faf du plessis – malayalees.ch https://malayalees.ch Malayalam Online News Portal Tue, 16 Aug 2022 04:24:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png faf du plessis – malayalees.ch https://malayalees.ch 32 32 ജൊഹന്നാസ്ബർഗ് സൂപ്പർ കിംഗ്സിനെ ഡുപ്ലെസി നയിക്കും; ഫ്ലെമിങ് പരിശീലകൻ https://malayalees.ch/johannasburg-super-kings-faf-duplesiss/ Tue, 16 Aug 2022 04:24:48 +0000 https://malayalees.ch/?p=66465 ദക്ഷിണാഫ്രിക്കയിലെ പുതിയ ടി-20 ലീഗായ സിഎസ്എ ടി-20 ലീഗിൽ ജൊഹന്നാസ്ബർഗ് സൂപ്പർ കിംഗ്സിനെ പ്രോട്ടീസ് താരം ഫാഫ് ഡുപ്ലെസി നയിക്കുമെന്ന് റിപ്പോർട്ട്. ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സാണ് ജൊഹന്നാസ്ബർഗ് ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയിരിക്കുന്നത്. ടീമിൻ്റെ പരിശീലകൻ ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലകനായ സ്റ്റീഫൻ ഫ്ലെമിങ് തന്നെയാണ്. ഇംഗ്ലീഷ് ഓൾറൗണ്ടർ മൊയീൻ അലി, ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണ തുടങ്ങി ചെന്നൈയിലെ മറ്റ് ചില താരങ്ങളും ടീമിൽ കളിക്കും. വിൻഡീസ് ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡ്, ദക്ഷിണാഫ്രിക്കൻ പേസർ ജെറാൾഡ് കോട്ട്‌സീ എന്നിവരെയും അധികൃതർ ടീമിലെത്തിച്ചു.

മുംബൈ ഇന്ത്യൻസിൻ്റെ കേപ്‌ടൗൺ ഫ്രാഞ്ചൈസി വമ്പൻ താരങ്ങളെ ടീമിലെത്തിച്ചു. ദക്ഷിണാഫ്രിക്കയുടെ സിഎസ്എ ടി-20 ലീഗിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരിക്കുന്ന ഫ്രാഞ്ചൈസിയാണ് എംഐ കേപ്‌ടൗൺ. റാഷിദ് ഖാൻ, കഗീസോ റബാഡ, സാം കറൻ, ലിയാം ലിവിങ്സ്റ്റൺ, ഡെവാൾഡ് ബ്രെവിസ് എന്നീ താരങ്ങൾ കേപ്‌ടൗണിനായി കളിക്കുമെന്ന് അധികൃതർ അറിയിച്ചു.

ലേലത്തിനു മുൻപ് ഓരോ ടീമിനും അഞ്ച് താരങ്ങളെ വീതം ടീമിലെത്തിക്കാൻ അനുവാദമുണ്ട്. ഇതിൽ മൂന്ന് വിദേശതാരങ്ങളും ഒരു ദക്ഷിണാഫ്രിക്കൻ താരവും ഒരു ദക്ഷിണാഫ്രിക്കൻ അൺ കാപ്പ്ഡ് താരവും ഉൾപ്പെട്ടിരിക്കണം. റാഷിദ്, കറൻ, ലിവിങ്സ്റ്റൺ എന്നിവർ വിദേശതാരങ്ങളാണ്. കഗീസോ റബാഡയാണ് ദക്ഷിണാഫ്രിക്കൻ താരം. മുംബൈ ഇന്ത്യൻസിൻ്റെ തന്നെ താരമായ ഡെവാൾഡ് ബ്രെവിസ് അൺകാപ്പ്ഡ് താരമാവും.

]]>