entertainment – malayalees.ch https://malayalees.ch Malayalam Online News Portal Mon, 11 Dec 2023 11:33:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png entertainment – malayalees.ch https://malayalees.ch 32 32 രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്നേ അറിയേണ്ടൂ; രഞ്ജിത്തിനെ വിമര്‍ശിച്ച് ഹരീഷ് പേരടി https://malayalees.ch/hareesh-peradi-slams-director-ranjith/ Mon, 11 Dec 2023 11:33:03 +0000 https://malayalees.ch/?p=92679 ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ പരിഹാസക്കുറിപ്പുമായി നടന്‍ ഹരീഷ് പേരടി. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത് നടന്‍ ഭീമന്‍ രഘുവിനെ പരിഹസിക്കുകയും മുഖ്യമന്ത്രിയെ പുകഴ്ത്തുകയും ചെയ്തിരുന്നു. മുന്‍പ് ഒരു പൊതുവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്ന വേളയില്‍ ഭീമന്‍ രഘു എഴുന്നേറ്റ് നിന്നത് പരാമര്‍ശിച്ചായിരുന്നു രഞ്ജിത്തിന്‍റെ പ്രസ്താവന.

രാജാവിനെ പുകഴ്ത്താൻ പെടാപാടുപെടുന്ന രാജസദസിലെ രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ ഇനി അറിയേണ്ടു.ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവൻ ഏതായാലും മണ്ടനല്ല എന്ന് ഉറപ്പായി . സ്വന്തം മണ്ട എങ്ങിനെ നിങ്ങളെ സഹിക്കുന്നു.മണ്ട സലാം – എന്നാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്.

ഞങ്ങള്‍ ഒക്കെ കളിയാക്കി കൊല്ലാറുള്ള ഒരു മണ്ടനാണ് ഭീമന്‍ രഘു എന്നാണ് രഞ്ജിത്ത് പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസംഗം നടക്കുന്നതിനിടെ ഭീമന്‍ രഘു എഴുന്നേറ്റ് നിന്നതിനെ കുറിച്ച് പറഞ്ഞായിരുന്നു രഞ്ജിത്ത് സംസാരിച്ചത്.”എനിക്ക് മുഖ്യമന്ത്രിയോടുള്ള ബഹുമാനം അദ്ദേഹം ആ ഭാഗത്തേക്കേ് നോക്കിയില്ല എന്നതാണ്.

കാരണം മിസ്റ്റര്‍ രഘൂ നിങ്ങള്‍ അവിടെ ഇരിക്കൂ എന്നു പറഞ്ഞാല്‍ ഇയാള്‍ ആളായി. അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയില്‍ ഇയാള്‍ ഒരു കോമാളിയാണ്. മസില്‍ ഉണ്ടെന്നേയുള്ളൂ. ഞങ്ങളൊക്കെ എത്ര കാലമായി കളിയാക്കി കൊന്നുകൊണ്ടിരിക്കുന്ന ഒരുത്തനാ. മണ്ടനാണ്.” – എന്നാണ് രഞ്ജിത്ത് പറഞ്ഞത്.

]]>
‘സിനിമ എന്റെ ഹൃദയത്തിന്റെ കാതൽ സ്പർശിച്ചു, മമ്മൂട്ടിയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം’; കുറിപ്പുമായി ജ്യോതിക https://malayalees.ch/jyothika-about-kaathal-the-core-goes-viral/ Tue, 14 Nov 2023 11:35:58 +0000 https://malayalees.ch/?p=91063 മമ്മൂട്ടി-ജ്യോതിക ചിത്രത്തിലെ അനുഭവം പങ്കുവച്ച് നടി ജ്യോതിക. സിനിമയുമായുള്ള തന്‍റെ അനുഭവം ഇൻസ്റ്റഗ്രാമോലൂടെ പങ്കുവയ്ക്കുകയാണ് ജ്യോതിക. സിനിമയുടെ പേര് പോലെ തന്നെ ഈ സിനിമ എന്റെ ഹൃദയത്തിന്റെ കാതൽ സ്പർശിച്ചു. ഷൂട്ടിങ്ങിനിടെ എനിക്കുണ്ടായത് വളരെ നല്ല അനുഭവങ്ങളാണ്.

ഇതിഹാസ നായകനായ മമ്മൂട്ടി സാറിനും സംവിധായകന്‍ ജിയോ ബേബി, എഴുത്തുകാരനായ ആദര്‍ശ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമെന്നും ജ്യോതിക കുറിച്ചു.മമ്മൂട്ടി കമ്പനിയുടെ മമ്മൂട്ടി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് കാതല്‍.

ജിയോ ബേബിയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്‍റെ റീലിസ് ഡേറ്റും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മമ്മൂട്ടിയും ജ്യോതികയുമാണ് സോഷ്യല്‍മിഡിയ പേജുകളിലൂടെ റിലീസ് വിവരം ആരാധകരുമായി പങ്കുവച്ചത്.

.ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഗാനത്തിന്റെ ലിറിക് വിഡിയോ പുറത്തുവിട്ടിരുന്നു.

]]>
‘കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം’; വ്യാജ വാർത്തകൾ ഏറെ വേദന ഉളവാക്കുന്നുവെന്ന് ഷാജി കൈലാസ് https://malayalees.ch/shaji-kailas-about-suresh-gopi/ Wed, 08 Nov 2023 04:49:03 +0000 https://malayalees.ch/?p=90750 സുരേഷ് ഗോപിയെക്കുറിച്ച് താന്‍ പറഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന കാര്യത്തെക്കുറിച്ച് പ്രതികരണവുമായി സംവിധായകന്‍ ഷാജി കൈലാസ്. കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്ന് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്.

എന്റെ ആദ്യ ചിത്രത്തിൽ നായകൻ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകൻ. ഞങ്ങൾക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാം.

അന്നും ഇന്നും സഹജീവി സ്നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാം. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃദ്ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്. അത് നശിപ്പിക്കുവാൻ സാധിക്കുകയില്ല. ഇത്തരത്തിൽ വ്യാജമായ വാർത്തകൾ നിർമ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവർ ദയവായി ഇത്തരം പ്രവർത്തികൾ നിർത്തുക.

മാനസികമായി ഏറെ വേദന ഉളവാക്കുന്നുവെന്നും ഷാജി കൈലാസ് കുറിക്കുന്നു. സിനിമയേത്, ജീവിതമേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധത്തില്‍ സുരേഷ് ഗോപി മാറിപ്പോയെന്ന് ഷാജി കൈലാസ് പറഞ്ഞുവെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രതികരണം. എന്നാല്‍ ഇത് വ്യാജപ്രചരണമാണെന്നും തന്‍റെ മനസിലെ ഇത് വേദനിപ്പിച്ചുവെന്നും ഷാജി കൈലാസ് കുറിച്ചു.

ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചത്

“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഞാൻ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം പലരും ഷെയർ ചെയ്യുന്നത് കാണുവാൻ ഇടയായി. ഒന്നോർക്കുക.. കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്ന് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. എന്റെ ആദ്യ ചിത്രത്തിൽ നായകൻ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകൻ. ഞങ്ങൾക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാം. അന്നും ഇന്നും സഹജീവി സ്നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാം. അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃദ്ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്. അത് നശിപ്പിക്കുവാൻ സാധിക്കുകയില്ല. ഇത്തരത്തിൽ വ്യാജമായ വാർത്തകൾ നിർമ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവർ ദയവായി ഇത്തരം പ്രവർത്തികൾ നിർത്തുക. മാനസികമായി ഏറെ വേദന ഉളവാക്കുന്ന ഒന്നാണിത്”

ഷാജി കൈലാസ് പറഞ്ഞുവെന്ന തരത്തില്‍ പ്രചരിച്ച പ്രസ്താവന ഇങ്ങനെ ആയിരുന്നു- ‘കമ്മിഷണര്‍ എന്ന സിനിമയോടുകൂടി അവന്‍ പൂര്‍ണ്ണമായും കൈയില്‍ നിന്ന് പോയിരുന്നു. ശാരീരികഭാഷയും കൈ കൊണ്ടുള്ള പ്രയോ​ഗങ്ങളും സംസാരവുമടക്കം മൊത്തത്തില്‍ സിനിമയേതാ ജീവിതമേതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധം സുരേഷ് മാറിപ്പോയി. ഞാനത് പലതവണ ചൂണ്ടിക്കാട്ടിയപ്പോള്‍ ഭരത് ചന്ദ്രനെ ഉണ്ടാക്കിയ എന്നോട് പോലും ഭരത് ചന്ദ്രന്‍ സ്റ്റൈലില്‍ തട്ടിക്കയറി’.

]]>
കുഞ്ചാക്കോ ബോബൻ ചിത്രം ‘പദ്മിനി’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി https://malayalees.ch/aalmara-kaakka-the-poetic-theppu-padmini-movie-song/ Wed, 12 Jul 2023 05:25:15 +0000 https://malayalees.ch/?p=84242
കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പദ്മിനി’യിലെ രണ്ടാമത്തെ ഗാനമായ ‘ആൽമര കാക്ക’ റിലീസ് ചെയ്തു. മനു മൻജിത്തിന്റെ വരികൾക്ക് ജെക്ക്‌സ് ബിജോയിയാണ് സംഗീതം പകർന്നിരിക്കുന്നത്. അഖിൽ ജെ ചന്ദാണ് ആലപിച്ച ഗാനം സരിഗമ മലയാളം എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യഗാനം ‘ലവ് യു മുത്തേ’ വലിയ രീതിയിൽ പ്രേക്ഷകപ്രീതി നേടിയിരുന്നു. ട്രെയിലറിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
സെന്ന ഹെഗ്ഡേ സംവിധാനം നിർവ്വഹിച്ച ചിത്രം ജൂലൈ 14ന് തീയറ്ററുകളിലെത്തും. ഗൾഫ് രാജ്യങ്ങളിൽ ചിത്രം ജൂലൈ 21ന് എത്തും. 

അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നീ മൂന്ന് നായികമാരുള്ള ചിത്രത്തിന്റെ തിരക്കഥ ദീപു പ്രദീപാണ് രചിച്ചിരിക്കുന്നത്. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്ക് ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ് കൈകാര്യം ചെയ്യുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനീത് പുല്ലുടൻ, പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂങ്കുന്നം, കലാസംവിധാനം: ആർഷാദ് നക്കോത്, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, സ്റ്റിൽസ്: ഷിജിൻ പി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: വിഷ്ണു ദേവ്, ശങ്കർ ലോഹിതാക്ഷൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം: സെൻട്രൽ പിക്‌ചേഴ്‌സ് റിലീസ്, മാർക്കറ്റിങ് ഡിസൈൻ: പപ്പറ്റ് മീഡിയ, പി.ആർ & ഡിജിറ്റൽ മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

]]>
ബോക്‌സ് ഓഫിസ് കളക്ഷന്‍ 1.26 കോടിയില്‍ ഇഴയുന്നു; നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതെ 72 ഹൂറൈന്‍ https://malayalees.ch/72-hoorain-box-office-collection-day-3-film-crawls-to-rs-1-26-crore/ Tue, 11 Jul 2023 08:34:47 +0000 https://malayalees.ch/?p=84196
ദി കേരള സ്റ്റോറിയ്ക്ക് ശേഷം ഇസ്ലാമിക തീവ്രവാദം പ്രമേയമാക്കി പുറത്തിറങ്ങിയ സിനിമയായ 72 ഹൂറൈന്‍ സിനിമ മൂന്നാം ദിവസവും ബോക്‌സ്ഓഫിസ് കളക്ഷനില്‍ വളരെ പിന്നില്‍. സിനിമ പുറത്തിറങ്ങി മൂന്നാം ദിവസമായിട്ടും ബോക്‌സ്ഓഫിസ് കളക്ഷന്‍ 1.26 കോടിയില്‍ തന്നെ ഇഴഞ്ഞുനീങ്ങുകയാണ്. സഞ്ജയ് പുരണ്‍ സിംഗ് ചൗഹാന്‍ സംവിധാനം ചെയ്ത ഈ ചിത്രം വലിയ പ്രേക്ഷക ശ്രദ്ധ നേടുമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിച്ചതെങ്കിലും കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സാധിക്കാതെ വരികയായിരുന്നു. സിനിമാ ഇസ്ലാമിനെ അവഹേളിക്കുന്നു എന്ന പേരില്‍ വിവാദമാകുകയും നിര്‍മാതാക്കള്‍ക്കെതിരെ പരാതി ഉയരുകയും ചെയ്തിരുന്നു.

ചിത്രം 10 കോടി രൂപ ബജറ്റിലാണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് സൂചനകള്‍. ചിത്രം റിലീസ് ചെയ്ത ഒന്നാം ദിവസം 35 ലക്ഷം രൂപയാണ് നേടിയത്. രണ്ടാം ദിവസം ചിത്രം 44 ലക്ഷം രൂപ നേടിയെങ്കിലും നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച രണ്ട് ദിവസം കൊണ്ട് ഒരു കോടിയെന്ന നേട്ടം സിനിമയ്ക്ക് സ്വന്തമാക്കാന്‍ സാധിച്ചില്ല.

ഐഎംഡിബിയില്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ 72 ഹൂറൈന്‍ 29.5 ശതമാനം റേറ്റിംഗോടെ ഒന്നാം സ്ഥാനത്തെത്തിയിരുന്നതും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് ആത്മവിശ്വാസം നല്‍കിയിരുന്നു. അശോക് പണ്ഡിറ്റ്, ഗുലാബ് സിംഗ് തന്‍വര്‍, അനിരുദ്ധ് തന്‍വര്‍, കിരണ്‍ ദാഗര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

]]>
അതിഗൂഢ സുസ്മിതം ഉള്ളിലൊതുക്കുന്ന പ്രണയാനുഭൂതിയുടെ കാവ്യകൗതുകം; എം ഡി രാജേന്ദ്രന് ഇന്ന് ജന്മദിനം https://malayalees.ch/poet-and-lyricist-m-d-rajendran-birthday/ Fri, 07 Jul 2023 04:34:36 +0000 https://malayalees.ch/?p=83989
മലയാളിയുടെ പ്രണയ സങ്കല്‍പ്പങ്ങള്‍ക്ക് ഒരായിരം ചിറക് വിരിയിച്ച മനോഹര ഗാനങ്ങളുടെ രചയിതാവ് എം ഡി രാജേന്ദ്രന്റെ ജന്മദിനമാണ് ഇന്ന്. ഹിമശൈല സൈകത ഭൂമിലിന്ന് നീ, നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍, തുടങ്ങി ഒട്ടേറെ കവിത നിറഞ്ഞ പാട്ടുകള്‍ മലയാളത്തിന് സമ്മാനിച്ച കവിയാണ് എം ഡി രാജേന്ദ്രന്‍. 

അതിഗൂഢ സുസ്മിതം ഉള്ളിലൊതുക്കുന്ന പ്രഥമോദബിന്ദുവായ് പ്രണയിനി മാറുന്ന അവസ്ഥ കാവ്യകൗതുകത്തോടെ അവതരിപ്പിച്ചതോടെയാണ് എം ഡി രാജേന്ദ്രന്‍ മലയാളികളുടെ ഹൃദയത്തില്‍ അടയാളപ്പെടുന്നത്. ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം മലയാളത്തിലെ ക്‌ളാസിക്കുകളായി മാറിയത് എംബി ശ്രീനിവാസന്റെ സംഗീതത്തിനൊപ്പം, എം ഡി രാജേന്ദ്രന്‍ എന്ന പാട്ടെഴുത്തുകാരന്റെ ജനപ്രിയ രചനാ വൈഭവം കൂടിച്ചേര്‍ന്നതോടെയാണ്.

പാട്ടെഴുത്ത് തുടങ്ങി നാല് പതിറ്റാണ്ട് പിന്നിട്ട എം ഡി രാജേന്ദ്രന്‍, തോപ്പില്‍ഭാസിയുടെ മോചനം എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യ ഗാനം സൃഷ്ടിക്കുന്നത്. ആദ്യഗാനം തന്നെ രാജേന്ദ്രനെ സിനിമാ ലോകത്ത് ശ്രദ്ധേയനാക്കി. പിന്നീട്, എംഡി രാജേന്ദ്രന്റെ വരികള്‍ക്ക് ജി ദേവരാജന്‍ ഈണം പകര്‍ന്ന് യേശുദാസ് പാടി പുറത്തിറങ്ങിയ പാട്ടുകളെല്ലാം ശ്രദ്ധേയമായി.

തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പില്‍ കവി പൊന്‍കുന്നം ദാമോദരന്റെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മക്കളായ എംഡി രാജേന്ദ്രനും എംഡി രത്‌നമ്മക്കും കവിത ജന്‍മസിദ്ധമായിരുന്നു. ചെറുപ്പംമുതല്‍ കവിതയെഴുത്ത് തുടങ്ങിയ എം ഡി രാജേന്ദ്രന്‍ ചലച്ചിത്ര ലോകം പശ്ചാത്തലമാക്കി ഫിലിം ഡയറി എന്നൊരു നീണ്ട കാവ്യം എഴുതി. കാമ്പിശ്ശേരി കരുണാകരന്റെ കീഴില്‍ പുറത്തിറങ്ങിയിരുന്ന സിനിമാ വാരികയില്‍ ഈ കാവ്യം പ്രസിദ്ധീകരിച്ചു. ഇദ്ദേഹം സംവിധാനം ചെയ്ത ആദ്യത്തെ ചിത്രം അമ്മനിലാവ് ആണ്. അടയാളവാക്യം, നന്ദി വീണ്ടും വരിക, സിന്ധുവിന്റെ നക്ഷത്രങ്ങള്‍, സതി എന്റെ സ്വാര്‍ത്ഥത എന്നിവയാണ് നോവലുകള്‍. പ്രോഗ്രാം അനൗണ്‍സറായി തിരുവനന്തപുരം ആകാശവാണി നിലയത്തിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കേരള സംഗീത നാടക അക്കാദമി അംഗവുമായിരുന്നു.

]]>
ലംബോര്‍ഗിനിയുടെ കഥ പറയുന്ന സിനിമ വെള്ളിത്തിരയിലേക്ക് https://malayalees.ch/the-film-tells-the-story-of-lamborghini-to-the-silver-screen-2/ Sat, 12 Nov 2022 05:42:31 +0000 https://malayalees.ch/?p=71138 അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം ലംബോർഗിനി ചിത്രം എത്തുന്നു. ലംബോർഗിനി: ദി മാൻ ബിഹൈൻഡ് ദി ലെജൻഡ് എന്നാണ് ചിത്രത്തിന്റെ പേര്. ലോകത്തിലെ ഏറ്റവും വലിയ സ്പോര്‍ട്സ് കാര്‍ ബ്രാന്‍ഡുകളിലൊന്നാണ് ‘ലംബോര്‍ഗിനി’ അതിന്റെ സ്ഥാപകനായ ഫെറുചിയോ ലംബോര്‍ഗിനിയുടെ കഥയാണ് ചിത്രം പറയുന്നത്. ഈ മാസം പുറത്തിറങ്ങും.

ലംബോര്‍ഗിനിയുടെ സ്ഥാപകൻ ഫെറുചിയോ മുന്തിരിക്കർഷകന്റെ മകനായാണ് ജനിച്ചത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലേക്ക് ചുവടുവെച്ച ഫെറുചിയോ പിന്നീട് 1963-ല്‍ ഇറ്റലിയില്‍ ‘ഓട്ടോമൊബൈല്‍ ലംബോര്‍ഗിനി’ എന്ന കാര്‍ കമ്പനി തുടങ്ങിയത്. ഇപ്പോള്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ (ഔഡി) ഉടമസ്ഥതയിലാണ് ലംബോര്‍ഗിനി.

അഞ്ചു വര്‍ഷം മുമ്പാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രം നവംബര്‍ 18-ന് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഫ്രാങ്ക് ഗ്രില്ലോ എന്ന താരമാണ് ഫെറുചിയോ ലംബോര്‍ഗിനിയെ അവതരിപ്പിക്കുന്നത്. ഫെറാരിയുടെ സ്ഥാപകനായ എന്‍സോ ഫെറാരിയുടെ കഥാപാത്രവും ചിത്രത്തിലുണ്ട്.

]]>
ലംബോര്‍ഗിനിയുടെ കഥ പറയുന്ന സിനിമ വെള്ളിത്തിരയിലേക്ക് https://malayalees.ch/the-film-tells-the-story-of-lamborghini-to-the-silver-screen/ Fri, 11 Nov 2022 04:21:55 +0000 https://malayalees.ch/?p=71060 അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം ലംബോർഗിനി ചിത്രം എത്തുന്നു. ലംബോർഗിനി: ദി മാൻ ബിഹൈൻഡ് ദി ലെജൻഡ് എന്നാണ് ചിത്രത്തിന്റെ പേര്. ലോകത്തിലെ ഏറ്റവും വലിയ സ്പോര്‍ട്സ് കാര്‍ ബ്രാന്‍ഡുകളിലൊന്നാണ് ‘ലംബോര്‍ഗിനി’ അതിന്റെ സ്ഥാപകനായ ഫെറുചിയോ ലംബോര്‍ഗിനിയുടെ കഥയാണ് ചിത്രം പറയുന്നത്. ഈ മാസം പുറത്തിറങ്ങും.

ലംബോര്‍ഗിനിയുടെ സ്ഥാപകൻ ഫെറുചിയോ മുന്തിരിക്കർഷകന്റെ മകനായാണ് ജനിച്ചത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലേക്ക് ചുവടുവെച്ച ഫെറുചിയോ പിന്നീട് 1963-ല്‍ ഇറ്റലിയില്‍ ‘ഓട്ടോമൊബൈല്‍ ലംബോര്‍ഗിനി’ എന്ന കാര്‍ കമ്പനി തുടങ്ങിയത്. ഇപ്പോള്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ (ഔഡി) ഉടമസ്ഥതയിലാണ് ലംബോര്‍ഗിനി.

അഞ്ചു വര്‍ഷം മുമ്പാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രം നവംബര്‍ 18-ന് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഫ്രാങ്ക് ഗ്രില്ലോ എന്ന താരമാണ് ഫെറുചിയോ ലംബോര്‍ഗിനിയെ അവതരിപ്പിക്കുന്നത്. ഫെറാരിയുടെ സ്ഥാപകനായ എന്‍സോ ഫെറാരിയുടെ കഥാപാത്രവും ചിത്രത്തിലുണ്ട്.

]]>
‘എന്റെ ജീവിതത്തിൽ എന്തെങ്കിലും പങ്കുവഹിച്ച എല്ലാവർക്കും നന്ദി’- സിനിമയിൽ പത്തുവർഷം പൂർത്തിയാക്കി ടൊവിനോ തോമസ് https://malayalees.ch/tovino-thomas-completes-10-years-in-cinema/ Fri, 28 Oct 2022 04:17:25 +0000 https://malayalees.ch/?p=70331 മലയാളത്തിൽ ഏറെ ആരാധകരുള്ള താരമാണ് ടൊവിനോ തോമസ്. തന്റെ അഭിനയ ജീവിതത്തിൽ സിനിമയില്‍ പത്തു വര്‍ഷം പിന്നിട്ടിരിക്കുകയാണ് ടൊവിനോ തോമസ്. ജീവിതത്തെ തന്നെ മാറ്റിമറച്ച തന്റെ സിനിമ ജീവിതത്തെ പറ്റി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുകയാണ് ടൊവിനോ തോമസ്. ‘തല്ലുമാല’ ആണ് ടൊവിനോയുടെ അവസാനമായി തീയറ്ററുകളിലെത്തിയ ചിത്രം. സിനിമയിൽ പത്ത് വർഷം പൂർത്തിയാക്കിയതിന്റെ ഈ ദിവസം ഒപ്പം നിന്നവർക്ക് നന്ദി പറയുകയാണ് ടൊവിനോ.

ടൊവിനോ കുറിച്ചതിങ്ങനെ:-

’10 വർഷം മുമ്പ് ഈ ദിവസം,‘പ്രഭുവിന്റെ മക്കൾ’ റിലീസ് ചെയ്തു. ഒപ്പം ജീവിതം മാറിമറിഞ്ഞു. അതുവരെ ഒരു യാത്രയായിരുന്നു, അന്നുമുതൽ അത് മറ്റൊരു യാത്രയായി. നടനെന്ന നിലയിൽ 43 സിനിമകളുടെ ഭാഗമാകാനും ഒന്നിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടായി. തിരിഞ്ഞുനോക്കുമ്പോൾ, ഈ വർഷങ്ങളിൽ എനിക്ക് ഇതിലും കൂടുതൽ അനുഗ്രഹം ലഭിക്കാനില്ലായിരുന്നു – എന്റെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള സ്നേഹത്താൽ, എന്റെ സഹപ്രവർത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും പിന്തുണയാൽ, ആരാധകരുടെയും സിനിമാ പ്രേമികളുടെയും സന്തോഷത്താൽ… തീർച്ചയായും മറുഭാഗവും അത്ഭുതങ്ങൾ ചെയ്തു – വിമർശനങ്ങളും പരിഹാസങ്ങളും ട്രോളുകളും… ഇന്ന്, ഈ 10 വർഷത്തിനിടയിൽ മാത്രമല്ല, എന്റെ ജീവിതത്തിൽ എന്തെങ്കിലും പങ്കുവഹിച്ച എല്ലാവർക്കും എന്റെ നന്ദി. എനിക്ക് മുന്നോട്ട് പോകാൻ കഴിഞ്ഞതിനാൽ ഓരോ ദിവസവും ഒരു നേട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു. 10 വർഷം തീർച്ചയായും സവിശേഷമാണ്, പക്ഷേ എന്റെ പ്രിയപ്പെട്ടവരെ മനസ്സിലാക്കാനും തിരികെ നൽകാനും ഇനിയും കൂടുതൽ വഴികൾ ഉണ്ടാകുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.ഇനിയും സ്നേഹം നൽകൂ. പകരമായി ഞാൻ നിങ്ങൾക്ക് എന്റെ ഏറ്റവും മികച്ചത് നൽകും. ഒത്തിരി സ്നേഹം, ടൊവി’.

ടൊവിനോ തോമസ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് എത്തിയത്. ഒരു ദുൽഖർ സൽമാൻ ചിത്രത്തിലെ അസ്സിസ്റ്റന്റ്റ് ആയി തുടങ്ങി, മറ്റൊരു ദുൽഖർ സൽമാൻ സിനിമയിൽ വില്ലനായി അരങ്ങേറ്റം കുറിച്ചു, ഹ്രസ്വ കഥാപാത്രങ്ങളിൽ എത്താനും മടിയുണ്ടായില്ല. ഒടുവിൽ ഒരു മുൻനിര താരമായി രൂപാന്തരപ്പെട്ടു. തല്ലുമാല എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ പ്രേക്ഷകരിലേക്ക് എത്തിയത്.

]]>
“ഇത് ഉലകനായകൻ നൽകുന്ന വിലപ്പെട്ട സമ്മാനം”; തന്റെ ഏറ്റവും വലിയ ആരാധകനായ വിക്രം സംവിധായകന് ആഡംബര കാർ നൽകി താരം… https://malayalees.ch/%e0%b4%87%e0%b4%a4%e0%b5%8d-%e0%b4%89%e0%b4%b2%e0%b4%95%e0%b4%a8%e0%b4%be%e0%b4%af%e0%b4%95%e0%b5%bb-%e0%b4%a8%e0%b5%bd%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b4%bf/ Thu, 09 Jun 2022 05:10:18 +0000 https://malayalees.ch/?p=63153 കമല്‍ഹാസന്‍-ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ വിക്രം വലിയ ആകാംഷയോടെ പ്രേക്ഷകർ കാത്തിരുന്ന പടമാണ്. പ്രേക്ഷകരുടെ കാത്തിരിപ്പിനുള്ള സമ്മാനം തന്നെയായിരുന്നു ചിത്രം. വിജയ്‌ക്കൊപ്പമുള്ള മാസ്റ്റര്‍ വന്‍വിജയമായതിന് പിന്നാലെയാണ് ഉലകനായകനൊപ്പം ലോകേഷ് ഒന്നിച്ചത്. മള്‍ട്ടിസ്റ്റാര്‍ ചിത്രമായി അണിയറയില്‍ ഒരുങ്ങുന്ന സിനിമയില്‍ കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരേന്‍, ചെമ്പന്‍ വിനോദ് ഉള്‍പ്പെടെയുളള താരങ്ങളും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തു. അമ്പരപ്പിക്കുന്ന വിജയമാണ് കമൽ ഹാസൻ ചിത്രം ‘വിക്രം’ നേടിക്കൊണ്ടിരിക്കുന്നത്. ലോകത്താകമാനമുള്ള തിയേറ്ററുകളിൽ നിന്നുള്ള ഇതുവരെയുള്ള കളക്ഷൻ 200 കോടിക്കടുത്താണ്.

https://73ca97feaa7a11a099136d096d01fe42.safeframe.googlesyndication.com/safeframe/1-0-38/html/container.html

ഇപ്പോൾ ചിത്രത്തിന്റെ ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ കമൽ ഹാസൻ സംവിധായകൻ ലോകേഷ് കനകരാജിന് നൽകിയ സമ്മാനമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ലക്സസിന്‍റെ ഒരു ആഡംബര കാറാണ് കമല്‍ തന്‍റെ പ്രിയ സംവിധായകന് സമ്മാനിച്ചത്. ചിത്രത്തിന്റെ വമ്പൻ വിജയത്തെ തുടർന്നാണ് കമൽ ലോകേഷിന് വിലപ്പെട്ട സമ്മാനം നൽകിയത്. സമ്മാനത്തോടൊപ്പം കമൽ ഹാസൻ തന്റെ കൈപ്പടയിൽ ലോകേഷ് കനകരാജിന് എഴുതിയ ഒരു കത്തും ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ലോകേഷ് തന്നെയാണ് തന്റെ സമൂഹമാധ്യമങ്ങളിൽ കത്ത് പങ്കുവെച്ചത്.

“പ്രിയപ്പെട്ട ലോകേഷ്,

മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥരായ ആരാധകർക്കായുള്ള എന്‍റെ വ്യക്തിപരമായ ആഗ്രഹത്തെ അത്യാഗ്രഹം എന്നാണ് മുൻകാലങ്ങളിൽ നിരൂപകർ വിശേഷിപ്പിച്ചിട്ടുള്ളത്. പക്ഷേ എന്‍റെ ആരാധകരിൽ പ്രധാനിയായ ഒരാളെ ഉന്നതനായ പ്രതിഭയായിക്കൂടി കാണാനാകുന്നത് ആഗ്രഹങ്ങൾക്കും അപ്പുറമാണ്. ‘നിങ്ങളെ സ്തുതിക്കാൻ വാക്കുകൾ കിട്ടുന്നില്ല’ എന്നാരെങ്കിലും പറഞ്ഞാൽ അത് ഞാൻ ആണെങ്കിൽക്കൂടി വിശ്വസിക്കരുത്. കാരണം യുട്യൂബ് ഒന്ന് നോക്കിയാൽ അങ്ങയെ എങ്ങനെ പ്രശംസിക്കണം എന്ന വാക്കുകളുടെ ഒരു നിഘണ്ടു തന്നെ കിട്ടും. ഈ വിധം ഇനിയും തുടരാൻ ആശംസകൾ. അക്ഷീണനായിരിക്കുക, ഉണർന്നിരിക്കുക, വിശപ്പുള്ളവനാവുക. അങ്ങയുടെ ഭക്ഷണപ്പാത്രം എന്നെന്നും നിറഞ്ഞിരിക്കും.

നിങ്ങളുടെ ഞാൻ,
കമൽ ഹാസൻ”

‘ഈ കത്ത് വായിച്ച് ഞാൻ എത്രത്തോളം വികാരഭരിതനായി എന്നത് വാക്കുകൾക്ക് കൊണ്ട് പറയാൻ സാധിക്കില്ല, ആണ്ടവർക്ക് നന്ദി’ എന്നാണ് ലോകേഷ് കുറിച്ചത്.

]]>