enforcement dirctorate – malayalees.ch https://malayalees.ch Malayalam Online News Portal Sat, 28 Oct 2023 04:59:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png enforcement dirctorate – malayalees.ch https://malayalees.ch 32 32 ‘ബിജെപിയ്ക്ക് പരാജയഭീതി, രാജസ്ഥാനിലെ ഇ ഡി റെയ്ഡ് രാഷ്ട്രീയപ്രേരിതം’; വിമര്‍ശനവുമായി സച്ചിന്‍ പൈലറ്റ് https://malayalees.ch/sachin-pilot-against-e-d-raid-in-rajasthan/ Sat, 28 Oct 2023 04:59:44 +0000 https://malayalees.ch/?p=90192 രാജസ്ഥാനിലെ ഇ ഡി റെയിഡ് രാഷ്ട്രീയ പ്രേരിതമെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സച്ചില്‍ പൈലറ്റ്. ഇ ഡി റെയിഡുകള്‍ തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും ബിജെപിയ്ക്ക് പരാജയഭീതിയാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. അന്വേഷണങ്ങളോട് കോണ്‍ഗ്രസിന് ഒരു തരത്തിലും എതിര്‍പ്പില്ല. പക്ഷേ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു ആശങ്കപരത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അംഗീകരിക്കാനാകില്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. (Sachin pilot against E D Raid in Rajasthan)

രാജസ്ഥാനില്‍ മാത്രമല്ല തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് സച്ചിന്‍ പൈലറ്റ് പറയുന്നു. കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ആശയവും ഉറപ്പുകളും ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എന്തെങ്കിലും ക്രമക്കേടുകളുടെ വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് മുന്നോട്ടുവയ്ക്കാവുന്നതാണ്. അതിനെ എതിര്‍ക്കുന്നില്ലെങ്കിലും ബിജെപി പരാജയഭീതിയില്‍ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം തകര്‍ക്കുന്നതിനായി രാഷ്ട്രീയപ്രേരിതമായി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വ്യാപകമായി റെയിഡുകള്‍ നടത്തുമ്പോള്‍ അത് അപലപനീയമാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു

]]>
കരുവന്നൂരിൽ ബിനാമി വായ്‌പ നൽകിയത് സിപിഐഎം നിർദേശപ്രകാരം, ഉന്നത നേതാക്കൾക്കും പങ്കുണ്ട് ; ഇ ഡി https://malayalees.ch/karuvannur-bank-scam-ed-against-cpim/ Sat, 14 Oct 2023 09:09:45 +0000 https://malayalees.ch/?p=89445 കരുവന്നൂരിൽ ബിനാമി വായ്‌പ നൽകിയത് സിപിഐഎം നിർദേശപ്രകാരമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനാമി വായ്‌പകൾ സംബന്ധിച്ച് പാർട്ടി പ്രത്യേകം മിനുട്സ് സൂക്ഷിച്ചിരുന്നു. ബാങ്ക് മുൻ സെക്രട്ടറി ബിജു കരീം, സെക്രട്ടറി സുനിൽ കുമാർ എന്നിവർ ഇ ഡി ക്ക് മൊഴി നൽകി. വായ്പകൾ നൽകുന്നത് നിയന്ത്രിച്ചിരുന്നത് സിപിഐഎം പാർലമെൻററി കമ്മിറ്റിയെന്ന് ഇ ഡി വ്യക്തമാക്കി.(karuvannur bank scam ed against cpim)

കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ ഇഡി കണ്ടുക്കെട്ടിയത് പ്രതികളും ബിനാമികളും ഉള്‍പ്പെടെ 35 പേരുടെ സ്വത്തുക്കളാണ്. കേസിലെ ഒന്നാംപ്രതി പി. സതീഷ്‌കുമാറിന്‍റെ 24 വ്‌സതുക്കളും 46 ബാങ്ക് അക്കൗണ്ടുകളുമാണ് കണ്ടുക്കെട്ടിയത്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

സിപിഐഎം കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്റെ നാല് അക്കൗണ്ടുകളും കണ്ടുക്കെട്ടിയ സ്വത്തുക്കളുടെ പട്ടികയിലുണ്ട്. കരുവന്നൂരില്‍ നിയന്ത്രണങ്ങളില്ലാതെ അനധികൃത ലോണുകള്‍ അനുവദിച്ചത് ഉന്നത സിപിഐഎം നേതാക്കളുടെ ഒത്താശയോടെയാണെന്ന് കണ്ടെത്തിയതായും ഇഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ബിനാമി ലോണുകള്‍ അനുവദിക്കാന്‍ സിപിഐഎമ്മിലെ ഉന്നതനേതാക്കളാണ് നിര്‍ദേശം നല്‍കിയതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അനധികൃത ലോണുകള്‍ സംബന്ധിച്ച് പാര്‍ട്ടി പ്രത്യേകം മിനിറ്റ്സ് സൂക്ഷിച്ചിരുന്നതായും മൊഴി നല്‍കി. കോടികള്‍ വായ്പയെടുത്ത ശേഷം പണം തിരിച്ചടയ്ക്കാത്ത 90 പേരുടെ പട്ടികയാണ് ഇഡിക്ക് ലഭിച്ചത്.

]]>
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇ.ഡി റെയ്ഡ്; ഏറ്റവും കൂടുതൽ പണമൊഴുകിയത് കേരളത്തിലെന്ന് ഇ ഡി https://malayalees.ch/ed-raids-11-pfi-centers-in-kerala/ Mon, 25 Sep 2023 05:21:12 +0000 https://malayalees.ch/?p=88343 സംസ്ഥാനത്ത് നിരോധിത സംഘടനയായ പി.എഫ്.ഐ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. എറണാകുളം, തൃശൂർ, മലപ്പുറം, ചാവക്കാട്, കുമ്പളം എന്നിവിടങ്ങളിലെ 12 ഇടങ്ങളിലാണ് ഇ ഡി റെയ്‌ഡ്‌. മുൻ പിഎഫ്ഐ നേതാവ് ലത്തീഫിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നു.(ED Raids 11 PFI Centers in Kerala)

എസ്‌ഡിപിഐ നേതാവ് നൂറുൽ അമീന്റെ അരീക്കോട്ടെ വീട്ടിലും ഇ ഡി പരിശോധന തുടരുന്നു. കുമ്പളത്ത് പിഎഫ്ഐ നേതാവ് ജമാലിന്റെ വീട്ടിലും പരിശോധന. മുൻ പോപ്പുലർ ഫ്രണ്ട് നേതാവ് മഞ്ചേരി സ്വദേശി അബ്ദുൽ ജലീലിന്റെ വീട്ടിൽ റെയ്ഡ്‌ നടന്നു. മഞ്ചേരി കാരാപറമ്പ് സ്വദേശി ഹംസയുടെ വീട്ടിലും റെയ്‌ഡ്‌ നടന്നു. പിഎഫ്ഐ നിരോധന ശേഷവും പണമൊഴുകി. ഏറ്റവും കൂടുതൽ പണമൊഴുകിയത് കേരളത്തിലെന്ന് ഇ ഡി കണ്ടെത്തൽ.

ട്രസ്റ്റുകൾ വഴിയുള്ള സാമ്പത്തിക ഇടപാടുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് റെയ്ഡ് നടക്കുന്നത്. ട്രസ്റ്റുകളുടെ പേരിലേക്കാണ് പിഎഫ്‌ഐ നേതാക്കൾ പണം വിദേശത്തു നിന്നും സ്വീകരിക്കുന്നതെന്ന ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്.

നാല് ജില്ലകളിലായി 12 കേന്ദ്രങ്ങളിലാണ് പരിശോധന. നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ രണ്ടാം നിര നേതാക്കളുടെ വീടുകളിലാണ് പരിശോധന തുടരുന്നത്. നേരത്തെ പിഎഫ്‌ഐ കേന്ദ്രങ്ങളിൽ വ്യാപകമായി എൻഐഎ റെയ്ഡ് നടത്തുകയും നിരവധി നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

]]>
എ.സി മൊയ്തീന് ഇ.ഡി നോട്ടിസ്; ഈ മാസം 31ന് ഹാജരാകാൻ നിർദേശം https://malayalees.ch/ac-moideen-gets-ed-notice/ Fri, 25 Aug 2023 04:44:39 +0000 https://malayalees.ch/?p=86736 കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എ.സി മൊയ്തീന് നോട്ടിസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് നോട്ടിസ് നൽകിയത്. ഈ മാസം 31ന് ഹാജരാകാനാണ് നിർദേശം. ( ac moideen gets ed notice )

തരുവന്നൂർ ബാങ്ക് തട്ടിപ്പിൽ 15 കോടിയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു. കരുവന്നൂർ സഹകരണ ബാങ്ക് വഴി അനുവദിച്ച കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എസി മൊയ്തീൻ എന്നാണ് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്കാണ് ലോൺ അനുവദിച്ചത്.പാവപ്പെട്ടവരുടെ ഭൂമി അവരെ അറിയാതെ ബാങ്കിൽ പണയപ്പെടുത്തി. ലോൺ നേടിയത് ഈ രേഖയുടെ അടിസ്ഥാനത്തിൽ ആണെന്നും ഇ.ഡി കണ്ടെത്തി.

മൊയ്തിൻറെയും ഭാര്യയുടേയും പേരിലുള്ള 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും സേവിങ്‌സ് നിക്ഷേപവും ഇ.ഡി. മരവിപ്പിച്ചു. മഹാരാഷ്ട്ര സ്വദേശി അനിൽ സേഠിന് എ സി മൊയ്തീനുമായി അടുത്ത ബന്ധം ഉണ്ട് എന്നും ഇ.ഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ റെയിഡിൽ 36 ഇടങ്ങളിലെ സ്വത്ത് കണ്ടെത്തി. എ സി മൊയ്തീൻ, പി പി കിരൺ, സി എം റഹീം, എം കെ ഷൈജു, പി സതീഷ് കുമാർ എന്നിവരുടെ വസ്തുക്കളിൽ നടത്തിയ റെയ്ഡിന്റെ ഭാഗമായി ആണ് നടപടി. സ്വത്ത് വകകൾക്ക് 15 കോടിയുടെ മുല്യമുണ്ടെന്നും ഇ ഡി വ്യക്തമാക്കി.

]]>
മോൺസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്; കെ സുധാകരൻ ഇഡിക്ക് മുന്നിൽ ഹാജരാവില്ല https://malayalees.ch/monson-mavunkal-k-sudhakaran-ed/ Wed, 16 Aug 2023 05:13:16 +0000 https://malayalees.ch/?p=86241 മോൺസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് അറിയിക്കും. കേസിൽ 18ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ ഇ.ഡി നോട്ടീസ് നൽകിയിരുന്നു.

ഈ മാസം 18ന് കൊച്ചിയിലെ ഓഫീസിലെത്താനായിരുന്നു നിർദ്ദേശം. മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപറ്റാൻ ഡൽഹിയിലെ തടസങ്ങൾ നീക്കാൻ കെ.സുധാകരൻ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോൻസൺ വഞ്ചിച്ചുവെന്നും കെ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.

കെ സുധാകരൻ പണം കൈമാറുമ്പോൾ കെ സുധാകരൻ അവിടെയുണ്ടായിരുന്നതായി പരാതിക്കാരൻ മൊഴിനൽകിയിട്ടുണ്ട്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇഡിയും കേസെടുത്തിരിക്കുന്നത്.

അതേസമയം കേസിൽ പ്രതിസ്ഥാനത്തുള്ള ഐജി ലക്ഷ്മൺ ഇതുവരെ ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. എന്നാൽ ലക്ഷ്മണിനെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദേശം നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളെ ചോദ്യം ചെയ്യാനും കൂടുതൽ പേരുടെ മൊഴിയെടുക്കാനുമാണ് ഇഡി നീക്കം.

]]>
കള്ളപ്പണം വെളുപ്പിക്കൽ: ജാക്വലിൻ ഫെർണാണ്ടസിനെ ഇഡി ചോദ്യം ചെയ്തു https://malayalees.ch/jacqueline-fernandez-appears-before-ed/ Mon, 27 Jun 2022 13:00:21 +0000 https://malayalees.ch/?p=63967 കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കേസിൽ മൊഴി രേഖപ്പെടുത്താൻ സമൻസ് ലഭിച്ചതിനെ തുടർന്നാണ് ജാക്വിലിൻ ഇഡി ആസ്ഥാനത്ത് ഹാജരായത്. നേരത്തെ മൂന്ന് തവണ ഏജൻസി നടിയെ ചോദ്യം ചെയ്തിട്ടുണ്ട്. നടിയുടെ 7.27 കോടി രൂപയുടെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടുകയും ചെയ്തു.

200 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന​ കേസിലാണ്​ ചോദ്യം ചെയ്യൽ. സുകേഷ്​ ചന്ദ്രശേഖർ എന്നയാളാണ്​ കേസിലെ പ്രധാന പ്രതി. ഫോർട്ടിസ് ഹെൽത്ത് കെയർ സ്ഥാപനത്തിലെ പ്രൊമോട്ടറായ മോഹൻ സിംഗിനെ ജയലിൽ നിന്ന് പുറത്തിറക്കാമെന്ന് പറഞ്ഞ് ഭാര്യ അതിഥി സിംഗിന്റെ പക്കൽ നിന്ന് 215 കോടി തട്ടിയ കേസിലാണ് സുകേഷിനെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്യുന്നത്. ചന്ദ്രശേഖറിന്റെ ചെന്നൈയിലെ ബംഗ്ലാവ്, 26 കാറുകൾ, 45 കോടി രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ ഇഡി പിടിച്ചെടുത്തിരുന്നു.

സുകേഷ്​ ചന്ദ്രശേഖറുമായുള്ള നടിയുടെ സാമ്പത്തിക ഇടപാടുകളാണ്​ ഇ.ഡി അന്വേഷിക്കുന്നത്​. തട്ടിയെടുത്ത പണത്തിൽ നിന്നും തനിക്ക് കാർ ഉൾപ്പെടെയുള്ള നിരവധി സമ്മാനങ്ങൾ സുകേഷ് വാങ്ങി നൽകിയെന്ന് ജാക്വിലിൻ ഇഡിയോട് വ്യക്തമാക്കിയിരുന്നു. ജ്വാക്വിലിൻ ഫെർണാണ്ടസിനെ കൂടാതെ നോറ ഫത്തേഹി തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളുടെ പേര് ചേർത്താണ് കേന്ദ്ര ഏജൻസി ചാർജ് ഷീറ്റ് തയ്യാറാക്കിയിരിക്കുന്നത്.

]]>