Ethics committee – malayalees.ch https://malayalees.ch Malayalam Online News Portal Tue, 29 Dec 2020 04:07:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ethics committee – malayalees.ch https://malayalees.ch 32 32 സിഎജി റിപ്പോർട്ട് ചോർത്തിയെന്ന പരാതി: ധനമന്ത്രി ഇന്ന് നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകും https://malayalees.ch/the-finance-minister-will-appear-before-the-assembly-ethics-committee-today/ Tue, 29 Dec 2020 04:06:59 +0000 https://malayalees.ch/?p=37640 സിഎജി റിപ്പോർട്ട് ചോർത്തിയെന്ന പരാതിയിൽ ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭാ എത്തിക്സ് കമ്മിറ്റിക്കു മുമ്പാകെ ഹാജരാകും. സഭയിൽ വെയ്ക്കും മുമ്പ് റിപ്പോർട്ട് പരസ്യപ്പെടുത്തിയ മന്ത്രിയുടെ നടപടി സഭാ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു വി.ഡി സതീശന്‍റെ പരാതി. കഴിഞ്ഞയാഴ്ച സതീശൻ എത്തിക്സ് കമ്മറ്റിക്ക് ഐസക്കിനെതിരേ തെളിവ് നൽകിയിരുന്നു. മന്ത്രിയുടെ വിശദീകരണം കേട്ട ശേഷം എത്തിക്സ് കമ്മിറ്റി തുടർ നടപടികളിലേക്ക് കടക്കും.

അതീവരഹസ്യമായി സൂക്ഷിക്കേണ്ട സിഎജി റിപ്പോർട്ട് ധനമന്ത്രി മാധ്യമങ്ങൾക്ക് ചോർത്തി നൽകി. ഇതുമായി ബന്ധപ്പെട്ട് ചാനലുകളിലടക്കം നടന്ന ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. സഭാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവും ചട്ടലംഘനവുമാണിതെന്നായിരുന്നു വി. ഡി സതീശന്‍റെ പരാതി.

ഗവർണർക്കാണ് സിഎജി റിപ്പോർട്ട് സമർപ്പിക്കേണ്ടത്. അത് അതീവരഹസ്യമായി സൂക്ഷിക്കേണ്ടതാണ്. ഈ റിപ്പോർട്ട് ഗവർണറുടെ അംഗീകാരത്തോടെ സഭയിൽ വയ്ക്കേണ്ടതായിരുന്നു. ഇതൊന്നുമുണ്ടായില്ല. സഭയിൽ എത്തുന്നത് വരെ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം ധനമന്ത്രിക്കുണ്ടായിരുന്നു. അതിനാല്‍ ധനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ ചട്ടലംഘനമാണെന്നും പരാതിയില്‍ പറയുന്നു.

]]>