england cricket team – malayalees.ch https://malayalees.ch Malayalam Online News Portal Wed, 21 Jun 2023 04:46:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png england cricket team – malayalees.ch https://malayalees.ch 32 32 ഉറച്ച് നിന്ന് വാലറ്റം; ത്രില്ലർ ആഷസ് ടെസ്റ്റിൽ ഓസിസിന് 2 വിക്കറ്റ് വിജയം https://malayalees.ch/ashes-2023-australia-beats-england-by-two-wickets-in-first-test/ Wed, 21 Jun 2023 04:45:41 +0000 https://malayalees.ch/?p=83079 ടെസ്റ്റ് ക്രിക്കറ്റിന് ഭംഗി കുറയുന്നു എന്ന് നിരാശപ്പെടുന്നവർക്ക് ആഘോഷിക്കാൻ വേണ്ടിയാകാം ഇന്നലെ ആഷസിന്റെ ഒന്നാം ടെസ്റ്റ് നടന്നത്. അടുത്തിടെ നടന്ന ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്സിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയുടെ വിജയം 2 വിക്കറ്റിന്. ഇംഗ്ലണ്ട് ഉയർത്തിയ 281 റൺസ് വിജയ ലക്ഷ്യം 2 വിക്കറ്റ് ശേഷിക്കെ ടീം മറികടന്നു. വിജയത്തൂടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ലീഡ് എടുക്കാനും ഓസ്‌ട്രേലിയക്ക് സാധിച്ചു. 44 റൺസ് എടുത്ത നായകൻ പാറ്റ് കമിൻസിൻ്റെ പ്രകടനം നിർണായകമായി. ഉസ്മാൻ ഖ്വാജയാണ് കളിയിലെ താരം.

ആദ്യ ടെസ്റ്റിന്റെ അവസാന ദിനത്തിൽ, ഒമ്പതാം വിക്കറ്റിൽ പാറ്റ് കമ്മിൻസും നഥാൻ ലിയോണും ചേർന്ന നേടിയ 55 റൺസ് പാർട്ണർഷിപ്പാണ് ഇന്നലെ നിർണായകമായത്. 18 വർഷം മുൻപ്, ഇതേ മൈതാനത്ത് 282 പിന്തുടർന്ന ഓസ്ട്രേലിയ ഇംഗ്ളണ്ടിന് മുന്നിൽ രണ്ടു റൺസിന് വീണിരുന്നു. അന്നത്തെ തോൽവിക്ക് മധുരപ്രതികാരം കൂടിയായി ടീമിന്റെ ഇന്നലത്തെ വിജയം.

ഇന്നലത്തെ ആദ്യ സെഷൻ മഴ മൂലം നഷ്ടപ്പെട്ടിരുന്നു. തുടർന്ന്, ബോളണ്ടിന്റെയും (40 പന്തിൽ 20) ട്രാവിസ് ഹെഡിന്റെയും (24 പന്തിൽ 16) കാമറൂൺ ഗ്രീനിന്റെയും (66 പന്തിൽ 28) വിക്കറ്റുകൾ തുടര്ച്ചയായി നഷ്ടപ്പെട്ടത് ടീമിനെ വരിഞ്ഞു മുറുക്കി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സിൻറെ പന്തിൽ ഉസ്മാൻ ഖ്വാജ (197 പന്തിൽ 65) പുറത്തായതോടെ മത്സരം ഇംഗ്ലണ്ടിന്റെ കയ്യിലെത്തിയെന്ന തോന്നൽ കാണികൾക്ക് ഉണ്ടായിരുന്നു.

എന്നാൽ ആവേശകരമായ മത്സരം അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ ഓസ്‌ട്രേലിയയുടെ രക്ഷകരായി കമ്മിൻസും ലിയോണും ഉദിക്കുകയായിരുന്നു. 44 റൺസ് എടുത്ത നായകൻ പാറ്റ് കമിൻസനും 16 റൺസ് എടുത്ത ലിയോണും ടീമിനെ വിജയതീരത്തെക്ക് എത്തിച്ചു. ജൂൺ 28 ന് ലോർഡ്‌സിലാണ് രണ്ടാം ടെസ്റ്റ് നടക്കുക.

]]>
ടി 20 ക്രിക്കറ്റ് ലോകകപ്പ്; രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും https://malayalees.ch/t20-worldcup-semi-ind-vs-eng/ Thu, 10 Nov 2022 07:50:03 +0000 https://malayalees.ch/?p=71024 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് പാകിസ്താൻ ഫൈനലിലെത്തി. അഡ്ലെയ്ഡില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം.

ഗ്രൂപ്പുഘട്ടത്തില്‍ ഇംഗ്ലണ്ടിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. സൂപ്പര്‍ 12ല്‍ അഞ്ചു മത്സരങ്ങളിൽ നാലിലും ജയിക്കാന്‍ ഇന്ത്യക്കായിരുന്നു. ഇന്ത്യ-പാകിസ്താൻ കലാശപ്പോരാട്ടമാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഗ്രൂപ്പ് ഒന്നില്‍ മികച്ച നെറ്റ് റണ്‍റേറ്റിന്റെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് സെമി ഫൈനലിലെത്തിയത്. അഞ്ചു മല്‍സരങ്ങളില്‍ ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ മൂന്നു ടീമുകള്‍ക്കും ഏഴു പോയിന്റ് വീതമാണ് ലഭിച്ചത്. മികച്ച നെറ്റ് റണ്‍റേറ്റില്‍ കിവികള്‍ ഒന്നാമതും ഇംഗ്ലണ്ട് രണ്ടാമതുമെത്തി.

അതേസമയം ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ സെമിക്ക് മുമ്പ് ഇംഗ്ലണ്ട് പേസറായ മാര്‍ക്ക് വുഡിനെ പരുക്കിനെ തുടര്‍ന്ന് പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കി. ഇതോടെ ക്രിസ് ജോര്‍ദാന്‍ പകരക്കാരനായി വരുമെന്നും ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

]]>
ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച; രണ്ട് വിക്കറ്റ് നഷ്ടം https://malayalees.ch/india-vs-england-5th-test/ Fri, 01 Jul 2022 11:53:32 +0000 https://malayalees.ch/?p=64184 ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 46 റൺസെടുക്കുന്നതിടെ രണ്ടുവിക്കറ്റുകൾ നഷ്ടമായി. ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സണിനാണ് ആദ്യ രണ്ടുവിക്കറ്റുകൾ ലഭിച്ചത്. ഓപ്പണർമാരായ ശുഭ്മാൻ ഗിൽ(17) ചേതേശ്വർ പൂജാര(13) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

നിലവിൽ വിരാട് കോലിയും (1) ഹനുമ വിഹരി (14) യുമാണ് ക്രീസിൽ. പേസ് ബൗളര്‍ ജസ്പ്രീത് ബുംമ്രയുടെ കീഴിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റാണ് എഡ്ജ്ബാസ്റ്റണിലേത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്. ഒന്നാം ദിനം ഇംഗ്ലണ്ട് പേസർമാർക്ക് എതിരെ ഇന്ത്യൻ ബാറ്റർമാർ കടുത്ത വെല്ലുവിളി നേരിടുന്നതിനാൽ വിരാട് കോലിയിലാകും കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കുക. 2019ലാണ് കോലി അവസാനമായി സെഞ്ച്വറി നേടിയത്.

ടോസ് നേടി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക് ബൗളിങ്ങ് തെ രഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയിലേക്ക് പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ തിരിച്ചെത്തി. ന്യൂസിലാന്റിനെതിരെ കളിച്ച ഇംഗ്ലണ്ട് ടീമില്‍ വേറെ മാറ്റങ്ങളൊന്നുമില്ല. ജഡേജയാണ് ടീമിലെ ഓരേ ഒരു സ്പിന്നര്‍. ജാക്ക് ലീച്ചാണ് ഇംഗ്ലണ്ട് നിരയിലെ സ്പിന്നര്‍.

India: Shubman Gill, Cheteshwar Pujara, Hanuma Vihari, Virat Kohli, Shreyas Iyer, Rishabh Pant(w), Ravindra Jadeja, Shardul Thakur, Mohammed Shami, Mohammed Siraj, Jasprit Bumrah(c)

England: Alex Lees, Zak Crawley, Ollie Pope, Joe Root, Jonny Bairstow, Ben Stokes(c), Sam Billings(w), Matty Potts, Stuart Broad, Jack Leach, James Anderson

]]>
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു;സാം ബില്ലിംഗ്‌സും ജെയിംസ് ആൻഡേഴ്സണും ടീമിൽ https://malayalees.ch/england-vs-india-england-announce-squad/ Tue, 28 Jun 2022 04:31:24 +0000 https://malayalees.ch/?p=63973 ഇന്ത്യയ്‌ക്കെതിരായി വെള്ളിയാഴ്ച ആരംഭിക്കുന്ന ടെസ്റ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) പ്രഖ്യാപിച്ചു. എഡ്ജ്ബാസ്റ്റണിൽ ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് ടീമിൽ കെന്റ് വിക്കറ്റ് കീപ്പർ സാം ബില്ലിംഗ്‌സിനെ ഉൾപ്പെടുത്തി. ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റ് നഷ്ടമായ ജെയിംസ് ആൻഡേഴ്സണും ടീമിൽ ഇടം നേടിയിട്ടുണ്ട്. 

നിലവിൽ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. കഴിഞ്ഞ വർഷം ഇന്ത്യൻ ക്യാമ്പിനുള്ളിൽ കൊവിഡ്-19 പടർന്നതിനെ തുടർന്ന് അഞ്ചാം ടെസ്റ്റ് ഈ വർഷത്തേക്ക് പുനഃക്രമീകരിച്ചു. ലെസ്റ്റർഷെയറിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യ സമനില വഴങ്ങിയപ്പോൾ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് 3-0 ന് ന്യൂസിലൻഡിനെ പരാജയപ്പെടുത്തി.മൂന്ന് ടെസ്റ്റുകളിലും ഇംഗ്ലണ്ട് 250-ലധികം സ്‌കോർ പിന്തുടർന്ന് വിജയിച്ചു. ജെയിംസ് ആൻഡേഴ്സൺ ടെസ്റ്റിൽ 650 വിക്കറ്റ് നേടുന്നതിന് ഒരു വിക്കറ്റ് മാത്രം അകലെയാണ്, എന്നാൽ സ്റ്റുവർട്ട് ബ്രോഡ് ഇതിനകം തന്നെ 550 വിക്കറ്റ് എന്ന മാർക്ക് പിന്നിട്ടു.

ഇംഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ് (c), ജെയിംസ് ആൻഡേഴ്സൺ, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, സാം ബില്ലിംഗ്സ്, സ്റ്റുവർട്ട് ബ്രോഡ്, ഹാരി ബ്രൂക്ക്, സാക്ക് ക്രാളി, ബെൻ ഫോക്സ്, ജാക്ക് ലീച്ച്, അലക്സ് ലീസ്, ക്രെയ്ഗ് ഓവർട്ടൺ, ജാമി ഓവർട്ടൺ, മാത്യു പോട്ട്സ്, ഒല്ലി പോപ്പ്

]]>
ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന വിജയം https://malayalees.ch/england-won-2nd-test-against-newzealand/ Wed, 15 Jun 2022 04:25:29 +0000 https://malayalees.ch/?p=63374 ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന വിജയം. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ബെയർ സ്റ്റോ ആണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. അവസാന ദിനം ജയിക്കണമെങ്കിൽ 299 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. സെഞ്ചുറി നേടിയ ബെയർസ്റ്റോയും അർദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്കും ചേർന്നാണ് സമനിലയിലവസാനിക്കുമായിരുന്ന ടെസ്റ്റിനെ ജയത്തിലേക്കെത്തിച്ചത്.

ഓപ്പണർ അലക്സ് ലീസ് (44) ഒഴികെയുള്ള മുൻ നിര ബാറ്റർ മാരെല്ലാം പെട്ടന്ന് പുറത്തായി. ആദ്യ ഇന്നിങ്ങ്സിലെ സെഞ്ചൂറിയൻമാരായ ഓലി പോപ്പും (18), ജോ റൂട്ടും (3) ടീം സ്കോർ നൂറ് തികക്കുന്നതിന് മുമ്പ് കൂടാരം കയറി. ഇതോടെ ന്യൂസിലാന്റിനും വിജയ പ്രതീക്ഷയായി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ബെയർ സ്റ്റോയും ബെൻ സ്റ്റോക്കുംചേർന്നാണ് സമനിലയിലവസാനിക്കുമായിരുന്ന ടെസ്റ്റിനെ ജയത്തിലേക്കെത്തിച്ചത്.

അവസാന സെഷനിൽ ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത് 160 റൺസ്. എന്നാൽ 77 പന്തിൽ സെഞ്ചുറി തികച്ച ബെയർസ്റ്റോയും ബെൻ സ്റ്റോക്കും ആ വെല്ലുവിളിയും മറി കടന്നു.92 പന്തിൽ 136 റൺസെടുത്ത ബെയർ സ്റ്റോ ഏഴ് സിക്സുകളും 14 ബൗണ്ടറികളും നേടി. 70 പന്തിൽ 75 റൺസെടുത്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്കും 15 പന്തിൽ 12 റൺസെടുത്ത ഫോക്ക്സും പുറത്താകാതെ നിന്നു. ബെൻ സ്റ്റോക്കിന്റെ ബാറ്റിൽ നിന്ന് നാല് സിക്സും 10 ഫോറുമാണ് അതിർത്തി കടന്നത്. സ്കോർ ന്യൂസിലാന്റ് – 553, 284. ഇംഗ്ലണ്ട് – 539, 299-5. ജയത്തോടെ ഇംഗ്ലണ്ട് മൂന്ന് മൽസരങ്ങളുടെ പരമ്പര 2-0 ന് സ്വന്തമാക്കി.

]]>