exam result – malayalees.ch https://malayalees.ch Malayalam Online News Portal Tue, 23 May 2023 11:59:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png exam result – malayalees.ch https://malayalees.ch 32 32 സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; മലയാളിയായ ഗഹന നവ്യ ജെയിംസിന് ആറാം റാങ്ക് https://malayalees.ch/civil-service-exam-result/ Tue, 23 May 2023 11:53:44 +0000 https://malayalees.ch/?p=81623 2022 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ നാല് റാങ്കുകൾ പെൺകുട്ടികൾക്കാണ്. ഇഷിത കിഷോർ ഒന്നാം റാങ്ക് സ്വന്തമാക്കി. ഗരിമ ലോഹിയക്കാണ് രണ്ടാം റാങ്ക്. മലയാളി വിദ്യാർത്ഥിനി ഗഹന നവ്യ ജെയിംസ് ആറാം റാങ്ക് സ്വന്തമാക്കി. കോട്ടയം പാല സ്വദേശിനിയാണ്. മലയാളിയായ ആര്യ വിഎം 36ആം റാങ്കും അനൂപ് ദാസ് 38ആം റാങ്കും സ്വന്തമാക്കി. ആദ്യ 50 റാങ്കുകളിൽ 3 മലയാളികളാണ് ഉൾപ്പെട്ടിരിക്കുന്നത്.

സിവിൽ സർവീസ് പരീക്ഷ പാസായ 933 പേരുടെ പട്ടികയാണ് യുപിഎസ് സി പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തിൽ 345 പേരാണ് യോഗ്യത നേടിയത്.

]]>
പ്ലസ്ടു കെമിസ്ട്രി പരീക്ഷാ ഉത്തരസൂചിക പുതുക്കി; മൂല്യനിര്‍ണയം ഇന്നുമുതല്‍ https://malayalees.ch/plus-two-chemistry-exam-evaluation/ Wed, 04 May 2022 04:20:44 +0000 https://malayalees.ch/?p=61219 പുതുക്കിയ ഉത്തര സൂചികയുടെ അടിസ്ഥാനത്തില്‍ ഇന്നു മുതല്‍ പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയം പുനഃരാരംഭിക്കും. ഇന്നലെയാണ് പുതുക്കിയ ഉത്തര സൂചിക വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. ഇന്ന്് രാവിലെ ഉത്തരസൂചിക അധ്യാപകര്‍ക്ക് പരിചയപ്പെടുത്തും. ഇതുവരെ മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകളും പുതുക്കിയ സൂചിക അനുസരിച്ച് വീണ്ടും മൂല്യനിര്‍ണയം നടത്തും.

സംസ്ഥാന വ്യാപകമായുള്ള അധ്യാപകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ചോദ്യകര്‍ത്താവിന്റെയും വിദഗ്ധ സമിതിയുടെയും ഉത്തര സൂചിക പുനഃരാരംഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധരായ 15 അധ്യാപകരെ ഉള്‍പ്പെടുത്തിയാണ് ഉത്തര സൂചികയിലെ അപാകതകള്‍ പരിഹരിച്ചത്. പുതിയ ഉത്തര സൂചിക ഇന്നയെല പുറത്തിറക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ മൂല്യനിര്‍ണയം പുനഃരാരംഭിക്കും.

എല്ലാ അധ്യാപകരും മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാവിലത്തെ സെഷനില്‍ ഉത്തരസൂചിക അധ്യാപകര്‍ക്ക് പരിചയപ്പെടുത്തും. മൂല്യനിര്‍ണയം പുതിയ ഉത്തര സൂചികയുടെ അടിസ്ഥാനത്തിലായിരിക്കും. ഇതുവരെ മൂല്യനിര്‍ണയം നടത്തിയ 28000 ഉത്തര പേപ്പറുകള്‍ പുതുക്കിയ ഉത്തരസൂചികയുടെ അടിസ്ഥാനത്തില്‍ വീണ്ടും മൂല്യനിര്‍ണയം നടത്തുമെന്നാണ് സൂചന. ഇതില്‍ വിശദമായ സര്‍ക്കുലര്‍ വിദ്യാഭ്യാസ വകുപ്പ് പിന്നീട് പുറത്തിറക്കും. പ്രതിഷേധത്തിന്റെ ഭാഗമായി മൂല്യനിര്‍ണയത്തില്‍ നിന്നും വിട്ടു നിന്ന അധ്യാപകര്‍ ഇന്ന് മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുക്കും.

]]>
പ്ലസ് വൺ, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് https://malayalees.ch/plus-one-exam-result-today/ Sat, 27 Nov 2021 04:06:53 +0000 https://malayalees.ch/?p=53114 ഒന്നാം വർഷ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെയും പിആർഡിയുടേയും വെബ്‌സൈറ്റുകളിൽ ഫലം പ്രസിദ്ധീകരിക്കും.

4.2 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. സുപ്രിംകോടതി വരെ നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷം സെപ്റ്റംബർ 24 നാണ് പരീക്ഷ തുടങ്ങിയത്.

ഫല പ്രസിദ്ധീകരണത്തിന് ശേഷം ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധന, പുനർമൂല്യ നിർണയം എന്നിവയ്ക്ക് ഫീസടയ്ക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. ഡിസംബർ രണ്ടാണ് അപേക്ഷകൾ നൽകേണ്ട അവസാന തീയതി.

]]>