England – malayalees.ch https://malayalees.ch Malayalam Online News Portal Mon, 22 Jan 2024 11:59:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png England – malayalees.ch https://malayalees.ch 32 32 വ്യക്തിപരമായ കാരണങ്ങൾ: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് കോലി പിൻമാറി https://malayalees.ch/virat-kohli-withdraws-from-first-two-tests-against-england/ Mon, 22 Jan 2024 11:58:48 +0000 https://malayalees.ch/?p=95102 വ്യക്തിപരമായ കാരണങ്ങളാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് പിന്മാറി സൂപ്പർ താരം വിരാട് കോലി. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോലിക്ക് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല.

ക്യാപ്റ്റൻ രോഹിത് ശർമയുമായും ടീം മാനേജ്‌മെന്റുമായും സെലക്ടർമാരുമായും വിരാട് സംസാരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ക്യാപ്റ്റന്റെ പിന്തുണയുണ്ടെന്നും ബിസിസിഐ അറിയിച്ചു. പുരുഷന്മാരുടെ സെലക്ഷൻ കമ്മിറ്റി ഉടൻ പകരക്കാരനെ പ്രഖ്യാപിക്കും. കോലിയുടെ സ്വകാര്യതയെ മാനിക്കണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ബിസിസിഐ മാധ്യമങ്ങളോടും ആരാധകരോടും അഭ്യർത്ഥിച്ചു.

കോലിയുടെ അഭാവത്തിൽ യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ തുടങ്ങിയ യുവതാരങ്ങളുടെ ചുമലിൽ വലിയ ഉത്തരവാദിത്തമാണ് വന്നു ചേർന്നിരിക്കുന്നത്. നേരത്തെ, അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യിൽ നിന്നും ‘വ്യക്തിപരമായ കാരണങ്ങളാൽ’ കോലി പിന്മാറിയിരുന്നു. നേരത്തെ, അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യിൽ നിന്നും വ്യക്തിപരമായ കാരണങ്ങളാൽ കോലി പിന്മാറിയിരുന്നു. എന്നാൽ ഈ വ്യക്തിപരമായ സാഹചര്യം എന്താണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.

ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്, അതിൽ ആദ്യത്തേത് ജനുവരി 25 ന് ഹൈദരാബാദിൽ നടക്കും. പരമ്പരയിലെ രണ്ടാം മത്സരം ഫെബ്രുവരി 2 ന് വിശാഖപട്ടണത്താണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ വിരാട് കോലി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

]]>
വനിതാ ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്, രണ്ടാം ഇന്നിംഗ്സിൽ 186/6 https://malayalees.ch/india-women-vs-england-women-test-highlights/ Sat, 16 Dec 2023 05:02:58 +0000 https://malayalees.ch/?p=92969 ഇംഗ്ലണ്ടിനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ മികച്ച നിലയില്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് 478 റണ്‍സ് ലീഡുണ്ട്. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തിട്ടുണ്ട്. 67 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത് ഹര്‍മന്‍പ്രീതും 17 റണ്‍സുമായി പൂജയുമാണ് ക്രീസില്‍.

രണ്ടാം ഇന്നിംഗ്‌സിൽ മികച്ച തുടക്കമാണ് ടീം ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമയും 61 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഷഫാലി (33), സ്മൃതി (26), യാസ്തിക (9), ജെമീമ റോഡ്രിഗസ് (27), ദീപ്തി ശർമ (20), സ്നേഹ് റാണ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇംഗ്ലണ്ടിനായി ചാർളി ഡീൻ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ സോഫി എക്ലെസ്റ്റോൺ രണ്ട് വിക്കറ്റ് വീഴ്ത്തി.

ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ 136 റണ്‍സിലൊതുക്കിയ ഇന്ത്യ 292 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി ദീപ്തി ശര്‍മ്മ 5 വിക്കറ്റ് വീഴ്‌ത്തി. സ്‌നേഹ റാണ 2 വിക്കറ്റും രേണുക, പൂജ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും നേടി. 59 റണ്‍സെടുത്ത നാറ്റ് സിവര്‍ ബ്രെന്റ് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ പിടിച്ചുനിന്നത്. ഇംഗ്ലണ്ടിനെ ഫോളോഓണ്‍ ചെയ്യിക്കാമായിരിന്നുവെങ്കിലും വീണ്ടും ബാറ്റു ചെയ്യാന്‍ ആണ് ഇന്ത്യ തീരുമാനിച്ചത്.

]]>
യുകെയിൽ പുതിയ കൊവിഡ് വേരിയന്റ് ‘എറിസ്’ വ്യാപിക്കുന്നതായി റിപ്പോർട്ട് https://malayalees.ch/new-covid-variant-eris-spreading-across-uk-report/ Sat, 05 Aug 2023 11:23:04 +0000 https://malayalees.ch/?p=85694 ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. അതിവേഗം പടരുന്ന ഒമൈക്രോണിൽ നിന്ന് ഉത്ഭവിച്ച ‘EG.5.1’ എന്ന പുതിയ വകഭേദം യുകെയിൽ തല പൊക്കുന്നതായാണ് റിപ്പോർട്ട്. ‘എറിസ്’ എന്ന് വിളിപ്പേരുള്ള EG.5.1 വേരിയന്റ് കഴിഞ്ഞ മാസമാണ് യുകെയിൽ ആദ്യമായി കണ്ടെത്തുന്നത്. ഇപ്പോൾ ഇത് രാജ്യത്ത് അതിവേഗം പടരുകയാണെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യ അധികാരികളെ ഉദ്ധരിച്ച് വാർത്താ ഏജൻസി PTI റിപ്പോർട്ട് ചെയ്യുന്നു.

ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കൊവിഡ് കേസുകളും ‘എറിസ്’ മൂലമാണെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (UKHSA) പറയുന്നത്. ഏറ്റവും പുതിയ ഡാറ്റ സൂചിപ്പിക്കുന്നത് പുതിയ കേസുകളുടെ 14.6 ശതമാനവും EG.5.1 മൂലമാണെന്നാണ്. റെസ്പിറേറ്ററി ഡാറ്റാമാർട്ട് സിസ്റ്റത്തിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ട 4396 ശ്വാസകോശ സ്രവങ്ങളില്‍ 5.4 ശതമാനത്തിലും കൊവിഡ് സാന്നിധ്യം കണ്ടെത്തി. മുന്‍ റിപ്പോര്‍ട്ടില്‍ 4403 സ്രവങ്ങളില്‍ 3.7 ശതമാനത്തില്‍ മാത്രമേ കൊവിഡിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നുള്ളൂ. മുൻ ആഴ്ചകളെ അപേക്ഷിച്ച് ഈ ആഴ്ച കേസുകളുടെ നിരക്ക് വർധിച്ചിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും UKHSA റിപ്പോർട്ടിൽ പറയുന്നു.

അന്താരാഷ്ട്രതലത്തിൽ, പ്രത്യേകിച്ച് ഏഷ്യയിൽ കൊവിഡ് കേസുകളുടെ വർദ്ധനവിനെ തുടർന്ന് ഹൊറൈസൺ ലെവൽ സ്‌കാനിംഗിലാണ് 2023 ജൂലൈ 3-ന് EG.5.1 ആദ്യമായി കണ്ടെത്തിയത്. ജൂലൈ 31 ൽ എറിസിനെ ഒരു വേരിയന്റായി തരംതിരിച്ചു. ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് വകഭേദങ്ങളുടെ പട്ടികയിലും EG.5.1 ഉണ്ട്. എക്സ്ബിബി.1.5, എക്സ്ബിബി.1.16, ബിഎ.2.75, സിഎച്ച്.1.1, എക്സ്ബിബി, എക്സ്ബിബി1.9.1, എക്സ്ബിബി 1.9.2, എക്സ്ബിബി.2.3 എന്നിവയാണ് നിരീക്ഷണത്തിലുള്ള മറ്റ് വകഭേദങ്ങള്‍. 45 രാജ്യങ്ങളിലായി 4722 സീക്വന്‍സുകള്‍ ഇജി 5.1 ന്‍റേതായി കണ്ടെത്തിയിട്ടുണ്ട്.

]]>
അലക്സ് ഹെയിൽസ് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു https://malayalees.ch/alex-hales-announces-international-retirement/ Fri, 04 Aug 2023 12:03:10 +0000 https://malayalees.ch/?p=85624 ഇംഗ്ലണ്ട് ബാറ്റർ അലക്സ് ഹെയിൽസ് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു. 34 വയസുകാരനായ താരം ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ പാകിസ്താനെതിരെയായിരുന്നു ഹെയിൽസിൻ്റെ അവസാന മത്സരം.

കഴിഞ്ഞ 9 മാസമായി ഹെയിൽസ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി ചർച്ചയിലായിരുന്നു. ഇതിനൊടുവിലാണ് തീരുമാനം. ഈ വർഷം ആദ്യം പിഎസ്എലിൽ കളിക്കുന്നതിനായി ഹെയിൽസ് ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞ ടി-20 ലോകകപ്പിൽ ജേതാക്കളായ ഇംഗ്ലണ്ടിനായി നിർണായക പ്രകടനങ്ങൾ നടത്താൻ ഹെയിൽസിനു സാധിച്ചിരുന്നു. എന്നാൽ, ഓയിൻ മോർഗനുമായുള്ള ചില പ്രശ്നങ്ങളെ തുടർന്ന് താരത്തിന് ഏകദിന ടീമിലെ സ്ഥാനം നഷ്ടമായി. നാല് വർഷങ്ങൾക്കു മുൻപാണ് ഹെയിൽസ് അവസാനമായി ഏകദിന മത്സരം കളിച്ചത്. സമീപകാലത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് കാഴ്ചവച്ച ഡോമിനൻസിയിൽ അലക്സ് ഹെയിൽസിൻ്റെ സംഭാവനകൾ ചെറുതല്ല.

രാജ്യാന്തര ജഴ്സിയിൽ 11 ടെസ്റ്റും 70 ഏകദിനവും 75 ടി-20കളുമാണ് ഹെയിൽസ് കളിച്ചിട്ടുള്ളത്. യഥാക്രമം 573, 2419, 2074 റൺസുകളാണ് താരത്തിൻ്റെ സമ്പാദ്യം.

]]>
പാകിസ്താനിൽ ഇംഗ്ലണ്ട് ടീം താമസിക്കുന്ന ഹോട്ടലിനു പുറത്ത് വെടിയൊച്ച; നാലുപേർ അറസ്റ്റിൽ https://malayalees.ch/england-players-gun-shot-pakistan/ Fri, 09 Dec 2022 04:28:31 +0000 https://malayalees.ch/?p=72573 പാകിസ്താൻ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ടീം അംഗങ്ങൾ താമസിക്കുന്ന ഹോട്ടലിനു പുറത്ത് വെടിയൊച്ച. രണ്ടാമത്തെ ടെസ്റ്റ് മത്സരം നാളെ ആരംഭിക്കാനിരിക്കെ ഹോട്ടലിന് ഒരു കിലോമീറ്റർ ചുറ്റളവിൽ നിന്ന് വെടിയൊച്ച കേട്ടു എന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള അടിപിടിക്കിടെയാണ് വെടിയുതിർന്നതെന്ന് സൂചനയുണ്ട്. സംഭവത്തിൽ 4 പേർ അറസ്റ്റിലായി.

പാകിസ്താനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് 74 റൺസിനു വിജയിച്ചിരുന്നു.

]]>
‘ഒപ്പത്തിനൊപ്പം’; ഇംഗ്ലണ്ട്-യുഎസ്എ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ https://malayalees.ch/fifa-world-cup-2022-england-vs-usa/ Sat, 26 Nov 2022 04:16:56 +0000 https://malayalees.ch/?p=71911 ആക്രമണത്തിന് പേരുകേട്ട ഇംഗ്ലീഷ് നിരയെ പിടിച്ചുകെട്ടി യുഎസ്എ. ഹാരി കെയ്ന്‍, ബുക്കായോ സാക്ക, മേസണ്‍ മൗണ്ട്, റഹീം സ്‌റ്റെര്‍ലിങ് തുടങ്ങിയ കൊമ്പന്മാരെ ഇറക്കി എളുപ്പം ജയിച്ചു മടങ്ങാമെന്ന ഇംഗ്ലണ്ട് മോഹത്തെ പൊളിച്ചടുക്കുന്നതായി ഇന്നത്തെ അമേരിക്കൻ പ്രകടനം. മത്സരത്തിൻ്റെ അവസാന വിസിൽ മുഴങ്ങുമ്പോൾ ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ പൂട്ടി യുഎസ്എ.

അൽ-ബൈത് മൈതാനത്ത് തുടക്കം മുതല്‍ യുഎസ് ബോക്‌സിലേക്ക് നിരന്തരം ഇംഗ്ലണ്ടിന്റെ ആക്രമണങ്ങളായിരുന്നു. ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അമേരിക്കൻ പ്രതിരോധ മതിലിൽ തട്ടി തെറിച്ചു. 10 ആം മിനിറ്റിൽ ലഭിച്ച അവസരം ഹാരി കെയ്നിന് വലയിലെത്തിക്കാനായില്ല. സ്റ്റെർലിങ്ങിന്റെ അറ്റാക്കിങ് റണ്ണിനൊടുവിൽ സാക്ക പാസ് ചെയ്ത പന്ത് ഹാരി വലയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വാക്കർ സിമ്മർമാന്റെ നിർണായക ഇടപെടൽ അമേരിക്കയ്ക്ക് രക്ഷയായി.

പ്രതിരോധത്തിൽ ഊന്നൽ നൽകുമ്പോഴും ഇംഗ്ലണ്ട് ഗോൾ മുഖത്തേക്ക് പന്തെത്തിക്കാൻ യുഎസ്എക്കായി. 26 ആം മിനിറ്റിൽ തിമോത്തി വിയയുടെ ക്രോസിൽ നിന്നുളള അവസരം വെസ്റ്റൺ മക്കെന്നി പുറത്തേക്കടിച്ചുകളഞ്ഞു. 33 ആം മിനിറ്റിൽ ഗോൾ എന്നുറപ്പിച്ച ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ ഷോട്ട് ബാറിലിടിച്ച് പുറത്തേക്ക്. ആദ്യ പകുതി ഗോൾ രഹിതം. രണ്ടാം പകുതിയുടെ തുടക്കം മുതൽ ഗോൾ നേടാനുള്ള തുടർച്ചയായ ശ്രമങ്ങൾ യുഎസ് മുന്നേറ്റനിര പുറത്തെടുത്തു.

രണ്ടാം പകുതിയില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജോര്‍ദാന്‍ ഹെന്‍ഡേര്‍സന്‍, ജാക്ക് ഗ്രീലിഷ് എന്നിവർ കളിത്തിലിറക്കിയിട്ടും യുഎസിന്റെ പ്രതിരോധമതില്‍ തകര്‍ക്കാന്‍ അവര്‍ക്കായില്ല. അമേരിക്കൻ നീക്കങ്ങളേറെ കണ്ട മൈതാനത്ത് അവസാന മിനിറ്റുകളിൽ ഗോളി പിക്ഫോഡിനും ഇംഗ്ലീഷ് പ്രതിരോധത്തിനും പണി എളുപ്പമായിരുന്നില്ല. എന്നാൽ ഇംഗ്ലണ്ട്, യുഎസ് താരങ്ങൾ ഗോളവസരങ്ങൾ പലതു സൃഷ്ടിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.

]]>
ഇംഗ്ലണ്ട് ടി20 ചാമ്പ്യന്മാർ, പാക്ക് പരാജയം 5 വിക്കറ്റിന് https://malayalees.ch/england-outclass-pakistan-to-win-their-2nd-t20-world-cup-title/ Mon, 14 Nov 2022 04:26:20 +0000 https://malayalees.ch/?p=71232 ഇംഗ്ലണ്ടിന് രണ്ടാം ടി20 ലോകകപ്പ് കിരീടം. ഫൈനലിൽ പാകിസ്താൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സും സാം കുറാനുമാണ് ഇംഗ്ലണ്ട് വിജയശിൽപ്പികൾ. ചരിത്രത്തിൽ ഒരേസമയം ടി20, ഏകദിന ലോക ടൈറ്റിൽസ് സ്വന്തമാക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്.

ബെൻ സ്‌റ്റോക്‌സ്, സാം കുറാൻ, ആദിൽ റഷീദ് എന്നിവരായിരുന്നു ഫൈനലിലെ താരങ്ങൾ. പാക്ക് ബൗളർമാരുടെ തീ തുപ്പും പന്തുകൾക്ക് മുന്നിൽ പതറാതെ നിന്ന സ്റ്റോക്സ് ടി20 ഐ ക്രിക്കറ്റിലെ തന്റെ ആദ്യ അർധസെഞ്ചുറി രേഖപ്പെടുത്തി. 49 പന്തിൽ 52 റൺസുമായി പുറത്താകാതെ നിന്ന സ്റ്റോക്സ് ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന്റെ വിജയത്തിലേക്ക് നയിച്ചു. ട്വന്റി20യിൽ രണ്ടാം തവണയാണ് ഇംഗ്ലണ്ട് ചാമ്പ്യന്മാരാകുന്നത്. ഇതിന് മുമ്പ് 2010ലും ടീം ടി20 ചാമ്പ്യന്മാരായി.

പാകിസ്ഥാൻ കഠിനമായി പൊരുതിയെങ്കിലും സ്ലോഗ് ഓവറുകളിൽ ഷഹീൻ അഫ്രീദി പരുക്ക് മൂലം പിന്മാറിയത് തിരിച്ചടിയായി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസിൽ ഇംഗ്ലണ്ട് തളച്ചു. പാക്ക്‌ നിരയിൽ ഷാൻ മസൂദ് (28 പന്തിൽ 38), ക്യാപ്റ്റൻ ബാബർ അസം (28പന്തിൽ 32), ഷദാബ് ഖാൻ (14 പന്തിൽ 20) എന്നിവർ മാത്രമാണ് ചെറുത്തുനിന്നത്. മുഹമ്മദ് റിസ്‍വാൻ (14 പന്തിൽ 15) ആണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാൻ. ഇന്നിങ്സിൽ മൊത്തം പിറന്നത് രണ്ടു സിക്സറുകൾ മാത്രം.

നാലോവറിൽ 12 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത സാം കറനും 22 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ആദിൽ റഷീദുമാണ് ഇംഗ്ലീഷ് ബൗ

]]>
ടി20 ലോകകപ്പ് ഫൈനൽ: ചരിത്രം പാക്ക് പടയ്‌ക്കൊപ്പം, ഇംഗ്ലണ്ടിന് കൂട്ടായി ഫോം; ജയം ആർക്കൊപ്പം? https://malayalees.ch/t20-world-cup-final-history-favours-pakistan-form-is-with-england/ Sat, 12 Nov 2022 08:33:08 +0000 https://malayalees.ch/?p=71158 ടി20 ക്രിക്കറ്റിലെ ലോക ചാമ്പ്യന്മാരെ അറിയാൻ ഒരു ദിവസം മാത്രമാണ് ശേഷിക്കുന്നത്. ചരിത്രപ്രസിദ്ധമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പാകിസ്താനും ഇംഗ്ലണ്ടും ടൈറ്റിലിനായി ഏറ്റുമുട്ടും. സെമിയിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചപ്പോൾ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് പാകിസ്താൻ കിരീടപ്പോരാട്ടത്തിൽ പ്രവേശിച്ചത്. ചരിത്രം പാക്ക് പടയ്ക്ക് മുൻതൂക്കം നൽകുമ്പോൾ, ഫോം ഇംഗ്ലണ്ട് നിരയ്‌ക്കൊപ്പമാണ്.

നാളെ നടക്കുന്ന ഫൈനലിന് 1992ലെ ഏകദിന ലോകകപ്പുമായി ഏറെ സാമ്യമുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഫൈനല്‍ പോരാട്ടം ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണെന്നതും 1992ല്‍ ഇതേ വേദിയിലാണ് പാകിസ്താനും ഇംഗ്ലണ്ടും ലോകകപ്പ് ഫൈനലിനായി ഇറങ്ങിയത് എന്നതുമാണ് പ്രധാന സാമ്യം. അന്ന് പാക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയപോലെ ഇത്തവണയും വിജയം ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 1992ല്‍ പാകിസ്താൻ ഏതു ടീമിനെ പരാജയപ്പെടുത്തിയാണോ ഫൈനലിലെത്തിയത് അതേ ടീമിനേയാണ് ഇത്തവണയും മറികടന്നത്.

1992 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരും സഹ ആതിഥേയരുമായിരുന്നു ഓസ്ട്രേലിയ. 1992 ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ട് എത്തി, എന്നാല്‍ അന്ന് സിംബാബ്‌വെയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പരാജയപ്പെട്ടു. ടൂര്‍ണമെന്റില്‍ സിംബാബ്‌വെയുടെ ഏക ജയമാണിത്. അതുപോലെ 2022ല്‍ സൂപ്പര്‍ 12 റൗണ്ടിലെ അയര്‍ലന്‍ഡിന്റെ ഏക വിജയം ഇംഗ്ലണ്ടിനെതിരെയായിരുന്നു.1992 ലോകകപ്പില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യ വിജയിച്ചത്. അതിലൊന്ന് പാകിസ്താനെതിരെ ആയിരുന്നു.

ടൂർണമെന്റിന്റെ തുടക്കത്തിൽ ചിരവൈരികളായ ഇന്ത്യയോടും സിംബാബ്‌വെയോടും തോൽവി ഏറ്റുവാങ്ങിയ പാകിസ്താൻ ഫൈനൽ കാണുമെന്ന് സ്വപ്നത്തിൽ പോലും ആരും പ്രതീക്ഷിച്ചിരുന്നില്ല. 2009-ലെ ചാമ്പ്യൻമാരുടെ ഫൈനൽ പ്രവേശനം ഹോളിവുഡ് ത്രില്ലർ സ്‌ക്രിപ്റ്റിനെ പോലും തോൽപ്പിക്കും. നിശ്ചയദാർഢ്യമുള്ള ബാബർ അസം ടീമിന് കിരീടം സമ്മാനിച്ചാൽ അത് ചരിതമാണ്. പാകിസ്താൻ ക്രിക്കറ്റിന്റെ ഹാൾ ഓഫ് ഫെയിമിൽ മഹാനായ ഇമ്രാൻ ഖാന്റെ അരികിൽ ബാബർ അസമിനും തന്റെ ഇരിപ്പിടം ഉറപ്പാക്കാം.

England:
Jos Buttler (captain), Alex Hales, Phil Salt, Harry Brook, Liam Livingstone, Adil Rashid, Moeen Ben Stokes, Moeen Ali, David Willey, Chris Woakes, Chris Jordan, Dawid Malan, Sam Curran, Mark Wood, Tymal Mills.

Pakistan:
Babar Azam (captain), Mohammed Rizwan, Shan Masood, Iftikhar Ahmed, Mohammed Haris, Khushdil Shah, Asif Ali, Haider Ali, Mohammed Wasim, Naseem Shah, Haris Rauf, Shadab Ahmed, Mohammed Nawaz, Shaheen Shah Afridi, Mohammed Hasnain.

]]>
ഇടിമിന്നലായി ഓപ്പണർമാർ; ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ https://malayalees.ch/england-won-india-t20-world-cup/ Thu, 10 Nov 2022 11:15:08 +0000 https://malayalees.ch/?p=71043 ടി-20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു തകർപ്പൻ ജയം. വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. ഇന്ത്യ മുന്നോട്ടുവച്ച 169 റൺസ് വിജയലക്ഷ്യം വെറും 16 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് മറികടന്നു. അലക്സ് ഹെയിൽസ് (47 പന്തിൽ 4 ബൗണ്ടറിയും 7 സിക്സറും സഹിതം 86) ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോററായപ്പോൾ ക്യാപ്റ്റൻ ജോസ് ബട്ലറും ( 49 പന്തിൽ 9 ബൗണ്ടറിയും 3 സിക്സറും സഹിതം 80) തിളങ്ങി.

തുടക്കം മുതൽ ആക്രമിച്ചുകളിച്ച ഇംഗ്ലീഷ് ഓപ്പണർമാർക്കു മുന്നിൽ ഇന്ത്യൻ ബൗളർമാർക്ക് മറുപടി ഉണ്ടായില്ല. ഇന്ത്യ ആദ്യ പവർപ്ലേയിൽ 38 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് നേടിയത് 63 റൺസ്. ബൗളർമാർ മാറിമാറി പന്തെറിഞ്ഞെങ്കിലും ഇംഗ്ലണ്ട് ഓപ്പണർമാർ അനായാസം റൺസ് കണ്ടെത്തി. 28 പന്തുകളിൽ ഹെയിൽസ് ഫിഫ്റ്റി തികച്ചപ്പോൾ 36 പന്തിൽ ബട്ലറും അർധസെഞ്ചുറിയിലെത്തി. ആദ്യ പത്ത് ഓവറിൽ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് ആയിരുന്നെങ്കിൽ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തത് 98 റൺസ്. ഫിഫ്റ്റിക്ക് പിന്നാലെ ബട്ലർ ആഞ്ഞടിച്ചപ്പോൾ ഇംഗ്ലണ്ടിൻ്റെ ജയം എളുപ്പമായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 168 റൺസ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോലിയും ഹർദിക് പാണ്ഡ്യയും അർധ സെഞ്ച്വറി നേടി. 33 പന്തിൽ 63 റൺസ് നേടിയ ഹാർദിക് ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റ് നേടി. ആദിൽ റഷിദും ക്രിസ് വോക്‌സും ഓരോ വിക്കറ്റും നേടി.

]]>
ടി-20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ഞെട്ടിച്ച് അയർലൻഡ്; അഫ്ഗാനിസ്താൻ -ന്യൂസീലൻഡ് മത്സരം ഉപേക്ഷിച്ചു https://malayalees.ch/t20-world-cup-ireland-won-england-afghanistan-newzealand-abandoned/ Wed, 26 Oct 2022 12:11:54 +0000 https://malayalees.ch/?p=70241 ടി-20 ലോകകപ്പിൽ വീണ്ടും അട്ടിമറി. കിരീട സാധ്യത കല്പിക്കപ്പെട്ടിരുന്ന ഇംഗ്ലണ്ടിനെ സൂപ്പർ 12 ഗ്രൂപ്പ് ഒന്നിൽ അയർലൻഡ് ആണ് അഞ്ച് റൺസിന് അട്ടിമറിച്ചത്. ഡക്ക്‌വർത്ത് – ലൂയിസ് നിയമപ്രകാരമായിരുന്നു അയർലൻഡിൻ്റെ ജയം. അയർലൻഡ് മുന്നോട്ടുവച്ച 158 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 14.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് റൺസെടുത്തുനിൽക്കെ മഴ പെയ്യുകയായിരുന്നു. ആ സമയത്ത് ഇംഗ്ലണ്ട് അഞ്ച് റൺസ് പിന്നിലായിരുന്നു. ഇതോടെ ഗ്രൂപ്പ് ഒന്നിൽ പോരാട്ടം ആവേശകരമായി.

ഇംഗ്ലണ്ടിൻ്റെ കരുത്തുറ്റ ബൗളിംഗ് നിരയെ നിർഭയം നേരിട്ട അയർലൻഡിന് മികച്ച തുടക്കം ലഭിച്ചു. മൂന്നാം ഓവറിൽ പോൾ സ്റ്റിർലിങ്ങ് (14) മാർക്ക് വുഡിനു മുന്നിൽ വീണെങ്കിലും രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ ആൻഡ്രൂ ബാൽബിർണിയും ലോർകൻ ടക്കറും ചേർന്ന് കൂട്ടിച്ചേർത്ത 82 റൺസ് കൂട്ടുകെട്ട് അവരെ ശക്തമായ നിലയിലെത്തിച്ചു. ആദ്യ 10 ഓവറിൽ അയർലൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 92 റൺസാണ് കണ്ടെത്തിയത്. 27 പന്തിൽ 34 റൺസെടുത്ത ടക്കർ നിർഭാഗ്യകരമായി റണ്ണൗട്ടായതോടെ ഈ കൂട്ടുകെട്ട് തകർന്നു. ഹാരി ടെക്ടർ (0) മാർക്ക് വുഡിൻ്റെ ഇരയായി മടങ്ങി. ഇതിനിടെ 40 പന്തുകളിൽ ബാൽബിർണി ഫിഫ്റ്റി തികച്ചു. ഇതോടെ അയർലൻഡ് ബാറ്റിംഗ് തകർച്ച നേരിട്ടു. ബാൽബിർണി (47 പന്തിൽ 62), ജോർജ് ഡോക്ക്റൽ (0), മാർക്ക് അഡയർ (4) എന്നിവരെ ലിയാം ലിവിങ്ങ്സ്റ്റൺ മടക്കി അയച്ചപ്പോൾ കർട്ടിസ് കാംഫറെ (18) മാർക്ക് വുഡ് വീഴ്ത്തി. ബാരി മക്കാർത്തി (3), ഫിയോൻ ഹാൻഡ് (1) എന്നിവർ സാം കറനു മുന്നിൽ വീണു. ജോഷ്വ ലിറ്റിലിനെ (0) പുറത്താക്കിയ സ്റ്റോക്സ് അയർലൻഡ് ഇന്നിംഗ്സ് 19.2 ഓവറിൽ അവസാനിപ്പിച്ചു. ഗാരത്ത് ഡെലനി (12) പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗിൽ അയർലൻഡ് തകർത്തെറിഞ്ഞപ്പോൾ ഇംഗ്ലണ്ട് വിറച്ചു. ഇന്നിംഗ്സിലെ രണ്ടാം പന്തിൽ തന്നെ റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റൻ ജോസ് ബട്ലർ കൂടാരം കയറി. ജോഷ്വ ലിറ്റിലിനായിരുന്നു വിക്കറ്റ്. അലക്സ് ഹെയിൽസും (7) ലിറ്റിലിൻ്റെ ഇരയായി മടങ്ങി. ബെൻ സ്റ്റോക്സിനെ (6) ഫിയോൻ ഹാൻഡും ഹാരി ബ്രൂക്കിനെ (21 പന്തിൽ 18) ജോർജ് ഡോക്ക്റലും മടക്കിഅയച്ചതോടെ കളിയിൽ അയർലൻഡ് പിടിമുറുക്കി. 37 പന്തുകൾ നേരിട്ട് വെറും 35 റൺസെടുത്ത ഡേവിഡ് മലാനെ ബാരി മക്കാർത്തി പുറത്താക്കിയതോടെ ഇംഗ്ലണ്ട് 13.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലേക്ക് വീണു. 12 പന്തിൽ 24 റൺസെടുത്ത മൊയീൻ അലി ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ 14.3 ഓവറിൽ മഴ പെയ്തു. ഇതോടെ കളി ഉപേക്ഷിക്കുകയായിരുന്നു.

ഇതേ ഗ്രൗണ്ടിൽ നടക്കാനിരുന്ന രണ്ടാമത്തെ മത്സരം മഴയെ തുടർന്ന് ടോസ് പോലും ചെയ്യാതെ ഉപേക്ഷിച്ചു. അഫ്ഗാനിസ്താൻ -ന്യൂസീലൻഡ് മത്സരമാണ് ഉപേക്ഷിച്ചത്.

]]>