ്യാം സംഗീത സംവിധാനവും ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീമാണ് സൗണ്ട് ഡിസൈൻ. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സെഞ്ച്വറി ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജി എന്ന ചിത്രത്തിന് ശേഷം മലയന്‍കുഞ്ഞിന്‍റെ ചിത്രീകരണം തുടങ്ങും. തിയറ്റര്‍ റിലീസ് ലക്ഷ്യമിട്ടാണ് മലയന്‍കുഞ്ഞ് ഒരുങ്ങുന്നത്.

]]>