Excise Department of Kerala – malayalees.ch https://malayalees.ch Malayalam Online News Portal Wed, 28 Oct 2020 09:04:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Excise Department of Kerala – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ ആലോചന; പ്രോട്ടാകോള്‍ തയ്യാറാക്കി എക്സൈസ് വകുപ്പ് https://malayalees.ch/bar-may-be-open/ Wed, 28 Oct 2020 09:04:28 +0000 https://malayalees.ch/?p=34038 സംസ്ഥാനത്തെ ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ അനുമതി നല്‍കുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ബാറുകള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോകാള്‍ എക്സൈസ് വകുപ്പ് തയ്യാറാക്കി. മുഖ്യമന്ത്രിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വിജ്‍ഞാപനം അടുത്ത മാസം ആദ്യം വരുന്നതിന് മുന്‍പ് ബാറുകള്‍ തുറക്കണമെന്നാണ് എക്സൈസ് വകുപ്പിന്‍റെ ശിപാര്‍ശ. വിജ്ഞാപനം വന്നാല്‍ ഡിസംബര്‍ അവസാനം മാത്രമേ ബാറുകള്‍ തുറക്കാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ ബാറുകളില്‍ പാലിക്കേണ്ട കോവിഡ് പ്രോട്ടോകാള്‍ എകൈസ്സ് വകുപ്പ് തയ്യാറാക്കി. ഒരു മേശക്കിരുവശവും അകലം പാലിച്ച് രണ്ട് പേര്‍ക്ക് മാത്രമേ ഇരിക്കാന്‍ അനുവാദം ഉണ്ടാകു.ഭക്ഷണം പങ്ക് വച്ച് കഴിക്കാന്‍ അനുവദിക്കില്ല. വെയ്റ്റര്‍മാര്‍ മാസ്കും കയ്യുറയും ധരിക്കണം. ബാറുകള്‍ തുറക്കണമെന്ന ശിപാര്‍ശ നേരത്തെയും എക്സൈസ് വകുപ്പ് തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായത് കൊണ്ട് ബാറുകള്‍ തുറക്കേണ്ടതില്ലെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചു.വീണ്ടും എക്സൈസ് വകുപ്പിന്‍റെ ശുപാര്‍ശ മുഖ്യമന്ത്രിക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ തുറന്നത് പോലെ ഇവിടേയും അനുമതി നല്‍കണമെന്ന ആവശ്യം ബാറുടമകള്‍ ഉന്നയിച്ചിരിന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത് കൊണ്ട് ചിലപ്പോള്‍ അടുത്ത മാസം ആദ്യം ബാറുകള്‍ തുറന്നേക്കും.

]]>
സംസ്ഥാനത്ത് ബാറുകൾ തുറക്കണമെന്ന് എക്സൈസ് വകുപ്പ് https://malayalees.ch/bar-reopen-recommendation-by-excise/ Tue, 29 Sep 2020 12:37:43 +0000 https://malayalees.ch/?p=32503 ബാറുകൾ തുറക്കണമെന്ന ആവശ്യം ശക്തമാക്കി എക്സൈസ് വകുപ്പ്. ഇതര സംസ്ഥാനങ്ങളില്‍ സ്വീകരിച്ച നടപടികളടക്കം ചൂണ്ടികാട്ടിയാണ് എക്സൈസ് വകുപ്പിന്റെ നീക്കം. എന്നാല്‍ എല്ലാ സാഹചര്യങ്ങളും പരിശോധിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍.

നിലവില്‍ ബാറുകളിലും ബീയര്‍ പാര്‍ലറുകളിലും പ്രത്യേക കൗണ്ടര്‍ വഴി പാഴ്സല്‍ വില്‍പന മാത്രമാണുള്ളത്. അതിനായി ബെവ്കോ ആപ്പില്‍ ബുക്ക് ചെയ്യണം. ലൈസന്‍സ് ഫീസ് ഇനത്തില്‍ വന്‍ തുക നല്‍കുന്ന തങ്ങള്‍ക്ക് ഇതു വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതായി ബാര്‍ ഹോട്ടല്‍ ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നതു പോലെ കേരളത്തിലും തുറക്കണമെന്നാവശ്യപ്പെട്ടു സംഘടന നിവേദനവും നല്‍കി.

പഞ്ചാബ്, ബംഗാള്‍, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്ന പശ്ചാത്തലത്തില്‍ കേരളത്തിലും തുറക്കാമെന്നാണ് എക്സൈസ് കമ്മിഷണറുടെ ശുപാര്‍ശ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള നിര്‍ദേശമാവും പുറപ്പെടുവിക്കുകയെന്നാണു സൂചന. സംസ്ഥാനത്ത് 596 ബാറുകളും 350 ബിയര്‍ വൈന്‍ പാര്‍ലറുകളുമുണ്ടെന്നാണ് കണക്ക്. ബാറുകള്‍ തുറന്നാല്‍ പാഴ്സല്‍ വില്‍പന അവസാനിപ്പിക്കും. രാവിലെ 9 മുതല്‍ രാത്രി 9 വരെയാകും പ്രവര്‍ത്തന സമയം. നിശ്ചിത അകലത്തില്‍ കസേരകള്‍ ഇടണമെന്നും ഒരു മേശയില്‍ 2 പേര്‍ മാത്രമേ പാടുള്ളൂവെന്നും നിര്‍ദേശം നല്‍കും.

]]>