engineering entrance – malayalees.ch https://malayalees.ch Malayalam Online News Portal Tue, 06 Sep 2022 04:31:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png engineering entrance – malayalees.ch https://malayalees.ch 32 32 എൻജിനിയറിംഗ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും https://malayalees.ch/engineering-rank-list-will-be-published-today/ Tue, 06 Sep 2022 04:31:24 +0000 https://malayalees.ch/?p=67627 കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള റാങ്ക് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്‌ക്ക് 12.30 ന് തൃശൂർ പ്രസ് ക്ലബിൽ മന്ത്രി ആർ ബിന്ദു റാങ്ക് പ്രഖ്യാപനം നടത്തും. ജൂലായ് 4 ന് നടത്തിയ പ്രവേശന പരീക്ഷയുടെ സ്കോർ മൂല്യനിർണ്ണയത്തിന് ശേഷം ഓഗസ്റ്റ് 3 ന് പ്രസിദ്ധീകരിച്ചിരുന്നു.

പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് എന്നിവയ്ക്ക് ലഭിച്ച മാർക്കിനും പ്രവേശന പരീക്ഷയിൽ ലഭിച്ച സ്കോറിനും തുല്യപരിഗണന നൽകിയുള്ള സ്റ്റാന്റേഡൈസേഷനിലൂടെയാണ് റാങ്ക് പട്ടിക തയാറാക്കുന്നത്. എൻജിനിയറിംഗ് പേപ്പർ ഒന്ന് പരീക്ഷ 1,02,066 പേരും പേപ്പർ രണ്ട് പരീക്ഷ 75,784 പേരുമാണ് എഴുതിയത്.

]]>
എൻജിനീയറിങ് പ്രവേശനം; സ്പോട്ട് അഡ്മിഷൻ കിട്ടിയാൽ നേരത്തെ അടച്ച ഫീസ് മടക്കി നൽകുമെന്ന് സർക്കാർ https://malayalees.ch/engineering-admission-the-government-will-refund-the-fee-paid-earlier-if-spot-admission-is-obtained/ Wed, 22 Jun 2022 12:57:32 +0000 https://malayalees.ch/?p=63748 എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ (കീം) ജയിച്ച് സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനത്തിന്റെ അവസാന ദിവസം മറ്റൊരു കോളജിൽ അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികൾക്ക്, അവർ മുമ്പ് പ്രവേശനം നേടിയ കോളജിൽ അടച്ച ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള മുഴുവൻ ഫീസും മടക്കി നൽകാൻ സർക്കാർ ഉത്തരവ്. പ്രവേശന നടപടികൾ അവസാനിപ്പിച്ച ശേഷം ടി.സി. വാങ്ങുന്നവർക്ക് ട്യൂഷൻ ഫീസ് മടക്കി നൽകാൻ കഴിയില്ലെന്ന കോളജുകളുടെ നിലപാട് തെറ്റാണെന്ന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക്കിൻ്റെ ഉത്തരവ് നടപ്പാക്കിക്കൊണ്ടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്, സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.

സ്പോട്ട് അഡ്മിഷനിൽ പുതിയ കോളജിൽ പ്രവേശനം നേടിയതിൻ്റെ പിറ്റേന്ന് തന്നെ വിദ്യാർത്ഥികൾ ആദ്യം പ്രവേശനം നേടിയ കോളജിൽ ടി.സിക്ക് അപേക്ഷിക്കണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. സ്പോട്ട് അഡ്മിഷൻ പ്രക്രിയയിൽ പങ്കെടുക്കുന്ന കോളജുകൾക്കാണ് ഈ ഉത്തരവ് ബാധകം. പ്രവേശന നടപടികൾ അവസാനിച്ച ശേഷം ടി.സി. വാങ്ങുന്നവർക്ക് ട്യൂഷൻ ഫീസ് മടക്കി നൽകേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ നിയമം.

തിരുവനന്തപുരം എൽ ബി എസ് കോളജിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥിനിക്ക് ബാർട്ടൻ ഹിൽ ഗവ. എഞ്ചിനീയറിംഗ് കോളജിൽ സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം ലഭിച്ചപ്പോൾ ട്യൂഷൻ ഫീസായി അടച്ച 35000 രൂപ മടക്കി നൽകില്ലെന്ന എൽ.ബി.എസ് കോളജിൻ്റെ നിലപാട് ചോദ്യം ചെയ്ത് സമർപ്പിച്ച പരാതിയിലാണ് ട്യൂഷൻ ഫീസ് മടക്കി നൽകാൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക്ക് ഉത്തരവിട്ടത്. ഈ ഉത്തരവാണ് സർക്കാർ നടപ്പിലാക്കിയത്. ഒഴിഞ്ഞുകിടക്കുന്ന സീറ്റിൽ പ്രവേശനം നടത്താൻ കഴിയാത്തതുകൊണ്ടാണ് കോളജുകൾ ട്യൂഷൻ ഫീസ് മടക്കി നൽകാത്തത്. കമലേശ്വരം സ്വദേശിനി ബി കെ റഹ്നയാണ് കമ്മിഷനെ സമീപിച്ചത്.

]]>