enforcement – malayalees.ch https://malayalees.ch Malayalam Online News Portal Wed, 26 Jul 2023 04:47:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png enforcement – malayalees.ch https://malayalees.ch 32 32 പനാമ കള്ളപ്പണ നിക്ഷേപം: മലയായി ചാർട്ടേർഡ് അക്കൗണ്ടന്റിനെതിരെ നടപടിയുമായി ഇഡി https://malayalees.ch/panama-investment-ed-takes-action-against-malayai-chartered-accountant/ Wed, 26 Jul 2023 04:46:58 +0000 https://malayalees.ch/?p=85028 പനാമ കള്ളപ്പണ നിക്ഷേപക്കേസിൽ ഇഡി ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് ജോർജ്ജ് മാത്യുവിനെയും കുടുംബത്തെയും നെടുമ്പാശേരി വിമാനത്താവളത്തിൽ തടഞ്ഞു. എമിഗ്രേഷൻ വിഭാഗമാണ് ഇവരെ തടഞ്ഞത്. ജോർജ് മാത്യുവിന്റെ മകൻ അഭിഷേകിനെ ഇഡി ചോദ്യം ചെയ്തു. കേസിൽ ഹാജരാകൻ ജോർജ് മാത്യുവിനും ഇഡി നോട്ടീസ് അയച്ചു.

ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജോർജ് മാത്യുവിനെയും കുടുംബത്തെയും എമിഗ്രേഷൻ വിഭാഗം തടഞ്ഞത്. കേരളത്തിലെത്തിയ ശേഷം മടങ്ങാനുള്ള ശ്രമത്തിലായിരുന്നു ഇവർ. കഴിഞ്ഞ ദിവസം ജോര്‍ജ്ജ് മാത്യുവിന്റെ മകന്‍ അഭിഷേകിനെ ഇഡി കൊച്ചി യൂണിറ്റ് ചോദ്യം ചെയ്തിരുന്നു. പാനമ രേഖകളിൽ പരാമർശിക്കുന്ന ‘മോസാക്ക് ഫൊൻസേക്ക’ എന്ന സ്ഥാപനത്തിന്റെ വിദേശ ഇടപാടുകൾ മാത്യു ജോർജിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയാണെന്ന് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ വർഷം ഏപ്രിൽ 22ന് മാത്യു ജോർജിന്റെ കൊച്ചിയിലെ വസതിയിലും ഓഫീസിലും ഇഡി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ കണ്ടെത്തിയ ഡിജിറ്റൽ രേഖകൾ മൊസാക്ക് ഫൊൻസെകയുമായുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതാണ്. മാത്യു ജോർജിന്റെ പേരിൽ രജിസ്റ്റർ ചെയ്ത നാല് സ്ഥാപനങ്ങളിൽ ഒന്നിന്റെ ബാങ്ക് അക്കൗണ്ടുകൾ വഴി മൊസാക്ക് ഫൊൻസെക്കയുടെ 599 ഇടപാടുകാര്‍ക്ക് വേണ്ടി പണമടച്ചതിന്റെ തെളിവ് കണ്ടെടുത്തു.

കേസിൽ ഹാജരാകൻ ജോർജ് മാത്യുവിനും ഇഡി നോട്ടീസ് അയച്ചു. കമ്പനി വഴി കോടികളുടെ നിക്ഷേപം നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ജോർജിനും മക്കൾക്കും കള്ളപ്പണ നിക്ഷേപത്തിൽ പങ്കുണ്ടെന്ന് ഇഡി പറയുന്നു. ലോകത്തെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപങ്ങൾക്ക് സഹായമൊരുക്കിയ പനാമയിലെ നിയമസ്ഥാപനമാണ് മൊസാക് ഫൊൻസെക. എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന് പുറമേ ഫിനാൻഷ്യൽ ഇന്റലിജൻസ് യുണിറ്റ്, ആദായ നികുതി വകുപ്പ് തുടങ്ങിയവർ വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

]]>
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രാഥമിക അന്വേഷണം https://malayalees.ch/preliminary-inquiry-into-enforcement-at-karuvannur-co-operative-bank/ Wed, 28 Jul 2021 04:09:21 +0000 https://malayalees.ch/?p=47335 തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രാഥമിക അന്വേഷണം. ബാങ്കില്‍ ഉദ്യോഗസ്ഥരെത്തി അന്വേഷണം ആരംഭിച്ചു. രേഖകള്‍ ഹാജരാക്കാനാണ് ബാങ്കിന് ഇ ഡി നിര്‍ദേശം നല്‍കിയത്. നിരവധി ബിനാമി അക്കൗണ്ടുകള്‍ പ്രതികള്‍ക്കുണ്ടായിരുന്നു. പ്രതികളുടെ ബിനാമി ഇടപാടുകളിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. പ്രതികളുടെ വീടുകളില്‍ നിന്ന് കണ്ടെത്തിയ വായ്പാ രേഖകളില്‍ ഏറെയും ബിനാമികളുടെതാണ്. വിശദമായ അന്വേഷണം ബിനാമി ഇടപാടിലുണ്ടാകും. ആഭ്യന്തര സോഫ്റ്റ് വെയറിലെ ക്രമക്കേടുകളും പരിശോധിക്കും. അതേസമയം വിരമിച്ച ഉദ്യോഗസ്ഥരുടെ യൂസര്‍ ഐഡിയും തട്ടിപ്പിനായി ഉപയോഗിച്ചെന്നും റിപ്പോര്‍ട്ട്. റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നിക്ഷേപം നടത്തിയതിലും അന്വേഷണം നടത്തും. തേക്കടി റിസോര്‍ട്ടിലെ മുഴുവന്‍ നിക്ഷേപകരുടെയും വിവരം ശേഖരിക്കും.

കഴിഞ്ഞ ദിവസം കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വ്യാജ വായ്പാ രേഖകള്‍ സൂക്ഷിച്ചിരുന്നത് പ്രത്യേക ലോക്കറിലെന്ന വിവരം പുറത്തുവന്നിരുന്നു. ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് ലോക്കര്‍ കണ്ടെത്തിയത്. കേസിലെ പ്രതികള്‍ക്ക് വിവിധ ബാങ്കുകളിലായി ഏഴിലേറെ അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് വിവരം. ഇതിന്റെ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചു വരികയാണ്. കേസിലെ പ്രതികളുടെ വീടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണ സംഘം പരിശോധന നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

2014- 20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ എത്തിപ്പോള്‍ പണം ലഭ്യമാകാതെ വരികയും ഇതേതുടര്‍ന്ന് പരിശോധന നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്. കേസിലെ പ്രധാന പ്രതികള്‍ മുന്‍ മാനേജര്‍ ബിജു കരീം,സെക്രട്ടറി സുനില്‍ കുമാര്‍, ചീഫ് അക്കൗണ്ടന്റ് ജില്‍സ്, കമ്മീഷന്‍ ഏജന്റ് ബിജോ എന്നിവരാണ്.

സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്. സംഭവത്തിന്റെ വീഴ്ച മറയ്ക്കാന്‍ പാര്‍ട്ടി കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചിരുന്നു. സാമ്പത്തിക തിരിമറി നടത്തിയ നാല് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ജില്ലാ കമ്മറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്, കെ.ആര്‍ വിജയ എന്നിവരെ ഏരിയ കമ്മറ്റിയിലേക്ക് തരം താഴ്ത്തുകയും ചെയ്തു. മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.കെ ചന്ദ്രനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതാണ് മറ്റൊരു നടപടി.

]]>
ബിനീഷ് ഡയറക്ടറായ കമ്പനികള്‍ കടലാസ് കമ്പനികളെന്ന് ഇ.ഡി https://malayalees.ch/bineesh-says-companies-with-directors-are-paper-companies/ Mon, 09 Nov 2020 04:40:42 +0000 https://malayalees.ch/?p=34722 ബംഗളൂരു ലഹരി കടത്ത് കേസിലെ സാമ്പത്തിക ഇടപാടിൽ, കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയുടെ മൂന്ന് കമ്പനികളെ കുറിച്ച് ഇഡി അന്വേഷിയ്ക്കുന്നു. ബിനീഷ് ഡയറക്ടറായി ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത കമ്പനികൾ കടലാസ് കമ്പനികളാണെന്ന് ഇ.ഡി കോടതിയിൽ അറിയിച്ചു. കമ്പനിയുമായി ബന്ധമുള്ളവരെയും വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും.

ബംഗളൂരു ആസ്ഥാനമായി രജിസ്റ്റർ ചെയ്ത ബി കാപ്പിറ്റൽ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ്, ബി കാപ്പിറ്റൽ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ടോറസ് റെമഡീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നി കമ്പനികളെ കുറിച്ചാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിയ്ക്കുന്നത്. മൂന്ന് കമ്പനികളുടെയും ഡയറക്ടർ ബിനീഷ് കോടിയേരിയാണ്. പ്രാഥമിക അന്വേഷണത്തിൽ ഇതെല്ലാം കടലാസ് കമ്പനികളാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഇ.ഡി കോടതിയിൽ അറിയിച്ചു. ഇതു സംബന്ധിച്ച് കൂടുതൽ പരിശോധനകൾ അടുത്ത ദിവസങ്ങളിലുണ്ടാകും. ഈ കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിയ്ക്കുക. കമ്പനിയിൽ ഉൾപ്പെട്ട മറ്റുള്ളവരെയും ചോദ്യംചെയ്യും.

ബിനീഷിന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നു കണ്ടെത്തിയ ഡെബിറ്റ് കാർഡ് , അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖയായാണ് ഇ.ഡി കോടതിയിൽ സമർപ്പിച്ചത്. അനൂപിന്‍റെ പേരിലുള്ള ഈ കാർഡ് ഉപയോഗിച്ചിരുന്നത് ബിനീഷാണ്. അനൂപിന്‍റെ അക്കൗണ്ടിൽ വന്ന പണം മുഴുവനും ബിനീഷിന്‍റെ ബിനാമി ഇടപാടുകളിലേതാണെന്നും ഇ.ഡി അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ബിനീഷിന്‍റെ ചോദ്യം ചെയ്യൽ പുരോഗമിയ്ക്കുന്നത്.

]]>