expact return – malayalees.ch https://malayalees.ch Malayalam Online News Portal Fri, 26 Jun 2020 04:33:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png expact return – malayalees.ch https://malayalees.ch 32 32 പി.പി.ഇ കിറ്റ് ധരിച്ചുള്ള യാത്ര തുടങ്ങി https://malayalees.ch/expats-return-ppe-kit/ Fri, 26 Jun 2020 04:33:20 +0000 https://malayalees.ch/?p=27621 വിമാനതാവളങ്ങളിൽ വിരലടയാളം രേഖപ്പെടുത്തലുൾപ്പെടെയുള്ള യാത്രാ നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാനുളളതിനാൽ, എമിഗ്രേഷൻ നടപടികൾക്ക് ശേഷമാണ് മിക്ക യാത്രക്കാരും പി.പി.ഇ കിറ്റുകൾ ധരിച്ചത്.

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന് പകരമായി പി.പി.ഇ കിറ്റുകൾ ധരിച്ച് കൊണ്ട് കേരളത്തിലേക്ക് പ്രാവാസികളുടെ യാത്ര ആരംഭിച്ചു. ഏത് തരം പി.പി.ഇ കിറ്റുകളാണ് ധരിക്കേണ്ടതെന്ന കാര്യത്തിൽ യാത്രക്കാർ ആശയകുഴപ്പത്തിലായി.

കോവിഡ് പരിശോധന സാധ്യമല്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വിമാന യാത്രക്കാർ പി.പി.ഇ കിറ്റ് ധരിച്ചിരിക്കണമെന്ന സംസ്ഥാന സർക്കാറിന്റെ ഉത്തരവ് ഇന്ന് മുതലാണ് പ്രാബല്യത്തിലായത്. എന്നാൽ ഏത് തരം പി.പി.ഇ കിറ്റുകളാണ് ഉപയോഗിക്കേണ്ടതെന്ന കാര്യത്തിൽ വ്യക്തമായ മാർഗ്ഗ നിർദ്ദേശം ലഭിക്കാതിരുന്നത് യാത്രക്കാരെ ആശയകുഴപ്പത്തിലാക്കി. കെ.എം.സി.സി നേതാക്കൾ നോർക്ക അധികൃതരുമായി ചർച്ച നടത്തി വ്യക്തതവരുത്തിയതിന് ശേഷമാണ് ജിദ്ദയിൽ നിന്നുള്ള യാത്രക്കാർക്ക് കിറ്റുകൾ വിതരണം ചെയ്തത്. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി ചാർട്ടർ ചെയ്ത വിമാനമാണ് പുതിയ ചട്ടം പ്രാബല്യത്തിൽ വന്നതിന് ശേഷം ആദ്യമായി പുറപ്പെട്ടത്.

സൌദിയ എയർലൈൻസിൻ്റെ വിമാനത്തിൽ ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കാർക്ക് കെ.എം.സി.സി പ്രവർത്തകർ പി.പി.ഇ കിറ്റുകൾ വിതരണം ചെയ്തു.

വിമാനതാവളങ്ങളിൽ വിരലടയാളം രേഖപ്പെടുത്തലുൾപ്പെടെയുള്ള യാത്രാ നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാനുളളതിനാൽ, എമിഗ്രേഷൻ നടപടികൾക്ക് ശേഷമാണ് മിക്ക യാത്രക്കാരും പി.പി.ഇ കിറ്റുകൾ ധരിച്ചത്. സൗദിയിൽ ട്രൂനാറ്റ് ടെസ്റ്റിനും, റാപ്പിഡ് ടെസ്റ്റിനും അനുമതി നിഷേധിച്ചതോടെയാണ്, പി.പി.ഇ കിറ്റ് ധരിച്ച് വരാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയത്. യാത്രാ നടപടിക്രമങ്ങളിൽ കൂടുതൽ വ്യക്തത വന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ ചാർട്ടേഡ് വിമാനങ്ങളിലായി പ്രവാസികൾ കേരളത്തിലെത്തും.

]]>
കോവിഡ് ടെസ്റ്റില്‍ തീരുമാനമായില്ല; പ്രവാസികളുടെ മടക്കം അനിശ്ചിതത്വത്തില്‍ https://malayalees.ch/expats-return-at-crisis/ Tue, 23 Jun 2020 08:06:56 +0000 https://malayalees.ch/?p=27484 സൌദി, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ കോവിഡ് ടെസ്റ്റ് കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.

ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. സൌദി, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവാസികള്‍ക്ക് മടങ്ങാനുള്ള സമയം നാളെ അര്‍ധരാത്രി അവസാനിക്കും.

ഈ മാസം 20 മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മാത്രമേ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങാവൂ എന്നായിരുന്നു സംസ്ഥാനത്തിന്റെ നിബന്ധന. പ്രായോഗിക പ്രശ്നങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നതോടെ സംസ്ഥാനം തീരുമാനം നടപ്പാക്കുന്നത് ഈ മാസം 24 അര്‍ധരാത്രി വരെ നീട്ടി. എംബസി വഴി ടെസ്റ്റിനുള്ള സാധ്യത ആരാഞ്ഞ സാഹചര്യത്തിലാണിത്. യുഎഇയില്‍ നിന്നും നിലവിലുള്ള റാപ്പിഡ് ടെസ്റ്റ് ഉപയോഗിക്കും. ഖത്തറിലുള്ളവര്‍ക്ക് ഇസ്തിറാഹ് ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് ആണെങ്കില്‍ നാടണയാം. കുവൈത്തില്‍ വിമാനത്താവളത്തിലെ ആന്റിബോഡി ടെസ്റ്റ് പരിശോധന ഉപയോഗപ്പെടുത്താനാണ് നീക്കം.

ബഹ്റൈനും സൌദിയും ഒമാനും ട്രൂനാറ്റ് ടെസ്റ്റ് നടത്തുന്നില്ല. നാളെ അര്‍ധരാത്രി വരെയാണ് സംസ്ഥാനത്തേക്ക് പ്രവാസികള്‍ക്ക് ടെസ്റ്റില്ലാതെ മടങ്ങാനുള്ള സമയം. ഗള്‍ഫ് രാജ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും വരെ സംസ്ഥാനം തീരുമാനം നീട്ടേണ്ടി വരും. അല്ലെങ്കില്‍ ബദല്‍ മാര്‍ഗം തേടേണ്ടി വരും.

]]>
ചാർട്ടേഡ് വിമാനങ്ങൾക്ക് സംസ്ഥാനത്തിന്‍റെ മുൻ‌കൂർ അനുമതി വേണം; പുതിയ നിബന്ധനയുമായി കേന്ദ്രം https://malayalees.ch/new-condition-by-central-govt-on-chartered-flights/ Mon, 22 Jun 2020 07:38:05 +0000 https://malayalees.ch/?p=27425 ചാർട്ടേഡ് വിമാനം ഓപ്പറേറ്റ് ചെയ്യുന്നവര്‍ക്ക് അനുമതി നൽകേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നത്.

ചാർട്ടേഡ് വിമാനങ്ങൾക്ക് പുതിയ നിബന്ധന ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇനി സംസ്ഥാന സർക്കാരുകളുടെ മുൻ‌കൂർ അനുമതി വേണം. ചാർട്ടേഡ് വിമാനം ഓപ്പറേറ്റ് ചെയ്യുന്നവര്‍ക്ക് അനുമതി നൽകേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നത്.

ഇതുവരെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ചാര്‍ട്ടേഡ് വിമാന അനുമതിക്കായി കോണ്‍സുലേറ്റിനെയോ എംബസിയെയോ സമീപിച്ചാല്‍ മതിയായിരുന്നു. യാത്രക്കാരുടെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ അനുമതി ലഭിക്കുമായിരുന്നു.

പുതിയ ഉത്തരവ് പ്രകാരം സംസ്ഥാന സര്‍ക്കാരിനെയാണ് ചാര്‍ട്ടേഡ് വിമാന അനുമതിക്കായി ആദ്യം സമീപിക്കേണ്ടത്. ക്വാറന്‍റൈന്‍ ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ പരിഗണിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നാണ് ഉത്തരവ്. എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല.

]]>
കോവിഡ് ബാധിതര്‍ക്ക് വരാം, നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനെന്ന് മുഖ്യമന്ത്രി https://malayalees.ch/return-of-covid-patients-is-central-govts-duty-says-cm-pinarayi-vijayan/ Fri, 19 Jun 2020 04:26:55 +0000 https://malayalees.ch/?p=27287 രോഗികളെ കൊണ്ട് വരാനുള്ള സൌകര്യം ഒരുക്കാമെന്ന് സംസ്ഥാനം പറഞ്ഞിട്ടില്ലെന്നും പ്രത്യേക വിമാനത്തില്‍ വരുകയാണെങ്കില്‍ അവരേയും സ്വീകരിക്കുമെന്നാണ് കേരളത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി

കോവിഡ് പോസിറ്റീവ് ആയവര്‍ക്കും സംസ്ഥാനത്തേക്ക് വരാമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും രോഗികളെ നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തെ ഏല്‍പ്പിക്കുകയാണ് സര്‍ക്കാര്‍. രോഗികളെ കൊണ്ട് വരാനുള്ള സൌകര്യം ഒരുക്കാമെന്ന് സംസ്ഥാനം പറഞ്ഞിട്ടില്ലെന്നും പ്രത്യേക വിമാനത്തില്‍ വരുകയാണെങ്കില്‍ അവരേയും സ്വീകരിക്കുമെന്നാണ് കേരളത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

നാട്ടിലേക്കെത്തുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിബന്ധന കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിക്കുകയും പരിശോധനയക്ക് കേന്ദ്രം തയ്യാറാവാതായതോടെ ട്രൂനറ്റ് പരിശോധനയക്ക് സംസ്ഥാനം സര്‍ക്കാര്‍ സംവിധാനം ഒരുക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് നാട്ടിലെത്താന്‍ കഴിയുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. പോസിറ്റീവ് ആകുന്നവര്‍ കേരളത്തിലേക്ക് വരേണ്ടെന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്നതാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

എന്നാല്‍ രോഗമുള്ളവര്‍ക്കും സംസ്ഥാനത്തേക്ക് വരാമെന്ന് പറയുന്ന മുഖ്യമന്ത്രി പക്ഷെ അവരെ നാട്ടിലെത്തിക്കാനുള്ള ഉത്തരവദിത്വം കേന്ദ്രസര്‍ക്കാരിനാണെന്ന് സൂചനയും നല്‍കി. പല രാജ്യങ്ങളിലും കോവിഡ് പോസിറ്റീവ് ആകുന്നവരുടെ കാര്യത്തില്‍ നിയന്ത്രങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ രോഗികള്‍ക്ക് നാട്ടിലേക്ക് വരാന്‍ കഴിയുമോ എന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്.

]]>
സൗദിയില്‍ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി https://malayalees.ch/expat-return-covid-test/ Tue, 16 Jun 2020 04:13:59 +0000 https://malayalees.ch/?p=27129 പുതിയ തീരുമാനപ്രകാരം റിസൾട്ട് നെഗറ്റീവ് ആയാൽ മാത്രമേ കേരളത്തിലേക്ക് യാത്രാനുമതി നൽകാനാവൂവെന്ന് എംബസി അറിയിച്ചു

സൗദിയില്‍ നിന്ന് അടുത്ത ശനിയാഴ്ച മുതല്‍ ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതായി സൗദി ഇന്ത്യന്‍ എംബസി അറിയിച്ചു. കേരളത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. പുതിയ തീരുമാനപ്രകാരം റിസൾട്ട് നെഗറ്റീവ് ആയാൽ മാത്രമേ കേരളത്തിലേക്ക് യാത്രാനുമതി നൽകാനാവൂവെന്ന് എംബസി അറിയിച്ചു. കോവിഡ് ടെസ്റ്റ് കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് മാത്രമാണ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ വന്ദേഭാരത് മിഷനില്‍ വരുന്ന മലയാളികള്‍ക്ക് പുതിയ നിബന്ധന ബാധകമല്ല എന്നും എംബസി അറിയിച്ചു.

]]>