EP JAYARAJAN – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Sep 2023 04:33:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png EP JAYARAJAN – malayalees.ch https://malayalees.ch 32 32 മന്ത്രിസഭാ പുനഃസംഘടന നംവബറിൽ : വീണാ ജോർജിനെ മാറ്റില്ല, ഗണേഷ് കുമാർ മന്ത്രിസഭയിലേക്കെന്ന് ഇ.പി ജയരാജൻ https://malayalees.ch/ep-jayarajan-about-cabinet-reshuffle-24-exclusive/ Sat, 16 Sep 2023 04:33:25 +0000 https://malayalees.ch/?p=87839 മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വ്യക്തത വരുത്തി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. മന്ത്രി വീണാ ജോർജിനെ മാറ്റുമെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്ന് ഇ.പി ജയരാജൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ചർച്ച ചെയ്യുകയോ കൈക്കൊള്ളുകയോ ചെയ്തിട്ടില്ലാത്ത തീരുമാനമാണ് ഇതെന്നും ഇ.പി ജയരാജൻ പറഞ്ഞു. ( ep jayarajan about cabinet reshuffle 24 exclusive )

കേരളത്തിലെ ഇടതുപക്ഷ മുന്നണിയിലെ മന്ത്രിമാരെല്ലാം നല്ല നിലയിൽ പ്രവർത്തിക്കുന്നവരാണെന്നും കേരളത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നവരാണ് ഇവരെന്നും ഇപി ജയരാജൻ പറഞ്ഞു. കേരളത്തിന്റെ വികസനത്തെ ഇല്ലായ്മ ചെയ്യാനും വികസനമില്ലെന്ന് സ്ഥാപിക്കാനും മന്ത്രിമാർ കഴിവില്ലാത്തവരാണെന്ന് സ്ഥാപിച്ചെടുക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും ഇ.പി ആരോപിച്ചു. കേരളത്തിലെ ആരോഗ്യ മന്ത്രി കഴിവുറ്റതാണെന്നും നിപ പ്രതിരോധം നല്ല നിലയിൽ പുരോഗമിക്കുന്നുവെന്നും ഇ.പി ജയരാജൻ വിലയിരുത്തി.

എല്ലാ ഘടകകക്ഷികൾക്കും തുല്യ പരിഗണനയുള്ള മുന്നണിയാണ് എൽഡിഎഫെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി. എൽഡിഎഫ് സർക്കാർ 2021 ൽ അധികാരത്തിൽ വന്നപ്പോൾ ചില ധാരണകളുണ്ടായിരുന്നു. രണ്ടര വർഷം കഴിഞ്ഞ്, ഇപ്പോഴത്തെ കണക്ക് പ്രകാരം നവംബറോടെയാകും ധാരണ പ്രകാരമുള്ളവരെ മന്ത്രിമാരാക്കുന്നത്. സിപിഐഎമ്മിന്റെ മന്ത്രിമാരുടെ കാര്യത്തിൽ മാറ്റമുണ്ടാകില്ല. നവംബറിൽ നടക്കാൻ പോകുന്ന പുനഃസംഘടനയിൽ ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർകോവിലും , ജനാധിപത്യ കേരളാ കോൺഗ്രസിന്റെ ആന്റണി രാജുവും മന്ത്രി സ്ഥാനത്ത് നിന്ന് മാറും. പകരം മുൻ ധാരണ പ്രകാരം കെ.ബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിലെത്തും.

]]>
‘പുനഃസംഘടന ഉണ്ടായാൽ ഗണേഷ് കുമാറിനെ മാറ്റിനിർത്തേണ്ട കാര്യമില്ല’; ഇ.പി ജയരാജന്‍ https://malayalees.ch/ep-jayarajan-dismissed-the-news-about-cabinet-reshuffle/ Fri, 15 Sep 2023 08:40:08 +0000 https://malayalees.ch/?p=87799
മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വാർത്തകൾ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പ്രചരിക്കുന്നത് കൃത്രിമമായി സൃഷ്ടിച്ച വാർത്തകൾ. ഇടതുമുന്നണിയോ സിപിഐഎമ്മോ ഏതെങ്കിലും പാര്‍ട്ടിയോ ആലോചിട്ടില്ലാത്ത വിഷയമാണിത്. കൃത്രിമമായി വാർത്തകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നും ഇ.പി ജയരാജൻ.

തങ്ങൾ ആരും അറിയാത്ത വാർത്തയാണിത്. മന്ത്രിസഭാ പുനഃസംഘടനയുടെ പേരിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഇടതുമുന്നണി ധാരണ അനുസരിച്ചു മുന്നോട്ട് പോകും. ഇക്കാര്യം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. രണ്ടര വർഷം പൂർത്തിയാക്കാൻ നവംബർ വരെ സമയമുണ്ടെന്നും പുനഃസംഘടന ഉണ്ടായാൽ ഗണേഷ് കുമാറിനെ മാറ്റിനിർത്തേണ്ട കാര്യമില്ലെന്നും ഇ.പി ജയരാജൻ.

ഗണേഷ് കുമാർ മന്ത്രിയാകാതിരിക്കേണ്ട പ്രശ്നങ്ങൾ ഒന്നും ഇപ്പോഴില്ല. ഇടതുമുന്നണി യോഗം 20 ന് ചേരും. കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധ പരിപാടികൾ ആകും ചർച്ച. സോളാര്‍ കേസില്‍ കോണ്‍ഗ്രസ് തന്നെ ഒരു വിഭാഗം അന്വേഷണം വേണ്ടായെന്ന് പറഞ്ഞതാണ്. അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും കോണ്‍ഗ്രസ് അതിന് തയ്യാറാവുന്നില്ലെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു.

]]>
കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനറേയും: കെ സുധാകരന്‍ https://malayalees.ch/chief-minister-and-ldf-convener-should-be-deported-under-kappa-k-sudhakaran/ Fri, 19 Aug 2022 11:57:05 +0000 https://malayalees.ch/?p=66696 കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനറേയുമാണെന്ന് കെ സുധാകരൻ എംപി. അക്രമരാഷ്ട്രീയത്തിൻ്റെ ഉപാസകരാണ് പിണറായി വിജയനും ഇ.പി ജയരാജനും. കൊലപാതകവും അക്രമവും സിപിഐഎം ശൈലിയും പാരമ്പര്യവുമാണ്. കൊന്നും കൊല്ലിച്ചും രാഷ്ട്രീയത്തില്‍ ഇടം കണ്ടെത്തിയവരാണ് ഇന്നത്തെ സിപിഐഎം നേതാക്കളെന്നും കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി.

പരാതിക്കാരനെതിരെ കാപ്പ ചുമത്തുന്ന ആഭ്യന്തരവകുപ്പ് രാജ്യത്തിന് നാണക്കേടാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ച ഇ.പി ജയരാജന് പൊലീസ് സംരക്ഷണവും സുരക്ഷയും ഒരുക്കുന്നു. കോടതി ഉത്തരവിട്ടിട്ടും എല്‍.ഡി.എഫ് കണ്‍വീനറെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറാകുന്നില്ല. എ.കെ.ജി സെൻ്റർ അക്രമണത്തിന് പിന്നിലെ ആസൂത്രകനാണ് ജയരാജന്‍ എന്നും സുധാകരൻ കുറ്റപ്പെടുത്തി.

ഇടത് കേന്ദ്രങ്ങളിൽ നിന്നുള്ള ഉത്തരവ് നടപ്പാക്കുന്ന ചില ഉദ്യോഗസ്ഥര്‍, പൊലീസ് സേനയെ സിപിഎമ്മിന്റെ പോഷക സംഘടനായാക്കി മാറ്റി. സ്വന്തം അണികളെ പോലും നിഷ്ഠൂരമായി വെട്ടിക്കൊല്ലുന്ന പ്രസ്ഥാനമായി പാർട്ടി അധപതിച്ചു. പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ വധക്കേസിലെ പ്രതികളുടെ വെളിപ്പെടുത്തല്‍ അതിന് തെളിവെന്നും രക്തസാക്ഷികളെ സൃഷ്ടിക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും സുധാകരന്‍ പറഞ്ഞു.

]]>
‘അന്വേഷണത്തിന് ഉത്തരവിടേണ്ടത് കോടതിയുടെ ചുമതല; തിരിച്ചടിയെന്നത് മാധ്യമ വ്യാഖ്യാനം’ : ഇ.പി ജയരാജൻ https://malayalees.ch/case-not-a-setback-says-ep-jayarajan/ Wed, 20 Jul 2022 12:42:08 +0000 https://malayalees.ch/?p=65144 വിമാനത്തിൽ പ്രതിഷേധക്കാരെ തള്ളിയ കേസിൽ അന്വേഷത്തിനോട് പൂർണമായും സഹകരിക്കുമെന്ന് ഇ.പി ജയരാജൻ. കേസിൽ തനിക്ക് തിരിച്ചടിയില്ലെന്നും അത് മാധ്യമ വ്യാഖ്യാനമാണെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.

‘മജിസ്‌ട്രേറ്റ് കോടതിയിൽ ഒരു പരാതി ലഭിച്ചാൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവാദിത്തമാണ് ആ കേസ് അന്വേഷിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏൽപ്പിക്കാൻ. അതാണ് ഈ കേസിലും നടന്നത്. രണ്ട് വധശ്രമക്കേസുൾപ്പെടെയുള്ള വ്യക്തിയെ ‘കുഞ്ഞ്’ എന്നാണ് കോൺഗ്രസ് നേതാക്കൾ വിശേഷിപ്പിച്ചത്. തെറ്റിനെ മറച്ച് പിടിക്കാനുള്ള ഈ ശ്രമവും, കേസിൽ ആർക്കെല്ലാം പങ്കുണ്ടെന്നതിലും അന്വേഷണം ആവശ്യപ്പെടാനൊരുങ്ങുകയാണ് ഡിവൈഎഫ്‌ഐയും’- ഇ.പി ജയരാജൻ പറഞ്ഞു.

എം. എം മണി പ്രസ്താവന തിരുത്തിയതിനെ കുറിച്ചും ഇ.പി ജയരാജൻ പ്രതികരിച്ചു. ‘ ഒരു കാലത്ത് ഭൂമി പരന്നതാണ് എന്നായിരുന്നു. ഇന്ന് ഭൂമി അണ്ഡാകൃതിയിലാണെന്ന് കണ്ടെത്തി. അതുകൊണ്ട് തന്നെ ഇന്നത്തെ ശരി നാളത്തെ തെറ്റായിരിക്കാം’ – ഇ.പി ജയരാജൻ പറഞ്ഞു.

]]>
അല്ലെങ്കിലും ട്രെയിൻ യാത്ര തന്നെയാണ് സെയ്ഫ്; ഇ.പി ജയരാജന്റെ ട്രെയിൻ യാത്രയ്ക്ക് പരോക്ഷ പിന്തുണയുമായി കെ റെയിൽ https://malayalees.ch/k-rail-indirectly-supported-ep-jayarajans-train-journey/ Tue, 19 Jul 2022 12:55:10 +0000 https://malayalees.ch/?p=65094 ഇ.പി ജയരാജന്റെ ട്രെയിൻ യാത്രയ്ക്ക് പരോക്ഷ പിന്തുണയുമായി കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്. അല്ലെങ്കിലും ട്രെയിൻ യാത്ര തന്നെയാണ് സെയ്ഫ്, സില്‍വര്‍ലൈന്‍ വരും, യാത്രാശീലങ്ങള്‍ മാറും എന്ന ക്യാപ്ഷനോടെ കെ റെയിലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടുമെന്ന പരാമർശം കഴിഞ്ഞ ദിവസം ഇ.പി ജയരാജന്‍ നടത്തിയിരുന്നു.

ട്രെയിൻ യാത്രയുടെ ഗുണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെ റെയില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. ഏറ്റവും കുറവ് അപകടനിരക്ക്, കുറഞ്ഞ യാത്രാനിരക്ക്, പുനരുപയോഗ ഊര്‍ജ്ജത്തിന്റെ പരമാവധി വിനിയോഗം, ഇന്ധന ചെലവ് കുറവ്, സുരക്ഷിതം, പരിസ്ഥിതി സൗഹൃദം തുടങ്ങിയ കാര്യങ്ങളാണ് കെ റെയില്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നത്.

ഇൻഡി​ഗോ ബഹിഷ്ക്കരിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ വ്യക്തമാക്കിയ പശ്ചാത്തലത്തിൽ ഇൻഡി​ഗോ എയർലൈൻസിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക്പേജിൽ വന്ന പുതിയ പോസ്റ്റിന് താഴെ ട്രോൾ കമന്റുകളുമായി മലയാളികളെത്തി. ഇൻഡി​ഗോ എയർലൈൻസിന്റെ വിമാനം ഒരു റെയിൽവേ ലൈനിന്റെ മുകളിലൂടെ പറന്നുപൊങ്ങുന്ന ചിത്രമാണ് അവർ ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിന് താഴെയാണ് ഇ.പി ജയരാജനെ ട്രോളിക്കൊണ്ടുള്ള കമന്റുകൾ നിറയുന്നത്.

ഇത് ഇ.പിയെ കളിയാക്കാൻ തന്നെ ഇട്ട പോസ്റ്റ് അല്ലെ, ഇന്നലെ വിമാനത്തിൽ പോകാതെ ട്രയിനിൽ കയറി യാത്ര ചെയ്ത നമ്മുടെ ഈപീ, നൈസായിട്ട് ഒന്നു ട്രോളി അല്ലെ, നമ്മൾ ട്രയിനിൽ ഫ്ലൈ ചെയ്തോളാം എന്നിങ്ങനെയുള്ള കമന്റുകളാണ് ഈ പോസ്റ്റിന് താഴെ നിറയുന്നത്. ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ ഇ.പി ജയരാജന് മൂന്നാഴ്ചത്തേക്കാണ് ഇൻഡിഗോ വിലക്കേർപ്പെടുത്തിയത്. ഇതിന് പിന്നാലെ വിമാനക്കമ്പനിയുടെ നടപടിക്കെതിരെ സിപിഐഎം രം​ഗത്തെത്തിയിരുന്നു. വസ്തുതകൾ പരിശോധിക്കാതെ ഇ.പി ജയരാജന് വിലക്കേർപ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കണമന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട മലയാളികളുടെ ട്രോളുകൾ ഇൻഡി​ഗോ എയർലൈൻസിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക്പേജിലാകെ നിറയുന്നുണ്ട്.

ഇന്‍ഡിഗോയുടെ വിലക്കിനെതിരെ അപ്പീല്‍ പോകില്ലെന്ന് ഇ.പി ജയരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഡിഗോ വേണമെങ്കില്‍ അവരുടെ തീരുമാനം പിന്‍വലിക്കട്ടെയെന്നും കണ്ണൂരിലേക്ക് മറ്റ് വിമാന കമ്പനികളുടെ സർവീസുകൾ തുടങ്ങാൻ തന്നാലാവുന്ന ശ്രമം നടത്തുമെന്നും ഇ.പി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ തനിക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നിയമവിരുദ്ധമാണ്. ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോയെന്ന് മനസിലാക്കിയിരുന്നില്ല. ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ല. ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്‍ഡിഗോയില്‍ യാത്ര ചെയ്തില്ലെങ്കില്‍ എനിക്കൊന്നും സംഭവിക്കില്ല. മാന്യമായി സര്‍വീസ് നടത്തുന്ന വേറെ കമ്പനികളുണ്ട്. ആ വിമാനങ്ങളിലേ ഇനി യാത്ര ചെയ്യുകയുള്ളു. താനാരെന്ന് ഇന്‍ഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല. താനും ഭാര്യയും ഒന്നിച്ച് ഇന്‍ഡിഗോയില്‍ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് റദ്ദാക്കിയതായും ഇപി പറഞ്ഞു. ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന വാര്‍ത്ത വരുന്നുണ്ടെന്നും അതുകൊണ്ടുകൂടി ആ കമ്പനിയെ ഉപേക്ഷിക്കുകയാണെന്നും ജയരാജന്‍ വ്യക്തമാക്കി.

]]>
‘വിമാനത്തിലെ പ്രതിഷേധം മുൻ എംഎല്‍എ കൂടിയായ നേതാവാണ് പിന്നിൽ’; പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇൻഡിഗോ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി https://malayalees.ch/no-case-against-ep-jayarajan-says-pinarayi-vijayan/ Tue, 19 Jul 2022 08:20:42 +0000 https://malayalees.ch/?p=65066 വിമാനത്തിനുള്ളില്‍ നടന്ന പ്രതിഷേധം പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇൻഡിഗോ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നത് ഇപിയും ഗൺമാനും തടഞ്ഞത് കൊണ്ടാണ്. യാത്രക്കാരുടെ സുരക്ഷ കമ്പനി പരിഗണിച്ചില്ല. യൂത്ത് കോൺഗ്രസ് അക്രമം ആസൂത്രണം ചെയ്തു. അതിനെ കോൺഗ്രസ് ന്യായീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധം ആസൂത്രിതം.എന്ന് അന്വേഷണത്തിൽ കണ്ടെത്തി.വാട്സ്ആപ്പ് വഴി ആഹ്വാനം നല്കി.മുൻ എം എല്‍ എ കൂടിയായ നേതാവാണ് പിന്നിൽ. പ്രതിഷേധാക്കാർക്ക് ടിക്കറ്റ് സ്പോൺസര് ചെയ്തത് യൂത്ത് കോൺഗ്രസാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു

എന്നാല്‍ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ ഇ പി ജയരാജനെതിരെ കേസെടുക്കാത്ത സാഹചര്യം പ്രതിപക്ഷ നേതാവ് സബ്മിഷനായി സഭയില്‍ ഉന്നയിച്ചു. ഇ പി ചെയ്ത കുറ്റം യൂത്ത് കോൺഗ്രസുകാർ ചെയ്തതിനേക്കാൾ വലുതെന്നാണ് ഇന്‍ഡിഗോയുടെ കണ്ടെത്തൽ.ഈ സാഹചര്യത്തിൽ ഇപിക്ക് എതിരെ കേസ് എടുക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

]]>
‘വൃത്തികെട്ട വിമാനക്കമ്പനി, ഇനി മേലാല്‍ കയറില്ല’; ഇന്‍ഡിഗോയെ ബഹിഷ്‌കരിച്ച് ഇ.പി ജയരാജന്‍ https://malayalees.ch/will-not-use-indigo-airlines-says-ep-jayarajan/ Mon, 18 Jul 2022 08:59:42 +0000 https://malayalees.ch/?p=64994 വിമാനത്തില്‍ പ്രതിഷേധിച്ചതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള കയ്യാങ്കളിയില്‍ വിലക്ക് നേരിട്ടതില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. താനും കുടുംബവും ഇനി മുതല്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്നും ഇന്‍ഡിഗോ ‘വൃത്തികെട്ട’ കമ്പനിയാണെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘നടന്നുപോകേണ്ടി വന്നാലും ഇന്‍ഡിഗോയുടെ വിമാനത്തില്‍ ഇനി ഒരിക്കലും കയറില്ല. ഇതൊരു നിലവാരമില്ലാത്ത വിമാന കമ്പനിയാണ്. ഞാന്‍ ആരാണെന്ന് പോലും അവര്‍ക്ക് മനസിലായില്ല. ഒരു മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിക്കാനുള്ള നീക്കം ഇന്‍ഡിഗോ കമ്പനിക്ക് അറിയാമായിരുന്നു. ഞാന്‍ മാത്രമല്ല എന്റെ കുടുംബക്കാരും യാത്ര ചെയ്യില്ല. ഒരു സ്റ്റാന്റാര്‍ഡും ഇല്ലാത്ത കമ്പനിയാണ്. ഇ പി ജയരാജന്‍ പറഞ്ഞു.

മൂന്നാഴ്ചത്തേക്കാണ് വിലക്ക്. നിയമവിരുദ്ധമായ നടപടികളാണ് ഇന്‍ഡിഗോ ചെയ്തത്. ഇസഡ് കാറ്റഗറിയുള്ള ഒരു വിഐപി യാത്ര ചെയ്ത വിമാനത്തിലാണ് ക്രിമിനല്‍ ഉള്‍പ്പെട്ട സംഘം കയറിയത്. അവര്‍ക്ക് ടിക്കറ്റ് കൊടുത്തത് തന്നെ ഗുരുതരമായ വീഴ്ചയാണ്. മുഖ്യമന്ത്രിയെ അവര്‍ ആക്രമിച്ചിരുന്നെങ്കില്‍ എന്താകുംകാര്യങ്ങള്‍? അതൊന്നും സംഭവിക്കാതിരിക്കാനാണ് ഞാന്‍ പ്രതികരിച്ചത്.അക്കാര്യം വസ്തുതാപരമായി അന്വേഷിക്കുന്നത് പകരം തെറ്റായ നടപടിയാണ് ഇന്‍ഡിഗോ സ്വീകരിച്ചിരിക്കുന്നത്. ഇത്ര നിലവാരമില്ലാത്ത കമ്പനിയാണെന്ന് ഞാനറിഞ്ഞില്ല. ഇതൊരു വൃത്തികെട്ട കമ്പനിയാണ്. മാന്യന്മാരായി വേറെ പല വിമാനക്കമ്പനികളുമുണ്ടല്ലോ. അതാണ് എന്റെ തീരുമാനം. ഇന്നെടുത്ത ടിക്കറ്റ് തന്നെ ഞാന്‍ റദ്ദാക്കിയിട്ടുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ പ്രതികരിച്ചു.

വിമാനത്തിലെ കയ്യാങ്കളിയില്‍ ഇ പി ജയരാജന് 3 ആഴ്ചയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് 2 ആഴ്ചയുമാണ് യാത്രാ വിലക്ക് ആഭ്യന്തര അന്വേഷണത്തിലാണ് നടപടി. ആര്‍ എസ് ബസ്വാന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയുടെതാണ് തീരുമാനം. ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് വിവാദമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനും നവീന്‍കുമാറിനും സുനിത് നാരായണനുമെതിരെ കേസ് എടുത്തപ്പോള്‍ ഇപിക്കുമെതിരെ കേസെടുക്കണമെന്നായിരുന്ന കോണ്‍ഗ്രസ് ആവശ്യം. എന്നാല്‍ ഈ ആവശ്യം മുഖ്യമന്ത്രി തള്ളുകയായിരുന്നു.

]]>
ഇ പി ജയരാജന് 3 ആഴ്ച യാത്രാവിലക്ക്; അച്ചടക്ക നടപടിയുമായി ഇൻഡിഗോ എയർലൈൻസ് https://malayalees.ch/flight-protest-ep-jayarajan-banned-from-traveling-indigo/ Mon, 18 Jul 2022 04:43:54 +0000 https://malayalees.ch/?p=64985 മുഖ്യമന്ത്രിക്കെതിരായ വിമാനപ്രതിഷേധത്തിൽ അച്ചടക്ക നടപടിയുമായി ഇൻഡിഗോ. ഇ പി ജയരാജനും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും യാത്രാ വിലക്ക്. ഇ പി ജയരാജന് 3 ആഴ്ചയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് 2 ആഴ്ചയുമാണ് യാത്രാ വിലക്ക്. ആഭ്യന്തര അന്വേഷണത്തിലാണ് നടപടി. ആർ എസ് ബസ്വാൻ അധ്യക്ഷനായ മൂന്നംഗ സമിതിയുടെതാണ് തീരുമാനം. ഇൻഡിഗോ വിമാനത്തിലാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് ഇ പി ജയരാജന്‍റെ പ്രതികരണം.

കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വിവാദമായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദിനും നവീൻകുമാറിനും സുനിത് നാരായണനുമെതിരെ കേസ് എടുത്തപ്പോൾ ഇപിക്കുമെതിരെ കേസെടുക്കണമെന്നായിരുന്ന കോൺഗ്രസ് ആവശ്യം. എന്നാൽ ഈ ആവശ്യം മുഖ്യമന്ത്രി തള്ളുകയായിരുന്നു.

]]>
‘കക്കാന്‍ പഠിക്കുന്നവര്‍ക്കറിയാം ഞേളാനും’; ശ്രീലേഖയുടെ വെളിപ്പെടുത്തലുകളില്‍ പ്രതികരിച്ച് ഇ.പി ജയരാജന്‍ https://malayalees.ch/ep-jayarajan-reacts-to-r-sreelekhas-statement-about-dileep-case/ Tue, 12 Jul 2022 08:30:19 +0000 https://malayalees.ch/?p=64669 നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍.ശ്രീലേഖയുടെ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സര്‍വീസില്‍ നിന്ന് വിരമിച്ച് കഴിഞ്ഞാല്‍ പിന്നെ എല്ലാവരും സാധാരണ പൗരന്മാരെ പോലെ മാത്രമാണ്. ഗൂഡാലോചനയുണ്ടോ എന്നൊന്നും തനിക്കറിയില്ല. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബൈജു കൊട്ടാരക്കര കൊളംബോയില്‍ നിന്ന് തത്സമയം

‘സര്‍വീസില്‍ നിന്ന് വിരമിച്ച് കഴിഞ്ഞാല്‍ പിന്നെ എല്ലാവരും സാധാരണ പൗരന്മാരെ പോലെ മാത്രമാണ്. കളക്ടറും, ചീഫ് സെക്രട്ടറിയും, ഡിജിപിയും ഒക്കെയായിരുന്ന ആളുകള്‍ ആ പദവിയില്‍ നിന്നിറങ്ങി കഴിഞ്ഞാല്‍ പിന്നെ സ്വീകരിക്കുന്ന നിലപാടെന്താണ്? അതിലെല്ലാം മറ്റുള്ളവര്‍ക്ക് ബാധകമാകുന്ന നിയമനടപടികളാണ് സ്വാഭാവികമായും സ്വീകരിക്കുക.

കക്കാന്‍ പഠിക്കുന്നവര്‍ക്കറിയാം ഞേളാനും’ എന്നൊരു ശൈലി വടക്കേ മലബാറിലുണ്ട്. ഇത്തരത്തിലുള്ള കുറ്റക്കാര്‍ രക്ഷപെടാനുള്ള വഴിയും കണ്ടിട്ടുണ്ടാകാം. പൊലീസ് എല്ലാ മാര്‍ഗവുമുപയോഗിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും ജയരാജന്‍ പ്രതികരിച്ചു.

അതേസമയം ദിലീപിനനുകൂലമായ വെളിപ്പെടുത്തലില്‍ ശ്രീലേഖയ്‌ക്കെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങി. തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇതിനായി അഡീഷണല്‍ എസിപി സുരേഷിനെ പ്രാഥമിക അന്വേഷണത്തിനായി ചുമതലപ്പെടുത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷമേ കേസെടുക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് പൊലീസ്.

മനുഷ്യാവകാശ പ്രവര്‍ത്തക കുസുമം ജോസഫാണ് ആര്‍.ശ്രീലേഖയ്‌ക്കെതിരെ പരാതി നല്‍കിയത്. പള്‍സര്‍ സുനിക്കെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല. ഇത് ഗുരുതര തെറ്റാണെന്നും കുസുമം പരാതിയില്‍ ഉന്നയിക്കുന്നു.

]]>
അബ്ദുൽ ലത്തീഫ് വിരൽ ചൂണ്ടുന്നത് വിഡി സതീശനിലേക്ക്; ഇപി ജയരാജൻ https://malayalees.ch/ep-jayarajan-on-vd-satheesan/ Tue, 31 May 2022 08:08:36 +0000 https://malayalees.ch/?p=62689 പ്രതിപക്ഷ നേതാവിനെതിരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇടത് സ്ഥാനാർത്ഥിക്കെതിരെ അശ്ലീല വിഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ പ്രതി വിരൽ ചൂണ്ടുന്നത് വിഡി സതീശനിലേക്കാണ്. സൈബര്‍ കുറ്റകൃത്യങ്ങളെ പ്രതിപക്ഷ നേതാവ് പ്രോത്സാഹിപ്പിക്കുന്നു. കുറ്റം തെളിയിക്കപ്പെടുമ്പോള്‍ നേരത്തെ പറഞ്ഞതില്‍ നിന്ന് വിത്യസ്തമായ പ്രതികരണമാണ് നടത്തുന്നതെന്നും എൽഡിഎഫ് കൺവീനർ ആരോപിച്ചു.

തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ പാടില്ലാത്ത നടപടിക്രമങ്ങൾ യുഡിഎഫ് ഉപയോഗിച്ചെന്നും ഇപി ജയരാജൻ. യുഡിഎഫ് ആസൂത്രണം ചെയ്താണ് വിഡിയോ പ്രചരിപ്പിച്ചത്. കുറ്റം തെളിഞ്ഞതോടെ പ്രതിപക്ഷനേതാവ് വല്ലാതെ ഭയപ്പെടുന്നു. കേസ് നീതിപൂര്‍വമായാണ് പൊലീസ് അന്വേഷിക്കുന്നതെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേർത്തു.

സൈബര്‍ സെല്‍ നടത്തുന്നത് ഫലപ്രദമായ അന്വേഷണമാണ്. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് നടപടി സ്വീകരിക്കുന്നത്. തത്കാലം ആശ്വാസത്തിന് വേണ്ടി എന്തെങ്കിലും പറഞ്ഞ് രാഷ്ട്രീയത്തെ പ്രതിപക്ഷ നേതാവ് മലീമസമാക്കുന്നുവെന്നും ഇപി പറഞ്ഞു. തൃക്കാക്കരയില്‍ എല്‍ഡിഎഫ് വന്‍ ഭൂരിഭക്ഷത്തില്‍ വിജയിക്കുമെന്നും എൽഡിഎഫ് കൺവീനർ കൂട്ടിച്ചേര്‍ത്തു.

]]>