emergency landing – malayalees.ch https://malayalees.ch Malayalam Online News Portal Wed, 29 Nov 2023 10:09:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png emergency landing – malayalees.ch https://malayalees.ch 32 32 ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്; ബാങ്കോക്കിലേക്കുള്ള വിമാനം ഡൽഹിയിൽ ഇറക്കി https://malayalees.ch/bangkok-bound-lufthansa-flight-diverted-to-delhi/ Wed, 29 Nov 2023 10:08:50 +0000 https://malayalees.ch/?p=92017 വിമാനത്തിനുള്ളിൽ ദമ്പതികൾ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് വിമാനം അടിയന്തരമായി ഇറക്കി. സ്വിറ്റ്‌സർലൻഡിലെ മ്യൂണിച്ചില്‍ നിന്നും ബാങ്കോക്കിലേക്ക് പോയ വിമാനമാണ് യാത്രക്കാരുടെ മോശം പെരുമാറ്റത്തെത്തുടർന്ന് ഡല്‍ഹിയില്‍ ഇറക്കിയത്.

ലുഫ്താൻസ(LH772) വിമാനമാണ് ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാന താവളത്തിലിറക്കിയത്. ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. ഇരുവരും തമ്മിലുള്ള വഴക്കിനെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിടേണ്ടി വന്നതെന്ന് ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിന്റെ (IGIA) ഏവിയേഷൻ സെക്യൂരിറ്റി എഎൻഐയോട് പറഞ്ഞു.

വിമാനം ആദ്യം പാക്കിസ്ഥാനിൽ ഇറക്കാൻ അനുമതി തേടിയെങ്കിലും വെളിപ്പെടുത്താത്ത കാരണങ്ങളാൽ പാക് അധികൃതർ അനുവദിച്ചില്ല. തുടർന്നാണ് വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറക്കിയത്. അപമര്യാദയായി പെരുമാറിയ യാത്രക്കാരെ എയർപോർട്ട് സെക്യൂരിറ്റിക്ക് കൈമാറി.

]]>
വിമാനയാത്രയ്ക്കിടെ വയോധികൻ രക്തം ഛർദ്ദിച്ച് മരിച്ചു https://malayalees.ch/flyer-vomits-blood-on-indigos-mumbai-ranchi-flight-dies/ Tue, 22 Aug 2023 04:46:03 +0000 https://malayalees.ch/?p=86552 വിമാനയാത്രയ്ക്കിടെ രക്തം ഛർദ്ദിച്ച് വയോധികൻ മരിച്ചു. ഇൻഡിഗോ എയർലൈൻസിന്റെ മുംബൈ-റാഞ്ചി വിമാനത്തിലാണ് സംഭവം. യാത്രക്കാരന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വിമാനം നാഗ്പൂരിൽ അടിയന്തരമായി ഇറക്കി. എന്നാൽ ആശുപത്രിയിലെത്തിക്കുന്നതിനിടെ 62 കാരൻ മരിക്കുകയായിരുന്നു.

രാത്രി എട്ട് മണിയോടെയാണ് സംഭവം. മുംബൈയിൽ നിന്ന് റാഞ്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരനായ ദേവാനന്ദ് തിവാരി രക്തം ഛർദ്ദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിമാനത്തിൽ വച്ച് വലിയ അളവിൽ രക്തം ഛർദിച്ച ഇയാളെ നാഗ്പൂരിലെ കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

യാത്രക്കാരന് ക്ഷയരോഗവും വിട്ടുമാറാത്ത വൃക്കരോഗവും ഉണ്ടായിരുന്നതായി ആശുപത്രി പത്രക്കുറിപ്പിൽ അറിയിച്ചു. മൃതദേഹം തുടർ നടപടികൾക്കായി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആവശ്യമായ മെഡിക്കൽ നടപടിക്രമങ്ങൾക്കും ക്ലിയറൻസിനും ശേഷം ഇൻഡിഗോ വിമാനം നാഗ്പൂരിൽ നിന്ന് റാഞ്ചിയിലേക്കുള്ള യാത്ര പുനരാരംഭിച്ചു.

]]>
കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനം അബുദാബിയിൽ തിരിച്ചിറക്കി https://malayalees.ch/calicut-bound-air-india-express-flight-catches-fire/ Fri, 03 Feb 2023 07:54:59 +0000 https://malayalees.ch/?p=75593 അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഒരു എഞ്ചിനിൽ നിന്നും തീ ഉയരുന്നത് കണ്ടതിന് പിന്നാലെയാണ് വിമാനം അബുദാബി വിമാനത്താവളത്തിൽ തിരികെ ഇറക്കിയതെന്ന് വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു. സമുദ്രനിരപ്പിൽ നിന്ന് 1000 അടി ഉയരത്തിൽ എഞ്ചിനുകളിൽ ഒന്നിൽ തീജ്വാല കണ്ടെത്തിയതായി ഡിജിസിഎയും അറിയിച്ചു.

എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഐഎക്‌സ് 348 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. മൊത്തം 184 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഒരു എഞ്ചിനിൽ സാങ്കേതിക തകരാർ ഉണ്ടാകുകയും തീപിടിക്കുകയുമായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

]]>
‘ഗോ ഫസ്റ്റ്’ വിമാനം കോയമ്പത്തൂരിൽ അടിയന്തരമായി ഇറക്കി https://malayalees.ch/false-alarm-says-airport-after-go-first-emergency-landing-in-coimbatore/ Fri, 12 Aug 2022 12:39:15 +0000 https://malayalees.ch/?p=66326 ബംഗളൂരുവിൽ നിന്നും മാലിദ്വീപിലേക്ക് പുറപ്പെട്ട ‘ഗോ ഫസ്റ്റ്’ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. 92 യാത്രക്കാരുമായി പറന്നുയർന്ന വിമാനം കോയമ്പത്തൂരിലാണ് അടിയന്തരമായി ഇറക്കിയത്. സ്‌മോക്ക് അലാറത്തെ തുടർന്ന് വിമാനം ഇറക്കുകയായിരുന്നു. തമിഴ്‌നാട് നഗരത്തിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് പൈലറ്റ് പുക മുന്നറിയിപ്പ് കണ്ടെത്തിയത്.

കോയമ്പത്തൂരിലെ എയർപോർട്ട് അധികൃതർ ഇത് തെറ്റായ അലാറം ആണെന്ന് സ്ഥിരീകരിച്ചു. എഞ്ചിനുകൾ അമിതമായി ചൂടായതിനെ തുടർന്നാണ് അലാറം മുഴങ്ങിയെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പരിശോധനയിൽ അലാറത്തിൽ തകരാർ ഉണ്ടെന്ന് കണ്ടെത്തുകയും, എഞ്ചിനുകൾക്ക് മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും കണ്ടെത്തി.

]]>
തിരുവനന്തപുരത്ത് വിമാനം അടിയന്തരമായി നിലത്തിറക്കി; യന്ത്രത്തകരാർ മൂലമെന്ന് വിശദീകരണം https://malayalees.ch/the-plane-made-an-emergency-landing-at-thiruvananthapuram/ Fri, 19 Feb 2021 08:05:56 +0000 https://malayalees.ch/?p=40400 തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തിന്റെ ഹൈഡ്രോളിക് തകരാർ മൂലമാണ് അടിയന്തരമായി നിലത്തിറക്കേണ്ടിവന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള IX1346 വിമാനമാണ് നിലത്തിക്കിയത്.

]]>