expats – malayalees.ch https://malayalees.ch Malayalam Online News Portal Sat, 29 Aug 2020 05:55:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png expats – malayalees.ch https://malayalees.ch 32 32 നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികൾക്ക് മുഴുവൻ അവകാശങ്ങളും നൽകണമെന്ന് യു.എ.ഇ https://malayalees.ch/uae-said-workers-have-their-rights/ Sat, 29 Aug 2020 05:55:06 +0000 https://malayalees.ch/?p=31019 തൊഴിലാളികളോട് നീതിപൂർവകമായി ഇന്ത്യൻ സ്ഥാപനങ്ങൾ പെരുമാറണമെന്ന് ദുബൈ ഇന്ത്യൻ കോൺസുൽ ജനറലും ആവശ്യപ്പെട്ടു

ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികൾക്ക് മുഴുവൻ അവകാശങ്ങളും നൽകണമെന്ന് യു.എ.ഇ അധികൃതർ. അവധിക്കാല വേതനം, സേവനകാലം പരിഗണിച്ചു നൽകുന്ന ബോണസ്, കുടിശിക ശമ്പളം എന്നിങ്ങനെ 3 തരം അവകാശങ്ങൾക്ക് തൊഴിലാളികൾക്ക് അർഹതയുണ്ടെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളോട് നീതിപൂർവകമായി ഇന്ത്യൻ സ്ഥാപനങ്ങൾ പെരുമാറണമെന്ന് ദുബൈ ഇന്ത്യൻ കോൺസുൽ ജനറലും ആവശ്യപ്പെട്ടു

]]>
നീറ്റ് പരീക്ഷാ തീയതിയില്‍ മാറ്റമില്ലെന്ന സുപ്രീംകോടതി വിധി പ്രവാസികളെ വലക്കുന്നു https://malayalees.ch/supreme-court-verdict-on-neet-exam-date-and-expats/ Sat, 22 Aug 2020 05:13:11 +0000 https://malayalees.ch/?p=30644 നീറ്റ് പരീക്ഷാ തീയതിയില്‍ മാറ്റമില്ലെന്ന സുപ്രീംകോടതി വിധി പ്രവാസി വിദ്യാർഥികളെയും രക്ഷിതാക്കളെയും വലക്കുന്നു. സെപ്റ്റംബർ 13നാണ് പരീക്ഷ. നാട്ടിൽ കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ മക്കളെ തനിച്ചയക്കുന്നതിന്‍റെ വിഷമത്തിലാണ് മിക്ക രക്ഷിതാക്കളും.

പരീക്ഷാ തീയതി നീട്ടുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസി കുട്ടികളും രക്ഷിതാക്കളും. എന്നാൽ സുപ്രിംകോടതി വിധിയോടെ മക്കളെ പരീക്ഷക്കള നാട്ടിലേക്ക് അയക്കാനുള്ള ഓട്ടത്തിലാണിപ്പോൾ ഭൂരിഭാഗം രക്ഷിതാക്കളും.

യു.എ.ഇയിൽ നിന്ന് മാത്രം 1135 പേരാണ് നീറ്റിന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്നു കൂടിയാകുമ്പോൾ ഏതാണ്ട് മുവായിരത്തിലേറെ വരും. ഇവരിൽ നല്ലൊരു പപങ്കും പല കാരണങ്ങളാൽ ഗൾഫിൽ തന്നെ കുടുങ്ങിയിരിക്കുകയാണ്. കീം എൻട്രൻസ് ദുബൈയിൽ വിജയകരമായി നടന്നതാണ്. എന്തുകൊണ്ട് നീറ്റും സമാനരീതിയിൽ പാടില്ലെന്നാണ് രക്ഷിതാക്കളുടെ ചോദ്യം.

രണ്ടാഴ്ചക്കാലം നാട്ടിലെ ക്വാറന്‍റൈന്‍ പൂർത്തീകരിച്ചു വേണം പ്രവാസി വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ. ഗൾഫിൽ കേന്ദ്രം വേണമെന്ന ആവശ്യം ചില രക്ഷിതാക്കൾ കേന്ദ്ര സർക്കാറിന്‍റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നത്. നീറ്റ് പരീക്ഷയുടെ അവ്യക്തതയിൽ പ്രവാസി വിദ്യാർഥികളിൽ പലരും വിദേശ സർവകലാശാലകളിൽ ചേരാൻ നിർബന്ധിതമാകുന്ന സാഹചര്യമാണുള്ളത്.

]]>
നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ റീ എന്‍ട്രി കാലാവധി നീട്ടി നല്‍കുമെന്ന് സൗദി https://malayalees.ch/saudi-arabia-will-extend-the-re-entry-period-for-expats-due-to-covid-pandemic/ Sat, 22 Aug 2020 05:10:02 +0000 https://malayalees.ch/?p=30641 നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ റീ എന്‍ട്രി കാലാവധി നീട്ടി നല്‍കുമെന്ന് സൗദി ജവാസാത്ത് വിഭാഗം അറിയിച്ചു. നാട്ടില്‍ പോകാന്‍ എക്സിറ്റ് അടിച്ച് വിമാനം ലഭിക്കാത്തത് കാരണം കാലാവധി അവസാനിക്കുന്ന എക്സിറ്റ് വിസാ കാലാവധിയും നീട്ടി നല്‍കും. വിമാന സര്‍‌വീസുകള്‍ ഉടന്‍ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് സൗദിയിലും നാട്ടിലുമുള്ള പ്രവാസികള്‍.

നാട്ടില്‍ പോയി വിമാന സര്‍വീസ് ഇല്ലാത്തത് കാരണം പലരുടേയും റീ എന്‍ട്രി വിസാ കാലാവധി അവസാനിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു ചോദ്യത്തിന് മറുപടിയായി ട്വിറ്ററില്‍ ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിലേക്ക് മടങ്ങാനുള്ള റീ എന്‍ട്രി വിസയുടെ കാലാവധി നീട്ടി നല്‍കും. ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. ഇതോടെ വിമാന സര്‍വീസ് തുടങ്ങുന്ന മുറക്ക് ആളുകള്‍ക്ക് സൗദിയിലേക്ക് തിരിച്ചെത്താം.

കമ്പനികളുടെ മുഖീം പോര്‍ട്ടല്‍ വഴിയും റീ എന്‍ട്രി നീട്ടാന്‍ സൗകര്യമുണ്ട്. നാട്ടിലേക്ക് പോകാനുള്ള എക്സിറ്റ് അടിച്ചവരുടെ വിസാ കാലാവധി അവസാനിക്കുന്നുണ്ടെങ്കില്‍ അതും നീട്ടി നല്‍കും. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം വരും ദിനങ്ങളിലുണ്ടാകും. ഇഖാമ കാലാവധി തീരുന്നവരുടെ കാര്യത്തിലും അനുഭാവ പൂര്‍ണമായ നടപടിയുണ്ടാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.

]]>
പ്രവാസികൾക്ക് കൂടി എഴുതാൻ കഴിയും വിധം പി.എസ്.സി പരീക്ഷകൾ പുനക്രമീകരിക്കണം – ഫ്രറ്റേണിറ്റി മൂവ്മെന്റ് https://malayalees.ch/fraternity-demands-reschedule-psc-exams/ Wed, 24 Jun 2020 12:22:44 +0000 https://malayalees.ch/?p=27546 ഏറെ പ്രയാസപ്പെട്ട് നാട്ടിൽ എത്തിച്ചേർന്ന ശേഷവും ക്വാറൻ്റീൻ അടക്കമുള്ള സുരക്ഷാ നടപടികൾക്കുള്ള കാലതാമസം കൂടി പരിഗണിക്കുമ്പോൾ ആഗ്രഹിച്ച പരീക്ഷ എഴുതാൻ കഴിയുമോ എന്ന ആശങ്കയിലാണ് പല ഉദ്യോഗാർത്ഥികളും

കോവിഡ് 19 മൂലം ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് കൂടി എഴുതാൻ കഴിയുന്ന രീതിയിൽ കേരള പി.എസ്.സി നടത്താനിരിക്കുന്ന പരീക്ഷകൾ പുനഃക്രമീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. നിലവിലുള്ള വിമാന സർവീസുകൾ പ്രവാസികളെ നാട്ടിലെത്തിക്കാൻ പര്യാപ്തമല്ലാത്ത സാഹചര്യത്തിൽ പ്രവാസികളായ ഉദ്യോഗാർത്ഥികൾക്ക്‌

പരീക്ഷ എഴുതാനായി നാട്ടിലേക്ക് വരാൻ കഴിയാത്ത സാഹചര്യമാണുള്ളത്. നിരവധി ഉദ്യോഗാർഥികളാണ് ഈ രീതിയിൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഏറെ പ്രയാസപ്പെട്ട് നാട്ടിൽ എത്തിച്ചേർന്ന ശേഷവും ക്വാറൻ്റീൻ അടക്കമുള്ള സുരക്ഷാ നടപടികൾക്കുള്ള കാലതാമസം കൂടി പരിഗണിക്കുമ്പോൾ ആഗ്രഹിച്ച പരീക്ഷ എഴുതാൻ കഴിയുമോ എന്ന ആശങ്കയിലാണ് പല ഉദ്യോഗാർത്ഥികളും. കോവിഡിൻ്റെ പശ്ചാത്തലത്തിൽ വ്യാപകമായ തൊഴിൽ നഷ്ട സാധ്യത കൂടി ഉള്ളതിനാൽ പ്രവാസികളെ പി എസ് സി അനുഭാവ പൂർവം പരിഗണിക്കണം. ആഗസ്റ്റ് മാസത്തോടെ പി എസ്‌ സി പരീക്ഷകൾ പുനരാരംഭിക്കുമെന്ന അറിയിപ്പ് ഉദ്യോഗാർഥികളെ ഏറെ പ്രയാസത്തിൽ ആഴ്ത്തിയിരിക്കുകയാണ്.

ഫുഡ് സേഫ്റ്റി ഓഫീസർ പോലുള്ള പരീക്ഷകൾ അഞ്ചു വർഷം കൂടുമ്പോഴാണ് എഴുതാൻ അവസരം കിട്ടുന്നത് എന്നതും പ്രായപരിധി കടന്നു പോകുമോ എന്നതും ഉദ്യോഗാർഥികളിൽ ആശങ്കയുണ്ടാക്കുന്നു.

ഈ സാഹചര്യത്തിൽ പ്രവാസികൾക്ക് കൂടി എഴുതാവുന്ന രീതിയിൽ പരീക്ഷ നീട്ടി വെക്കുകയോ ഗൾഫിൽ നിന്നും എഴുതാവുന്ന രീതിയിൽ നോർക്ക വഴി ബദൽ സംവിധാനങ്ങൾ ഒരുക്കുകയോ ചെയ്യണമെന്നും പി.എസ്.സി ചെയർമാന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

]]>
ബഹ്റൈനിൽ നിന്ന് പ്രവാസികൾക്കായി സൗജന്യ ചാർട്ടേർഡ് വിമാനപദ്ധതിയുമായി പ്രവാസി യാത്രാ മിഷൻ https://malayalees.ch/chartered-flights-from-bahrain/ Tue, 23 Jun 2020 05:00:41 +0000 https://malayalees.ch/?p=27456 ജനകീയ കൂട്ടായ്മയിലൂടെ എയർടിക്കറ്റുകൾ സമാഹരിച്ചു

നാടണയാൻ കൊതിക്കുന്ന പ്രവാസികൾക്കായി സൗജന്യ വിമാനം പറത്താനൊരുങ്ങി ബഹ്റൈനിലെ പ്രവാസി കൂട്ടായ്മ. ജോലി നഷ്ടമായും മറ്റും കടുത്ത ദുരിതം അനുഭവിക്കുന്ന പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള ദൗത്യമാണ് പ്രവാസി യാത്രാ മിഷൻ എന്ന ജനകീയ കൂട്ടായ്മ ഏറ്റെടുത്തിരിക്കുന്നത്.

സുമനസ്സുകളായ അഭ്യുദയകാംക്ഷികൾ വാഗ്ദാനം ചെയ്യുന്ന എയർ ടിക്കറ്റുകൾ ഉപയോഗിച്ചാണ് പ്രവാസികൾക്ക് സൗജന്യ യാത്രക്ക് വഴിയൊരുക്കുന്നത്. ഇതിനായുള്ള ജനകീയ എയർ ടിക്കറ്റ് ശേഖരണം വിജയകരമായി കൂട്ടായ്മ പൂർത്തിയാക്കി.

ബഹ്റൈനിലെ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന അഞ്ഞൂറോളം പേരുടെ പൊതു കൂട്ടായ്മയുടെ നേതൃത്വത്തിൽ ചാർട്ടർ ചെയ്യുന്ന വിമാനത്തിൽ 170 പേരെ കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന പ്രവാസികളെ യാത്രകാര്യങ്ങളിൽ സഹായിക്കുന്നതിന് മുമ്പാണ് മിഷന്‍റെ പേരിൽ വാട്ട്സാപ്പ് കൂട്ടായ്മക്ക് തുടക്കമിട്ടത്.

വന്ദേഭാരത് ദൗത്യത്തിലും ചാർട്ടേർഡ് വിമാനങ്ങളിലും നാട്ടിലേക്ക് പോകുന്നവർക്ക് യാത്രക്കാവശ്യമായ സഹായങ്ങൾ ചെയ്യുക, പ്രയാസങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച കൂട്ടായ്മയുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങളാണ് പരസ്പരമുള്ള ആശയവിനിമയത്തിലൂടെ ദ്രുതവേഗത്തിൽ നടക്കുന്നത്. ടിക്കറ്റിനായും മറ്റും ഗ്രൂപ്പിൽ എത്തുന്ന സഹായ അഭ്യർഥനകൾക്ക് പരിഹാരം കാണാൻ അംഗങ്ങൾ കൂട്ടായി ശ്രമിക്കുന്നു. പത്തോളം പേർക്ക് ഇതിനകം കൂട്ടായ്മയുടെ വാട്ട്സാപ്പ് ഗ്രൂപ്പ് വഴി ടിക്കറ്റുകൾ സംഘടിപ്പിച്ചു നൽകി. കൂട്ടായ ശ്രമങ്ങളിലൂടെ പ്രവാസികൾക്ക് വേണ്ടിയുള്ള നിരവധി പ്രവർത്തനങ്ങൾ ഗ്രൂപ്പ് വഴി കൂട്ടായ്മ ഏകോപിപ്പിച്ചു.

ഇത്തരം സഹായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതോടൊപ്പം ദുരിതം അനുഭവിക്കുന്നവരെ സൗജന്യമായി ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തിക്കുക എന്ന ആശയം കൂടി മിഷൻ മുന്നോട്ട് വെച്ചു. ടിക്കറ്റ് വാഗ്ദാനം ചെയ്ത് നിരവധി പേർ കൂട്ടായ്മയെ സഹായിക്കാനായി രംഗത്തെത്തി. വിമാനം ഉടൻ തന്നെ ചാർട്ടർ ചെയ്ത് ബഹ്റൈനിൽ നിന്ന് അർഹരായവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ഊർജിത ശ്രമങ്ങളാണ് നടക്കുന്നത്.

കൂട്ടായ്മയുമായി ബന്ധപ്പെടാൻ 3343 3530, 36710698, 3438 7720 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

]]>
വിദേശത്ത് നിന്ന് മടങ്ങാന്‍ കോവിഡ് പരിശോധന നിര്‍ബന്ധം: വന്ദേഭാരത് വിമാനത്തില്‍ വരുന്നവര്‍ക്കും ബാധകം https://malayalees.ch/covid-test-must-for-those-coming-in-vande-bharat-flights/ Wed, 17 Jun 2020 09:01:17 +0000 https://malayalees.ch/?p=27185 ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാര്‍ക്കൊപ്പം വന്ദേഭാരത് വിമാനത്തില്‍ വരുന്നവര്‍ക്കും പരിശോധന വേണമെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം.

പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന നിലപാടിൽ മാറ്റം വരുത്താതെ സംസ്ഥാന സർക്കാര്‍. വന്ദേഭാരത് മിഷനിലും ചാര്‍ട്ടേഡ് വിമാനത്തിലും വരുന്ന എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പിസിആര്‍ ടെസ്റ്റിന് പകരം ട്രൂ നാറ്റ് റാപ്പിഡ് പരിശോധന നടത്തിയാല്‍ മതിയെന്നാണ് തീരുമാനം.

തിരികെ വരുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനക്കെതിരെ വ്യാപക പ്രതിഷേധം ഉണ്ടായെങ്കിലും തീരുമാനത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് മന്ത്രിസഭാ തീരുമാനം. വന്ദേഭാരത് ദൗത്യമുൾപ്പെടെയുള്ള എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഇതിനായി പിസിആര്‍ പരിശോധനയക്ക് പകരം ട്രൂനാറ്റ് പരിശോധന നടത്തിയാല്‍ മതിയാകും. ഒരു മണിക്കൂറിനകം പരിശോധനാ ഫലം ലഭിക്കുന്ന ട്രൂ നാറ്റിന് 1000 രൂപ മാത്രമാണ് ചെലവെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പരിശോധന നടത്തിയില്ലെങ്കില്‍ വിമാനം തയ്യാറാക്കുന്ന സംഘടനകള്‍ ട്രൂനാറ്റ് പരിശോധനയ്ക്ക് ആവശ്യമായ ക്രമീകരണം ഒരുക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. രോഗമില്ലാത്തവരും ഉള്ളവരും ഒരു വിമാനത്തില്‍ വരുകയാണെങ്കില്‍ രോഗവ്യാപനത്തിന് സാധ്യതയുള്ളത് കൊണ്ട് പ്രവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

]]>