epf – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Jun 2022 04:08:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png epf – malayalees.ch https://malayalees.ch 32 32 ഇപിഎഫ് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് കുറച്ചു https://malayalees.ch/epf-interest-rate-reduced/ Sat, 04 Jun 2022 04:08:49 +0000 https://malayalees.ch/?p=62866 എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള 2021-22 സാമ്പത്തിക വർഷത്തെ പലിശ നിരക്ക് 8.5ൽ നിന്ന് 8.1 ശതമാനമായി കുറച്ചു.
എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ കേന്ദ്ര തൊഴിൽ മന്ത്രാലയം വഴി നൽകിയ ശുപാർശ കേന്ദ്ര ധനമന്ത്രാലയം അംഗീകരിക്കുക ആയിരുന്നു.

നിരക്ക് കുറയ്ക്കുന്നതിലൂടെ ഇ.പി.എഫ്.ഒയ്ക്ക് 450 കോടി രൂപയോളം രൂപ മിച്ചം ലഭിക്കും. കൊവിഡ് വ്യാപനത്തിന് തൊട്ടുമുൻപ് 2018-19 കാലയളവിലാണ് പലിശ നിരക്ക് 8.65 ശതമാനത്തിൽ നിന്ന് ഏഴു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 8.5ശതമാനമാക്കി നിശ്ചയിച്ചത്.

കൊവിഡ് മൂലം 2020-21 സാമ്പത്തിക വർഷം നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല.

]]>
പിഎഫ് വായ്പക്ക് പകരം ലൈംഗികബന്ധം ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് സസ്പെൻഷൻ https://malayalees.ch/government-suspended-official-who-seek-sexual-favour-from-school-teacher/ Tue, 15 Mar 2022 04:04:42 +0000 https://malayalees.ch/?p=58574 പിഎഫ് ലോണ്‍ അനുവദിക്കാന്‍ അധ്യാപികയെ ലൈംഗിക വേഴ്ചക്ക് ക്ഷണിച്ച സംഭവത്തിൽ ഗെയിന്‍ പിഎഫ് നോഡല്‍ ഓഫീസര്‍ ആര്‍ വിനോയ് ചന്ദ്രന് സസ്‌പെന്‍ഷന്‍. അന്വേഷണ വിധേയമായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും ഗുരുതര കൃത്യവിലോപം കാട്ടിയതിനുമാണ് നടപടി. കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ടും ആയിരുന്നു വിനോയ് ചന്ദ്രന്‍.https://a3cfbc1c42e1ab55e5f6d6538a154be5.safeframe.googlesyndication.com/safeframe/1-0-38/html/container.html

വിനോയ് ചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം ഉടന്‍ ഉണ്ടാകും. മാര്‍ച്ച് 10നാണ് സംഭവം. അധ്യാപികയെ ലൈംഗിക ചൂഷണത്തിനായി ഹോട്ടിലേക്ക് എത്താന്‍ വിനോയ് ആവശ്യപ്പെടുകയായിരുന്നു. അധ്യാപികയോട് ഒരു ഷര്‍ട്ട് കൂടി വാങ്ങിവരാന്‍ ഇയാള്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അധ്യാപികയുടെ പരാതിപ്രകാരം അടുത്ത മുറിയില്‍ കാത്തിരുന്ന വിജിലന്‍സ് സംഘം ഇയാളെ പിടികൂടി. വിനോയിയെ കോട്ടയത്ത് വെച്ചാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

ഫിനോഫ്തലിന്‍ പൊടി പുരട്ടി വിജിലന്‍സ് നല്‍കിയ ഷര്‍ട്ട് അധ്യാപികയില്‍ നിന്ന് ഇയാള്‍ സ്വീകരിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്. മറ്റ് ചില അധ്യാപികമാരോടും ഇയാള്‍ അശ്ലീല ചാറ്റ് നടത്തിയെന്നും ലൈംഗിക ചൂഷണത്തിന് ശ്രമിച്ചുവെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. നിലവില്‍ വിനോയ് റിമാന്‍ഡിലാണ്.

]]>