face mask – malayalees.ch https://malayalees.ch Malayalam Online News Portal Sat, 28 May 2022 07:47:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png face mask – malayalees.ch https://malayalees.ch 32 32 മാസ്ക് ധരിക്കാത്തതിന് പൊലീസ് മർദ്ദനം; സ്വന്തം പൊലീസ് സ്റ്റേഷനിൽ എത്തിയാൽ മതിയെന്ന് വയോധികനു നോട്ടീസ് https://malayalees.ch/man-police-station-face-mask/ Sat, 28 May 2022 07:47:48 +0000 https://malayalees.ch/?p=62574 മാസ്ക് ധരിക്കാത്തതിനെ തുടർന്ന് പൊലീസ് മർദ്ദനം നേരിട്ട രാമാനന്ദൻ നായർ സ്വന്തം പൊലീസ് സ്റ്റേഷനിൽ എത്തിയാൽ മതിയെന്ന് നോട്ടീസ്. അന്വേഷണ ഉദ്യോഗസ്ഥനായ ഇടുക്കി ഡിവൈഎസ്പിയാണ് നോട്ടീസ് അയച്ചത്. വരുന്ന നാലാം തീയതി സ്റ്റേഷനിലത്താനാണ് നോട്ടീസ്. അന്ന് ഹാജരായില്ലെങ്കിൽ താങ്കൾക്ക് ഒന്നും പറയാനില്ലെന്ന് കണക്കാക്കി കേസ് അവസാനിപ്പിക്കുമെന്നും നോട്ടീസിൽ പറയുന്നു. നേരത്തെ രാമാനന്ദൻ നായരോട് ഇടുക്കി പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകാൻ പൊലീസ് ആവശ്യപ്പെട്ടത് വിവാദമായിരുന്നു.

ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്‌ഐ ആയിരുന്ന ഷജീം, ആയുർ മഞ്ഞപ്പാറ സ്വദേശിയായ രാമാനന്ദൻ നായരോടാണ് ക്രൂര നടപടി സ്വീകരിച്ചത്. വൃദ്ധൻ പൊലീസിനെതിരെ പരാതി നൽകിയപ്പോൾ കേസുമായി പൊലീസും പിന്നാലെയെത്തി. പലകുറി കേസ് പിൻവലിക്കാൻ രാമാനന്ദൻ നായർക്ക് മേൽ പൊലീസിന്റെ സമ്മർദ്ദമുണ്ടായി.

കേസുമായി മുന്നോട്ടുപോയ രാമാനന്ദൻ നായർക്ക് ഇടുക്കിയിലെ ഡെപ്യൂട്ടി പൊലീസ് കാര്യാലയത്തിൽ നിന്നും ഒരു നോട്ടിസ് വന്നു. ചടയമംഗലം പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ ഒന്നരവർഷത്തിന് ശേഷം, രോഗിയായ 70 പിന്നിട്ട രാമാനന്ദൻ ഇടുക്കി വരെ എത്തണമെന്നാണ് നോട്ടിസിൽ പറയുന്നത്. തനിക്ക് അതിനുള്ള സാമ്പത്തിക സഹായമോ ആരോഗ്യമോ ഇല്ലെന്ന് രാമാനന്ദൻ നായർ പറഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ഇടുക്കിയിലെത്താൻ അഞ്ച് മണിക്കൂറാണ് വേണ്ടത്. അതായത് 183 കിലോമീറ്റർ ദൂരം. ഇത് വാർത്തയാകുകയും ചർച്ചയാകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് രാമാനന്ദൻ നായർക്ക് പുതിയ നോട്ടീസ് എത്തിയത്.

]]>
മാസ്കിലെങ്കിൽ ഇനി കേസില്ല; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം https://malayalees.ch/central-directive-to-states/ Wed, 23 Mar 2022 07:49:49 +0000 https://malayalees.ch/?p=58947 പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്ന് കേന്ദ്രം. ആൾക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസ് എടുക്കേണ്ടെന്നും നിർദേശം. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണവും ടിപിആറും കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. ആൾക്കൂട്ടങ്ങൾ മറ്റ് കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസെടുക്കരുതെന്ന് കേന്ദ്ര നിർദേശങ്ങളിൽ വ്യക്തമാക്കുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയാൽ മാത്രമേ ഇളവ് നിലവിൽ വരൂ.

അതേസമയം മാസ്ക് ധരിക്കേണ്ടെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. സാമൂഹ്യ അകലം ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ തുടരണമെന്ന് കേന്ദ്രം പറയുന്നു. പരിശോധനകളും ഐസൊലേഷൻ ഉൾപ്പടെയുള്ള കാര്യങ്ങളും തുടരണം. സംസ്ഥാനങ്ങൾക്ക് അയച്ച ആരോഗ്യ സെക്രട്ടറിയുടെ കത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.

]]>