exams – malayalees.ch https://malayalees.ch Malayalam Online News Portal Mon, 17 Jan 2022 04:15:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png exams – malayalees.ch https://malayalees.ch 32 32 കൊവിഡ് ക്ലസ്റ്റർ രൂപപെട്ട സി ഇ ടി എഞ്ചിനീയറിംഗ് കോളജിൽ പരീക്ഷ; പ്രതിഷേധവുമായി വിദ്യാർത്ഥികൾ https://malayalees.ch/covid-diffusion-cet-college-conduct-exams-closed-ivanios-college/ Mon, 17 Jan 2022 04:15:00 +0000 https://malayalees.ch/?p=55589 കൊവിഡ് ക്ലസ്റ്റർ രൂപപെട്ടതിനെ തുടർന്ന് അടച്ച തിരുവനന്തപുരം സി ഇ ടി എഞ്ചിനീയറിംഗ് കോളജിൽ പരീക്ഷ നടത്തനൊരുങ്ങുന്നതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. എം സി എ അഞ്ചാം സെമസ്‌റ്റർ പരീക്ഷയാണ് നാളെ നടക്കുന്നത്.

59 വിദ്യാർത്ഥികളാണ് ഈ പരീക്ഷ എഴുതാനുള്ളത്. ഈ കൂട്ടത്തിൽ ഒരു വിദ്യാർത്ഥി നേരത്തെ കൊവിഡ് പോസിറ്റീവ് ആയിരുന്നു, പലർക്കും രോഗ ലക്ഷണമുണ്ടെന്നും പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

കേരള സാങ്കേതിക സർവകലാശാലയുമായി വിദ്യാർത്ഥികൾ ബന്ധപ്പെട്ടിരുന്നു അവിടെ ചേർന്ന യോഗത്തിൽ പരീക്ഷകളിൽ മാറ്റമില്ല എന്നാണ് അധികൃതർ അറിയിച്ചത്. കൊവിഡ് ക്ലസ്റ്റർ രൂപപെട്ടതിനെ തുടർന്ന് അടച്ചതാണ് തിരുവനന്തപുരം സി ഇ ടി എഞ്ചിനീയറിംഗ് കോളജ്. 100 ലധികം വിദ്യാർത്ഥികൾക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു തുടർന്നാണ് കോളജ് അടച്ചത്.

അതിനിടെ 40 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാര്‍ ഇവാനിയോസ് കോളജ് അടച്ചു. മാര്‍ ഇവാനിയോസ് കോളജില്‍ 31ാം തീയതി വരെ ഓണ്‍ലൈനായി ക്ലാസുകള്‍ തുടരുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഒന്ന്, മൂന്ന് സെമസ്റ്ററുകളുടെ ഇന്റേണല്‍ പരീക്ഷകളും, 25ാം തീയതി നടത്താനിരുന്ന കോളജ് തെരഞ്ഞെടുപ്പും മാറ്റി വെച്ചിട്ടുണ്ട്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുളളത് തിരുവനന്തപുരം ജില്ലയിലും എറണാകുളം ജില്ലയിലുമാണ്. ഇന്ന് തിരുവനന്തപുരത്ത് 3917, എറണാകുളം 3204 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

]]>
മുൻ നിശ്ചയിച്ച തീയതികളിൽ പരീക്ഷകൾ നടക്കും; എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മാറ്റമില്ല; മന്ത്രി വി ശിവൻകുട്ടി https://malayalees.ch/no-change-in-sslc-plus-two-exams-says-minister-v-sivankutty/ Sat, 15 Jan 2022 04:03:29 +0000 https://malayalees.ch/?p=55525 സംസ്ഥാനത്തെ എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷകൾ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എസ് എസ് എൽ സി പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചതായി മന്ത്രി അറിയിച്ചു. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് ഓൺലൈനായി നടത്തും. നിയന്ത്രണം അൺ എയ്ഡഡ് സ്കൂളുകൾക്കും സി ബി എസ് സി സ്കൂളുകൾക്കും ബാധകം.

പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ നടത്താനാണ് നിലവിലെ തീരുമാനമെന്നും 10,11,12 ക്ലാസുകൾ സ്കൂളുകളിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ ഇപ്പോഴുള്ള കൊവിഡ് മാർഗരേഖാ നിർദേശങ്ങൾ പരിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു.

തിങ്കളാഴ്ച ഉന്നതതല യോഗം ചേർന്ന് 10,11,12 ക്ലാസുകൾക്ക് വേണ്ട കൊവിഡ് മുൻകരുതൽ നിർദ്ദേശങ്ങളും ഇനി സ്‌കൂൾ തുറക്കുമ്പോൾ വേണ്ട തയാറെടുപ്പുകളും ചർച്ച ചെയ്യും.

‘വിദ്യാർത്ഥികൾക്ക് കൊവിഡ്, ഒമിക്രോൺ രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലായാണ് ക്ലാസുകൾ ഓൺലൈനാക്കുന്നത്. വിക്റ്റേഴ്സ് ചാനൽ വഴി ഓൺലൈൻ, ഡിജിറ്റൽ ക്ലാസുകൾ പുതിയ ടൈംബിളനുസരിച്ച് നടത്തും. ഇതിനായി ടൈം ടേബിൾ പുനക്രമീകരിക്കും. വിദ്യാർത്ഥികൾക്ക് രോഗം ബാധിച്ച ശേഷം സ്കൂളുകൾ അടക്കുന്നതിനേക്കാൾ നന്നത് അവർക്ക് രോഗം വരാതെ നോക്കുകയാണ്.

അൺ എയ്ഡഡ്, സിബിഎസ് ഇ ഉൾപ്പെടെയുള്ള കേരളത്തിലെ എല്ലാ മേഖലകൾക്കും സ്കൂളുകൾ അടക്കുന്നത് ബാധകമാണ്. സ്‌കൂൾ അടയ്ക്കേണ്ട എന്ന നിർദേശം വിദഗ്ധരിൽ പലരും മുന്നോട്ട് വെച്ചു’. എന്നാൽ ഒരു പരീക്ഷണത്തിന് ഇല്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി വിശദീകരിച്ചു. വിദ്യാർഥികളുടെ വാക്സിനേഷൻ പകുതിയോളം പൂർത്തിയായി. മറ്റുകുട്ടികൾക്കും സ്കൂളുകളിൽ വെച്ച് തന്നെ വളരെ വേഗത്തിൽ വാക്‌സിൻ നൽകുമെന്നും’ മന്ത്രി അറിയിച്ചു.

]]>