Ernakulam market – malayalees.ch https://malayalees.ch Malayalam Online News Portal Thu, 02 Jul 2020 10:14:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ernakulam market – malayalees.ch https://malayalees.ch 32 32 എറണാകുളം മാര്‍ക്കറ്റിലെ 9 പേര്‍ക്ക് കോവിഡ്; പൂന്തുറയില്‍ കടുത്ത നിയന്ത്രണം, കോഴിക്കോട് തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ 40 പേര്‍ നിരീക്ഷണത്തില്‍ https://malayalees.ch/9-workers-test-positive-in-ernakulam-market/ Thu, 02 Jul 2020 10:14:10 +0000 https://malayalees.ch/?p=27922 തലസ്ഥാനത്ത് മത്സ്യ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പൂന്തുറയിലും കമലേശ്വരത്തും പ്രത്യേക നിരീക്ഷണമേർപ്പെടുത്തിയത്. ഇദ്ദേഹം മത്സ്യ വിപണനം നടത്തിയ കുമരി ചന്തയടച്ചു

എറണാകുളം മാര്‍ക്കറ്റിലെ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൊച്ചി നഗരം ആശങ്കയില്‍. മത്സ്യവ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പൂന്തുറയിലും കര്‍ശന നിയന്ത്രണം തുടരുകയാണ്. റെയില്‍വെ ജീവനക്കാരന് രോഗം ബാധിച്ച കോഴിക്കോട് വാണിമേലില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ 40 പേരെ നിരീക്ഷണത്തിലാക്കി.

തലസ്ഥാനത്ത് മത്സ്യ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പൂന്തുറയിലും കമലേശ്വരത്തും പ്രത്യേക നിരീക്ഷണമേർപ്പെടുത്തിയത്. ഇദ്ദേഹം മത്സ്യ വിപണനം നടത്തിയ കുമരി ചന്തയടച്ചു. സമ്പർക്കപ്പട്ടികയിലുള്ള 100 പേരുടെ സ്രവം ശേഖരിച്ചു തുടങ്ങി. മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കിന് പുറമെ താനൂർ നഗരസഭ കൂടി കണ്ടെയ്ന്‍മെന്‍റ് സോണാക്കി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വില്ലേജ്‌ ഓഫീസ്‌ ജീവനക്കാരനുൾപ്പെടെ മൂന്നു പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതിനെ തുടർന്നാണ് നടപടി. കൂടാതെ ജൂൺ 22ന് രോഗം ബാധിച്ച താനൂർ ചീരാൻ കടപ്പുറം സ്വദേശിയായ ലോറി ഡ്രൈവർ നിരവധി ആളുകളുമായി സമ്പർക്കം പുലർത്തിയതായാണ് ആരോഗ്യ വകുപ്പിന്‍റെ കണ്ടെത്തൽ.

മാർക്കറ്റ് കേന്ദ്രീകരിച്ചുള്ള കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെ അതീവ ജാഗ്രതയിലാണ് എറണാകുളം ജില്ല. മാർക്കറ്റുമായി ബന്ധപ്പെട്ട് കോവിഡ് പോസിറ്റീവായവരുടെ എണ്ണം 9 ആയി. കൊക്രി സ്വദേശിയായ റെയിൽവെ ജീവനക്കാരന് കോവിഡ് ബാധിച്ചതോടെ കോഴിക്കോട് വാണിമേലില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ 40 പേരെ നിരീക്ഷണത്തിലാക്കി. കണ്ണൂരിൽ 56 സി.ഐ.എസ്.എഫ് ജവാന്മാർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2 ,30 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

]]>
എറണാകുളം മാര്‍ക്കറ്റിലെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്; ആശങ്കയോടെ നഗരം https://malayalees.ch/covid-adds-three-more-to-ernakulam-market-city-with-concern/ Thu, 02 Jul 2020 04:58:08 +0000 https://malayalees.ch/?p=27899 ഇന്നലെ ജില്ലയില്‍ 12 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 190 ആയി.

എറണാകുളം മാര്‍ക്കറ്റിലെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് കൊച്ചി നഗരം. ഇന്നലെ ജില്ലയില്‍ 12 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 190 ആയി.

ജൂൺ 27ന് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജീവനക്കാരന്‍റെ സഹപ്രവര്‍ത്തകനും തൊട്ടടുത്ത സ്ഥാപനത്തിലെ തോപ്പുംപടി സ്വദേശിയായ മറ്റൊരു വ്യാപാരിക്കും ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ എറണാകുളം മാര്‍ക്കറ്റില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം ആറായി. ഇന്നലെ രോഗം സ്ഥിരീകരിച്ച വ്യാപാരിയുടെ ഭാര്യക്കും മകനും മരുമകള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ തോപ്പുംപടിയും കണ്ടെയ്ന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ നിരീക്ഷണത്തിൽ ആക്കിയിരുന്നു. കൊവിഡ് ലക്ഷണങ്ങൾ ഉള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ സ്രവപരിശോധന പുരോഗമിക്കുകയാണ്. മാര്‍ക്കറ്റ് റോഡ് അടച്ചെങ്കിലും പരിസരത്തെ കടകളൊക്കെ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് മാനദണ്ഡം പാലിക്കപ്പെടാത്ത സാഹചര്യം ഉണ്ടായാല്‍ ഈ കടകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയേക്കും. അതേസമയം ചികിത്സയില്‍ ക‍ഴിയുന്ന ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കുവൈത്തില്‍ നിന്നും വന്ന 51കാരനായ എറണാകുളം തുരുത്തി സ്വദേശിയാണ് കൊവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ച് ഐസിയുവിൽ ഗുരുതരമായി തുടരുന്നത്.

]]>
വ്യാപാരികള്‍ക്ക് കോവിഡ്;എറണാകുളം മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനം മറൈന്‍ഡ്രൈവിലേക്ക് മാറ്റി https://malayalees.ch/ernakulam-market-closed/ Wed, 01 Jul 2020 05:00:12 +0000 https://malayalees.ch/?p=27843 മാർക്കറ്റിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിക്കാന്‍ കലക്ടർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി

വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍‌‌ അടച്ച എറണാകുളം മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനം മറൈന്‍ഡ്രൈവിലേക്ക് മാറ്റി. മാർക്കറ്റിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിക്കാന്‍ കലക്ടർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സെന്‍റ് ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ് ക്ലബ്‌ റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്‍റെ ഭാഗങ്ങൾ തൽക്കാലം അടച്ചിടാന്‍ തീരുമാനിച്ചതായി ഇന്നലെ ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു. മുൻപ് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജോലിക്കാരന്‍റെ സഹപ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. അവർ ജോലി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പിന്‍റെ നിർദേശത്തെ തുടർന്ന് അടച്ചു.

മാർക്കറ്റിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരിൽ റാൻഡം പരിശോധന നടത്താനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ 26 പേരുടെ സാമ്പിൾ പരിശോധിചതായും സാഹചര്യം ഗുരുതരമാവുന്നതിന് മുൻപ് തന്നെ അടിയന്തര നടപടികൾ സ്വീകരിക്കുകയാണ് ചെയ്തതെന്നും കലക്ടര്‍ അറിയിച്ചു. കണ്ടൈന്‍മെന്‍റ് സോണിന് പുറത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടകൾ അടക്കേണ്ട അവസ്ഥ ഉണ്ടാകും. സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്ന ജോലിക്കാരുടെയും കടകളിൽ എത്തുന്നവരുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും കലക്ടര്‍ പറഞ്ഞു.

]]>