excise – malayalees.ch https://malayalees.ch Malayalam Online News Portal Wed, 29 Mar 2023 04:34:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png excise – malayalees.ch https://malayalees.ch 32 32 കഞ്ചാവ് വില്പന അന്വേഷിക്കാനെത്തിയ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്കും സംഘാംഗങ്ങൾക്കും കടന്നൽ കുത്തേറ്റു https://malayalees.ch/excise-officials-attacked-by-wasps-in-vamanapuram/ Wed, 29 Mar 2023 04:32:34 +0000 https://malayalees.ch/?p=78778 കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന പരാതി അന്വേഷിക്കാനെത്തിയ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറെയും സംഘാംഗങ്ങളെയും കടന്നൽ ആക്രമിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരത്താണ് സംഭവം. മുതുവിള അരുവിപ്പുറം പാലത്തിന് സമീപം കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വാമനപുരം എക്സൈസ് അന്വേഷണത്തിനായി എത്തിയത്.

റേഞ്ച് ഇൻസ്പെക്ടർ ജി. മോഹൻകുമാറും സംഘവും ചേർന്ന് അരുവിപ്പുറം പാലത്തിന് സമീപം പരിശോധന നടത്തുന്നതിനിടെയാണ്‌ കടന്നൽ കുത്തേറ്റത്. പാലത്തിന് സമീപം അഞ്ചു ബൈക്കുകൾ പാർക്ക് ചെയ്‌തിരിക്കുന്നതു കണ്ടു സംശയം തോന്നിയ എക്സൈസ് സംഘം ജീപ്പ് നിർത്തി പാലത്തിന് അടിയിലെത്തി പരിശോധിക്കുമ്പോഴായിരുന്നു കടന്നലുകളുടെ ആക്രമണം. ഉദ്യോഗസ്ഥർ ഉടൻ തന്നെ റോഡിലേക്ക് കയറി ഓടിയെങ്കിലും കടന്നലുകൾ പിന്തുടർന്നെത്തി കുത്തുകയായിരുന്നു.

അതുവഴി കടന്നുപോയ പല യാത്രക്കാർക്കും കടന്നൽ കുത്തേറ്റു. പരുക്കേറ്റ എക്സൈസ് ഇൻസ്‌പെക്ടർ, സിവിൽ എക്സൈസ് ഓഫീസർ ഷിജിൻ എന്നിവർ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. എക്സൈസ്സ് ഉദ്യോ​ഗസ്ഥർ സഞ്ചരിച്ച ജീപ്പിലും കടന്നലുകൾ കയറിയെങ്കിലും വാഹനം അതിവേഗം ഓടിച്ച് ഒരു കിലോമീറ്ററോളം ദൂരെ മാറ്റിയിട്ട് കടന്നലുകളുടെ തുരത്തുകയായിരുന്നു.

]]>
ഇരുതല മൂരിയുമായെത്തിയ 2 യുവാക്കളെ എക്സൈസ് പിടികൂടി; സംഭവം അമരവിള ചെക്ക്പോസ്റ്റിൽ https://malayalees.ch/excise-caught-2-youths-who-came-with-hammerhead-worm/ Fri, 13 Jan 2023 10:04:14 +0000 https://malayalees.ch/?p=74431 ഇരുതല മൂരിയുമായെത്തിയ 2 യുവാക്കളെ അമരവിള എക്സൈസ് പിടികൂടി. എയർബസിൽ ബംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ഇരുതല മൂരിയുമായാണ് യുവാക്കൾ പിടിയിലായത്. കരിക്കകം വിജിത്, പ്രാവച്ചമ്പലം വിഷ്ണു എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്. 

അമരവിള ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ ഇന്നലെ രാവിലെ 11.30നാണ് സംഭവം. യുവാക്കളെയും ഇരുതലമൂരിയേയും ഫോറസ്റ്റ് അധികൃതർക്ക് കൈമാറി. ദുർമന്ത്രവാദത്തിനാണ് രഹസ്യമായി ഇരുതല മൂരിയെ കടത്തിക്കൊണ്ടുവന്നതെന്ന് പറയുന്നു. നിരുപദ്രവകാരിയായ ഇരുതലമൂരി വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്.

വാലിന്റെ ഭാഗം ഉരുണ്ട് തലപോലിരിക്കുന്നതിനാൽ ഇവയ്ക്ക് രണ്ടുതല (ഇരുതല) യുണ്ടെന്നു തോന്നും. ഇവയെ പിടിക്കുന്നതും വിൽക്കുന്നതും കുറ്റകരമാണ്. ഇവയുടെ തലയും വാലും ഒരുപോലെ ആയതിനാൽ ആണ് ഇവക്ക് ഈ പേർ ലഭിച്ചത്. ഇരുതലമൂരി, കുരുടി എന്നീ പേരുകളിലും ഇത് കേരളത്തിന്റെ വിവിധഭാഗങ്ങളിൽ അറിയപ്പെടുന്നുണ്ട്. ചെക്ക് പോസ്റ്റ് ഇൻസ്പക്ടർ വി.എൻ. മഹേഷ്, ജയചന്ദ്രൻ, ആർ. അലക്സ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

]]>
ലഹരിക്കെണിയിൽ കുട്ടികൾ; തടയാൻ പ്രത്യേക പദ്ധതിയുമായി എക്സൈസ് https://malayalees.ch/excise-department-drugs-update/ Fri, 12 Aug 2022 04:31:35 +0000 https://malayalees.ch/?p=66293 ലഹരിക്കെനിയിൽ കുട്ടികൾ പെടുന്നത് തടയാൻ പ്രത്യേക പദ്ധതിയുമായി എക്സൈസ് വകുപ്പ്. ലഹരിക്കടത്ത് തടയാനായി സ്പെഷ്യൽ ഡ്രൈവിനു തുടക്കമിട്ടതായി കണ്ണൂർ എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണർ ടി രാകേഷ് പറഞ്ഞു. സ്കൂളുകൾ കേന്ദ്രീകരിച്ച് ക്യാമ്പയിനുകൾ ശക്തമാക്കും. കണ്ണൂർ ലഹരിക്കെണിയിൽ ഇരയായ പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ കൂടുതൽ പരിശോധന നടത്തുമെന്ന് അസിസ്റ്റൻ്റ് കമ്മീഷണർ വ്യക്തമാക്കി.

ലഹരി നൽകി സഹപാഠി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പൊലീസിനെതിരെ ഇരയായ പെൺകുട്ടിയുടെ കുടുംബം രംഗത്തുവന്നിരുന്നു. കേസ് വഴിതിരിച്ചുവിടാൻ പൊലീസ് ശ്രമിക്കുന്നു എന്ന് കുടുംബം ആരോപിച്ചു. തെളിവുകളുള്ള മൊബൈൽ ഫോൺ പരിശോധിക്കാൻ പൊലീസ് തയ്യാറായില്ല. മകളെ പൊലീസ് സ്റ്റേഷനിലേക്ക് അനാവശ്യമായി വിളിച്ചുവരുത്തി. പൊലീസ് നടപടി മകൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കിയെന്നും പെൺകുട്ടിയുടെ കുടുംബം പറഞ്ഞു. മകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.

തങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് അവർ കേസ് വലിച്ചുകൊണ്ടുവരികയാണ് എന്ന് മാതാപിതാക്കൾ പറയുന്നു. കേസിന് ആസ്പദമായ എല്ലാ തെളിവുകളും നൽകിയിട്ടുണ്ട്. മറ്റ് ഏഴ് പെൺകുട്ടികളുമായി തൻ്റെ മകൾ ബന്ധപ്പെട്ടത് പ്രതിയുടെ ഫോണിൽ നിന്നാണ് എന്നും മാതാപിതാക്കൾ പ്രതികരിച്ചു.

പ്രായപൂർത്തിയാവാത്ത ഒരു അതിജീവിതയെ പൊലീസ് സ്റ്റേഷനിലേക്ക് സാധാരണ ഗതിയിൽ വിളിച്ചുവരുത്താറില്ല. എന്നാൽ, ഇവിടെ 9ആം ക്ലാസുകാരിയായ പെൺകുട്ടിയെ മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇത് തന്നെ അസാധാരണമാണ്. കേസ് വഴിതിരിച്ചുവിടാൻ ശ്രമമുണ്ടെന്നും ആരോപണമുണ്ട്. മൊബൈൽ ഫോണുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ പൊലീസ് തയ്യാറാവുന്നില്ല. ആരോപണവിധേയരിലേക്ക് അന്വേഷണം കൊണ്ടുപോകാൻ പൊലീസ് ശ്രമം നടത്തുന്നില്ല. പരാതി നൽകിയതിനു പിന്നാലെ തനിക്ക് ഭീഷണി ഫോൺ കോൾ ലഭിച്ചിരുന്നെന്ന് പെൺകുട്ടിയുടെ പിതാവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും നടക്കുന്നില്ല എന്നും മാതാപിതാക്കൾ പ്രതികരിച്ചു.

പല പ്രായത്തിലുള്ള 11 പെൺകുട്ടികൾക്ക് ലഹരി എത്തിക്കുന്നത് പ്രായപൂർത്തിയാകാത്ത പയ്യനാണെന്ന് പീഡനത്തിന് ഇരയായ ഒമ്പതാംക്ലാസുകാരി വെളിപ്പെടുത്തിയിരുന്നു. കണ്ണൂർ സിറ്റിയിലെ ഏറ്റവും വലിയ ലഹരി ഡീലർമാരിൽ ഒരാളാണ് ഈ പയ്യനെന്ന് പെൺകുട്ടിയുടെ പിതാവ് വെളിപ്പെടുത്തുന്നു. തനിക്ക് കഞ്ചാവ് മാത്രമേ നൽകിയിട്ടുള്ളൂ എന്നും എന്നാൽ ചേച്ചിമാർക്ക് എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ് തുടങ്ങിയവ നൽകി പീഡിപ്പിക്കുന്നുണ്ടെന്നും പെൺകുട്ടി പറയുന്നു.

പലപ്പോഴും ലഹരി ഉപയോ​ഗിച്ച ശേഷം പെൺകുട്ടികളുടെ കൂടെയാണ് അവൻ രാത്രി കഴിയാറ്. പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച് ബ്ലാക്ക് മെയിൽ ചെയ്യാനായി ഉപയോ​ഗിക്കുന്നുണ്ട്. ഇത്തരത്തിൽ തന്നെക്കൊണ്ട് കഞ്ചാവ് വലിപ്പിക്കുന്ന ദൃശ്യങ്ങളും എടുത്തിട്ടുണ്ട്. ഇതിന് ശേഷമാണ് ബ്ലാക്ക്‌മെയിൽ ചെയ്യുന്നതെന്ന് പെൺകുട്ടി വെളിപ്പെടുത്തുന്നു.

]]>
മോഡലുകളുടെ മരണം; ഡി ജെ പാർട്ടികളിൽ നിരീക്ഷണം ശക്തമാക്കിഎക്സൈസ് https://malayalees.ch/models-death-excise-strengthens-surveillance-at-dj-p/ Sat, 20 Nov 2021 04:32:30 +0000 https://malayalees.ch/?p=52786 കൊച്ചിയില്‍ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പട്ട് ഡി ജെ പാർട്ടികളിൽ നിരീക്ഷണം ശക്തമാക്കിഎക്സൈസ്. കൊച്ചി നഗരത്തിലെ ഡി ജെ പാർട്ടികൾ നിരീക്ഷിച്ച് വരികയാണെന്ന് ജില്ലാ എക്സൈസ് മേധാവി അനിൽ കുമാർ 24 നോട് പറഞ്ഞു. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും. ഹോട്ടലുടമ റോയി വയലാറ്റിനെ ചോദ്യം ചെയ്യുമെന്നും ഹോട്ടലിൽ ലഹരി ഉപയോഗം നടന്നോയെന്ന് എക്സൈസ് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ‘നമ്പർ 18’ ഹോട്ടലിലെ ആഫ്റ്റർ പാർട്ടിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. പൊലീസ് ചോദ്യംചെയ്ത്‌ വിട്ടയച്ച ഷൈജു തങ്കച്ചൻ മുൻകൂർജാമ്യം തേടിയത് കേസിലുള്ള പങ്ക് പുറത്തുവരുമെന്ന് ഭയന്നിട്ടാകാമെന്നാണ് സംശയം. പൊലീസ് സമർപ്പിച്ച കസ്റ്റഡിയപേക്ഷയിൽ. ഷൈജുവിനെതിരേ പരാമർശങ്ങളൊന്നുമില്ലാതിരുന്നിട്ടും എ ന്തിനാണ് ഷൈജു മുൻകൂർ ജാമ്യാപേക്ഷ തേടിയതെന്നാണ് അന്വേഷിക്കുന്നത്.

മോഡലുകളുടെ വാഹനം പിന്തുടരുകയും അപകടത്തിനുശേഷം മിനിറ്റുകൾക്കുള്ളിൽ സംഭവസ്ഥലത്തെത്തുകയും ചെയ്തയാളാണ് ഷൈജു. ഒക്ടോബർ 31-ന് ഹോട്ടൽ നമ്പർ 18-ൽ നടന്ന ഡി.ജെ. പാർട്ടിക്ക്‌ ശേഷമുള്ള ആഫ്റ്റർ പാർട്ടിയിലേക്ക് മോഡലുകളെ അയാൾ ക്ഷണിച്ചിരുന്നോ എന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കും.

]]>
കാക്കനാട് നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസ് എക്സൈസ് അട്ടിമറിച്ചു https://malayalees.ch/excise-sabotages-drug-case-from-kakkanad/ Tue, 24 Aug 2021 07:46:57 +0000 https://malayalees.ch/?p=48526 കൊച്ചി കാക്കനാട് നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസ് എക്സൈസ് അട്ടിമറിച്ചു. ഒരു കിലോ 86 ഗ്രാം എംഡിഎംഎയായിരുന്നു പിടിച്ചെടുത്തത്. എന്നാൽ പ്രതികളുടെ പേരിൽ രേഖപ്പെടുത്തിയത് 86 ഗ്രാം എംഡിഎംഎ മാത്രമാണ്. ഉടമസ്ഥനില്ലാത്ത ബാഗില്‍ നിന്നാണ് ഒരു കിലോ എംഡിഎംഎ കണ്ടെത്തിയതെന്നാണ് മഹസര്‍. ബാഗ് കണ്ടെത്തിയതില്‍ പ്രതികളില്ലെന്ന പേരില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ തയ്യാറാക്കുകയും ചെയ്തു.

കാക്കനാട്ടെ ഫ്ലാറ്റില്‍ നിന്ന് കഴിഞ്ഞ വ്യാഴം പുലര്‍ച്ചെയാണ് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കം അഞ്ചുപേര്‍ പിടിയിലായത്. ഇവരില്‍ നിന്ന് 86 ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു. പിന്നീട് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്നും ബാഗില്‍ നിന്ന് ഒരുകിലോയിലധികം എംഡിഎംഎ കൂടി പിടിച്ചു.

എന്നാല്‍ ഏതോ ഒരു വഴിപോക്കന്‍ നല്‍കിയ വിവരമനുസരിച്ചാണ് പ്രതികള്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് ഒരു കിലോ എം‍‍ഡിഎംഎ അടങ്ങിയ ബാഗ് കണ്ടെത്തിയെന്ന് മഹസറില്‍ ചേര്‍ത്തു. ഉടമസ്ഥനില്ലാത്ത ബാഗാണ് കണ്ടെടുത്തെന്നും ഇത് പ്രതികളുടേതായിരിക്കാമെന്ന് ഉറപ്പില്ലെന്നാണ് സാക്ഷിമൊഴിയെന്നുമാണ് രേഖകളിലുള്ളത്. ബാഗ് കണ്ടെടുത്തതില്‍ പ്രതികളില്ലാതെ പ്രത്യേകം കേസെടുത്തു. ഇതോടെ 86 ഗ്രാം എംഡിഎംഎ കണ്ടെടുത്തതിന് മാത്രമാണ് 5 പേര്‍ക്കെതിരെ കേസ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവതിയെ തെളിവുണ്ടായിട്ടും ചോദ്യം പോലും ചെയ്യാതെ വിട്ടയച്ചതായും ആക്ഷേപമുണ്ട്.

സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്‍റ സ്ക്വാഡും കസ്റ്റംസ് പ്രി‍വന്‍റീവും ചേര്‍ന്നാണ് ഈ കേസിലെ പ്രതികളെ പിടികൂടിയത്. . സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡിന് ലഹരിമരുന്ന് പിടിച്ചതില്‍ കേസെടുക്കാന്‍ അധികാരമില്ലാത്തതിനാല്‍ കേസ് ജില്ലയിലെ എക്സൈസ് എന്‍റഫോഴ്സ്മെ‍ന്‍റ് ആന്‍ഡ് ആന്‍റി നര്‍ക്കോട്ടിക് വിഭാഗത്തെ ഏല്‍പിക്കുകയായിരുന്നു. ഇവര്‍ കേസ് അട്ടിമറിച്ചെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. ഇതെ തുടര്‍ന്ന് രഹസ്യാന്വോഷണ വിഭാഗം ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.

]]>
സംസ്ഥാനത്ത് ബാറുകൾ തുറക്കണമെന്ന് എക്സൈസ് വകുപ്പ് https://malayalees.ch/bar-reopen-recommendation-by-excise/ Tue, 29 Sep 2020 12:37:43 +0000 https://malayalees.ch/?p=32503 ബാറുകൾ തുറക്കണമെന്ന ആവശ്യം ശക്തമാക്കി എക്സൈസ് വകുപ്പ്. ഇതര സംസ്ഥാനങ്ങളില്‍ സ്വീകരിച്ച നടപടികളടക്കം ചൂണ്ടികാട്ടിയാണ് എക്സൈസ് വകുപ്പിന്റെ നീക്കം. എന്നാല്‍ എല്ലാ സാഹചര്യങ്ങളും പരിശോധിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍.

നിലവില്‍ ബാറുകളിലും ബീയര്‍ പാര്‍ലറുകളിലും പ്രത്യേക കൗണ്ടര്‍ വഴി പാഴ്സല്‍ വില്‍പന മാത്രമാണുള്ളത്. അതിനായി ബെവ്കോ ആപ്പില്‍ ബുക്ക് ചെയ്യണം. ലൈസന്‍സ് ഫീസ് ഇനത്തില്‍ വന്‍ തുക നല്‍കുന്ന തങ്ങള്‍ക്ക് ഇതു വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതായി ബാര്‍ ഹോട്ടല്‍ ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നതു പോലെ കേരളത്തിലും തുറക്കണമെന്നാവശ്യപ്പെട്ടു സംഘടന നിവേദനവും നല്‍കി.

പഞ്ചാബ്, ബംഗാള്‍, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്ന പശ്ചാത്തലത്തില്‍ കേരളത്തിലും തുറക്കാമെന്നാണ് എക്സൈസ് കമ്മിഷണറുടെ ശുപാര്‍ശ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള നിര്‍ദേശമാവും പുറപ്പെടുവിക്കുകയെന്നാണു സൂചന. സംസ്ഥാനത്ത് 596 ബാറുകളും 350 ബിയര്‍ വൈന്‍ പാര്‍ലറുകളുമുണ്ടെന്നാണ് കണക്ക്. ബാറുകള്‍ തുറന്നാല്‍ പാഴ്സല്‍ വില്‍പന അവസാനിപ്പിക്കും. രാവിലെ 9 മുതല്‍ രാത്രി 9 വരെയാകും പ്രവര്‍ത്തന സമയം. നിശ്ചിത അകലത്തില്‍ കസേരകള്‍ ഇടണമെന്നും ഒരു മേശയില്‍ 2 പേര്‍ മാത്രമേ പാടുള്ളൂവെന്നും നിര്‍ദേശം നല്‍കും.

]]>