expat died – malayalees.ch https://malayalees.ch Malayalam Online News Portal Sat, 29 Oct 2022 04:10:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png expat died – malayalees.ch https://malayalees.ch 32 32 കുവൈത്തില്‍ പ്ലംബിംഗ് ജോലിക്കിടെ പ്രവാസി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു https://malayalees.ch/expat-fell-down-from-building-died-in-kuwait/ Sat, 29 Oct 2022 04:10:01 +0000 https://malayalees.ch/?p=70387 കുവൈത്തില്‍ പ്ലംബിംഗ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി മരിച്ചു. ഇന്ത്യക്കാരനായ പ്രവാസിയാണ് മരിച്ചത്. ഉയരമുള്ള കെട്ടിടത്തില്‍ നിന്ന് വീണാണ് അപകടമുണ്ടായത്.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രവാസിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

മിന അബ്ദുള്ള പ്രദേശത്ത് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടത്തില്‍ നിന്നാണ് പ്രവാസി വീണത്. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന് പിന്നാലെ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്

]]>