examinations – malayalees.ch https://malayalees.ch Malayalam Online News Portal Tue, 03 May 2022 04:23:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png examinations – malayalees.ch https://malayalees.ch 32 32 പ്ലസ്ടു കെമിസ്ട്രി ഉത്തരസൂചിക ഇന്ന് പുനഃപരിശോധിക്കും; നാളെ മൂല്യനിര്‍ണയം പുനരാരംഭിക്കും https://malayalees.ch/plus-two-chemistry-exam-revaluation-2/ Tue, 03 May 2022 04:23:47 +0000 https://malayalees.ch/?p=61154 പ്ലസ്ടു കെമിസ്ട്രി പരീക്ഷാ ഉത്തര സൂചിക പുനഃപരിശോധന ഇന്ന്. രാവിലെ പത്ത് മണിക്ക് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ വച്ചാണ് പരിശോധന നടത്തുന്നത്. ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളജ് അധ്യാപകരും 12 ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഉള്‍പ്പെട്ട വിദഗ്ദ സമിതിയാകും പരിശോധന നടത്തുക.

വിദഗ്ധ സമിതി രണ്ട് ഉത്തര സൂചികകളും പരിശോധിച്ച ശേഷം പുതിയ ഉത്തര സൂചിക തയ്യാറാക്കും. ഇത് പ്രകാരം നാളെ മൂല്യ നിര്‍ണയം പുനരാരംഭിക്കാനാണ് ആലോചിക്കുന്നത്. 28,000 പേപ്പറുകള്‍ ഇതുവരെ നോക്കി. ഇവയും പുതിയ സ്‌കീമിന്റെ അടിസ്ഥാനത്തില്‍ പുനര്‍ മൂല്യനിര്‍ണയം നടത്തും.

പരീക്ഷാ മൂല്യനിര്‍ണയം ബഹിഷ്‌കരിച്ച അധ്യാപകര്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്നലെ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. പരീക്ഷ അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണ്. വിദ്യാര്‍ത്ഥികളെ മറയാക്കി അധ്യാപകര്‍ നടത്തുന്നത് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനമാണ്. കെമിസ്ട്രി അധ്യാപകര്‍ മാത്രമാണ് മൂല്യനിര്‍ണയ ബഹിഷ്‌കരണത്തിലേക്ക് നീങ്ങിയതെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഉത്തര സൂചിക പുനപരിശോധിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് എഎച്ച്എസ്ടിഎ രംഗത്തെത്തി. അര്‍ഹമായ മാര്‍ക്ക് ലഭിക്കുന്നതിനാവശ്യമായ രീതിയില്‍ പുതിയ ഉത്തരസൂചിക പുറത്തിറക്കണമെന്ന നിര്‍ദേശം എഎച്ച്എസ്ടിഎ മുന്നോട്ടുവച്ചിട്ടുണ്ട്. അധ്യാപകര്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്നും എഎച്ച്എസ്ടിഎ ആവശ്യപ്പെട്ടു.

]]>
കേരള, മഹാത്മാഗാന്ധി സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ തടഞ്ഞ് ഹൈക്കോടതി https://malayalees.ch/high-court-stays-examinations-in-kerala/ Sat, 29 Jan 2022 04:21:46 +0000 https://malayalees.ch/?p=56201 കേരള, മഹാത്മാഗാന്ധി സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു. കൊവിഡ് ബാധ ചൂണ്ടിക്കാട്ടിയുള്ള എൻഎസ്എസിൻ്റെ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. മതിയായ അധ്യാപകർ ഇല്ലെന്നും പരീക്ഷ മൂലം രോഗബാധ കൂടുന്നെന്നായിരുന്നു എൻ എസ് എസ് ഹർജി. കോടതി ഉത്തരവിന് പിന്നാലെ എം ജി സർവകലാശാല പരീക്ഷകൾ മാറ്റി.

മഹാത്മാഗാന്ധി സർവ്വകലാശാല ഫെബ്രുവരി എട്ട് വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി വൈസ് ചാൻസലർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും.

അതേസമയം, കൊവിഡ് തീവ്ര വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കണ്ണൂരിൽ ജില്ല കളക്ടറുടെ നിർദേശം പോലും മറികടന്ന് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടത്തി കണ്ണൂർ സർവകലാശാല.

ജില്ല ബി കാറ്റഗറിയിലാണ് വലിയ തോതിലുള്ള കൊവിഡ് വ്യാപനം ജില്ലയിലുണ്ട്. ഇന്നലെ ജില്ലയിൽ ഏറ്റവും ഉയർന്ന പ്രതിദിന ടി പി ആർ നിരക്ക് രേഖപ്പെടുത്തിയ ദിവസമായിരുന്നു. ഇന്നലെയാണ് ബി കാറ്റഗറിയിലേക്ക് മാറ്റിയത്.

അതിനിടയിലാണ് വിദ്യാർത്ഥി യൂണിയൻ തെരെഞ്ഞെടുപ്പ് സർവകലാശാല നിശ്ചയിച്ചിരുന്നത്. അത് മാറ്റിവയ്ക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. സിന്ഡിക്കേറ്റ് കളക്ടറുടെ കത്ത് അവഗണിച്ച് തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുകയായിരുന്നു. എല്ലാ അഫ്‌ലിയേറ്റഡ്‌ കോളജുകളിലെയും ഫലം പുറത്ത് വന്നിട്ടുണ്ട്.

95% കൊവിഡ് കേസുകളിൽ ജില്ലയിൽ വർധനവുണ്ട്. കളക്ടർ തന്നെ വിസിക്ക് നൽകിയ കത്തിൽ പറയുന്നത് ജില്ല ബി കാറ്റഗറിയാണ് തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കണെമന്നതായിരുന്നു, അതെല്ലാം അവഗണിച്ച് തെരെഞ്ഞെടുപ്പ് നടത്തി, എന്നാൽ അതിന് ശേഷവും മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ചുകൊണ്ടാണ് വിജയാഘോഷം നടന്നത്.

ജില്ലയിൽ പൊതുപരിപാടികൾ നിരോധിച്ചുകൊണ്ട് കളക്ടർ ഇറക്കിയ ഉത്തരവ് ഇപ്പോഴും നിലനിക്കുന്നുണ്ട്, വിവാഹ മരണാന്തര ചടങ്ങുകളിൽ മാത്രം പങ്കെടുക്കാവുന്നത് 20 പേർ മാത്രമാണ്, നിയന്ത്രണം ഇപ്പോഴും ജില്ലയിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിജയാഘോഷം.

]]>