europe – malayalees.ch https://malayalees.ch Malayalam Online News Portal Thu, 21 Sep 2023 11:21:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png europe – malayalees.ch https://malayalees.ch 32 32 യൂറോപ്പിന്റെ അഭയാർത്ഥി ക്യാമ്പായി ഇറ്റലിയെ മാറ്റാൻ ഞാൻ അനുവദിക്കില്ല: ജോർജിയ മെലോണി https://malayalees.ch/i-wont-allow-italy-to-become-europes-refugee-camp/ Thu, 21 Sep 2023 11:21:54 +0000 https://malayalees.ch/?p=88174 കുടിയേറ്റ പ്രതിസന്ധിയിൽ ഉലയുകയാണ് യൂറോപ്പ്. അഭയം തേടിയ ആയിരക്കണക്കിന് ആളുകളാണ് ഇറ്റലിയിലേക്ക് എത്തുന്നത്. ഇറ്റലിയുമായുള്ള അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശിച്ചതിന് പിന്നാലെ യൂറോപ്പിന്റെ അഭയാർത്ഥി ക്യാമ്പായി ഇവിടെ മാറ്റാൻ ഞാൻ അനുവദിക്കില്ല എന്ന് ഇറ്റലിയുടെ തീവ്ര വലതുപക്ഷ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു.

തെക്കൻ ഇറ്റലിയിലെ മെഡിറ്ററേനിയൻ കടലിനടുത്തുള്ള ഒരു ചെറിയ ദ്വീപാണ് ലാംപെഡൂസ. യൂറോപ്യൻ രാജ്യത്തിലെ സിസിലി പ്രദേശത്തിന്റെ ഭാഗമാണിത്. മാൾട്ടയും ടുണീഷ്യയുമാണ് ദ്വീപിൽ നിന്ന് ഏറ്റവും അടുത്തുള്ള ആഫ്രിക്കൻ രാജ്യങ്ങൾ. കഴിഞ്ഞ ആഴ്‌ചയ്‌ക്കുള്ളിൽ 11,000-ത്തിലധികം ആളുകളാണ് ലാംപെഡൂസയിലേക്ക് എത്തിയത്. ഇതോടെ യൂറോപ്പിന്റെ ഇമിഗ്രേഷൻ ഫ്ലാഷ് പോയിന്റായി ഇവിടം മാറിയിരിക്കുകയാണ്. ഈ വർഷം ഇതുവരെ 127,000 പേരാണ് ഇറ്റലിയിൽ എത്തിയത്. കണക്കുകൾ പരിശോധിക്കുമ്പോൾ 2022 ലെ ഇതേ കാലയളവിന്റെ ഇരട്ടിയിലധികം നമ്പറാണിത്. എത്തുന്നവരിൽ ഭൂരിഭാഗവും ആഫ്രിക്കൻ കുടിയേറ്റക്കാരാണ്. മെച്ചപ്പെട്ട ജീവിതവും മികച്ച അവസരങ്ങളും തേടിയാണ് അവർ ഇവിടേക്ക് എത്തുന്നത്.

ലാംപെഡൂസയിൽ എത്തുന്ന ഭൂരിഭാഗം അഭയാർത്ഥികളെയും സിസിലിയിലെ തിരക്കേറിയ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. അനേകം ആളുകൾ ഫ്രാൻസിന്റെ അതിർത്തിയിലേക്ക് കടക്കാനും ശ്രമിക്കുന്നുണ്ട്. അവിടെ അതിർത്തി കടക്കുന്നത് തടയാൻ വർഷങ്ങളായി ഫ്രഞ്ച് പോലീസ് ക്രൂരമായ തന്ത്രങ്ങൾ ഉപയോഗിച്ചുവരുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ലാംപെഡൂസയിൽ എത്തിച്ചേരുന്നവരുടെ എണ്ണം വർദ്ധിച്ചത്തോടെ ഇറ്റാലിയൻ അതിർത്തി പട്ടണമായ വെന്റിമിഗ്ലിയയ്ക്കും ഫ്രാൻസിലെ കാൻസിനും ഇടയിൽ ഓടുന്ന ട്രെയിനുകളിൽ ഫ്രാൻസ് നിയന്ത്രണം കർശനമാക്കി.

കഴിഞ്ഞ ഒക്ടോബറിൽ അനധികൃത കുടിയേറ്റം തടയുമെന്ന് പ്രതിജ്ഞയെടുത്തു അധികാരമേറ്റ മെലോണി അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ പരിഹാര മാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ യൂറോപ്പിന്റെ ഭാവി അപകടത്തിലാണ് വ്യക്തമാക്കി. “അനിയന്ത്രിതമായ കുടിയേറ്റം ഒരു യൂറോപ്യൻ വെല്ലുവിളിയാണ്, അതിന് യൂറോപ്യൻ രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതികരണം ആവശ്യമാണ്,” എന്നും മെലോണി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

]]>
വ്യാജ വിസ നൽകി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത്; രണ്ട് പേർ അറസ്റ്റിൽ https://malayalees.ch/human-trafficking-to-europe-from-india/ Mon, 05 Dec 2022 11:01:30 +0000 https://malayalees.ch/?p=72348 വ്യാജ വിസ നൽകി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘം പിടിയില്‍. രണ്ട് പേരാണ് അറസ്റ്റിലായത്. കാസർഗോഡ് ആലക്കോട് സ്വദേശി ജോബിൻ മൈക്കിൾ, പാലക്കാട് കിനാവല്ലൂർ സ്വദേശി പൃഥ്വിരാജ് കുമാർ എന്നിവരാണ് പിടിയിലായത്.

എറണാകുളം റൂറൽ ജില്ല ക്രൈം ബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്. പ്രതികൾ നൽകിയ വ്യാജ വിസയുമായി യാത്ര ചെയ്തവരെ സ്പെയിൻ അധികൃതർ തടഞ്ഞുവെച്ച് ഇന്ത്യയിലേക്ക് ഡീ പോർട്ട് ചെയ്തിരുന്നു. വിദ്യാഭ്യാസ യോഗ്യതകളിൽ കുറുവുള്ള ആളുകൾക്ക് വ്യാജവിസ സംഘടിപ്പിച്ചു നൽകി യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റി വിടുകയാണ് സംഘം ചെയ്യുന്നത്.

]]>
മുഖ്യമന്ത്രി തിരിച്ചെത്താൻ വൈകും; യുഎഇ സന്ദർശിക്കും https://malayalees.ch/kerala-cm-pinarayi-vijayan-visit-uae/ Tue, 11 Oct 2022 07:59:13 +0000 https://malayalees.ch/?p=69400 യൂറോപ്പ്- യുകെ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രി തിരിച്ചെത്താൻ വൈകും.
യുഎഇ സന്ദർശിക്കുമെന്നാണ് വിവരം. ഒക്ടോബർ 15 നേ മടങ്ങിയെത്തുകയുള്ളൂ. നോർവെ, ബ്രിട്ടൻ സന്ദർശന ശേഷം 12ന് മടങ്ങിയെത്താനായിരുന്നു തീരുമാനം. ഒക്ടോബർ നാലിനാണ് മുഖ്യമന്ത്രി യൂറോപ്പിലേക്കു പോയത്.

യൂറോപ്പ്- യുകെ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് ദുബായ് വഴി നാട്ടിലേക്കു മടങ്ങുമെന്നായിരുന്നു അറിയിച്ചത്. ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദർശനം നടത്തിയത്. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ പഠിക്കുകയായിരുന്നു യാത്രയുടെ പ്രധാനലക്ഷ്യം.

അതേസമയം യാത്രയിൽ ദുരൂഹത ഉണ്ടെന്നും മുൻ വിദേശ യാത്രകൾ കൊണ്ട് ഉണ്ടായ ​ഗുണം ജനത്തെ അറിയിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ലക്ഷകണക്കിന് രൂപ ധൂർ‌ത്തടിച്ചുകൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും നടത്തുന്ന വിദേശയാത്ര ഒരു ആവശ്യവുമില്ലാത്തതെന്ന് ബിജെപിയും ആരോപിച്ചിരുന്നു.

]]>
ബൈക്കിൽ യൂറോപ്പ് ചുറ്റികറങ്ങി അജിത്; ചിത്രങ്ങൾ വൈറൽ https://malayalees.ch/ajith-kumars-motorcycle-tour-in-europe/ Mon, 20 Jun 2022 08:29:30 +0000 https://malayalees.ch/?p=63623 തെന്നിന്ത്യൻ താരം അജിത് താനൊരു യാത്രാ പ്രേമിയാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ യാത്രയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ബൈക്കിൽ യൂറോപ്പിൽ ചുറ്റിക്കറങ്ങുകയാണ് താരം.

അജിത്തിന്റെ യാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. “പാഷന്‍ പിന്തുടരുന്നതിൽ ഒരിക്കലും പരാജയപ്പെടാത്ത താരം,” എന്നാണ് അജിത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് ആരാധകർ കുറിക്കുന്നത്.

ഇതിനുമുമ്പ് ഹൈദരാബാദ്-സിക്കിം-ചെന്നൈ എന്നിവിടങ്ങളിൽ 4500 കിലോമീറ്റര്‍ ബൈക്ക് ട്രിപ്പ് നടത്തിയ താരത്തിന്റെ വാർത്ത ഏറെ ശ്രദ്ധനേടിയിരുന്നു. സൂപ്പര്‍ബൈക്കുകളോട് ഏറെ ഇഷ്ടമുള്ള അജിത് കുമാര്‍ പലപ്പോഴും റേസിംഗ് ട്രാക്കുകളിലേക്കും എത്താറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘വലിമൈ’യുടെ ചിത്രീകരണത്തിന്‍റെ ഭാഗമായ ബൈക്ക് സ്റ്റണ്ടിനിടെ രണ്ട് തവണ അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

]]>
‘ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരും’; നിയമക്കുരുക്കില്‍ മുറുകി മെറ്റ https://malayalees.ch/meta-threatens-to-shut-down-facebook-and-instagram-in-europe-heres-why/ Tue, 08 Feb 2022 13:28:44 +0000 https://malayalees.ch/?p=56666 ഉപയോക്താക്കളുടെ വിവരങ്ങള്‍ യു.എസിലേക്ക് മാറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പിന്‍വലിക്കേണ്ടി വരുമെന്ന് മെറ്റ പ്ലാറ്റ്‌ഫോംസ്. ഉപയോക്തൃ വിവരങ്ങൾ യൂറോപ്യൻ യൂണിയനിലെ സർവറുകളിൽ ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയും വേണമെന്ന യൂറോപ്യന്‍ യൂണിയന്‍റെ പുതിയ അറ്റ്‌ലാന്റിക് ഡേറ്റാ ട്രാൻസ്ഫർ ഫ്രെയിംവർക്കാണ് മെറ്റയ്ക്ക് തലവേദനയായിരിക്കുന്നത്.

മെറ്റ അമേരിക്കയിലും യൂറോപ്പിലുമാണ് ഉപയോക്തൃ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. ബിസിനസിനും പരസ്യ ടാർഗെറ്റിങ്ങിനും ഇത് അത്യന്താപേക്ഷിതമാണെന്നാണ് കമ്പനിയുടെ വാദം. പുതിയ ചട്ടത്തിലെ നിർദേശങ്ങൾ പാലിക്കാൻ കഴിയാതെ വന്നാൽ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പടെയുള്ള സുപ്രധാന സേവനങ്ങള്‍ യൂറോപ്പില്‍ നിന്ന് പിന്‍വലിക്കേണ്ടി വരുമെന്ന് മെറ്റ തങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യൻ യൂണിയനിലെ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷനെ ബന്ധപ്പെട്ടിരിക്കുകയാണ് മെറ്റയിപ്പോൾ.

പ്രതീക്ഷിച്ച വളർച്ച നേടിയെടുക്കാൻ കഴിയാതായതോടെ കഴിഞ്ഞയാഴ്ച മെറ്റയുടെ ഓഹരി മൂല്യം 25 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഇതോടെ മാർക് സക്കർബർഗ് ആസ്തി വലിപ്പത്തിൽ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നിലേക്ക് പോവുകയും ചെയ്തു. ഇതിന് പരിഹാരം കാണാന്‍ ശ്രമങ്ങള്‍ നടക്കവെയാണ് യൂറോപ്യൻ യൂണിയന്റെ നിയമ നിർദേശങ്ങൾ കമ്പനിക്ക് വീണ്ടും തിരിച്ചടിയാകുന്നത്.

]]>