entertaiment – malayalees.ch https://malayalees.ch Malayalam Online News Portal Mon, 13 Nov 2023 06:24:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png entertaiment – malayalees.ch https://malayalees.ch 32 32 ചലച്ചിത്ര വസന്തത്തിനായി ഗോവ ഒരുങ്ങുന്നു; ഐഎഫ്എഫ്‌ഐയിലെ പ്രധാന ചിത്രങ്ങളും വേദികളും അറിയാം… https://malayalees.ch/iffi-2023-goa-list-of-venues-and-films/ Mon, 13 Nov 2023 06:23:56 +0000 https://malayalees.ch/?p=90972 സ്ഥലകാലങ്ങളെ ദൃശ്യങ്ങളിലൂടെ അടയാളപ്പെടുത്തി കാലാതീതമായ മാസ്റ്റര്‍പീസുകളെ ആഗോളവത്ക്കരിക്കുകയാണ് ഓരോ ചലച്ചിത്രോത്സവങ്ങളും ചെയ്യുന്നത്. സാംസ്‌കാരിക വൈവിധ്യങ്ങളുടെ സുന്ദരഭൂമിയായ ഗോവ വീണ്ടും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി ഒരുങ്ങുമ്പോള്‍ ചലച്ചിത്രാസ്വാദകരെ കാത്തിരിക്കുന്നത് സിനിമാറ്റിക് അനുഭവങ്ങളുടെ വലിയ സര്‍പ്രൈസുകളാണ്. ഗോവയില്‍ ഈ മാസം 20 മുതല്‍ 28 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്. ഗോവയിലെ ഐഎഫ്എഫ്‌ഐ വേദികളേയും പ്രദര്‍ശിപ്പിക്കുന്ന പ്രധാന സിനിമകളെയും കുറിച്ച് അറിയാം… (IFFI 2023 Goa list of Venues and films)

വേദികള്‍

ഓരോ സിനിമയും നല്ല വേദികളേയും മികച്ച പ്രേക്ഷകരേയും അര്‍ഹിക്കുന്നതിനാല്‍ തന്നെ ഐഎഫ്എഫ്‌ഐയ്ക്ക് എത്തുന്ന മാസ്റ്റര്‍പീസുകളുടെ വേദികള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഐഎന്‍ഒഎക്‌സ് പഞ്ചിം, മാക്വുനെസ് പാലസ്, ഐഎന്‍ഒഎക്‌സ് പോര്‍വോറിം, Z സ്വകയര്‍ സാമ്രാട്ട് അശോക് മുതലായവയാണ് 270 മികച്ച ചിത്രങ്ങളുടെ വേദികള്‍.

ഉദ്ഘാടന ചിത്രവും സമാപന ചിത്രവും

ബ്രിട്ടീഷ് സംവിധായകന്‍ സ്റ്റുവേര്‍ട്ട് ഗാറ്റ് സംവിധാനം ചെയ്ത ക്യാചിങ് ഡസ്റ്റാണ് ഇത്തവണത്തെ ഉദ്ഘാടന ചിത്രം. നൂറി ബില്‍ജ് സെലാന്‍ സംവിധാനം ചെയ്ത എബൗട്ട് ഡ്രൈ ഗ്രാസസ് മിഡ്‌ഫെസ്റ്റ് ചിത്രമാകും. അമേരിക്കന്‍ സംവിധായകന്‍ റോബര്‍ട്ട് കൊളോഡ്‌നിയുടെ ബയോപിക് ആയ ദി ഫെതര്‍വെയ്റ്റാണ് സമാപന ചിത്രം. മലയാള ചിത്രം ആട്ടമാണ് പനോരമയിലെ ഉദ്ഘാടന ചിത്രം.

കലാ അക്കാദമിയില്‍ ചലച്ചിത്ര പ്രദര്‍ശനമില്ല

ഗോവയിലെ പ്രശസ്തമായ കലാ അക്കാദമി ഇത്തവണ ഐഎഫ്എഫ്‌ഐയുടെ ഭാഗമാകുന്നുണ്ടെങ്കിലും അക്കാദമിയില്‍ ചലച്ചിത്രങ്ങളൊന്നും ഇത്തവണ പ്രദര്‍ശിപ്പിക്കുന്നില്ല. കലാ അക്കാദമി ഗൗരവമുള്ള ചലച്ചിത്ര ചര്‍ച്ചകള്‍ക്കും മാസ്റ്റര്‍ ക്ലാസുകള്‍ക്കുമാണ് ഇത്തവണ വേദിയാകുക. ഗോവയുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമായ കലാ അക്കാദമി ഏറെനാള്‍ നീണ്ട അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഇന്നലെയാണ് വീണ്ടും തുറന്നത്.

ചലച്ചിത്ര സംവാദങ്ങള്‍ക്ക് നിരവധി പ്രമുഖര്‍

സിനിമ കാഴ്ചകളുടെ മാത്രമല്ല ഗൗരവമേറിയ ചലച്ചിത്ര സംബന്ധിയായ ചര്‍ച്ചകള്‍ക്കും പതിവുപോലെ ഐഎഫ്എഫ്‌ഐ വേദിയാകും. ഹോളിവുഡ് താരം മൈക്കിള്‍ ഡഗ്ലസ് ഉള്‍പ്പെടെയുള്ള പ്രമുഖകര്‍ സിനിമാ ചര്‍ച്ചകളുടെ ഭാഗമാകും. സാറാ അലി ഖാന്‍, റാണി മുഖര്‍ജി, വിദ്യാ ബാലന്‍, സണ്ണി ഡിയോള്‍, നവാസുദ്ദീന്‍ സിദ്ദിഖി, നസീറുദ്ദീന്‍ ഷാ, പങ്കജ് ത്രിപാഠി, ബോണി കപൂര്‍, മധുര് ഭണ്ഡാര്‍ക്കര്‍, ബ്രണ്ടന്‍ ഗാല്‍വിന്‍, ബ്രിലാന്റേ മെന്‍ഡോ, ജോണ്‍ ഗോള്‍ഡ്‌വാട്ടര്‍, വിജയ് സേതുപതി, മനോജ് ബാജ്‌പേയ്, കാര്‍ത്തികി ഗോണ്‍സാല്‍വസ്, അല്ലു അരവിന്ദ്, തിയോഡോര്‍ ഗ്ലക്ക്, ഗുല്‍ഷന്‍ ഗ്രോവര്‍ തുടങ്ങിയ നിരവധി ചലച്ചിത്ര പ്രതിഭകള്‍ ചര്‍ച്ചകളിലുണ്ടാകും.

മൈക്കിള്‍ ഡഗ്ലസിന് ആദരം

വിഖ്യാത ഹോളിവുഡ് താരവും നിര്‍മാതാവുമായ മൈക്കിള്‍ ഡഗ്ലസ് ലോകസിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന് സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കുമെന്നതാണ് ഇത്തവണത്തെ ഐഎഫ്എഫ്‌ഐയുടെ മറ്റൊരു പ്രത്യേകത.

ചലച്ചിത്രോത്സവത്തിലെ മലയാളത്തിളക്കം

മലയാള ചിത്രമായ ആട്ടമാണ് പനോരമയിലെ ഉദ്ഘാടന ചിത്രമായി നിശ്ചയിച്ചിരിക്കുന്നത്. രോഹിത് എം ജി കൃഷ്ണന്റെ ഇരട്ട, രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ന്നാ താന്‍ കേസ് കൊട്, ഗണേഷ് രാജിന്റെ പൂക്കാലം, ജൂഡ് ആന്റണിയുടെ 2018, ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ മുതലായ മലയാള ചിത്രങ്ങള്‍ ഫീച്ചര്‍ സിനിമയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

]]>
ഷെയിന്‍ നിഗത്തിന് പിന്തുണയുമായി ആഷിഖ് അബു https://malayalees.ch/ashiq-abu-supports-shane-nigam-on-film-controversey/ Thu, 05 Dec 2019 09:14:29 +0000 https://malayalees.ch/?p=20054 ഷെയിന്‍ നിഗത്തിന് പിന്തുണയുമായി ആഷിഖ് അബു. ഷെയിന്‍ നിഗത്തിനെതിരെ കുറച്ചു പേർ ചേർന്ന് വിലക്ക് ഏർപ്പെടുത്തുന്നത് ശരിയല്ല. ഷെയിനിന്റെ ഭാഗത്തും അപക്വമായ നടപടി ഉണ്ടായിട്ടണ്ടെന്നും ആഷിഖ് അബു പറഞ്ഞു. ഒരു നിർമാതാവ് നടനെ വണ്ടി ഇടിച്ച് കൊലപ്പെടുത്തും എന്ന് പറഞ്ഞത് ഗൗരവത്തോടെ കാണണമെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.

സിനിമ സെറ്റുകളിലെ പൊലീസ് പരിശോധനയെ പിന്തുണക്കുകയാണെന്നും ആഷിഖ് അബു മാധ്യമങ്ങളെ അറിയിച്ചു. സെറ്റുകളിലെ പൊലീസ് പരിശോധനയെ സ്വാഗതം ചെയ്യുന്നതായും ആഷിഖ് അബു. സിനിമയിൽ എല്ലാം സുതാര്യം ആകണം എന്നാണ് അഭിപ്രായം. കുറച്ചു പേർ ചേർന്ന് വിലക്ക് ഏർപ്പെടുത്തുന്നത് ശരിയല്ല. സിനിമ പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹം. സിനിമ എന്നത് ഒരാളുടെ മാത്രമല്ല ഒരുപാട് പേരുടെ അധ്വാനത്തിന്‍റെ ഫലമാണെന്നും ആഷിഖ് അബു മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ സംഘടനകളുും ഒരു പോലെ ഇടപെട്ട് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ തീര്‍ക്കുമെന്നാണ് വിശ്വാസമെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഷെയിന്‍റെ വിലക്ക് നീക്കിയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

]]>
ഷെയിൻ നിഗത്തിനെതിരായ വിലക്കിൽ സമവായ ചർച്ച നീളും https://malayalees.ch/shane-nigam-producers-assosiation/ Wed, 04 Dec 2019 05:12:30 +0000 https://malayalees.ch/?p=19976 ഷെയിൻ നിഗത്തിനെതിരായ വിലക്കിൽ സമവായ ചർച്ച നീളും. ഷെയിനുമായി ചർച്ച നടത്തിയ ശേഷം മതി നിർമാതാക്കളുമായുള്ള ചർച്ച എന്നാണ് അമ്മ നേതൃത്വത്തിനുള്ളിലെ ധാരണ. ഉത്തരേന്ത്യയിലുള്ള ഷെയിൻ നിഗം മടങ്ങി എത്തിയ ശേഷമേ ഇനി വിലക്ക് നീക്കാനുള്ള ചർച്ച ആരംഭിക്കൂ.

നിർമ്മാതാക്കളുടെ വിലക്കിൽ ഷെയിൻ നിഗത്തിന്റെ നിലപാട് അറിഞ്ഞ ശേഷം മതി നിർമ്മാതാക്കളുമായുള്ള ചർച്ച എന്നാണ് അമ്മക്കുള്ളിലെ തീരുമാനം. ഷെയിനിന്റെ സാന്നിധ്യത്തിൽ അമ്മയുമായി ചർച്ചക്കില്ലെന്ന് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. നിർമാതാക്കളുമായി ചർച്ചക്കില്ലെന്ന നിലപാടിലാണ് ഷെയിനും കുടുംബവും. അതുകൊണ്ട് തന്നെ ഉത്തരേന്ത്യയിൽ നിന്ന് ഷെയിൻ തിരിച്ചെത്തുന്നത് വരെ കാത്തിരിക്കാനാണ് അമ്മയുടെ തീരുമാനം. ഷെയിൻ തിരിച്ചെത്താൻ ഇനിയും രണ്ട് ദിവസം കഴിയും എന്നാണ് സൂചന. രാജ്യാന്തര ചലച്ചിത്രമേള ആരംഭിക്കുന്നതിനാൽ ചില സംഘടനാ പ്രതിനിധികൾ തിരുവനന്തപുരത്തേക്ക് പോവുകയാണ്. ഇരു വിഭാഗങ്ങളുടെയും സൗകര്യം നോക്കിയാകും ഇനിയുള്ള ചർച്ചകൾ.

]]>
എല്ലാം തെറ്റിദ്ധാരണ, ഷെയ്ന്‍ തിരിച്ച്‌ വരണം; നിലപാട് തിരുത്തി ശരത്! https://malayalees.ch/ellamthetidhdharanasheynthirichvaranamnilapadthiruthisharath-newsid-151090338/ Tue, 03 Dec 2019 09:34:21 +0000 https://malayalees.ch/?p=19917 യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗമിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ നിലപാട് തിരുത്തി ‘വെയില്‍’ സംവിധായകന്‍ ശരത്.

ഷെയ്ന്‍ മടങ്ങി വരണമെന്നും ചിത്രം പൂര്‍ത്തിയാക്കണമെന്നു൦ ആവശ്യപ്പെട്ട് ഫെഫ്കയെ സമീപിച്ചിരിക്കുകയാണ് ശരത്.

ഷെയ്ന്‍ സഹകരിച്ചാല്‍ പതിനഞ്ച് ദിവസം കൊണ്ട് ചിത്രം പൂര്‍ത്തിയാക്കാമെന്നും ഫെഫ്ക ഇടപ്പെട്ട് പ്രശ്നം പരിഹരിക്കാണമെന്നും ഫെഫ്കയ്ക്ക് അയച്ച കത്തില്‍ ശരത് പറയുന്നു.

ആദ്യ സംവിധാന സംരംഭമായ വെയില്‍ മുടങ്ങിയത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും സംഭവിച്ചതെല്ലാം തെറ്റിദ്ധാരണ മൂലമാണെന്നും ശരത് പറയുന്നു.

സിനിമയുടെ 75% ചിത്രീകരണം പൂര്‍ത്തിയായെന്നും താനും ഷെയ്നും ചിത്രത്തിനായി ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ടെന്നും സംവിധായകന്‍ പറയുന്നു.

വെയിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിര്‍മാതാക്കളുടെ സംഘടന ഇടപെട്ടതോടെ ഷെയ്ന്‍ വിലക്ക് നേരിടുകയാണ്. എന്നാല്‍ വിലക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് താര സംഘടനയായ AMMA.

]]>
ബിഗ് ബ്രദര്‍ ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി https://malayalees.ch/bigbradharchithrathileputhiyalokkeshanstilpurathirangi-newsid-150856046/ Mon, 02 Dec 2019 09:48:35 +0000 https://malayalees.ch/?p=19856 മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബിഗ് ബ്രദര്‍. വന്‍ താര നിരയാണ് ചിത്രത്തില്‍ ഉള്ളത്. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, റജീന, സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്ബന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ധിക്കും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. 25 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിക്കുന്നത്. എസ്‌ ടാല്‍ക്കിസിന്റെ ബാനറില്‍ ഷാജിയും മനുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

]]>
ഇന്ത്യൻ സംഗീതത്തിന് പൂർണത നഷ്ടപ്പെട്ടതായി ആനന്ദ് ജി https://malayalees.ch/musician-anand-g-on-indian-music/ Sat, 30 Nov 2019 11:02:49 +0000 https://malayalees.ch/?p=19800 സങ്കേതിക വളർന്നപ്പോൾ ഇന്ത്യൻ സംഗീതത്തിന് പൂർണത നഷ്ടപ്പെട്ടതായി പ്രശസ്ത സംഗീത സംവിധായകൻ ആനന്ദ് ജി . സർഗാത്മകതയ്ക്കും നഷ്ടം സംഭവിച്ചതായി ആനന്ദ് ജി മീഡിയവണിനോട് പറഞ്ഞു.

ആധുനികതയുടെ പശ്ചാത്തലത്തിൽ സാങ്കേതികമായി ഇന്ത്യൻ സംഗീതം ഏറെ വളർന്നപ്പോഴും ചില സുപ്രധാനമായ തിരിച്ചടികൾ സംഭവിച്ചുവെന്നാണ് ആനന്ദ് ജിയുടെ നിരീക്ഷണം. അമിതാബ് ബച്ചനെ ഗായകനാക്കിയപ്പോഴുള്ള അനുഭവങ്ങളും ആനന്ദ് ജി പങ്കുവെച്ചു. സൂപ്പർ സ്റ്റാറിന്റെ ഭാവങ്ങളില്ലാതെ താൻ പറഞ്ഞതെല്ലാം കേട്ട് പ്രവർത്തിക്കാൻ ബച്ചൻ തയ്യറായി. മലയാളിയുടെ അഭിമാനമായ യേശുദാസിനെ കൂടുതൽ ഉപയോഗപ്പെടുത്താൻ കഴിയാത്തതിന് ഭാഷാപരമായ പ്രശ്നങ്ങളാണ് പ്രധാന കാരണമെന്നായിരുന്നു ആനന്ദ് ജിയുടെ മറുപടി.

]]>
‘ഷെയിനിനെ എന്‍റെ അസിസ്റ്റന്‍റാക്കും, അവനെ വെച്ച് സിനിമ ചെയ്യും’; രാജീവ് രവി https://malayalees.ch/rajeev-ravi-on-shane-nigam/ Fri, 29 Nov 2019 11:20:10 +0000 https://malayalees.ch/?p=19744 നിര്‍മ്മാതാക്കളുടെ സംഘടന ഷെയിന്‍ നിഗത്തിനെ വിലക്കിയതിനെത്തുടര്‍ന്ന് താരത്തിന് പിന്തുണയുമായി സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി. താന്‍ ഷെയിനിനെ വച്ച് സിനിമ ചെയ്യുമെന്നും വേണ്ടിവന്നാല്‍ അദ്ദേഹത്തെ തന്‍റെ അസിസ്റ്റന്‍റാക്കുമെന്നും രാജീവ് രവി പറയുന്നു. ഷെയിന്‍ അച്ചടക്ക ലംഘനം നടത്തിയെങ്കില്‍ അതിനെ ന്യായീകരിക്കുന്നില്ലെന്നും അതിന്‍റെ പേരില്‍ വിലക്ക് ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നും രാജീവ് രവി പറഞ്ഞു.

ഷെയിന്‍ 22 വയസുള്ള ഒരു പയ്യനാണ്. അവന്‍ അച്ചടക്ക ലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ ന്യായീകരിക്കുന്നില്ല. പക്ഷെ, അവന്‍റെ അഭിപ്രായം രേഘപ്പെടുത്തുന്നതില്‍ നിന്ന് വിലക്കാന്‍ ആര്‍ക്കും അവകാശമില്ല. അവര്‍ അവനെ വിലക്കിയാല്‍ ഞാന്‍ അവനെ എന്‍റെ അസിസ്റ്റന്‍റാക്കും, അവനെ വച്ച് സിനിമ ചെയ്യും. അവനെ ആര്‍ക്കും വിലക്കാന്‍ പറ്റില്ല, വിലക്കുന്നവര്‍ തന്നെ അവനെ വച്ച് സിനിമ ചെയ്യും. രാജീവ് രവി പറയുന്നു.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വച്ചാണ് അവനെ താരതമ്യപ്പെടുത്തുന്നത്. സിനിമയില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നില്ലേ, കൃത്യമായി വേതനം കൊടുക്കാതിരിക്കുന്നില്ലേ, ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ലല്ലോ. ഈഗോ മാറ്റിവെച്ച് അവനെ വിളിച്ചിരുത്തി സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ. നല്ലൊരു കലാകാരനാണ്. അവനെ തല്ലിക്കെടുത്തരുത്. രാജീവ് രവി പറയുന്നു.

]]>
നടന്‍ ഷെയിന്‍ നിഗത്തിന് മലയാള സിനിമയില്‍ വിലക്ക് https://malayalees.ch/shane-nigam-controversy-film-producers-association/ Thu, 28 Nov 2019 10:57:22 +0000 https://malayalees.ch/?p=19664 നടന്‍ ഷെയിന്‍ നിഗത്തിന് മലയാള സിനിമയില്‍ വിലക്ക്. നടന്റെ ഭാഗത്തു നിന്നുള്ള ആവർത്തിച്ചുള്ള നിസ്സഹകരണമാണ് വിലക്കിന് കാരണമെന്ന് നിര്‍മാതാക്കളുടെ സംഘടന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ന് വരെ ഒരു നടന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത പ്രതികരണമാണ് ഷെയിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്, പണം മുടക്കുന്നവരെ കളിയാക്കുന്ന രീതിയിലാണ് പ്രതികരണമെന്നും ഇത് അസോസിയേഷന് അംഗീകരിക്കാനാവില്ലായെന്നും പ്രൊഡ്രൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ഷെയിന്‍ നിലവില്‍ ഭാഗമായി ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള വെയില്‍, ഖുർബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കുമെന്നും പ്രൊഡ്രൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ഷെയിന്‍ കാരണം സിനിമകള്‍ക്കുണ്ടായ ഏഴ് കോടി നഷ്ടം തീര്‍ത്താല്‍ മാത്രമേ തുടര്‍ന്ന് സിനിമകളില്‍ അഭിനയിപ്പിക്കുകയുള്ളുവെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു.

‘ഷൂട്ടിങ്ങ് സൈറ്റിൽ ലഹരി മരുന്നുകളുടെ പരിശോധന ഉണ്ടാവണം. പലരും കാരവനുകളിൽ നിന്ന് പോലും പുറത്തിറങ്ങുന്നില്ല. സ്വബോധത്തോടെയുള്ള ആളുകൾ പെരുമാറുന്നത് പോലെയല്ല ഷെയ്ൻ പെരുമാറുന്നത്’; നിര്‍മാതാക്കളുടെ സംഘടന പറഞ്ഞു. യുവതലമുറ നടൻമാരിൽ ലഹരി ഉപയോഗം കൂടുതലാണെന്നും നിർമാതാക്കൾ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഷെയിന്‍ നിഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രൊഡ്രൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.

]]>
മമ്മൂട്ടി-സത്യന്‍ അന്തിക്കാട് ചിത്രം എത്തുന്നത് ഓണം റിലീസായി https://malayalees.ch/mammuttisathyananthikkadchithramethunnathonamrileesayi-newsid-150068760/ Thu, 28 Nov 2019 05:28:45 +0000 https://malayalees.ch/?p=19647 22 വര്‍ഷങ്ങള്‍ക്കു ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ഏപ്രിലില്‍ ആരംഭിക്കും. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നേരത്തേ ഡിസംബറില്‍ ഷൂട്ടിംഗ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നവാഗതനായ ജോഫിന്‍ ചാക്കോയുടെ സ്‌ക്രിപ്റ്റില്‍ ആകൃഷ്ടനായ മമ്മൂട്ടി ആ ചിത്രം നഷ്ടപ്പെടാതിരിക്കാന്‍ വേഗത്തില്‍ ഡേറ്റ് നല്‍കിയിതിനൊപ്പം ഓണം റിലീസിന് അനുയോജ്യമായ ചിത്രമാകും എന്ന കണക്കു കൂട്ടലും കൂടി ചേര്‍ന്നതോടെയാണ് സത്യന്‍ അന്തിക്കാട് ചിത്രം ഏപ്രിലിലേക്ക് മാറ്റിയത്. അതിനു മുന്‍പായി ആരാധകര്‍ കാത്തു നില്‍ക്കുന്ന മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് മെഗാസ്റ്റാര്‍ തുടങ്ങുമെന്നും സൂചനയുണ്ട്.

‘ ഒരു ഇന്ത്യന്‍ പ്രണയകഥ’, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ ചിത്രങ്ങളില്‍ സത്യന്‍ അന്തിക്കാടിനായി ഇഖ്ബാല്‍ രചന നിര്‍വഹിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ മമ്മൂട്ടി എത്തിയ കളിക്കളം, അര്‍ത്ഥം എന്നീ ചിത്രങ്ങള്‍ വലിയ വിജയം നേടിയപ്പോള്‍ ഗോളാന്തര വാര്‍ത്തകള്‍, നമ്ബര്‍ വണ്‍ സ്‌നേഹതീരം എന്നിവ ശരാശരി വിജയങ്ങളായിരുന്നു. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, ഒരാള്‍ മാത്രം എന്നീ ചിത്രങ്ങള്‍ തിയറ്ററുകളില്‍ ശ്രദ്ധ നേടിയില്ല.

]]>
അജയ് ദേവ്ഗണിനെ കണ്ടില്ലായിരുന്നെങ്കില്‍ ഷാരുഖ് ഖാനെ വിവാഹം കഴിക്കുമായിരുന്നോ? https://malayalees.ch/ajaydhevganinekandillayirunnengkilsharukhkhanevivahamkazhikkumayirunnoutharamparanykajol-newsid-149951852/ Wed, 27 Nov 2019 11:35:57 +0000 https://malayalees.ch/?p=19617 ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് താരജോഡികളായിരുന്നു ഷാരുഖ് ഖാനും കാജോളും. ഇവര്‍ തമ്മിലുള്ള കെമിസ്ട്രി ഒത്തിരി അധികം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. അടുത്തിടെ കാജോണ്‍ ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തരത്തില്‍ പങ്കെടുത്തിരുന്നു. ആരാധകരുടെ എല്ലാ ചോദ്യത്തിനും ഉത്തരം പറയുമെന്ന് നടി പറഞ്ഞിരുന്നു. ഒരുപാട് കാലങ്ങളായിഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു അതിലൊരാള്‍ ചോദിച്ചത്.

അജയ് ദേവ്ഗണിനെ കണ്ട് മുട്ടിയില്ലായിരുന്നെങ്കില്‍ ഷാരുഖ് ഖാനെ വിവാഹം കഴിക്കുമായിരുന്നോ എന്നായിരുന്നു ചോദ്യം. അതിന് ഷാരുഖ് ഖാന്‍ പ്രോപ്പോസ് ചെയ്താല്‍ അല്ലേ എന്ന രസകരമായ ഉത്തരമായിരുന്നു നടി പറഞ്ഞത്. ഷാരുഖ് ഖാന്‍ ആണോ അജയ് ദേവ്ഗണ്‍ ആണോ നായകനായി അഭിനയിക്കുന്നതില്‍ കൂടുതല്‍ നല്ലത് എന്നായിരുന്നു അടുത്ത ചോദ്യം. അത് ഓരോ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച്‌ ആയിരിക്കുമെന്നായിരുന്നു കാജോളിന്റെ ഉത്തരം.

ജീവിതകാലം മുഴുവന്‍ ഷാരുഖ് തനിക്ക് സുഹൃത്ത് ആയിരിക്കുമെന്നും കാജേള്‍ വ്യക്തമാക്കി. ഷാരുഖുമായി ഇനി ഒന്നിച്ചൊരു സിനിമ വരുമോ എന്ന ചോദ്യത്തിന് അത് ഷാരുഖിനോട് തന്നെ ചോദിക്കണമെന്നായിരുന്നു പറഞ്ഞത്. അതേ സമയം അജയ് ദേവ്ഗണിനോടാണ് തനിക്ക് ആദ്യമായി ക്രഷ് തോന്നിയതെന്നും അദ്ദേഹമായിരുന്നു എന്റെ ആദ്യ ആരാധകനെന്നും നടി പറയുന്നു. ആദ്യമായി ഇഷ്ടം തോന്നിയ ആളെ തന്നെയാണ് വിവാഹം കഴിച്ചതും.

]]>