ERANAKULAM – malayalees.ch https://malayalees.ch Malayalam Online News Portal Thu, 07 Sep 2023 08:16:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ERANAKULAM – malayalees.ch https://malayalees.ch 32 32 സാമ്പത്തിക പ്രതിസന്ധി; കുറമശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങിമരിച്ചു https://malayalees.ch/kurumassery-one-family-mass-suicide/ Thu, 07 Sep 2023 08:16:05 +0000 https://malayalees.ch/?p=87359 എറണാകുളം കുറമശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറുമശേരി സ്വദേശികളായ ദമ്പതികളും മകനുമാണ് മരിച്ചത്. കുറുമശേരി സ്വദേശി ഗോപി (64), ഭാര്യ ഷീല (56), മകൻ ഷിബിൻ (36) എന്നിവരാണ് മരിച്ചത്.

മകന്റെ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. അയല്‍വാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. ചെങ്ങമനാട് പൊലീസ് അന്വേഷണം നടത്തിവരുകയാണ്.സാമ്പത്തിക പ്രതിസന്ധി മൂലം വലിയ മാനസിക വിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

]]>
എറണാകുളത്ത് റിസോർട്ടിലെ ആന ഇടഞ്ഞു; വാഹനങ്ങളും വീടിന്റെ ഗേറ്റും തകർത്തു https://malayalees.ch/elephant-runs-amok-in-ernakulam-resort/ Sat, 01 Apr 2023 09:23:58 +0000 https://malayalees.ch/?p=78973 എറണാകുളത്ത് ആന ഇടഞ്ഞു. സ്വകാര്യ റിസോർട്ടിലെ ആനയാണ് ഇടഞ്ഞത്. എറണാകുളം ജില്ലയിലെ പറവൂർ പൂയ്യംപള്ളിലാണ് സംഭവം നടന്നത്. ആന മൂന്ന് ബൈക്കുകൾ നശിപ്പിച്ചു.

ഒരു വീടിന്റെ ഗേറ്റിലും ഭാഗികമായി തകരാറുകൾ ഉണ്ടാക്കി. ചങ്ങല പൊട്ടിച്ച് ഓടിയ ആന പ്രദേശത്ത് ഭീതി പരത്തി. റോഡിലേക്ക് ഇറങ്ങിയ ആന ഇരുചക്ര വാഹനങ്ങള്‍ നശിപ്പിച്ചു. . രണ്ടരമണിക്കൂറിനു ശേഷം ആനയെ തളച്ചു.

]]>
കൊവിഡ് ജാഗ്രത: തിങ്കളാഴ്ച്ച മുതൽ എറണാകുളത്ത് കർശന നിയന്ത്രണം https://malayalees.ch/covid-restriction-in-eranakulam/ Sat, 14 Aug 2021 03:55:21 +0000 https://malayalees.ch/?p=48095 കൊവിഡ് കേസുകൾ കൂടുന്നു, തിങ്കളാഴ്ച്ച മുതൽ എറണാകുളത്ത് കർശന നിയന്ത്രണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എറണാകുളം ജില്ലയിലെ കൊവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുകയാണ്. ഇന്നലെയും ജില്ലയിൽ 2348 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചകളിൽ 2000 ത്തിന് മുകളിലാണ് ജില്ലയിലെ പ്രതിദിന കൊവിഡ് കണക്ക്.

കൊവിഡ് കണക്കുകൾ ഏറെ ആശങ്കപ്പെടുത്തുന്നതാണ് എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ വലിയ രീതിയിലുള്ള തിരക്ക് അനുഭവപ്പെടുന്നുണ്ട് .പലയിടങ്ങളിലും ജനങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള തിരക്കാണ്. ഷോപ്പിംഗ് മാളുകൾ തുറന്നപ്പോൾ പല സ്ഥലങ്ങളിലും വലിയ രീതിയിലുള്ള തിരക്കാണ്. ഗതാതഗത കുരുക്ക് അനുഭവപ്പെടുന്ന സാഹചര്യവും. ഓണം വരുന്നതോട് കൂടി വളരെ വലിയ രീതിയിലുള്ള ഗതാഗത കുരുക്കും ആളുകൾ കൂടുതലായി പുറത്തിറങ്ങാനുള്ള സാഹചര്യവുമാണ് അതുകൊണ്ട് തിങ്കളാഴ്ച്ച മുതൽ കർശനമായ പരിശോധനയും സുരക്ഷയും ഏർപ്പെടുത്താൻ പൊലീസ് തീരുമാനിച്ചു.

ഡിജിപി യുടെ നേതൃത്വത്തിൽ 4 ഡി വൈ എസ് പി മാർക്ക് എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾക്കുള്ള ചുമതല നൽകിയിട്ടുണ്ട്. ജില്ലാ അതിർത്ഥികാലിൽ കൂടുതൽ പൊലീസിനെ വിനിയോഗിച്ചുകൊണ്ടുള്ള പരിശോധനകൾ ഉണ്ടാകും.

]]>