Explosives – malayalees.ch https://malayalees.ch Malayalam Online News Portal Fri, 26 Feb 2021 04:13:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Explosives – malayalees.ch https://malayalees.ch 32 32 കോഴിക്കോട് റെയില്‍വെ സ്റ്റേഷനിൽ നിന്നും വൻ സ്ഫോടക വസ്തു പിടികൂടി https://malayalees.ch/a-large-explosive-device-was-seized-from-the-kozhikode-railway-station/ Fri, 26 Feb 2021 04:13:23 +0000 https://malayalees.ch/?p=40706 കോഴിക്കോട് റെയില്‍വെ സ്റ്റേഷനിൽ നിന്നും വൻ സ്ഫോടക വസ്തു പിടികൂടി. ചെന്നൈ- മംഗലാപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യാത്രക്കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് സംഭവം. സ്ഫോടക വസ്തുക്കള്‍ സീറ്റിന്‍റെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. 117 ജലാറ്റിന്‍ സ്റ്റിക്, 350 ഡിറ്റേനറ്റര്‍ എന്നിവയാണ് പിടിച്ചെടുത്തത്. പിടികൂടിയ യുവതി ചെന്നൈയില്‍ നിന്നും തലശ്ശേരിയിലേക്കായിരുന്നു ടിക്കറ്റ് എടുത്തിരുന്നത്. സംഭവത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്ന് വ്യക്തമല്ല. ട്രയിന്‍ ഇപ്പോഴും സ്റ്റേഷനില്‍ തന്നെയാണ്.

]]>