ENFORCEMENT DIRECTORATE – malayalees.ch https://malayalees.ch Malayalam Online News Portal Thu, 02 Nov 2023 11:52:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ENFORCEMENT DIRECTORATE – malayalees.ch https://malayalees.ch 32 32 ഇടനിലക്കാരന്‍ വഴി 15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; ഇ.ഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ https://malayalees.ch/ed-officer-arrested-in-jaipur/ Thu, 02 Nov 2023 11:52:43 +0000 https://malayalees.ch/?p=90493 കൈക്കൂലി കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥന്‍ രാജസ്ഥാനില്‍ കസ്റ്റഡിയില്‍. നോര്‍ത്ത് ഈസ്റ്റ് ഇംഫാല്‍ ഇഡി ഓഫിസര്‍ നവല്‍ കിഷോര്‍ മീണയെയാണ് അഴിമതിവിരുദ്ധ ബ്യൂറോ കസ്റ്റഡിയിലെടുത്തത്.(ED Officer Arrested in Jaipur)

ഇടനിലക്കാരന്‍ വഴി 15ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. ഇടനിലക്കാരനില്‍ നിന്നും പണം കൈപ്പറ്റുന്നതിനിടെയാണ് നവല്‍ കിഷോര്‍ മീണയെ കസ്റ്റഡിയിലെടുത്തത്.

രാജസ്ഥാൻ എ.സി.ബിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇടനിലക്കാരനായ ബാബുലാൽ വഴി നവൽ കിഷോർ 15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എ.സി.ബി കസ്റ്റഡിയിലെടുത്ത ഇരുവരെയും ജയ്പൂർ എ.സി.ബി ആസ്ഥാനത്ത് ചോദ്യം ചെയ്യുകയാണ്. കേസുമായി ബന്ധപ്പെട്ട് എ.സി.ബി നിരവധി സ്ഥലങ്ങളിൽ അന്വേഷണം നടത്തിയിരുന്നു. നവൽ കിഷോർ മീണയും ബാബുലാൽ മീണയും കൈക്കൂലി വാങ്ങിയെന്നാണ് പരാതിക്കാരന്‍റെ ആരോപണം.

]]>
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; പി.ആര്‍ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി https://malayalees.ch/karuvannur-scam-ed-to-take-pr-aravindakshan-back-into-custody/ Fri, 06 Oct 2023 05:34:49 +0000 https://malayalees.ch/?p=88978 കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഐഎം പ്രാദേശിക നേതാവുമായ പി ആര്‍ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി. രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് ഇഡി ഇന്ന് അപേക്ഷ നല്‍കും. പി ആര്‍ അരവിന്ദാക്ഷന്റെ വിദേശയാത്ര, ബാങ്ക് നിക്ഷേപം സംബന്ധിച്ച വിവരശേഖരണത്തിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.

അതേസമയം പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി ടി ആര്‍ രാജനെ ഇന്നും ചോദ്യം ചെയ്യും. ബാങ്കിലെ കൂടുതൽ രേഖകൾ ഹാജരാക്കാന്‍ നിർദേശമുണ്ട്. അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് മുന്നോടിയായാണ് നടപടി. അരവിന്ദാക്ഷന്റെയും അമ്മയുടെയും ബാങ്കിലെ നിക്ഷേപം സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍.കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ ഇടനിലക്കാരനായി നിന്നത് അരവിന്ദാക്ഷനാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.

അതിനിടെ കരുവന്നൂര്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്തെത്തി. ജയരാജന്‍ പി., മുകുന്ദന്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി പണം കൈമാറ്റം ചെയ്തിട്ടുണ്ടെന്ന് ഇ.ഡി. പ്രത്യേക കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം കരുവന്നൂര്‍ ബാങ്ക് ആവശ്യപ്പെട്ടാല്‍ വായ്പയെടുത്തവരുടെ ആധാരങ്ങള്‍ തിരികെ നല്‍കാമെന്നും ഇ.ഡി. വ്യക്തമാക്കി.

കരുവന്നൂരിലെ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ പി. സതീഷ് കുമാര്‍ പണം കൈമാറ്റം ചെയ്യുന്നതിനായി രണ്ട് അക്കൗണ്ടുകള്‍ കൂടി ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. ജയരാജന്‍ പി., മുകുന്ദന്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണം എത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ആരൊക്കെയാണെന്ന് ഇ.ഡി. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. മുകുന്ദന്‍ മുഖ്യപ്രതി സതീഷിന്റെ അടുത്ത ബന്ധുവാണ്. ജയരാജന്‍ വിദേശത്തുള്ള ആളാണെന്നും സൂചനയുണ്ട്.

]]>
ഡൽഹി മദ്യനയ അഴിമതി; എഎപി എംപി സഞ്ജയ് സിംഗിന്‍റെ വസതിയില്‍ ഇഡി റെയ്ഡ് https://malayalees.ch/ed-raids-underway-at-aap-mp-sanjay-singhs-home/ Wed, 04 Oct 2023 04:52:31 +0000 https://malayalees.ch/?p=88844 എഎപി എംപി സഞ്ജയ് സിംഗിന്‍റെ ഡൽഹി വീട്ടിൽ ഇഡി റെയ്ഡ്. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. രാവിലെ ഏഴ് മണിയോടെയാണ് ഇഡി സംഘം സിംഗിന്‍റെ വസതിയില്‍ എത്തിയത്. എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസിൽ എഎപി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യപേക്ഷ കോടതി പരിഗണിക്കുന്ന ദിവസമാണ് എംപിയുടെ വീട്ടിലെ റെയ്ഡ്.

2020ൽ മദ്യശാലകള്‍ക്കും വ്യാപാരികൾക്കും ലൈസൻസ് നൽകാനുള്ള ഡൽഹി സർക്കാരിന്റെ തീരുമാനത്തിൽ സഞ്ജയ് സിംഗിനും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കി, അഴിമതി വിരുദ്ധ നിയമങ്ങൾ ലംഘിച്ചു എന്നിങ്ങനെയാണ് ആരോപണങ്ങള്‍.

അതേസമയം ഇതേ കേസില്‍ എഎപി നേതാവ് മനീഷ് സിസോദിയ ജയിലിലാണ്. എഎപി നേതാക്കളെ കള്ളക്കേസ് ചുമത്തി ബിജെപി ജയിലില്‍ അടയ്ക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചിരുന്നു.

]]>
കരുവന്നൂർ കേസിലെ പ്രതികൾ ഒരേ ജയിലിൽ, കോടതിയേയും ഇ.ഡിയേയും അറിയിച്ചില്ല; പരാതിയുമായി ഇ.ഡി https://malayalees.ch/karuvannur-bank-scam-ed/ Tue, 03 Oct 2023 08:58:46 +0000 https://malayalees.ch/?p=88812 കരുവന്നൂർ കേസിലെ പ്രതികളുടെ ജയിൽ മാറ്റത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് ഇ ഡി. പി ആർ അരവിന്ദാക്ഷനെയും സി ആർ ജിൽസിനെയും ജില്ലാ ജയിലിലേക്ക് മാറ്റിയതിൽ അതൃപ്‌തി.ജയിൽ മാറ്റത്തിൽ എറണാകുളം സബ് ജയിൽ സുപ്രണ്ടിനോട് കോടതി വിശദീകരണം തേടി. കോടതിയേയും ഇ.ഡിയേയും അറിയിക്കാതെ പ്രതികളെ ഒരേ ജയിലിൽ പ്രവേശിപ്പിച്ചെന്നാണ് ഇ.ഡിയുടെ പരാതി.(karuvannur bank scam ed)

അതേസമയം കരുവന്നൂർ തട്ടിപ്പിൽ മുൻ പൊലീസ് ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു. റിട്ട എസ്പി ആന്റണി, ഇരിങ്ങാലക്കുട മുൻ ഡിവൈഎഎസ്പി ഫെയ്മസ് വർഗീസ് എന്നിവരാണ് ഇഡി ഓഫീസിൽ ഹാജരായത്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

കരുവന്നൂര്‍ അടക്കം പ്രതിസന്ധിയിലായ സഹകരണ സ്ഥാപനങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായത്തിന് വഴി തേടി ഇന്ന് കൊച്ചിയിൽ നിര്‍ണ്ണായക ചര്‍ച്ച നടക്കും. സഹകരണ മന്ത്രി വിഎൻ വാസവന്‍റെ നേതൃത്വത്തിൽ നടക്കുന്ന ചര്‍ച്ചയിൽ സഹകരണ വകുപ്പിലേയും കേരള ബാങ്കിലേയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

സര്‍ക്കാരിന്‍റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് പണമെത്തിക്കുന്നത് നിലവിലുള്ള കുരുക്കഴിക്കലാണ് പ്രധാന അജണ്ട. കാര്യം കരുവന്നൂരിന്‍റെ പേരിലെങ്കിലും തകര്‍ച്ചയിലായ സഹകരണ പ്രസ്ഥാനങ്ങൾക്ക് ആകെ ആശ്വാസം എന്ന നിലയിലാണ് സഹകരണ മന്ത്രിയുടെ നേതൃത്വത്തിൽ ചര്‍ച്ച നടത്താനൊരുങ്ങുന്നത്.

സഹകരണ സെക്രട്ടറിയും രജിസ്ട്രാറും സഹകരണ വകുപ്പിലേയും കേരള ബാങ്കിന്‍റെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. സഹകരണ സംഘങ്ങളിൽ നിന്ന് അടിയന്തരമായി കരുവന്നൂരിലേക്ക് നിക്ഷേപമെത്തിക്കുന്നതിൽ തുടങ്ങി കേരളാ ബാങ്കിലെ കരുതൽ ധനം സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് എത്തിക്കുന്നതിന്‍റെ സാങ്കേതിക തടസങ്ങളിൽ വരെ വിശദമായ ചര്‍ച്ച നടക്കും.

]]>
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഐഎം നേതാവ് പി.ആര്‍. അരവിന്ദാക്ഷന്‍ അറസ്റ്റിൽ https://malayalees.ch/cpim-leader-pr-aravindakshan-arrest-karuvannur-bank-scam/ Tue, 26 Sep 2023 10:31:48 +0000 https://malayalees.ch/?p=88434 കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്, സിപിഐഎം നേതാവും വടക്കാഞ്ചേരി കൗൺസിലറുമായ പി.ആര്‍. അരവിന്ദാക്ഷന്‍ അറസ്റ്റിൽ. പിടിയിലായത് എ സി മെയ്തീന്റെ വിശ്വസ്തൻ. അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്‌തത്‌ തൃശൂരിൽ നിന്നാണ്. മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ.(cpim leader pr aravindakshan arrest karuvannur bank scam)

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ കൊച്ചി ഇഡി ഓഫീസിൽ ഇന്നും തുടരുകയാണ്. തൃശൂ‍ർ സഹകരണ ബാങ്ക് പ്രസി‍ഡന്‍റും സിപിഐഎം നേതാവുമായ എം കെ കണ്ണന്‍റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കരുവന്നൂർ കേസിലെ പ്രതികൾക്ക് തൃശൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടകൂടി ഇടപാടുകൾ ഉണ്ടായിരുന്നു എന്ന് പരിശോധനയിൽ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഈ വഴിക്കുള്ള അന്വേഷണം. കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകൾ അയ്യന്തോളിലേയും തൃശൂരിലേയും സഹകരണ ബാങ്കുകളുമായിക്കൂടി ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് എൻഫോഴ്സ്മെന്‍റ് ഡിറക്ടേറ്റ് കണക്കുകൂട്ടുന്നത്.

]]>
ലൈഫ് മിഷൻ കേസ്: ഉത്തരങ്ങളിൽ വ്യക്തതയില്ല, സി.എം രവീന്ദ്രനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും https://malayalees.ch/life-mission-case-cm-ravindran-to-be-questioned-again-by-ed/ Wed, 08 Mar 2023 04:46:52 +0000 https://malayalees.ch/?p=77559 ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. സി.എം രവീന്ദ്രൻ്റെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ. ഇതിനായി രവീന്ദ്രനെ ഇ.ഡി ഉടൻ വീണ്ടും വിളിപ്പിക്കുമെന്നാണ് വിവരം.

പ്രളയബാധിതർക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കു ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തിൽ 4.50 കോടി രൂപ കോഴയായും കമ്മിഷനായും തട്ടിയെടുത്തെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് സി.എം രവീന്ദ്രനെ കഴിഞ്ഞ ദിവസം ഇ.ഡി പത്തര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ 9.30-ന് ആരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി എട്ടു മണിയോടെയാണ് ഇ.ഡി അവസാനിപ്പിച്ചത്. എല്ലാ വഴിവിട്ട നടപടികളും നടന്നത് അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ അറിവോടെയാണെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു.

കോഴക്കേസിൽ രവീന്ദ്രന്‍റെ പേര് പരാമർശിക്കുന്ന സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇ.ഡിയുടെ പക്കലുണ്ട്. അതേസമയം ലൈഫ് മിഷൻക്കേസിൽ റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. റിമാൻഡ് കാലാവധി പുതുക്കാനാണ് കൊണ്ടുവരുന്നത്.

]]>
ഇ ഡി ഉദ്യോഗസ്ഥരായി ചമഞ്ഞ് വ്യാജ റെയ്ഡ്; മുംബൈയിലെ വ്യാപാരിക്ക് നഷ്ടപ്പെട്ടത് 3 കിലോ സ്വര്‍ണവും 25 ലക്ഷവും https://malayalees.ch/fake-ed-officers-raid-bullion-traders-office-steal-3kg-gold-and-25-lakh/ Thu, 26 Jan 2023 05:05:40 +0000 https://malayalees.ch/?p=75050 സ്വര്‍ണാഭരണശാലയില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരായി ചമഞ്ഞ് വ്യാജ റെയ്ഡ് നടത്തി 25 ലക്ഷം രൂപയും മൂന്ന് കിലോ സ്വര്‍ണവും പിടിച്ചെടുത്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും ഉള്‍പ്പെട്ട സംഘമാണ് ഇ ഡിയുടെ പേരില്‍ വന്‍കൊള്ള നടത്തിയത്. മുംബൈയിലെ സാവേരി ബസാറിലാണ് സംഭവം നടന്നത്.

ഇ ഡി റെയ്ഡ് നടക്കുകയാണെന്നും തടസപ്പെടുത്തരുതെന്നും പറഞ്ഞാണ് മൂന്നുപേരും സ്വര്‍ണാഭരണങ്ങളും രേഖകളും മറ്റും പരിശോധിച്ചത്. ജ്വലറിയുടെ ഉടമകളില്‍ ഒരാളോട് സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ട സംഘം ജ്വല്ലറി ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ജീവനക്കാരെ വിലങ്ങണിയിച്ച ശേഷമാണ് പണവും ആഭരണങ്ങളുമായി സംഘം രക്ഷപ്പെട്ടത്.

ഡോംഗ്രി സ്വദേശി മുഹമ്മദ് ഫസല്‍ സിദ്ദിഖി ഗിലിത്വാല (50), മാല്‍വാനി സ്വദേശിയായ മുഹമ്മദ് റാസി അഹമ്മദ് മുഹമ്മദ് റഫീഖ് എന്ന സമീര്‍ (37), ഖേദില്‍ നിന്നെത്തിയ വിശാഖ മുധാലെ (30) എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പം ചുറ്റുപാടുകള്‍ നിരീക്ഷിക്കാനായി മൂന്ന് സഹായികള്‍ കൂടി ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൂന്നുപേര്‍ക്കുമായി പൊലീസ് തെരച്ചില്‍ നടത്തിവരികയാണ്. ജീവനക്കാര്‍ ജ്വല്ലറി ഉടമയോട് സംഭവങ്ങള്‍ വിശദീകരിച്ച ശേഷം ജ്വല്ലറി ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വ്യാജ ഇ ഡി ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.

]]>
കിഫ്ബിക്കെതിരെ കുരുക്ക് മുറുക്കാൻ ഇ.ഡി; സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും https://malayalees.ch/enforcement-directorate-against-kiifb/ Thu, 15 Sep 2022 04:32:48 +0000 https://malayalees.ch/?p=68094 കിഫ്ബിക്കെതിരായ അന്വേഷണത്തിൽ കുരുക്ക് മുറുക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അന്വേഷണ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം 20നകം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. തെളിവുകളടക്കം ഉള്‍പ്പെടുത്തിയാകും വിശദമായ സത്യവാങ്മൂലം നല്‍കുക. 

മുന്‍മന്ത്രി തോമസ് ഐസക്കിനെതിരായ കണ്ടെത്തലുകളും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തും. കേസില്‍ മുതിര്‍ന്ന അഭിഭാഷകനെ രംഗത്തിറക്കാനാണ് തീരുമാനം. അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു കേസില്‍ ഹാജരാകും. ഇ.ഡിയുടെ ആവശ്യത്തെത്തുടര്‍ന്നാണ് നടപടി.

]]>
കാപ്പന്‍ ജയില്‍ മോചിതനാകില്ല; കുരുക്കായത് ഇ.ഡി കേസ് https://malayalees.ch/lucknow-court-rejects-siddique-kappans-bail-plea-in-ed-case/ Tue, 13 Sep 2022 12:30:35 +0000 https://malayalees.ch/?p=68011 മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജയില്‍ മോചനം വൈകുന്നു. ജാമ്യം ലഭിച്ചെങ്കിലും കാപ്പന് ജയില്‍ മോചിതനാകാന്‍ കഴിയില്ല. സിദ്ദിഖ് കാപ്പനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നേരത്തേ പരിഗണിക്കണമെന്ന കാപ്പന്റെ ആവശ്യം ലഖ്നൗ കോടതി അംഗീകരിച്ചില്ല. ഇതോടെയാണ് ജയില്‍ മോചനത്തിനുള്ള സാധ്യത വൈകുന്നത്.

ഈ മാസം 19നാണ് സിദ്ദിഖ് കാപ്പന്റെ ഇഡി കേസിലെ ജാമ്യപേക്ഷ ലഖ്‌നൗ കോടതി പരിഗണിക്കുന്നത്. ജാമ്യാപേക്ഷ നേരത്തെയാക്കുന്നതിനെ അന്വേഷണ ഏജന്‍സി എതിര്‍ക്കുകയായിരുന്നു.

രണ്ടു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മാധ്യമ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം മുന്‍സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്.

ജോലി സംബന്ധമായ ആവശ്യത്തിനായി ഹത്രസിലേക്കുള്ള യാത്രക്കിടെയാണ് സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. സുപ്രിം കോടതി ഉപാധികളോടെയാണ് ജാമ്യമനുവദിച്ചത്. ജാമ്യം കിട്ടിയെങ്കിലും കാപ്പന്‍ ആറാഴ്ച ഡല്‍ഹിയില്‍ തുടരണമെന്നാണ് കോടതി ഉത്തരവ്.

ഡല്‍ഹി ജംഗ്പുരയുടെ അധികാര പരിധിയിലാണ് കാപ്പന്‍ തുടരേണ്ടത്. വിചാരണ കോടതിയുടെ അനുമതിയില്ലാതെ ഡല്‍ഹി വിട്ടുപോകാന്‍ പാടില്ല. ആറാഴ്ചയ്ക്ക് ശേഷം കാപ്പന് ഡല്‍ഹി വിടാമെന്നും സുപ്രിം കോടതി പറഞ്ഞു. കേരളത്തിലെത്തിയാലും എല്ലാ തിങ്കളാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പുവെക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു.

]]>
ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ സെക്രട്ടറി അറസ്റ്റില്‍; നടപടി ഇ.ഡി റെയ്ഡിന് പിന്നാലെ https://malayalees.ch/hemant-sorens-secretary-arrest/ Thu, 25 Aug 2022 04:28:09 +0000 https://malayalees.ch/?p=67050 ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത സഹായി അറസ്റ്റില്‍. പ്രേംപ്രകാശ് എന്ന സെക്രട്ടറിയെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ തോക്ക് കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അനധികൃത സമ്പാദ്യത്തിന്റെ രേഖകള്‍ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. തോക്ക് കൈവശം വച്ചതിന്റെ വിവരം കൈമാറാത്തതോടെയാണ് ഇഡി അറസ്റ്റിലേക്ക് കടന്നത്. ഇതോടെ ഹേമന്ത് സോറനുള്ള കുരുക്ക് മുറുക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍.

പ്രേംപ്രകാശിനെ എന്‍ഐഎ കൂടി ചോദ്യം ചെയ്യുമെന്നാണ് വിവരം. ഖനി ഇടപാടുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് സോറന്‍. ഇതിനിടെയാണ് സെക്രട്ടറിയുടെ അറസ്റ്റ്.

]]>