expatriate – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Aug 2023 04:25:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png expatriate – malayalees.ch https://malayalees.ch 32 32 ഭാര്യയെ കമ്പിപാര കൊണ്ട് തലക്കടിച്ചു കൊന്ന് പ്രവാസി; നാട്ടിലെത്തിയിട്ട് 3 ദിവസം; കൊലയ്ക്ക് കാരണം സംശയരോഗം https://malayalees.ch/expatriate-wife-was-beaten-to-death-with-a-wire-rod-sts-rz7iy2/ Fri, 11 Aug 2023 04:25:40 +0000 https://malayalees.ch/?p=85960 തൃശൂർ: തൃശൂർ ചേറൂർ കല്ലടിമൂലയിൽ ഭാര്യയെ കമ്പിപാര കൊണ്ട് തലയ്ക്കടിച്ച് കൊന്നു ഭർത്താവ് കീഴടങ്ങി. കല്ലടിമൂല സ്വദേശിനി സുലി (46) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഉണ്ണികൃഷ്ണൻ (50) വിയ്യൂർ സ്റ്റേഷനിൽ കീഴടങ്ങി. പ്രവാസിയായ ഉണ്ണികൃഷ്ണൻ മൂന്നു ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്.  ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലയ്ക്കു കാരണം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഒരു കോടിയോളം രൂപ ഇയാൾ അയച്ചു കൊടുത്തിരുന്നു.

ഈ തുക അവരുടെ കയ്യിലുണ്ടായിരുന്നില്ല. മാത്രമല്ല, കടവും ഉണ്ടായിരുന്നു. ഒറ്റപ്പെട്ട പ്രദേശത്താണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. അയൽപക്കക്കാരുമായി ബന്ധമില്ലാത്ത സാഹചര്യമായിരുന്നു. ഇവരുടെ രണ്ട് മക്കളും പുറത്താണ് പഠിക്കുന്നത്. വീട്ടിൽ ഈ സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. കൊല നടത്തിയതിന് ശേഷം ഇയാൾ സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതിന് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഉണ്ണിക്കൃഷ്ണൻ പൊലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്. 

]]>
നാല് വർഷമായി താമസം ലക്ഷദ്വീപ് സ്വദേശിനിക്കൊപ്പം; ഗൾഫിൽ മരിച്ച പ്രവാസിയുടെ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ച് കുടുംബം https://malayalees.ch/expatriate-malayali-jayakumar-dead-body-receiving-dispute/ Sat, 27 May 2023 04:28:46 +0000 https://malayalees.ch/?p=81819 നാല് വർഷമായി താമസം ലക്ഷദ്വീപ് സ്വദേശിനിക്കൊപ്പം; ഗൾഫിൽ മരിച്ച പ്രവാസിയുടെ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ച് കുടുംബം

ഏഴ് ദിവസം മുൻപാണ് ജയകുമാറിനെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ജയകുമാറിനൊപ്പം താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശിനി സഫിയ പൊലീസിൽ വിവരം അറിയിക്കുകയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തിരുന്നു. ഇന്നലെ രാത്രിയോടെ ജയകുമാറിന്റെ മൃതദേഹവുമായി സഫിയ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി.

നാല് വർഷമായി ജയകുമാറിന് ഭാര്യയുമായോ രണ്ട് കുട്ടികളുമായോ ബന്ധമില്ലാതെ ബന്ധുക്കളെല്ലാമായി അകന്ന് കഴിയുകയാണെന്നാണ് ബന്ധുക്കൾ പറയുന്നത്. അതുകൊണ്ട് തന്നെ ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ സാധിക്കില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. വിവാഹമോചനത്തിന് നോട്ടിൽ നൽകിയിരിക്കുകയായിരുന്നു ഭാര്യ. ജയകുമാർ ലക്ഷദ്വീപ് സ്വദേശിനിയുമായി 4 വർഷമായി ഒരുമിച്ചു താമസിക്കുകയാണ്.

മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ് ഭാര്യ. എൻആർഐ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും ബന്ധുക്കളും പറയുന്നു.

]]>
പ്രവാസി വോട്ടവകാശം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ https://malayalees.ch/expatriate-vote-central-government/ Fri, 07 Oct 2022 05:40:33 +0000 https://malayalees.ch/?p=69180 പ്രവാസി വോട്ടവകാശം ഉൾപ്പെടെയുള്ള പരിഷക്കരണം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്തു മാറുന്ന സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പറഞ്ഞു. തെരഞ്ഞെടുപ്പിലെ പണാധിപത്യത്തെയാണ് നിയന്ത്രിക്കേണ്ടതെന്ന് സിപിഐഎം പിബി അംഗം എ വിജയരാഘവൻ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രായോഗികത സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ വിശദമായ റിപ്പോർട്ട് നൽകണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയിട്ടുണ്ട്. മാറുന്ന കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് ആവശ്യമായ തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളിൽ കേന്ദ്രം ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു പറഞ്ഞു.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രായോഗികയെ കുറിച്ച് റിപ്പോർട്ട് നൽകണമെന്ന നിർദ്ദേശത്തെ സിപിഐഎം എതിർത്തു. രാഷ്ട്രീയ പാർട്ടികളുടെ അവകാശങ്ങൾക്ക് മുകളിലുള്ള കൈകടത്തലാണ് ഈ നിർദ്ദേശമെന്ന് സിപിഐഎം പിബി അംഗം എ വിജയരാഘവൻ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രായോഗിക സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ റിപ്പോർട്ട് നൽകണമെന്ന നിർദ്ദേശത്തിൽ കോൺഗ്രസ്, ആർ ജെ ഡി, ഡി എം കെ, തുടങ്ങിയപാർട്ടികളും എതിർപറിയിച്ചു. പ്രവാസി വോട്ടവകാശം, ഓൺലൈൻ വോട്ടിംഗ്, എക്‌സിറ്റ് -അഭിപ്രായ സർവേ എന്നിവയെ നിയന്ത്രിക്കുന്ന നിയമഭേദഗതികൾ തുടങ്ങിയ 80 ഓളം പരിഷ്‌ക്കരണ നിർദ്ദേശങ്ങളാണ് സർക്കാരിന് മുമ്പിൽ ഉള്ളത്.

ജനപ്രാധിനിധ്യ നിയമത്തിലെ ഭേദഗതിയിൽ ഉൾപ്പെടെ യുള്ള കാര്യങ്ങളിൽ ഇതിനകം തന്നെ നിരവധി ചർച്ചകൾ നടന്നു കഴിഞ്ഞു.

]]>
വാക്സിനേഷനിൽ പ്രവാസികൾക്ക് മുന്‍ഗണന നൽകി സർക്കാർ ഉത്തരവ് https://malayalees.ch/priority-for-expatriates-in-vaccination/ Fri, 28 May 2021 12:53:48 +0000 https://malayalees.ch/?p=44775 വാക്സിനേഷനിൽ പ്രവാസികൾക്കും വിദേശത്ത് പഠിക്കാൻ പോകേണ്ട വിദ്യാർഥികൾക്കും മുൻഗണന നൽകി സർക്കാർ ഉത്തരവ്. ഇതിനായി പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഡി.എം.ഒമാർ പ്രത്യേകം നൽകും. ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ വിസയും ജോബ് പെർമിറ്റും അടക്കമുള്ള രേഖകൾ ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ കോവിഷീൽഡിന് ആസ്ട്രാസെനിക എന്ന് രേഖപ്പെടുത്തുമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം, കോവിഷീൽഡ് രണ്ടാം ഡോസ് എടുക്കാനുള്ള 12 ആഴ്ച ഇടവേളയും പ്രവാസികൾക്കായി കുറച്ചു.നാലു മുതൽ ആറാഴ്ചവരെയുള്ള ഇടവേളകളിൽ പ്രവാസികൾക്ക് രണ്ടാം ഡോസ് എടുക്കാമെന്നാണ് പുതിയ നിര്‍ദേശം. ഇതോടെ പ്രവാസികൾക്ക് വാക്സിനേഷന്‍റെ പേരിലുള്ള യാത്രാ തടസം മറികടക്കാനാകും.

]]>
രേഖകളില്ലാതെ കുടുങ്ങിയവര്‍ക്ക് ഒമാന്‍ വിടാനുള്ള സമയപരിധി നീട്ടി https://malayalees.ch/time-extend-for-expatriates-who-lack-documents-to-leave/ Wed, 06 Jan 2021 04:09:42 +0000 https://malayalees.ch/?p=38107 ഒമാനിൽ മതിയായ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള പദ്ധതി മാര്‍ച്ച് 31 വരെ നീട്ടി. ഒമാന്‍ തൊഴില്‍ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

മതിയായ രേഖകളില്ലാതെ ഒമാനില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള പദ്ധതി ഡിസംബർ 31 വരെ ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പദ്ധതി മൂന്ന് മാസം കൂടി നീട്ടി നൽകിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ വിപണിയുടെ ക്രമീകരണം ലക്ഷ്യമിട്ട് സുപ്രീം കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് തൊഴിലാളികളുടെ മടക്കത്തിനായുള്ള പദ്ധതിയുടെ കാലാവധി നീട്ടി നൽകിയത്.

57,748 വിദേശികളാണ് നാടുകളിലേക്കുള്ള മടക്കത്തിന് എക്സിറ്റ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 12378 പേർ ജന്മനാടുകളിലേക്ക് മടങ്ങിയതായും ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു.

]]>
പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ https://malayalees.ch/election-commission-in-favour-of-expats-vote/ Tue, 01 Dec 2020 13:34:45 +0000 https://malayalees.ch/?p=36090 പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രവാസികൾക്ക് വോട്ട് ചെയ്യാനായി സാങ്കേതികവും ഭരണപരവുമായി സജ്ജമായെന്നും കമ്മീഷൻ കേന്ദ്ര സർക്കാരിനെ അറിയിച്ചു. കേന്ദ്ര നിയമ മന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചാൽ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മലയാളി പ്രവാസികൾക്കും വോട്ട് ചെയ്യാനാകും.

തെരഞ്ഞെടുപ്പുകളിൽ പ്രവാസി ഇന്ത്യക്കാർക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താൻ തയ്യാറാണെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമ മന്ത്രാലയത്തെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട മാർഗ രേഖയും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ടിങ് സാധ്യമാകണമെങ്കിൽ കേന്ദ്ര സർക്കാർ 1961ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തിൽ ഭേദഗതി കൊണ്ടുവരണം. ഭേദഗതിക്ക് പാർലമെന്‍റിന്‍റെ അംഗീകാരം ആവശ്യമില്ലെന്നതിനാൽ സർക്കാരിന് വേഗത്തിൽ തീരുമാനമെടുക്കാം.

കമ്മീഷൻ വിശദീകരിക്കുന്നത് അനുസരിച്ച് വിദേശത്തുള്ള ഇന്ത്യൻ പൗരൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനുള്ളിൽ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നതായി റിട്ടേണിങ് ഓഫീസറെ അറിയിക്കണം. റിട്ടേണിങ് ഓഫീസർ ബാലറ്റ് പേപ്പർ ഇമെയിലിലൂടെ വോട്ടർക്ക് അയക്കണം. ബാലറ്റ് പേപ്പർ പ്രിന്‍റ് ചെയ്തെടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം താമസിക്കുന്ന രാജ്യത്തെ ഇന്ത്യൻ എംബസി സാക്ഷ്യപത്രം കൂടി ചേർത്ത് തിരിച്ചയക്കണം. ബാലറ്റ് പേപ്പർ നേരിട്ട് അയക്കുകയാണോ എംബസിക്ക് കൈമാറുകയാണോ എന്ന കാര്യം കമ്മീഷൻ വ്യക്തമാക്കിയിട്ടില്ല.

]]>