facebook – malayalees.ch https://malayalees.ch Malayalam Online News Portal Thu, 13 Oct 2022 04:44:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png facebook – malayalees.ch https://malayalees.ch 32 32 ഫേസ്‌ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് റഷ്യ https://malayalees.ch/a-russian-court-bans-facebook-and-instagram-as-extremist/ Thu, 13 Oct 2022 04:44:24 +0000 https://malayalees.ch/?p=69520 ഇൻസ്റ്റാഗ്രാമിന്റെയും ഫെയ്‌സ്ബുക്കിന്റെയും മാതൃ കമ്പനിയായ മെറ്റയെ റഷ്യ അതിന്റെ ഭീകര സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ. മാതൃ കമ്പനിയായ മെറ്റയെ തീവ്രവാദിയെന്ന് മുദ്രകുത്തി ഈ വർഷം ആദ്യം റഷ്യൻ കോടതി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും രാജ്യത്ത് നിരോധിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയാണ് മെറ്റയെ ഭീകരസംഘടനകളുടെ പട്ടികയിൽപ്പെടുത്തിയത്. ഫെബ്രുവരിയിൽ റഷ്യ യുക്രെയ്‌നെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ ഭീമന്മാർക്കെതിരെ ക്രെംലിൻ നടപടി ആരംഭിച്ചത്.

കഴിഞ്ഞ ഏപ്രിലിൽ, മെറ്റാ സിഇഒ മാർക്ക് സക്കർബർഗിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം തടഞ്ഞിരുന്നു. റഷ്യൻ മാധ്യമങ്ങൾക്കും വിവരസ്രോതസ്സുകൾക്കും എതിരെ ഫെയ്സ്ബുക് സ്വീകരിച്ച നടപടികളെത്തുടർന്നാണ് റഷ്യൻ കമ്യൂണിക്കേഷൻ ഏജൻസിയായ റോസ്‌കോമാട്സര്‍ നിരോധനം ഏർപ്പെടുത്തിയത്.

ഇൻസ്റ്റാഗ്രാമിന്റെയും ഫെയ്‌സ്ബുക്കിന്റെയും മാതൃ കമ്പനിയായ മെറ്റയെ റഷ്യ അതിന്റെ ഭീകര സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ. മാതൃ കമ്പനിയായ മെറ്റയെ തീവ്രവാദിയെന്ന് മുദ്രകുത്തി ഈ വർഷം ആദ്യം റഷ്യൻ കോടതി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും രാജ്യത്ത് നിരോധിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയാണ് മെറ്റയെ ഭീകരസംഘടനകളുടെ പട്ടികയിൽപ്പെടുത്തിയത്. ഫെബ്രുവരിയിൽ റഷ്യ യുക്രെയ്‌നെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ ഭീമന്മാർക്കെതിരെ ക്രെംലിൻ നടപടി ആരംഭിച്ചത്.

കഴിഞ്ഞ ഏപ്രിലിൽ, മെറ്റാ സിഇഒ മാർക്ക് സക്കർബർഗിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം തടഞ്ഞിരുന്നു. റഷ്യൻ മാധ്യമങ്ങൾക്കും വിവരസ്രോതസ്സുകൾക്കും എതിരെ ഫെയ്സ്ബുക് സ്വീകരിച്ച നടപടികളെത്തുടർന്നാണ് റഷ്യൻ കമ്യൂണിക്കേഷൻ ഏജൻസിയായ റോസ്‌കോമാട്സര്‍ നിരോധനം ഏർപ്പെടുത്തിയത്.

]]>
ഫേസ്ബുക്കിൽ തകരാറ്; പഴയ പോസ്റ്റുകൾ തനിയെ പൊങ്ങി വന്നു; പ്രശ്‌നം പരിഹരിച്ച് മെറ്റ https://malayalees.ch/facebook-faces-glitch/ Thu, 25 Aug 2022 04:29:37 +0000 https://malayalees.ch/?p=67053 ഫേസ്ബുക്ക് അക്കൗണ്ട് ആദ്യമായി ആരംഭിച്ചപ്പോൾ നിരവധി സെലിബ്രിറ്റി പേജുകളിൽ ലൈക്കും കമന്റും ചെയ്തത് ഓർമയുണ്ടോ ? ഓർമയില്ലെങ്കിൽ അതെല്ലാം ഒരിക്കൽ കൂടി ഓർമിപ്പിച്ചിരിക്കുകയാണ് ഫേസ്ബുക്ക്. വർഷങ്ങൾക്ക് മുൻപ് ചെയ്ത അപ്‌ഡേറ്റുകളും കമന്റുകളും ന്യൂസ് ഫീഡിൽ നിറഞ്ഞതോടെ ഉപഭോക്താക്കളെല്ലാം അമ്പരന്നു. ഫേസ്ബുക്കിന്റെ അൽഗോരിതത്തിൽ സംഭവിച്ച തകരാറായിരുന്നു കാരണം.

അമേരിക്കയിലും ബ്രിട്ടനിലുമാണ് തകരാറ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കും 3 മണിക്കുമിടയിലായിരുന്നു തകരാറ് സംഭവിച്ചത്. തുടർന്ന് നിരവധി പേരാണ് ട്വിറ്ററിലൂടെ പരാതിയുമായി രംഗത്ത് വന്നത്.

ഫേസ്ബുക്ക് വെബ്‌സൈറ്റിലും ആപ്പിലും ഒരുപോലെ തകരാറ് അനുഭവപ്പെട്ടു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തകരാറ് മെറ്റ പരിഹരിച്ചു.

]]>
‘ലാലിനെ പരിചയപ്പെട്ടത് 35 വർഷങ്ങൾക്ക് മുമ്പ്, അഭിമാനമാണ് ഈ സൗഹൃദം’; ജന്മദിനാശംസകൾ നേർന്ന് ഷിബു ബേബി ജോൺ https://malayalees.ch/%e0%b4%b2%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%9a%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d-35/ Sat, 21 May 2022 04:09:45 +0000 https://malayalees.ch/?p=62142 മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മുൻമന്ത്രി ഷിബു ബേബി ജോൺ. തനിക്ക് സഹോദരതുല്ല്യനാണ് മോഹൻ ലാലെന്നും ലോകം ആരാധിക്കുന്ന നടനെ എൻ്റേതെന്ന് പറഞ്ഞു ചേർത്തുപിടിക്കുമ്പോൾ അഭിമാനമാണെന്നും ഷിബു ബേബി ജോൺ ഫെയ്സ് ബുക്കിൽ കുറിച്ചു. മോഹൻലാലുമൊത്തുള്ള ഒരു ചിത്രവും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.

”35 വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരിചയപ്പെട്ടു. ആ പരിചയം സൗഹൃദമായി. സൗഹൃദം പിന്നെ സഹോദരനിർവിശേഷമായ സ്നേഹമായി. ഇന്ന് ലോകം ആരാധിക്കുന്ന ഈ മഹാകലാകാരനെ എൻ്റേതെന്ന് പറഞ്ഞു ചേർത്തുപിടിക്കുമ്പോൾ അഭിമാനമാണ്. അഭിമാനമാണ് ഈ സൗഹൃദം. പ്രിയ സുഹൃത്തിന്, പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ”. – ഷിബു ബേബി ജോൺ ഫെയ്സ്ബുക്കിൽ കുറിച്ചു.

സോഷ്യൽമീഡിയയിൽ താരങ്ങളും ആരാധകരും അദ്ദേഹത്തിന് ആശംസകളുമായെത്തിയിട്ടുണ്ട്. ലാലേട്ടന്റെ പിറന്നാൾ ദിനം പതിവുപോലെ ആരാധകർ ആഘോഷമാക്കുകയാണ്. സർക്കാരിന്റെ ‘മൃതസഞ്ജീവനി” പദ്ധതിയുമായി സഹകരിച്ച് സംസ്ഥാനത്തൊട്ടാകെ ആരാധകർ അവയവദാന സമ്മതപത്രം നൽകും. ഫാൻസ് അസോസിയേഷന്റെ വിവിധ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അനാഥാലയങ്ങളിലും മഹിളാ മന്ദിരങ്ങളിലും പിറന്നാൾ സദ്യയൊരുക്കുമെന്ന് ആരാധകർ അറിയിച്ചിട്ടുണ്ട്.

]]>
ചിനാർ കോപ്‌സിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു https://malayalees.ch/chinar-corps-fb-instagram-blocked/ Wed, 09 Feb 2022 04:33:19 +0000 https://malayalees.ch/?p=56681 ഇന്ത്യൻ സൈന്യത്തിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. ട്വിറ്ററും ഇൻസ്റ്റഗ്രാമുമാണ് ബ്ലോക്ക് ചെയ്തത്. ചിനാർ കോപ്‌സിന്റെ ഹാൻഡിലുകളാണ് ബ്ലോക്ക് ചെയ്തത്. ഔദ്യോഗികമായി ആശയവിനിമയം നടത്തിയിട്ടും ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ( chinar corps fb instagram blocked )

അതിർത്തി കടന്ന് വരുന് നുണ പ്രചാരണങ്ങൾക്ക് തടയിടാനും കശ്മീർ താഴ്വരയിലെ ജനങ്ങൾക്ക് വസ്തുതകൾ മനസിലാക്കാനുമാണ് ചിനാർ കോപ്‌സിന്റെ ട്വിറ്റർ, ഇൻസ്റ്റഗ്രാം ഹാൻഡിലുകൾ ആരംഭിച്ചത്.

പേജ് സന്ദർശിക്കുന്നവർക്ക് കാണാനാകുന്ന സന്ദേശ് ‘ ദ ലിങ്ക് യൂ ഫോളോവ്ഡ് മേ ബി ബ്രോക്കൺ ഓർ ദി പേജ് മേ ഹാവ് ബീൻ റിമൂവ്ഡ്’ എന്നാണ്. കമ്പനിയുടെ പോളിസികൾ, നിയമങ്ങൾ എന്നിവ ലംഘിക്കുമ്പോഴാണ് സാധാരണ പേജുകൾ നീക്കം ചെയ്യുന്നത്.

]]>
‘ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരും’; നിയമക്കുരുക്കില്‍ മുറുകി മെറ്റ https://malayalees.ch/meta-threatens-to-shut-down-facebook-and-instagram-in-europe-heres-why/ Tue, 08 Feb 2022 13:28:44 +0000 https://malayalees.ch/?p=56666 ഉപയോക്താക്കളുടെ വിവരങ്ങള്‍ യു.എസിലേക്ക് മാറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പിന്‍വലിക്കേണ്ടി വരുമെന്ന് മെറ്റ പ്ലാറ്റ്‌ഫോംസ്. ഉപയോക്തൃ വിവരങ്ങൾ യൂറോപ്യൻ യൂണിയനിലെ സർവറുകളിൽ ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയും വേണമെന്ന യൂറോപ്യന്‍ യൂണിയന്‍റെ പുതിയ അറ്റ്‌ലാന്റിക് ഡേറ്റാ ട്രാൻസ്ഫർ ഫ്രെയിംവർക്കാണ് മെറ്റയ്ക്ക് തലവേദനയായിരിക്കുന്നത്.

മെറ്റ അമേരിക്കയിലും യൂറോപ്പിലുമാണ് ഉപയോക്തൃ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. ബിസിനസിനും പരസ്യ ടാർഗെറ്റിങ്ങിനും ഇത് അത്യന്താപേക്ഷിതമാണെന്നാണ് കമ്പനിയുടെ വാദം. പുതിയ ചട്ടത്തിലെ നിർദേശങ്ങൾ പാലിക്കാൻ കഴിയാതെ വന്നാൽ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പടെയുള്ള സുപ്രധാന സേവനങ്ങള്‍ യൂറോപ്പില്‍ നിന്ന് പിന്‍വലിക്കേണ്ടി വരുമെന്ന് മെറ്റ തങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യൻ യൂണിയനിലെ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷനെ ബന്ധപ്പെട്ടിരിക്കുകയാണ് മെറ്റയിപ്പോൾ.

പ്രതീക്ഷിച്ച വളർച്ച നേടിയെടുക്കാൻ കഴിയാതായതോടെ കഴിഞ്ഞയാഴ്ച മെറ്റയുടെ ഓഹരി മൂല്യം 25 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഇതോടെ മാർക് സക്കർബർഗ് ആസ്തി വലിപ്പത്തിൽ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നിലേക്ക് പോവുകയും ചെയ്തു. ഇതിന് പരിഹാരം കാണാന്‍ ശ്രമങ്ങള്‍ നടക്കവെയാണ് യൂറോപ്യൻ യൂണിയന്റെ നിയമ നിർദേശങ്ങൾ കമ്പനിക്ക് വീണ്ടും തിരിച്ചടിയാകുന്നത്.

]]>
ഒരു ദിവസം നഷ്ടം 18 ലക്ഷം കോടി; ഫേസ്ബുക്കിന് ഇതെന്തു പറ്റി? https://malayalees.ch/facebook-owner-meta-sees-biggest-ever-stock-market-loss-thursday/ Fri, 04 Feb 2022 13:25:20 +0000 https://malayalees.ch/?p=56508 കാലിഫോർണിയ: ഓഹരി വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ് ഫേസ്ബുക്ക് മെറ്റ. വ്യാഴാഴ്ച 240 ബില്യൺ യുഎസ് ഡോളറാണ് (18 ലക്ഷം കോടി) കമ്പനിയുടെ വിപണി മൂല്യത്തിൽനിന്ന് നഷ്ടമായത്. നിക്ഷേപകർ കൂട്ടമായി പിൻവലിഞ്ഞതോടെ മെറ്റയുടെ ഓഹരിയിൽ 26.4% നഷ്ടം രേഖപ്പെടുത്തി. 18 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഫേസ്ബുക്കിന്റെ പ്രതിദിന സജീവ ഉപഭോക്താക്കളിലും (ഫേസ്ബുക്ക് ഡെയ്‌ലി ആക്ടീവ് യൂസേഴ്‌സ്-ഡിഎയു) കുറവു രേഖപ്പെടുത്തി. ഇതാണ് ഓഹരി വിപണിയില്‍ പ്രധാനമായും പ്രതിഫലിച്ചത്.

വിപണിയിലെ തിരിച്ചടിയോടെ കമ്പനി സ്ഥാപകൻ മാർക്ക് സക്കർബർഗിന്റെ വ്യക്തിഗത ആസ്തിയിൽ 31 ബില്യൺ ഡോളറിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. (വടക്കൻ യൂറോപ്യൻ രാഷ്ട്രമായ എസ്‌തോണിയയുടെ വാർഷിക ജിഡിപിയുടെ അത്രയും വരുമിത്). ഇത്രയും തുക നഷ്ടമായിട്ടും ഫോബ്‌സിന്റെ കണക്കു പ്രകാരം 90 ബില്യൺ ഡോളറാണ് സക്കർബർഗിന്റെ ആസ്തി. മെറ്റയിലെ 13 ശതമാനം ഓഹരിയാണ് ഇദ്ദേഹത്തിന്‍റെ കൈവശമുള്ളത്. ഈയിടെയാണ് ഫേസ്ബുക്ക് മെറ്റയായി റീബ്രാൻഡ് ചെയ്യപ്പെട്ടത്.

ഡിസംബറിൽ അവസാനിച്ച ത്രൈമാസ പാദത്തിൽ 1.929 ബില്യൺ ഉപഭോക്താക്കളാണ് ഫേസ്ബുക്കിന്റെ ഡിഎയു. മുൻപാദത്തിൽ ഇത് 1.930 ബില്യണായിരുന്നു. ആദ്യമായാണ് സോഷ്യൽ നെറ്റ്‌വർക്ക് ഭീമന്റെ വളർച്ച താഴോട്ടു പോകുന്നത്. ഡാറ്റ ഉപഭോഗത്തിൽ ടിക് ടോക്ക്, യൂട്യൂബ് തുടങ്ങിയ എതിരാളികളിൽ നിന്നും വൻ ഭീഷണിയാണ് ഫേസ്ബുക്ക് നേരിടുന്നത്. വരുമാനത്തിലും കുറവു രേഖപ്പെടുത്തി. പരസ്യദാതാക്കൾ ചെലവഴിക്കൽ വെട്ടിക്കുറച്ചാണ് വരുമാനത്തിൽ പ്രതിഫലിച്ചത്. ഉപഭോക്താക്കൾ, പ്രത്യേകിച്ചും യുവാക്കൾ എതിരാളികളായ മാധ്യമങ്ങളിലേക്ക് ചേക്കേറിയതാണ് വളർച്ചയെ ബാധിച്ചതെന്ന് സക്കർബർഗ് പറഞ്ഞു.

ഫേസ്ബുക്ക് ഓഹരി

ഈ വർഷം ആദ്യവാരം 27-29 ബില്യൺ യുഎസ് ഡോളറിന്റെ വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വിദഗ്ധർ പ്രതീക്ഷിച്ചതിലും ഏറെ താഴെയാണിത്. അതിനിടെ, ടിക് ടോക് അടക്കമുള്ള പ്ലാറ്റ്‌ഫോമുകൾ ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ വീഡിയോ സേവനങ്ങളിൽ മെറ്റ കൂടുതൽ നിക്ഷേപം നടത്തുമെന്നാണ് ബിബിസി റിപ്പോർട്ടു ചെയ്യുന്നത്.

ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റവുമായി സ്വകാര്യതാ നയത്തിലുണ്ടായ മാറ്റങ്ങൾ മെറ്റയെ സാമ്പത്തികമായി ബാധിച്ചിട്ടുണ്ട്. ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ പരസ്യ വിതരണ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഫേസ്ബുക്കിന്റെ പരസ്യ വിതരണത്തെ ബാധിച്ചു.

ആപ്പ് ട്രാക്കിങ് ട്രാൻസ്പാരൻസി എന്നാണ് ഈ സംവിധാനത്തിന്റെ പേര്. മിക്ക ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്ന ഐഡന്റിഫേഴ്‌സ് ഫോർ അഡ്വർടൈസേഴ്‌സ് (ഐഡിഎഫ്എ) സംവിധാനത്തെ ഇതിലൂടെ നിയന്ത്രിക്കാം. ഏതെങ്കിലും ഉത്പന്നമോ സേവനമോ സെർച്ച് ചെയ്താൽ ഉപഭോക്താവിന് കിട്ടുന്ന പരസ്യങ്ങൾ ഐഡിഎഫ്എ വഴി ലഭിക്കുന്നതാണ്. ഇതാണ് ഉപഭോക്താവിനും ആപ്പിനും വരുമാനം നൽകിക്കൊണ്ടിരിക്കുന്നത്. ഇതിനു പുറമേ, ആഗോള തലത്തിലുള്ള വിതരണ ശൃംഖലയിൽ മഹാമാരിയുടെ സമയത്തുണ്ടായ പ്രതിസന്ധികളും ഫേസ്ബുക്കിന് തിരിച്ചടിയുണ്ടാക്കി.

]]>
ഫേയ്‌സ് റെക്കഗ്നിഷന്‍ സംവിധാനം ഉപേക്ഷിക്കുന്നുവെന്ന് ഫേസ്ബുക്ക് https://malayalees.ch/facial-recognition-facebook/ Wed, 03 Nov 2021 07:26:30 +0000 https://malayalees.ch/?p=51966 ഫേയ്‌സ് റെക്കഗ്നിഷന്‍ സംവിധാനം ഉപേക്ഷിക്കുകയാണെന്ന് ഫേസ്ബുക്ക്. ഒരു ബില്യണ്‍ ഉപയോക്താക്കളുടെ ഫേയ്‌സ് റെക്കഗ്നിഷന്‍ ഡേറ്റകള്‍ ഡിലീറ്റ് ചെയ്യുമെന്നാണ് ഫേസ്ബുക്കിന്റെ പ്രഖ്യാപനം. ഇതോടൊപ്പം കമ്പനിയുടെ തന്നെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനവും ഉപേക്ഷിക്കുന്നതായി മെറ്റയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് ജെറോം പെസന്റ് അറിയിച്ചു.

ഉപയോക്താക്കളുടെ ആശങ്ക കണക്കിലെടുത്താണ് തീരുമാനമെന്നും ജെറോം പെസന്റ് വ്യക്തമാക്കി. ഫേസ്ബുക്കിന്റെ ചരിത്രത്തിലെ തന്നെ നിര്‍ണായ നീക്കങ്ങളിലൊന്നാണ് ഫേയ്‌സ് റെക്കഗ്നിഷന്‍ സംവിധാനം ഉപേക്ഷിക്കുന്നത്. മാതൃകമ്പനിയുടെ പേര് മെറ്റ എന്നാക്കി മാറ്റിയതിനുപിന്നാലെയാണ് ഫേസ്ബുക്കിന്റെ പുതിയ നീക്കം. ഫേഷ്യല്‍ റെക്കഗ്നനിഷന്‍ അനുമതി നല്‍കിയിട്ടുള്ള ഉപയോക്താക്കളെ ചിത്രങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ് ടാഗ് ചെയ്യുന്നത് ഇതോടെ നിര്‍ത്തും. ഫേസ്ബുക്കിന്റെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനത്തില്‍ വിഡിയോകളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും ഉപയോക്താവിന്റെ മുഖം തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ സ്വകാര്യതയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഈ സംവിധാനം നിയമവിരുദ്ധമായി ചില നഗരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഉപയോക്താവിന്റെ സുഹൃത്തിന്റെ മുഖം പോലും തിരിച്ചറിയാന്‍ സാധിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

]]>
ഇന്ത്യയിൽ തുടരണമെങ്കിൽ ഐ.ടി.ദേഭഗതി നിയമം പാലിക്കണം; ഫേസ്ബുക്കിനും ഗൂഗിളിനും നിർദേശം https://malayalees.ch/comply-with-it-rules-to-continue-in-india-says-parliamentary-committe/ Wed, 30 Jun 2021 04:16:42 +0000 https://malayalees.ch/?p=46200 ഇന്ത്യയിൽ തുടരണമെങ്കിൽ ഐ.ടി ദേഭഗതി നിയമം പാലിക്കണമെന്ന് ഫേസ്ബുക്കിനും ഗൂഗിളിനും പാർലമെന്ററി ഐ.ടികാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിർദ്ദേശം. രാജ്യത്തെ നിയമം പാലിച്ചുകൊണ്ട് മാത്രമെ ഇവിടെ തുടരാൻ അനുവദിക്കൂ എന്നും സമിതി നിർദ്ദേശിച്ചു.

ശശി തരൂർ അധ്യക്ഷനായ സമിതി വിളിച്ച യോഗത്തിൽ ഇന്ന് ഗുഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും പ്രതിനിധികൾ നേരിട്ട് ഹാജരായി. ഐടി ഭേദഗതി നിയമം നടപ്പിലാക്കിയത് വിലയിരുത്താനാണ് സമിതി ഇന്ന് യോഗം വിളിച്ചത്.

ഫേസ്്ബുക് പബ്ലിക് പൊളിസി ഡയറക്ടർ ശിവാനന്ദ് തുക്രാൽ, ജനറൽ കൗൺസിൽ നമ്രത സിങ്ങ് എന്നിവരാണ് പങ്കെടുത്തത്. നേരത്തെ പ്രതിനിധികൾ നേരിട്ട് ഹാജരാകാൻ

]]>
പുതിയ ഐ.ടി നയം; പാലിക്കാൻ സമ്മതമറിയിച്ച് ഗൂഗ്‌ൾ https://malayalees.ch/google-youtube-to-comply-with-new-it-rules/ Wed, 26 May 2021 09:18:05 +0000 https://malayalees.ch/?p=44656 കേന്ദ്രസർക്കാരിന്റെ പുതിയ ഐ.ടി നിയമം പാലിക്കാൻ തയ്യാറെന്ന് ഗൂഗ്​ളും യൂട്യൂബും. ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകളെ ലക്ഷ്യമിട്ട്​ രാജ്യത്ത്​ നടപ്പിൽവരുന്ന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കുമെന്നാണ് ഗൂഗ്​ൾ അറിയിച്ചിരിക്കുന്നത്. ഉള്ളടക്ക നിയന്ത്രണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിർദേശം എന്നും പാലിച്ചിട്ടുണ്ടെന്നും നിയമം അനുസരിച്ചേ പ്രവര്‍ത്തിക്കൂവെന്നും ഗൂഗ്ള്‍ വ്യക്തമാക്കി. നിയമപ്രകാരം പ്രവർത്തിക്കുകയെന്ന വിഷയത്തിൽ അതത്​ സർക്കാറുകൾക്കൊപ്പം നിലയുറപ്പിക്കുന്ന നീണ്ട ചരിത്രമാണ്​ കമ്പനിയുടെതെന്നും ഇനിയും അത്​ തുടരുമെന്നും യൂട്യൂബ്​ കൂടി ഭാഗമായ ഗൂഗ്​ൾ പറഞ്ഞു.’

‘ഇന്ത്യയുടെ നിയമനിർമാണ പ്രക്രിയയെ ബഹുമാനിക്കുന്നു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എന്നും പാലിച്ചിട്ടുണ്ട്. സർക്കാർ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട ഉള്ളടക്കം ഒഴിവാക്കുന്നതാണ്​ നീണ്ട കാലമായുള്ള കമ്പനിയുടെ ചരിത്രം. നിയമവിരുദ്ധ ഉള്ളടക്കം കയറിവരാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. ഇതിനുവേണ്ടി നിലവിലുള്ള സംവിധാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഇനിയും തയ്യാറാണ്’- പ്രസ്താവനയിലൂടെ കമ്പനി വ്യക്​തമാക്കി. ഗൂഗ്​ളിന്റെ ഭാഗത്തുനിന്നും അനുകൂല പ്രതികരണമുണ്ടായെങ്കിലും ഫേസ്ബുക്കും ട്വിറ്ററും ഉൾപെടെ ഈ വിഷയത്തിൽ ഇതുവരെയും വ്യക്തമായി പ്രതികരിച്ചിട്ടില്ല. ഐടി നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും ചില വിഷയങ്ങളില്‍ ചര്‍ച്ച നടക്കുന്നതായും ഫേസ്ബുക്കിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വരുന്നുണ്ട്.

]]>
സമൂഹമാധ്യമങ്ങൾക്കുള്ള പുതിയ മാർഗനിർദേശങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ https://malayalees.ch/facebook-twitter-to-be-blocked-in-india-new-social-media-rules-to-come-into-effect-from-may/ Wed, 26 May 2021 04:29:46 +0000 https://malayalees.ch/?p=44619 സാമൂഹ്യമാധ്യമങ്ങൾക്കായി കേന്ദ്ര ഐടി മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. രണ്ട് ദിവസത്തിനകം മാർഗനിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ സാമൂഹ്യമാധ്യമങ്ങളുടെ ഇടനിലക്കാരന്‍റെ പദവി നഷ്ടപ്പെടും. ഉപയോക്താക്കളുടെ മുഴുവൻ പോസ്റ്റുകളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നടപടികളുണ്ടായേക്കുമെന്നും സൂചനയുണ്ട്. ആശങ്കജനകമായ നിരവധി കാര്യങ്ങളടങ്ങിയ മാര്‍ഗനിര്‍ദേശം ധൃതിപിടിച്ച് നടപ്പിലാക്കുന്നതിനെതിരെ ഫെയ്‍സ്‍ബുക്ക് അടക്കമുള്ള കമ്പനികൾ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ച ആവശ്യമാണെന്നാണ് മീഡിയവണിനോട് ഫെയ്സ് ബുക്ക് പ്രതികരിച്ചത്.

കോടതി ഉത്തരവ് മുഖേനയോ സര്‍ക്കാര്‍ അധികൃതരുടെ ആവശ്യമനുസരിച്ചോ ട്വീറ്റുകളുടെയും പോസ്റ്റുകളുടെയും ഉറവിടം വെളിപ്പെടുത്താൻ സാമൂഹ്യ മാധ്യമങ്ങളെ നിയമപരമായി ബാധ്യതപ്പെടുത്തുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങൾ. ഇക്കാര്യങ്ങളടക്കം പരിശോധിക്കാൻ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളടങ്ങുന്ന സമിതിയുടെ മേൽനോട്ടത്തിൽ ത്രിതല പ്രശ്ന പരിഹാര സമിതി രൂപീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇത് കൂടുതൽ ദുരുപയോഗ സാധ്യതയുണ്ടാക്കുന്നതാണെന്നാണ് പൊതുവെ ഉയരുന്ന വിമര്‍ശം. ഉപയോക്താക്കളുടെ സ്വകാര്യതയും അഭിപ്രായ സ്വാതന്ത്ര്യവും ബലികഴിച്ച് മാര്‍ഗനിര്‍ദേശങ്ങൾ നടപ്പിലാക്കാനാവില്ലെന്നും ഫെയ്‍സ് ബുക്ക് പ്രതികരിച്ചിരുന്നു.

അതേസമയം നിയമം ഇന്നത്തോടെ പ്രാബല്യത്തിലായി. രണ്ട് ദിവസത്തിനകം മാര്‍ഗനിര്‍ദേശങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ ഇടനിലക്കാരന്‍റെ പദവി കൂടി സാമൂഹ്യമാധ്യമങ്ങൾക്ക് നഷ്ടമാകുമെന്നാണ് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അങ്ങനെ വന്നാൽ ഉപയോക്താക്കളുടെ മുഴുവൻ പോസ്റ്റുകളുടെയും ഉത്തരവാദിത്വവും ബന്ധപ്പെട്ട കമ്പനികളുടേതാകും. പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ക്രിമിനൽ നടപടിയടക്കം നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസവും കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഫെബ്രുവരി 25ന് വിജ്ഞാപനം ചെയ്ത മാര്‍ഗനിര്‍ദേശങ്ങൾ നടപ്പിലാക്കാനുള്ള അവസാന സമയം ഇന്നലെയാണ് അവസാനിച്ചത്. 2018 ഡിസംബറിൽ കരട് വിജ്ഞാപനവും ഈ വര്‍ഷം ഫെബ്രുവരി 25ന് അന്തിമ വിജ്ഞാപനവും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് ഇന്നത്തോടെ പ്രാബല്യത്തിലാകുന്നത്.

]]>