erling haaland – malayalees.ch https://malayalees.ch Malayalam Online News Portal Wed, 15 Mar 2023 06:08:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png erling haaland – malayalees.ch https://malayalees.ch 32 32 മനുഷ്യനോ യന്ത്രമോ; ഹാലൻഡ് മികവിൽ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ https://malayalees.ch/erling-haaland-scores-five-and-man-city-qualifies-to-ucl-quarter/ Wed, 15 Mar 2023 06:07:40 +0000 https://malayalees.ch/?p=78020 എത്തിഹാദ് സ്റ്റേഡിയത്തിൽ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ ആർബി ലെയ്‌പ്‌സിഗിനെതിരെ പെപ് ഗാർഡിയോള എന്ന തന്ത്രജ്ഞൻ നിരത്തിയത് പത്ത് മനുഷ്യരുടെ ഒപ്പം ഒരു യന്ത്രമനുഷ്യനെ. സ്വിച്ച് പോലും ആവശ്യമില്ല, കളിക്കളത്തിലേക്ക് ഇറക്കി വിട്ടാൽ മാത്രം മതി. പ്രീമിയർ ലീഗോ ചാമ്പ്യൻസ് ലീഗോ, ഏതും ആയിക്കോട്ടെ കളിക്കളത്തിൽ നിന്നും തിരിച്ച കയറുക ഒരു പിടി ഗോളുകളുമായി. ഇന്ന് അവന്റെ ഇരയായത് ജർമൻ ലീഗിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ ടീമുകളിൽ മൂന്നാം സ്ഥത്തുള്ള ആർബി ലെയ്‌പ്‌സിഗ്. ഒന്നും രണ്ടും അല്ല, എണ്ണം പറഞ്ഞ അഞ്ച് ഗോളുകളാണ് തുടർച്ചയായി ലെയ്‌പ്‌സിഗിന്റെ വലയിലേക്ക് കയറിയത്. അറുപത്തിമൂന്നാം മിനുട്ടിൽ സിറ്റി പരിശീലകൻ പെപ് ഹാലൻഡിനെ ബെഞ്ചിലേക്ക് വിളിച്ചില്ലായിരുന്നേൽ വീണ്ടും പല റെക്കോർഡുകളും അവൻ തിരുത്തിയെഴുതിയേനെ. 

ഏറ്റവും മികച്ച പ്രതിരോധ കോട്ടകൾ പോലും അവന്റെ മുന്നിൽ തകർന്ന് വീഴുന്നു. ഇരുപത്തി രണ്ട് വയസ്സ് മാത്രം പ്രായമുള്ള ആ റോബോട്ടിനെ തടയാൻ കെൽപ്പുള്ള പ്രതിരോധ നിരയുള്ള ക്ലബ്ബുകൾ വളരെ ചരുക്കമാണ്. റെക്കോർഡുകൾ തകർത്ത ഹലാൻഡ് മുന്നേറുമ്പോൾ ഫുട്ബോളിലെ ഇതിഹാസങ്ങളുടെ നേട്ടങ്ങൾ കടപുഴകി വീഴുമോ എന്നത് കണ്ടു തന്നെ അറിയണം. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും വേഗത്തിൽ മുപ്പത് ഗോളുകൾ തികക്കുന്ന ആദ്യ താരമായി മാറി ഹലാൻഡ്. ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരത്തിൽ അഞ്ച് ഗോളുകൾ നേടുന്ന മൂന്നമത്തെ മാത്രം താരം കൂടിയാണ്.

ഹാലാൻഡ് മികവിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് ആർബി ലെയ്‌പ്‌സിഗിനെതിരായ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ രണ്ടാം പാദ മത്സരം മാഞ്ചസ്റ്റർ സിറ്റി ജയിച്ചു കയറിയത്. രണ്ട് പാദങ്ങളിലുമായി ഒന്നിനെതിരെ എട്ട് ഗോളുകളുടെ ആധികാരിക വിജയമാണ് സിറ്റിയുടേത്. ഇന്നത്തെ മത്സരത്തിൽ ഹാലൻഡിനെ കൂടാതെ മധ്യ നിര താരങ്ങളായ ഗുൻഡോഗനും കെവിൻ ഡി ബ്രൂയ്നും ഓരോ ഗോളുകൾ വീതം നേടി.

]]>
ഹാലൻഡ് ബാഴ്സയിലേക്ക് തന്നെ?; കരാർ ധാരണയായെന്ന് റിപ്പോർട്ട് https://malayalees.ch/erling-haaland-fc-barcelona-transfer/ Wed, 05 Jan 2022 09:08:32 +0000 https://malayalees.ch/?p=55058 ബൊറൂഷ്യ ഡോർട്ട്മുണ്ടിൻ്റെ നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാലൻഡ് സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയിലേക്ക് തന്നെയെന്ന് റിപ്പോർട്ട്. താരത്തിൻ്റെ ഏജൻ്റ് മിനോ റയോളയും ബാഴ്സ പ്രസിഡൻ്റ് യുവാൻ ലപോർട്ടയും തമ്മിൽ കരാർ ധാരണയായെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. (erling haaland barcelona transfer)

സീസണൊടുവിൽ ഹാലൻഡ് ബൊറൂഷ്യ വിടുമെന്നാണ് വിവരം. 100 മില്ല്യൺ യൂറോയാണ് ട്രാൻസ്ഫർ ഫീ. മൂന്ന് വർഷത്തേക്കാവും താരം ബാഴ്സയുമായി കരാറിൽ ഏർപ്പെടുക. ഹാലൻഡിനെ ടീമിലെത്തിക്കുന്നതിനായി ചില താരങ്ങളെ ബാഴ്സ റിലീസ് ചെയ്തേക്കും. ചിരവൈരികളായ റയൽ മാഡ്രിഡും ഹാലൻഡിനെ സൈൻ ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, എംബാപ്പെ റയലിലെത്താൻ സാധ്യതയുള്ളതിനാൽ ഹാലൻഡ് ഈ ഓഫറിനോട് മുഖംതിരിച്ചു എന്ന് റിപ്പോർട്ടുണ്ട്.

സമകാലിക താരങ്ങളിൽ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് 21കാരനായ എർലിങ് ഹാലൻഡ്. 2019-20 സീസണിൽ സാൽസ്ബർഗിൽ നിന്ന് ബൊറൂഷ്യയിലെത്തിയ താരം ബൊറൂഷ്യക്കായി 53 ഗോളുകളാണ് നേടിയിട്ടുള്ളത്. നോർവേ ദേശീയ ടീമിനായി 12 ഗോളുകളും ഹാലൻഡ് നേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സ്പാനിഷ് യുവ സ്ട്രൈക്കർ ഫെറാൻ ടോറസിനെയും ബാഴ്സലോണ ടീമിലെത്തിച്ചിരുന്നു. 65 മില്ല്യൺ യൂറോയ്ക്ക് നാല് വർഷത്തെ കരാറിലാണ് ഫെറാൻ ടോറസ് ബാഴ്സയിലെത്തിയത്. ക്ലബിൽ കളിക്കാൻ താരം ശമ്പളം കുറച്ചു എന്ന് ചില റിപ്പോർട്ടുകളുണ്ട്. സാവി പരിശീലകനായതിനു ശേഷം ക്ലബ് നടത്തുന്ന വലിയ ട്രാൻസ്‌ഫറാണ് ഇത്. വലൻസിയയിൽ കരിയർ ആരംഭിച്ച താരം 2020 സീസണിലാണ് സിറ്റിയിലെത്തുന്നത്. സിറ്റിക്കായി 28 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് താരം നേടിയത്. സ്പെയിൻ്റെ വിവിധ ഏജ് ഗ്രൂപ്പ് ടീമുകളിൽ കളിച്ച ടോറസ് സീനിയർ ടീമിൽ 22 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളാണ് നേടിയത്.

ബാഴ്സയുടെ പല ഫസ്റ്റ് ഇലവൻ താരങ്ങളും കൊവിഡ് ബാധിച്ച് പുറത്തായതിനാൽ മയ്യോർക്കക്കെതിരെ പത്തോളം യുവതാരങ്ങളാണ് കളത്തിലിറങ്ങിയത്. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സ വിജയിച്ചിരുന്നു. ടോറസും പെഡ്രിയും കൂടി കൊവിഡ് ബാധിച്ച് പുറത്താവുന്നതോടെ ബാഴ്സ ഇനിയും യുവതാരങ്ങളെ തന്നെ ടീമിൽ ഉൾപ്പെടുത്തേണ്ടിവരും.

ബാഴ്സയുടെ 9 താരങ്ങൾക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ക്ലെമെൻ്റ് ലെങ്‌ലെറ്റ്, ഡാനിയൽ ആൽവസ്, ജോർഡി ആൽബ, സെർജീഞ്ഞോ ഡെസ്റ്റ്, ഫിലിപ്പെ കുട്ടീഞ്ഞോ, അബ്ദെ എസൽസൗലി, ഉസ്മാൻ ഡെംബലെ, സാമുവൽ ഉംറ്റിറ്റി, ഗാവി എന്നിവർക്കാന് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇവർക്കൊപ്പം സെർജിയോ ബുസ്കെറ്റ്സ്, മെംഫിസ് ഡിപായ്, അൻസു ഫാതി, മാർട്ടിൻ ബ്രാത്‌വെയ്റ്റ്, സെർജി റൊബേർട്ടോ എന്നിവർ പരുക്കേറ്റ് പുറത്താണ്.

]]>