European union – malayalees.ch https://malayalees.ch Malayalam Online News Portal Tue, 31 Jan 2023 04:23:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png European union – malayalees.ch https://malayalees.ch 32 32 ബ്രസൽസിലെ മെട്രോ സ്റ്റേഷനിൽ മൂന്ന് പേർക്ക് കുത്തേറ്റു https://malayalees.ch/three-injured-in-knife-attack-near-eu-brussels-headquarters/ Tue, 31 Jan 2023 04:22:52 +0000 https://malayalees.ch/?p=75357 ബ്രസൽസിലെ യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തിന് സമീപം ആക്രമണം. തിങ്കളാഴ്ച ഷുമാൻ മെട്രോ സ്റ്റേഷനിലുണ്ടായ ആക്രമണം ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംഭവസ്ഥലത്ത് വച്ച് തന്നെ 30 വയസ്സുള്ള അക്രമിയെ ബെൽജിയം പൊലീസ് അറസ്റ്റ് ചെയ്തു.

വൈകുന്നേരം ആറ് മണിയോടെ തിരക്കേറിയ സമയത്താണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ തീവ്രവാദ ബന്ധമില്ലെന്ന് ബ്രസൽസ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കുറ്റവാളിയെ ദ്രുതഗതിയിൽ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയെ ബ്രസൽസ് മേയർ ഫിലിപ്പ് ക്ലോസ് പ്രശംസിച്ചു.

]]>
കൊവിഡ് ഗുളികയ്ക്ക് അംഗീകാരം നൽകി യൂറോപ്യൻ യൂണിയൻ മെഡിക്കൽ ബോഡി https://malayalees.ch/european-union-medical-body-approves-pfizer-covid-pill/ Fri, 17 Dec 2021 04:20:38 +0000 https://malayalees.ch/?p=54181 ഫൈസറിൻ്റെ കൊവിഡ് ഗുളികയ്ക്ക് അംഗീകാരം നൽകി യൂറോപ്യൻ യൂണിയൻ മെഡിക്കൽ ബോഡി. ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. ഗുളിക ഉപയോഗിച്ചാൽ ആശുപത്രി വാസവും മരണവും 90 ശതമാനം വരെ കുറയ്ക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. (European Pfizer Covid Pill)

അതിസാരം, രുചി അറിയുന്നതിൽ ബുദ്ധിമുട്ട്, ഛർദ്ദിൽ എന്നിവകളാണ് ഗുളികയുടെ സൈഡ് എഫക്ടുകൾ. ഗർഭിണികളോ മുലയൂട്ടുന്ന സ്ത്രീകളോ ഗുളിക ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്.

ബ്രിട്ടണിൽ കൊവിഡ് ബാധ രൂക്ഷമാവുകയാണ്. പുതുതായി 88,376 പേർക്ക് കൂടി രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചു. ഒമിക്രോൺ വകഭേദം വലിയ ഭീഷണിയായി തുടരുകയാണ്. 146 പേർ മരണപ്പെട്ടു. ഇതോടെ ആകെ മരണം 147,000 ആയി.

അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 7,974 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 343 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് കേസുകൾ 34,718,602 ആയി.

3,41,54,879 പേർക്ക് ഇതുവരെ രോഗമുക്തി നേടാൻ സാധിച്ചു. 98.38 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 4,76,478 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ 87,245 പേരാണ് വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിനിടെ ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷൻ കവറേജ് 135.25 കോടി കവിഞ്ഞു. 82.08 കോടി ആളുകൾ ആദ്യ ഡോസ് എടുത്തപ്പോൾ 53.09 കോടി പേർ രണ്ട് ഡോസ് വാക്‌സിനേഷനും എടുത്തിട്ടുണ്ട്.

രാജ്യത്തെ മുതിർന്ന പൗരന്മാരിൽ ജനസംഖ്യയുടെ 55% ത്തിലധികം പേർക്ക് രണ്ട് ഡോസുകളും ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഈ ആഴ്ച മാത്രം 55.52% പേർ ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്തു. 87% ആളുകൾക്കാണ് ആദ്യ ഡോസ് വാക്‌സിൻ ലഭിച്ചത്.

]]>
വാക്‌സിൻ പേറ്റന്റ് ഒഴിവാക്കിയതിനെ പിന്തുണച്ച് യൂറോപ്യൻ യൂണിയൻ; എതിർപ്പും ശക്തം https://malayalees.ch/joe-biden-who-covid-vaccine-vaccine-patent/ Fri, 07 May 2021 03:57:57 +0000 https://malayalees.ch/?p=43798 കൊവിഡ് വാക്‌സിൻ പേറ്റന്റ് താത്ക്കാലികമായി ഒഴിവാക്കി കൊണ്ടുള്ള അമേരിക്കയുടെ തീരുമാനത്തെ പിന്തുണച്ച് യൂറോപ്യൻ യൂണിയനും. എന്നാൽ ബ്രിട്ടൺ, ജർമനി, സ്വിറ്റ്‌സർലന്റ്, ബ്രസീൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ പേറ്റന്റ് ഒഴിവാക്കുന്നതിനെ എതിർക്കുകയാണ്. അമേരിക്കയെ പിന്തുണച്ച് ന്യൂസിലന്റും രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് വാക്‌സിന് പേറ്റന്റ് ഒഴിവാക്കുന്നത് ആഗോളതലത്തിൽ വാക്‌സിൻ നിർമാണം വർധിപ്പിക്കുമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാര സംഘടനയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് അമേരിക്ക പേറ്റന്റ് ഒഴിവാക്കാനുള്ള തീരുമാനം എടുത്തത്.

ലോക രാജ്യങ്ങളിലടക്കം വാക്‌സിന്റെ ആവശ്യം ഇനിയും കൂടും. ഈ സാഹചര്യത്തിൽ ഉത്പാദനം കൂട്ടേണ്ടതുണ്ട്. ഇക്കാര്യത്തിൽ ചർച്ച നടത്തുമെന്ന് യൂറോപ്യൻ യൂണിയൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയെൻ വ്യക്തമാക്കി. ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കാനുള്ള നടപടികൾ കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ യൂണിയന്റെ കൂടെ പിന്തുണ ലഭിച്ചതോടെ പേറ്റന്റ് ഒഴിവാക്കാനുള്ള നടപടികൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. 164 അംഗരാജ്യങ്ങളിൽ 100 രാജ്യങ്ങൾ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ട്. സംഘടനയുടെ യോഗം ജനീവയിൽ നടന്നുവരികയാണ്.

]]>
ഇറാന്‍ ആണവക്കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ പിന്തുണ ആവര്‍ത്തിച്ച് അമേരിക്ക https://malayalees.ch/us-backs-iran-revival-of-nuclear-deal/ Mon, 22 Feb 2021 04:07:00 +0000 https://malayalees.ch/?p=40486 2015ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നയതന്ത്ര നീക്കം തുടരുന്നു. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾക്ക് അമേരിക്ക പിന്തുണ ആവർത്തച്ചു.

അതേ സമയം അന്യായമായി അടിച്ചേൽപിച്ച ഉപരോധം പിൻവലിക്കേണ്ടത് പ്രശ്നപരിഹാര ചർച്ചക്ക് നിർബന്ധമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് പറഞ്ഞു. പൂർണമായല്ലെങ്കിൽ തന്നെയും ഇറാനുമേലുള്ള ഉപരോധത്തിൽ ഇളവ് നൽകാൻ സന്നദ്ധമാണെന്ന് അമേരിക്ക അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഉപരോധത്തിൽ ഇളവ് നൽകാൻ സന്നദ്ധമായെന്നുള്ള യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾക്ക് മുമ്പാകെ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്. ഇറാനുമായി നയതന്ത്ര നീക്കം തന്നെയാണ് ഗുണം ചെയ്യുകയെന്ന് ബൈഡൻ പ്രതികരിച്ചതായി യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സള്ളിവൻ പറഞ്ഞു. എന്നാൽ ചർച്ചയുടെ പുരോഗതി ഇറാന്റെ തുറന്ന സമീപനത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന് അമേരിക്ക വ്യക്തമാക്കുന്നു.

]]>
ഫലസ്തീൻ ഭൂമി കയ്യേറ്റം: ഇസ്രയേലിനെതിരെ തുറന്ന നിലപാടുമായി 11 യൂറോപ്യൻ രാജ്യങ്ങൾ https://malayalees.ch/11-eu-nations-letter-to-foreign-policy-chief/ Tue, 14 Jul 2020 08:42:20 +0000 https://malayalees.ch/?p=28483 യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച നയതന്ത്ര പദ്ധതിയുടെ ചുവടുപിടിച്ചാണ് ഫലസ്തീൻ ഭൂമി കയ്യേറുന്ന നീക്കവുമായി മുന്നോട്ടുപോകാൻ നെതന്യാഹു ഭരണകൂടം തീരുമാനിച്ചത്.

ഫലസ്തീൻ പ്രവിശ്യയായ വെസ്റ്റ്ബാങ്കിൽ അനധികൃത കുടിയേറ്റവും നിർമാണ പ്രവർത്തനവും നടത്തുന്ന ഇസ്രയേലിനെതിരെ ശക്തമായ നിലപാടുമായി യൂറോപ്യൻ യൂണിയനിലെ പതിനൊന്ന് അംഗരാജ്യങ്ങൾ. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഫലസ്തീൻ ഭൂമിയിൽ സയണിസ്റ്റ് രാഷ്ട്രം നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ നിർത്തിക്കുന്നതിനുള്ള വഴിതേടണമെന്നും എത്രയും വേഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും യൂറോപ്യൻ യൂണിയൻ വിദേശനയ തലവൻ ജോസപ് ബോറലിനയച്ച കത്തിൽ ഫ്രാൻസ്, ഇറ്റലി, ഹോളണ്ട്, ബെൽജിയം, സ്വീഡൻ, അയർലാന്റ്, ലക്‌സംബർഗ്, ഡെൻമാർക്ക് ഫിൻലാന്റ്, പോർച്ചുഗൽ, മാൾട്ട എന്നീ രാഷ്ട്രങ്ങളുടെ വിദേശമന്ത്രിമാർ ആവശ്യപ്പെട്ടു.

മെയ് 11-ന് ജോസപ് ബോറലുമായുള്ള കൂടിക്കാഴ്ചയിൽ, അധിനിവേശം നിർത്തിക്കുന്നതിന് ആവശ്യമായ വഴികൾ തേടണമെന്ന് വിദേശമന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ജോസപ് ബോറൽ ഇക്കാര്യത്തിലുള്ള പ്രതികരണങ്ങൾ ശേഖരിച്ചുകൊണ്ടുള്ള ‘ഓപ്ഷൻസ് പേപ്പർ’ തയ്യാറാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. എന്നാൽ, ഇതുവരെ ഓപ്ഷൻസ് പേപ്പർ തയ്യാറാക്കി വിദേശമന്ത്രിമാർക്ക് സമർപ്പിച്ചിട്ടില്ല. ഇതിനുപിന്നാലെയാണ് ശക്തമായ ഭാഷയിൽ മന്ത്രിമാർ കത്തയച്ചത്.

‘ഫലസ്തീൻ പ്രദേശത്ത് ഇസ്രയേൽ നടത്തുന്ന അധിനിവേശം യൂറോപ്യൻ യൂണിയൻ അംഗരാഷ്ട്രങ്ങൾ കടുത്ത ആശങ്കയോടെയാണ് കാണുന്നത്. താങ്കൾ നേരത്തെ വ്യക്തമാക്കിയതു പോലെ ഇസ്രയേലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങൾക്കു വിരുദ്ധമാണ്.’

– കത്തിൽ പറയുന്നു.

ഓപ്ഷൻസ് പേപ്പർ തയ്യാറാക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും അതിനായി അധികം സമയം അനുവദിക്കാനാവില്ലെന്നും അടുത്ത ചർച്ചകൾക്ക് ആധാരമാക്കാവുന്ന ശക്തമായ വസ്തുതകൾ അടങ്ങുന്നതാവണം പേപ്പറെന്നും അവർ പറയുന്നു.

വെസ്റ്റ്ബാങ്കില്‍ ഫലസ്തീന്‍ഭൂമി കയ്യേറി ഇസ്രയേല്‍ നിര്‍മിച്ച കെട്ടിടങ്ങള്‍
വെസ്റ്റ്ബാങ്കില്‍ ഫലസ്തീന്‍ഭൂമി കയ്യേറി ഇസ്രയേല്‍ നിര്‍മിച്ച കെട്ടിടങ്ങള്‍

ജൂലൈ ഒന്നിന് യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച നയതന്ത്ര പദ്ധതിയുടെ ചുവടുപിടിച്ചാണ് ഫലസ്തീൻ ഭൂമി കയ്യേറുന്ന നീക്കവുമായി മുന്നോട്ടുപോകാൻ നെതന്യാഹു ഭരണകൂടം തീരുമാനിച്ചത്. ഇത് 1967-ലെ ഇരുരാഷ്ട്ര പരിഹാരത്തിനുള്ള വഴികൾ അടക്കുമെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ആരോപിച്ച് യൂറോപ്യൻ യൂണിയനും രംഗത്തുണ്ട്. ഇസ്രയേലിന്റെ ഭൂമി കയ്യേറ്റം അവസാനിപ്പിക്കുക എന്നത് ഹങ്കറി ഒഴികെയുള്ള ഇ.യു അംഗരാഷ്ട്രങ്ങളുടെ പൊതുനിലപാടാണെങ്കിലും ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തിൽ സമവായമില്ല. ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വഷളാകാത്ത വിധമുള്ള തീരുമാനം കൈക്കൊള്ളണമെന്നാണ് ജർമനി അടക്കമുള്ളവരുടെ നിലപാട്. എന്നാൽ, കടുത്ത നടപടികൾ വേണമെന്നും ഇസ്രയേലുമായുള്ള ബന്ധം പുനഃപരിശോധിക്കണമെന്നും 11 രാഷ്ട്രങ്ങൾ ആവശ്യപ്പെടുന്നു.

ഫലസ്തീൻ ഭൂമി കയ്യേറ്റം: ഇസ്രയേലിനെതിരെ തുറന്ന നിലപാടുമായി 11 യൂറോപ്യൻ രാജ്യങ്ങൾ

യൂറോപ്യൻ യൂണിയനുമായി പുതിയ കരാറുകളിൽ ഏർപ്പെടാൻ ഇസ്രയേലിനെ അനുവദിക്കാതിരിക്കുക, പുതിയ സഹകരണ കരാറുകൾ റദ്ദാക്കുക, അന്താരാഷ്ട്ര കരാർ പ്രകാരമുള്ള ഇസ്രയേലിനെയും അധിനിവിഷ്ട പ്രദേശത്തെയും വേർതിരിച്ചുകാണുക തുടങ്ങിയ ശിക്ഷാമാർഗങ്ങൾ യൂറോപ്യൻ യൂണിയൻ ചർച്ച ചെയ്യുന്നുണ്ടെന്ന് ഇസ്രയേലി മാധ്യമം ‘ഹാരെറ്റ്‌സ്’ റിപ്പോർട്ട് ചെയ്യുന്നു.

അധിനിവേശത്തിൽ നിന്ന് ഇസ്രയേലിനെ പിന്തിരിപ്പിക്കുന്നതിനായി ജർമൻ ചാൻസ്ലർ എയ്ഞ്ചല മെർക്കൽ, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തുടങ്ങിയവർ നെതന്യാഹുവിനെ നേരിട്ട് വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ, ട്രംപിന്റെ പദ്ധതിയാണ് പ്രായോഗികം എന്ന് താൻ കരുതുന്നതായി നെതന്യാഹു ഇവർക്ക് മറുപടി നൽകുകയായിരുന്നു.

]]>